കൊച്ചി: ഭൂട്ടാന് വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടന് അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം. ഇയാളെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചതിന് പിന്നാലെയാണ് കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നതെന്ന സൂചനയാണ് പുറത്തുവരുന്നത്.നടന്റെ ബെനാമി ഇടപാടും പരിശോധിക്കുന്നുണ്ട്. താരങ്ങള്‍ക്ക് ഉള്‍പ്പെടെ വാഹന എത്തിച്ചു നല്‍കുന്നത് അമിതാണ്. ഇയാള്‍ക്ക് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള വാഹന സംഘവുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അടിമുടി ദുരൂഹത അതേസമയം, കേരളത്തില്‍ ആദ്യമായി ഫസ്റ്റ് ഓണര്‍ വാഹനം പിടിച്ചെടുത്തതില്‍ അടിമുടി ദുരൂഹതയെന്നാണ് വിവരം. കുണ്ടന്നൂരിലെ വര്‍ക്ക്ഷോപ്പില്‍ നിന്ന് പിടിച്ചെടുത്ത 92 മോഡല്‍ ലാന്‍ഡ് ക്രൂയിസറിന്റെ ആര്‍സി വിലാസം വ്യാജമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ആസാം സ്വദേശി മാഹിന്‍ അന്‍സാരിയുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍, അങ്ങനെയൊരാളില്ല എന്ന് കസ്റ്റംസ് വ്യക്തമാക്കി. വാഹനത്തിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. പിന്നീട് വണ്ടിയുടെ ചേസിസ്, എൻജിന് നമ്പറുകളില്‍…
Read MoreDay: September 25, 2025
എല്ലാവരോടും ഫ്രണ്ട്ലിയാണ്, ജോലിയുടെ കാര്യത്തിൽ എന്തെങ്കിലും വീഴ്ച പറ്റിയാൽ വഴക്കു പറയും ഒരു വിഭാഗത്തെ ഒഴിച്ച്: ജീത്തു ജോസഫ്
എല്ലാവരോടും ഫ്രണ്ട്ലിയാണ്. പക്ഷേ, ജോലിയുടെ കാര്യത്തിൽ എന്തെങ്കിലും വീഴ്ച പറ്റിയാൽ വഴക്കു പറയും. ഒരു വിഭാഗത്തിനോടു മാത്രം ഞാൻ പൊതുവെ വഴക്ക് ഉണ്ടാക്കാറില്ല, അത് അഭിനേതാക്കളോടു മാത്രമാണെന്ന് ജീത്തു ജോസഫ്. എന്നാലും ചില കേസുകളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഞാൻ പറഞ്ഞിട്ടുണ്ട്. അതിപ്പോൾ സീനിയർ നടന്മാർ ആയാൽ പോലും. അത് ചെയ്തതു ശരിയായില്ലെന്നു ഞാൻ മുഖത്തുനോക്കി പറയുകയും ചെയ്തിട്ടുണ്ട്. ഒരു സിനിമയിൽ ഒരു നടൻ രാവിലെ വരുമെന്ന് പറഞ്ഞിട്ട് ഞങ്ങൾ കാത്തിരുന്നു, നോക്കുമ്പോൾ പുള്ളി വേറെയൊരു സിനിമയുടെ പോഷൻസ് തീർക്കുകയായിരുന്നു. ഞങ്ങളോടു പറയാതെ പോയി. ഉച്ചകഴിഞ്ഞിട്ട് എത്തുമെന്നാണ് വിളിച്ചപ്പോൾ പറഞ്ഞത്. ഞാൻ പറഞ്ഞു ഭയങ്കര മോശമായിപ്പോയി, താങ്കളിൽ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല എന്ന് പറഞ്ഞു. പുള്ളി പിന്നെ കൊറേ സോറിയൊക്കെ പറഞ്ഞു, ഞാൻ പറഞ്ഞു നിങ്ങൾ അത് കമ്മ്യൂണിക്കേറ്റ് ചെയ്തില്ല. പറയാനുള്ളതു ഞാൻ പറയും എന്ന് ജീത്തു…
Read Moreഗതാഗതമന്ത്രിയുടെ നിർദ്ദേശം കെഎസ്ആർടിസിയിലെ ഭരണവിഭാഗം അനുസരിക്കുന്നില്ല; പരാതിയുമായി യൂണിറ്റ് ഓഫീസർമാർ
ചാത്തന്നൂർ: ഗതാഗത വകുപ്പുമന്ത്രിയുടെ നിർദേശങ്ങൾ കെഎസ്ആർടിസിയിലെ ഭരണവിഭാഗം അനുസരിക്കുന്നില്ലെന്ന് യൂണിറ്റ് ഓഫീസർമാരുടെ പരാതി. സർവീസ് ഓപ്പറേഷനുമായി ബന്ധപ്പെട്ട് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി. പ്രദീപ് കുമാർ നടത്തിയ ഓൺലൈൻ യോഗത്തിലാണ് പരാതി. സിടിഒ വിവിധ വിഭാഗം മേധാവികൾ, യൂണിറ്റ് ഓഫീസർ മാർ എന്നിവരാണ് ചൊവാഴ്ച നടത്തിയ യോഗത്തിൽ പങ്കെടുത്തത്. സർവീസ് ഓപ്പറേഷൻ കാര്യക്ഷമമായി നടത്താൻ കണ്ടക്ടർ, ഡ്രൈവർ വിഭാഗം ജീവനക്കാരെ യൂണിറ്റുകളിൽഅടിയന്തരമായി നിയമിക്കണമെന്ന് പല മീറ്റിംഗുകളിലും മന്ത്രി കെ.ബി. ഗണേശ് കുമാർ നിർദേശം നല്കിയിട്ടുള്ളതാണ്. ഇത് നടപ്പാക്കാൻ ഭരണ വിഭാഗം തയാറാകുന്നില്ല. ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർ കുറവുള്ള യൂണിറ്റാണ് തലശേരി. എന്നിട്ടും ഈ യൂണിറ്റിലെ ജീവനക്കാരെ മാറ്റി. ഡ്രൈവർ, കണ്ടക്ടർ വിഭാഗം ജീവനക്കാരില്ലാത്തതിനാൽ കൃത്യമായ സർവീസ് ഓപ്പറേഷൻ നടത്താൻ കഴിയുന്നില്ല. പ്രതിദിനനഷ്ടത്തിന്റെ കണക്ക് യൂണിറ്റ് ഓഫീസർ റിപ്പോർട്ട് ചെയ്യാനും നിർദേശമുണ്ടായി.കോഴിക്കോട് യൂണിറ്റിൽനിന്നു നടത്തിയ സൂപ്പർ ഡീലക്സ്…
Read Moreആറു വർഷത്തിനിടെ സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഓടിയത് 11.82 ലക്ഷം ട്രിപ്പുകൾ; ഏറ്റവും കൂടുതൽ ഓടിയത് തലസ്ഥാനത്ത്
കൊല്ലം: ആറു വർഷത്തിനിടെ സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസുകൾ ഓടിയത് 11.82 ലക്ഷം ട്രിപ്പുകൾ. സംസ്ഥാന സർക്കാരിന്റെ സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി 2019 സെപ്റ്റംബർ 25നാണ് സംസ്ഥാനത്തെ നിരത്തുകളിൽ കനിവ് 108 ആംബുലൻസുകളുടെ സേവനം ലഭ്യമായി തുടങ്ങിയത്. ആറ് വർഷം പിന്നിടുമ്പോൾ 11,82,585 ട്രിപ്പുകളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഓടിയത്. കോവിഡ് അനുബന്ധ ട്രിപ്പുകൾ കഴിഞ്ഞാൽ ഹൃദ്രോഗ സംബന്ധമായ അത്യാഹിതങ്ങളിൽ വൈദ്യസഹായം എത്തിച്ച ട്രിപ്പുകൾ ആണ് അധികം. 1,45,964 ട്രിപ്പുകളാണ് ഈ ഇനത്തിൽ കനിവ് 108 ആംബുലൻസുകൾ ഓടിയത്. 1,11,172 ട്രിപ്പുകൾ ശ്വാസ കോശ സംബന്ധമായ അത്യാഹിതങ്ങളിൽ വൈദ്യ സഹായം നൽകുവാനും, 1,01,154 ട്രിപ്പുകൾ വാഹനാപകടങ്ങളിൽ വൈദ്യ സഹായം നൽകുവാനും 1,03,093 ട്രിപ്പുകൾ മറ്റ് അപകടങ്ങളിൽ വൈദ്യ സഹായം നൽകാനും 108 ആംബുലൻസുകൾ ഓടി. 29,053 ട്രിപ്പുകൾ ഗർഭ സംബന്ധമായ…
Read Moreസംസ്കൃത ഭാഷയിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ അനിമേഷൻ സിനിമ ധീ
അന്താരാഷ്ട്ര തലത്തിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്കൃത അനിമേഷൻ സിനിമയായ “പുണ്യകോടി”ക്കു ശേഷം പപ്പറ്റിക്ക മീഡിയ നിർമിക്കുന്ന സിനിമയാണ് ധീ. പൂർണമായും സംസ്കൃത ഭാഷയിൽ നിർമിക്കുന്ന ആദ്യത്തെ സയൻസ് ഫിക്ഷൻ സിനിമയാണ് ധീ. പുണ്യകോടി സിനിമയിലൂടെ ആഗോള പ്രശസ്തിയാർജിച്ച സംവിധായകൻ രവിശങ്കർ വെങ്കിടേശ്വരൻ ആണ് സിനിമയുടെ സംവിധായകൻ. സിനിമയുടെ അണിയറ പ്രവർത്തകർ മുഴുവനും മലയാളികളാണെന്നതു ശ്രദ്ധേയമാണ്. ആഗോള നിലവാരത്തിലുള്ള നൂതനമായ അനിമേഷൻ സാങ്കേതികവിദ്യകളും നിർമിത ബുദ്ധിയും ഇന്ത്യയിലെ ഏറ്റവും മികച്ച അനിമേഷൻ ടീമും സിനിമയ്ക്ക് പിന്നിൽ അണിനിരക്കുന്നു. പിആർഒ- അജയ് തുണ്ടത്തിൽ.
Read Moreഅവകാശികളിലാത്ത നിക്ഷേപങ്ങൾ തിരികെ നൽകാൻ റിസർവ് ബാങ്ക് നിർദേശം
പരവൂർ (കൊല്ലം): അവകാശികൾ ഇല്ലാത്ത നിക്ഷേപങ്ങൾ തിരികെ നൽകുന്നതിന് ഊർജിത ശ്രമം നടത്താൻ രാജ്യത്തെ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം.ഇതിനായി ജില്ലാ തലങ്ങളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പുകൾ സംഘടിപ്പിക്കണം. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് ക്യാമ്പുകൾ നടത്തേണ്ടതെന്നും നിർദേശത്തിൽ പറയുന്നു. ഗ്രാമങ്ങളിലും അർധനഗര പ്രദേശങ്ങളിലും ക്യാമ്പുകൾക്ക് കൂടുതൽ ഊന്നൽ നൽകണമെന്നുമാണ് നിർദേശം. ഇത്തരത്തിലുള്ള ആദ്യ ക്യാമ്പ് അടുത്ത മാസം ഗുജറാത്തിൽ സംഘടിപ്പിക്കും.പത്ത് വർഷത്തിൽ കൂടുതൽ ഇടപാടുകൾ നടത്താത്ത സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ, കറണ്ട് അക്കൗണ്ടുകളിലെ ബാലൻസ് തുക, കാലാവധി പൂർത്തിയായ ശേഷം പത്ത് വർഷത്തിനുള്ളിൽ ക്ലയിം ചെയ്യാത്ത ടേം ഡിപ്പോസിറ്റുകൾ തുടങ്ങിയവയാണ് അവകാശികൾ ഇല്ലാത്ത നിക്ഷേപമായി പരിഗണിക്കുന്നത്. ഇങ്ങനെയുള്ള തുക റിസർവ് ബാങ്ക് ഒഫ് ഇന്ത്യ അവരുടെ ഡിപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിലേക്ക് മാറ്റുകയാണ് പതിവ്. എന്നാൽ നിക്ഷേപകരോ അവരുടെ നോമിനികളോ നിയമപരമായ അവകാശികളോ മതിയായ…
Read Moreസർഗധനനായ സംവിധായകന്റെ മുന്നിൽ ഉഴുതുമറിച്ചിട്ട പാടമാണ് മോഹൻലാലെന്ന അതുല്യനടൻ: പ്രേംകുമാർ
സർഗധനനായ സംവിധായകന്റെ മുന്നിൽ ഉഴുതുമറിച്ചിട്ട പാടമാണ് മോഹൻലാലെന്ന അതുല്യനടൻ. ആയിരം മേനി കൊയ്തുകൂട്ടാവുന്ന പാടമെന്ന് പ്രേംകുമാർ. ഒരു നടൻ ആകാൻ മാത്രം സൃഷ്ടിക്കപ്പെട്ട ജന്മമാണ് ലാലേട്ടന്റേത്. അഭിനയകലയോടുള്ള ഒടുങ്ങാത്ത പ്രണയം, കഠിനാധ്വാനം, അസാധാരണമായ അർപ്പണബോധം അതൊക്കെത്തന്നെയാണ് ഏതു നടനും കൊതിച്ചുപോകുന്ന ആ അഭിനയത്തിന്റെ അഴകിനും മിഴിവിനും അടിസ്ഥാനം. ഏതെല്ലാം ഭാഷകൾ, എത്ര എത്ര വേഷങ്ങൾ… എണ്ണിയാലൊടുങ്ങാത്തത്ര പുരസ്കാരങ്ങൾ, ബഹുമതികൾ… ഇന്ത്യയിലെ മികച്ച നടനുള്ള ദേശിയ പുരസ്കാരം പല തവണ…സംസ്ഥാന പുരസ്കാരം നിരവധി…പദ്മശ്രീ, പദ്മ ഭൂഷൺ… ഇപ്പോഴിതാ രാജ്യത്തെ സിനിമ മേഖലയിലെ പരമോന്നത പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ്…അഭിനന്ദനങ്ങൾ…ആശംസകൾ….പ്രിയപ്പെട്ട ലാലേട്ടാ…ഹൃദയപൂർവം എന്ന് പ്രേംകുമാർ കുറിച്ചു.
Read Moreഎന്‍എസ്എസുമായി ഭിന്നതയില്ല, എല്ലാവരോടും ഒരേ നിലപാട് ; അയ്യപ്പസംഗമം സര്‍ക്കാരിന്റെ തട്ടിപ്പായിരുന്നെന്ന് വി.ഡി. സതീശന്
തിരുവനന്തപുരം: എന്‍എസ്എസുമായി ഭിന്നതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കോണ്‍ഗ്രസിനും യുഡിഎഫിനും ഒരു സമുദായ സംഘടനകളോടും ഭിന്നതയും പിണക്കവുമില്ല. എല്ലാവരോടും ഒരേ നിലപാടാണ്. അയ്യപ്പസംഗമത്തില്‍ എന്‍എസ്എസ് പോയത് അവരുടെ തീരുമാനം. അയ്യപ്പസംഗമം സര്‍ക്കാരിന്റെ തട്ടിപ്പായിരുന്നു. സംഗമത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന യുഡിഎഫ് തീരുമാനം ശരിയാണെന്ന് തെളിഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എന്തു നിലപാടുമാറ്റമാണ് വരുത്തിയതെന്നും അദ്ദേഹം ചോദിച്ചു. നാമജപഘോഷയാത്രക്കെതിരേ സര്‍ക്കാര്‍ എടുത്ത കേസുകള്‍ പിന്‍വലിച്ചോ, യുവതി പ്രവേശനത്തിന് അനുകുലമായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്വലിച്ചൊയെന്നും വി.ഡി. സതീശന് ചോദിച്ചു. അയ്യപ്പസംഗമത്തിന്റെ പരസ്യ ബോര്‍ഡുകളില്‍ അയ്യപ്പന്റെ ഫോട്ടോയില്ലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി വി.എന്‍. വാസവന്റെയും ഫോട്ടോകളാണ് പരസ്യബോര്‍ഡുകളില്‍ നിറഞ്ഞുനിന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreകത്രീന അമ്മയാകുന്നു: സന്തോഷ വാർത്ത പങ്കുവച്ച് താരദമ്പതികൾ
ബോളിവുഡ് താരദന്പതികളായ കത്രീന കെയ്ഫും വിക്കി കൗശലും അച്ഛനും അമ്മയുമാകുന്നു. കത്രീന ഗർഭിണിയാണെന്ന വിവരം ഇരുവരും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. സന്തോഷവും നന്ദിയും നിറഞ്ഞ ഹൃദയങ്ങളോടെ നമ്മുടെ ജീവിതത്തിൽ ഏറ്റവും മികച്ച അധ്യായം തുടങ്ങാനുള്ള യാത്രയിൽ എന്നാണ് കത്രീന സോഷ്യൽ മീഡിയയിൽ കുറിച്ചത്. കത്രീനയുടെ വയറിൽ തൊട്ട് നിൽക്കുന്ന വിക്കി കൗശലിനെയും ഫോട്ടോയിൽ കാണാം. നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകൾ അറിയിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി കത്രീന ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ ഇക്കാര്യം കത്രീന തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. 42 കാരിയാണ് കത്രീന കെയ്ഫ്. ഭർത്താവ് വിക്കി കൗശലിന്റെ പ്രായം 37. 2021 ഡിസംബറിൽ രാജസ്ഥാനിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. അതീവ സുരക്ഷയിലായിരുന്നു വിവാഹം. പാപ്പരാസികൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. അതിഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിലും നിയന്ത്രണമുണ്ടായിരുന്നു. വിവാഹശേഷം രണ്ടുപേരും കരിയറിലെ തിരക്കുകളിലായിരുന്നു. കരിയറിൽ വിക്കി കൗശലിനേക്കാൾ…
Read Moreസാബ്രിയുടെ മോഹം സഫലമാകുന്നു: കഥകളിയിൽ അരങ്ങേറ്റം ഒക്ടോബർ രണ്ടിന്
കൊല്ലം: കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ഒക്ടോബർ രണ്ടിനു സാബ്രി അരങ്ങേറ്റം കുറിക്കും. മുസ്ലിം സമുദായത്തില്‍ നിന്ന് കലാമണ്ഡലത്തില്‍ കഥകളി പഠിക്കാനെത്തിയ ആദ്യ പെണ്‍കുട്ടി എന്ന് ചരിത്രത്തിൽ 2022 ൽ എഴുതി ചേർക്കപ്പെട്ട സാബ്രിയുടെ സ്വപ്ന സാഫല്യം കൂടിയാണിത്. അഞ്ചൽ പനച്ചവിള തേജസിൽ പരിസ്ഥിതി ഫോട്ടോഗ്രാഫർ നിസാം അമ്മാസിന്റെയും അനീസയുടെയും മകളായ സാബ്രി ഇടമുളക്കൽ ഗവ. ജവഹർ ഹൈസ്കൂളിൽ നിന്ന് ഏഴാം തരം പൂർത്തിയാക്കിയാണ് കലാമണ്ഡലത്തിൽ ചേർന്നു പഠനം ആരംഭിക്കുന്നത്. കലാമണ്ഡലം അധ്യാപകൻ കൂടിയായ കൊല്ലം ചടയമംഗലം സ്വദേശി ആരോമലിന് കീഴിൽ രണ്ട് വർഷത്തെ പരിശീലന ശേഷമാണ് സാബ്രി എട്ടാം തരത്തിൽ കലാമണ്ഡലത്തിൽ ചേരുന്നത്. ചെറുപ്പം മുതൽ മോഹിനിയാട്ടവും കഥകളിയും പഠിക്കാന്‍ തുടങ്ങിയിരുന്ന സാബ്രി എട്ടാം ക്ലാസിൽ കലാമണ്ഡലത്തിൽ എത്തുമ്പോൾ പത്മശ്രീ ഡോ. കലാമണ്ഡലം ഗോപിയാണ് ആദ്യമുദ്രകൾ പകർന്ന് നൽകുന്നത്. അധ്യാപകൻ കലാമണ്ഡലം അനിൽകുമാറിന്റെയും മറ്റ്…
Read More