തിരുവനന്തപുരം: കരിമ്പിൻ ജൂസ് മെഷീൻ വൃത്തിയാക്കുന്നതിനിടെ കൈ കുടുങ്ങി ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്ക്. കേശവദാസപുരം സ്മാർട്ട് ബസാർ ഷുഗർ ആൻഡ് ജ്യൂസ് സ്ഥാപനത്തിലെ ജീവനക്കാരനായ ആസാം സ്വദേശി ഗിലിസണ്‍ (19) ആണ് പരിക്കേറ്റത്. മെഷീൻ ക്ലീൻ ചെയ്യുന്ന സമയത്ത് വലത് കൈപ്പത്തി പെട്ടെന്നത് മെഷീനിൽ കുടുങ്ങുകയായിരുന്നു. പിന്നീട് ഫയർഫോഴ്സ് എത്തി മെഷീനിന്റെ ഭാഗങ്ങൾ മുറിച്ച് മാറ്റിയാണ് ആശുപത്രിയിലെത്തിച്ചത്.
Read MoreDay: September 27, 2025
ഇതാരെന്ന് പറയാമോ… പ്രിയം സിനിമ ഇറങ്ങിയ കാലത്ത് അദ്ദേഹം എന്റെ ആരാധകൻ, ഇന്ന് ഞാൻ അദ്ദേഹത്തിന്റെ ആരാധിക’, വീഡിയോ പങ്കുവച്ച് താരം
കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ച് ‘പ്രിയം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നായികയാണ് ദീപ നായർ. ദീപയുടെ ആദ്യത്തെ ചിത്രമായിരുന്നു പ്രിയം. എന്നാൽ ആ ചിത്രത്തിനു ശേഷം നടി പിന്നീട് സിനിമയിൽ അഭിനയിച്ചില്ല. വിവാഹത്തിന് ശേഷം താരം വിദേശത്തേക്ക് പറന്നു. പണ്ട് തന്റെ പ്രിയം എന്ന സിനിമ കണ്ട് ആരാധകനായ ഒരു ആരാധകൻ ഇപ്പോൾ താൻ ആരാധിക്കുന്ന നടൻ ആയി മാറിയെന്ന് പറയുകയാണ് ദീപ. നടനൊപ്പമുള്ള വിഡിയോയും നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. താരം ആരാണെന്ന് പരയാൻ പല സൂചനകളും ദീപ വീഡിയോയിൽ നൽകുന്നുണ്ട്. ഇഷ്ട താരത്തിന്റെ മുഖം ബ്ലർ ചെയ്താണ് വീഡിയോ തുടങ്ങുന്നതെങ്കിലും ഓരോ ക്ലൂവിലും ബ്വർ മാറി പതിയെ ക്ലിയർ ഫോട്ടോയിലേക്ക് വരുന്നുണ്ട്. ഓരോ ഘട്ടത്തിലും ആരാണെന്നുള്ള സൂചന നൽകുന്നുണ്ട്. ‘മുംബൈയിൽ ഐടിസി മറാത്ത ഹോട്ടലിന്റെ ലിഫ്റ്റിൽ വച്ചാണ് ഞാൻ ഈ വ്യക്തിയെ…
Read Moreവാംഗ്ചുക് രാജസ്ഥാൻ ജയിലിൽ
ജയ്പുർ: ലഡാക്കിന്റെ സംസ്ഥാനപദവിക്കായുള്ള പ്രതിഷേധങ്ങളുടെ നേതൃസ്ഥാനത്തുള്ള അറസ്റ്റിലായ ആക്ടിവിസ്റ്റ് സോനം വാംഗ്ചുകിനെ രാജസ്ഥാനിലെ ജോധ്പൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയതായി വൃത്തങ്ങൾ സ്ഥിരീകരിച്ചു. ലേ വിമാനത്താവളത്തിൽനിന്ന് വാംഗ്ചുകിനെ പ്രത്യേക വിമാനത്തിൽ ജോധ്പുരിലേക്ക് കൊണ്ടുപോകുകയും ഉയർന്ന സുരക്ഷാ സന്നാഹത്തോടെ ജയിലിലേക്ക് കൊണ്ടുപോയെന്നും ഉന്നതവൃത്തങ്ങൾ അറിയിച്ചു. ഇന്നലെ, ലഡാക്ക് പോലീസ് മേധാവി എസ്ഡി സിംഗ് ജാംവാളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു വാംഗ്ചുകിനെ അറസ്റ്റ് ചെയ്തത്. സ്വദേശമായ ഉലിയക്തോപോയിൽനിന്ന് ഉച്ചയ്ക്ക് 2.30നാണ് പോലീസ് അദ്ദേഹത്തെ കൊണ്ടുപോയത്. ഏതൊക്കെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. ലഡാക്കിനു സംസ്ഥാന പദവി ആവശ്യപ്പെട്ടു നടന്ന സമരം അക്രമാസക്തമായതിനെത്തുടർന്നുണ്ടായ വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു. വാംഗ്ചുകിന്റെ പ്രകോപനപ്രസംഗങ്ങളാണു സംഘർഷത്തിനു കാരണമായതെന്നാണു കേന്ദ്രസർക്കാർ ആരോപിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസവും കർഫ്യു തുടരുന്ന ലേയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാaലയ സംഘം അവലോകനയോഗം ചേർന്നു. അനിഷ്ടസംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.…
Read Moreകർണാടക ഗുഹയിൽ കണ്ടെത്തിയ റഷ്യൻ യുവതിയെയും കുട്ടികളെയും തിരിച്ചയയ്ക്കും
ബംഗളൂരു: കർണാടക ഗോകർണ രാമതീർഥ മലയിലെ ഗുഹയിൽ കുട്ടികളുമായി താമസിക്കുകയായിരുന്ന റഷ്യൻ യുവതിയെ തിരിച്ചയയ്ക്കാനുള്ള നടപടി തുടങ്ങി. റഷ്യൻ സ്വദേശിയായ നീന കുടിനയെയും ആറും നാലും വയസുള്ള രണ്ടു കുട്ടികളെയുമാണ് തിരിച്ചയയ്ക്കുന്നത്. കർണാടക ഹൈക്കോടതിയുടെ ഉത്തരവുപ്രകാരമാണു നടപടി. റഷ്യയിലേക്കു മടങ്ങാനുള്ള യുവതിയുടെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. യുവതിക്ക് ആവശ്യമായ രേഖകൾ നൽകാൻ കേന്ദ്രസർക്കാരിനോടു നിർദ്ദേശിച്ചു. ഉത്തര കന്നഡയിലെ ഗോകർണ കടൽത്തീരത്ത് രാമതീർഥത്തിനടുത്തു സമീപം കുന്നിൻ മുകളിലുള്ള ഗുഹയിൽ രണ്ടു കുട്ടികളോടൊപ്പം താമസിക്കുമ്പോഴാണ് റഷ്യൻ യുവതിയെയും കുട്ടികളെയും പോലീസ് കണ്ടെത്തുന്നത്. തുടർന്ന്, പോലീസ് ഇവരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. പട്രോളിംഗിനിടയിൽ, ഗുഹയ്ക്കു പുറത്തു വസ്ത്രങ്ങൾ കണ്ടെത്തുകയും ഒരു കുട്ടി ഗുഹയ്ക്കു മുന്നിൽ ഓടിക്കളിക്കുന്നതും ശ്രദ്ധയിൽപ്പെട്ടാണ് പോലീസ് എത്തിയത്. അവിടെയെത്തിയപ്പോഴാണ് രണ്ടു കുട്ടികളോടൊപ്പം താമസിക്കുന്ന റഷ്യൻ യുവതിയെ കാണുന്നത്. പൂർണമായും ഇരുണ്ട ഗുഹയാണിത്. മലമുകളിൽ വിഷപ്പാന്പുകളുടെ വൻ സാന്നിധ്യമുണ്ട്. ട്രെക്കിംഗ് നിരോധിച്ച…
Read More14കാരിയോട് ലൈംഗിക അതിക്രമം: പ്രതിയായ മുപ്പത്തിയഞ്ചുകാരന് 69 വര്‍ഷം കഠിനതടവും പിഴയും
കൊല്ലം: പതിനാല് വയസുകാരിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് 69 വര്‍ഷം കഠിന തടവിനും 3,60,000 രൂപ പിഴയും ശിക്ഷിച്ച് കോടതി. 2018 ഓഗസ്റ്റ് മാസം നടന്ന ലൈംഗിക അതിക്രമത്തിനാണ് മങ്ങാട് വില്ലേജില്‍ പാരഡൈസ് നഗര്‍ 39 ല്‍ പുന്നമൂട്ടില്‍ പുത്തന്‍ വീട്ടില്‍ സനില്‍ (35) ന് കിളികൊല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി എ.സമീര്‍ ഈ ശിക്ഷ വിധിച്ചത്. അതിജീവത പഠിക്കുന്ന സ്കൂളിലെ കൗണ്‍സിലര്‍ കൗൺസിലിംഗ് നടത്തുമ്പോഴാണ് കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍നിന്നു വിവരം സ്റ്റേഷനില്‍ അറിയിക്കുകയും കിളികൊല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആര്. വിനോദ് ചന്ദ്രന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി ഇന്‍സ്പെക്ടര്‍ ഡി. ഷിബുകുമാര്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് ഭാഗത്ത് നിന്നും 17 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകള്‍ കോടതി…
Read Moreഉർവശി-ജോജു ജോർജ്- ഐശ്വര്യ ലക്ഷ്മി; “ആശ’യുടെ ഫസ്റ്റ്ലുക്ക് പുറത്ത്
മലയാളത്തിന്റെ പ്രിയ താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യുടെ ഫസ്റ്റ് ലുക്ക് റിലീസായി. ഫസ്റ്റ് ലുക്ക് വീഡിയോയുടെ അവസാനം നെഞ്ചിൽ തറയ്ക്കുന്ന നോട്ടവുമായി നിൽക്കുന്ന ഉർവശിയെ കാണാം. 1979 മുതൽ 2025 വരെ എഴുന്നൂറോളം സിനിമകളിൽ അഭിനയിച്ച, 5 ഭാഷകളിലായി 2 ദേശീയ പുരസ്കാരങ്ങളും 8 സംസ്ഥാന പുരസ്കാരങ്ങളും നേടിയ ഉർവശിയെ കയ്യടികളോടെയാണ് ആശ സെറ്റിൽ വരവേറ്റത്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. കാലടിയിലും പരിസര പ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. “പണി’ ഫെയിം രമേഷ് ഗിരിജയും ചിത്രത്തിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമിക്കുന്നത്. പൊന്മാന്, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്കുശേഷം അജിത് വിനായക ഫിലിംസിന്റേതായി എത്തുന്ന ചിത്രമാണ് ‘ആശ’. സിനിമയുടെ ടൈറ്റിൽ ലുക്ക്…
Read Moreഅമ്മ ഒരുപാടു നല്ല കാര്യങ്ങൾ ചെയ്യുന്നൊരു സംഘടനയാണ്: മോഹൻലാൽ
അമ്മ ഏറ്റവും നല്ല ഒരു കാര്യമായിരുന്നു. അതൊരു സിനിമാ സംഘടന ആയതുകൊണ്ടു മാത്രമാണ് ഇങ്ങനെ നോക്കിക്കാണുന്നതെന്ന് മോഹൻലാൽ. ഒരുപാടു നല്ല കാര്യങ്ങൾ ചെയ്യുന്നൊരു സംഘടന കൂടിയായിരുന്നു. ഇന്ത്യയിലെ ഏറ്റവും നല്ല സംഘടന തന്നെയാണ്. കൈനീട്ടവും മരുന്നും ഒക്കെയായാലും. അതിൽ ചില സ്വരക്കേടുകൾ ഉണ്ടാവും അത്ര തന്നെ. അതിനെ ഒരിക്കലും ഒരു ഭാരമായി കണ്ടിട്ടില്ല. സമയം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ആ സംഘടന ഏറ്റവും നല്ല ഒന്നാണ്. രാഷ്ട്രത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് എനിക്കറിയാം. കക്ഷി രാഷ്ട്രീയം എന്ന് പറയുമ്പോൾ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല. അത്തരത്തിൽ ആരോടും ചേർന്ന് നിൽക്കുന്നില്ല. പിന്നെ ഇതിനൊക്കെ ഒരു സമയം ഉണ്ട്, അത് കഴിഞ്ഞെന്നാണ് ഞാൻ കരുതുന്നത്. അതിനെക്കുറിച്ച് നല്ല ധാരണ വേണം, പഠിക്കണം. അല്ലാതെ ഇറങ്ങിയിട്ട് കാര്യമില്ല. തത്കാലം രാഷ്ട്രീയത്തിലേക്കില്ല, സിനിമ തന്നെയാണ് എന്റെ ജീവിതമാർഗം എന്ന് മോഹൻലാൽ പറഞ്ഞു.
Read Moreപുതുക്കിയ ജിഎസ്ടി: ഡിജിറ്റൽ പേയ്മെന്റുകളിൽ വൻ കുതിപ്പ്; ഒറ്റ ദിവസത്തെ വർധന പത്തിരട്ടി
പരവൂർ (കൊല്ലം): പുതിയ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്കുകള്‍ നിലവില്‍ വന്നതോടെ ഡിജിറ്റല്‍ പണമിടപാടുകളില്‍ വൻ കുതിച്ച് ചാട്ടം. പുതിയ നിരക്കുകള്‍ നിലവില്‍ വന്ന ആദ്യ ദിനത്തില്‍ മാത്രം 11 ട്രില്യണ്‍ രൂപയുടെ ഇടപാടുകളാണ് നടന്നത്. തൊട്ടുമുമ്പത്തെ ദിവസത്തേക്കാള്‍ പത്തു മടങ്ങിന്റെ വര്‍ധനയാണുണ്ടായതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 22നായിരുന്നു പുതിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. 21 ലെ ഡിജിറ്റല്‍ പണമിടപാടുകള്‍ 1.1 ട്രില്യണ്‍ രൂപയായിരുന്നു. ഇതാണ് 22ന് 11 ട്രില്യണായത്.ഡിജിറ്റല്‍ പേയ്മെന്റുകളില്‍ യുപിഐ, എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് , ഐഎംപിഎസ് , ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു. ഈ ഇടപാടുകളില്‍ 8.2 ട്രില്യണ്‍ രൂപയുടെ ഏറ്റവും വലിയ വിഹിതം ആര്‍ടിജിഎസില്‍ നിന്നാണ്. തൊട്ടുപിന്നാലെ എന്‍ഇഎഫ്ടി ഇടപാടുകള്‍ 1.6 ട്രില്യണ്‍ രൂപയും, യുപിഐ ഇടപാടുകള്‍ 82,477 കോടി രൂപയുമായി.ഇ-കൊമേഴ്സ്…
Read Moreപരിമിതികളെ തോല്‍പ്പിച്ചവരുടെ കരവിരുതിനു വിദേശത്തും പ്രിയം
പിലാത്തറ: പുത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച ഇന്സ്പെയറിലെ ഭിന്നശേഷിക്കാര്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ വിദേശ വിപണിയിലേക്ക്.18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാരുടെ കൂട്ടായ്മയില്‍ നിര്‍മിച്ച വിവിധ ഉത്പന്നങ്ങളാണ് കടൽ കടക്കാനൊരുങ്ങുന്നത്. ക്ലീനിംഗ് പ്രോഡക്ട്, പേപ്പര്‍ ബാഗ്, നോട്ട്ബുക്കുകള്‍, കരകൗശല വസ്തുക്കള്‍, സ്വാഭിമാന്‍ കിറ്റ്, കോര്‍പറേറ്റ് സമ്മാനങ്ങള്‍, കാര്‍ഷിക വിഭവങ്ങള്‍ തുടങ്ങിയവയാണ് വിപണിയിലേക്കെത്തുന്നത്. ഈ വര്‍ഷമാരംഭിച്ച പേപ്പര്‍ ബാഗ് യൂണിറ്റിന്റെ ഉത്പന്നങ്ങള്‍ മസ്കറ്റിലെ ഹെല്‍വ ടൈലറിംഗ് യൂണിറ്റിലേക്ക് കയറ്റിയയച്ചിരുന്നു. കാസര്‍ഗോഡ് ബേക്കലിലെ താജ് റിസോര്‍ട്ടിന് വേണ്ടിയും സാമ്പിള്‍ പേപ്പര്‍ ബാഗ് നിര്‍മിച്ചു നല്കി വരുന്നുണ്ട്. മസ്കറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്രജോദന മലയാളി സമാജത്തിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് ഉപയോഗിച്ചത് ഇവരുടെ ജൂട്ട് കൊണ്ട് നിര്‍മിച്ച മെമന്റോകളായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്‍സ്പെയറിന്റെ ഉത്പന്നങ്ങള്‍ വിദേശ വിപണി കീഴടക്കാനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഭിന്നശേഷിക്കാരുടെ പരിമിതികള്‍ മനസിലാക്കി അവരിലെ കഴിവുകള്‍ വികസിപ്പിക്കുന്നതിലും തൊഴില്‍, സ്വാശ്രയത്വം, വ്യക്തിഗത വളര്‍ച്ച എന്നിവയിലേക്കുള്ള…
Read Moreസ്ഥലമേതായാലും എയിംസ് വന്നാൽ മതി
കേരളത്തിൽ എയിംസിന് (ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ്) തറക്കല്ലിടാതെ താൻ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറങ്ങുകയോ ചെയ്യില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കലുങ്ക് സംവാദത്തിൽ പറഞ്ഞത് അഭിനന്ദനാർഹമാണ്. അദ്ദേഹത്തിന് കേന്ദ്രസർക്കാരിൽനിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടായിരിക്കാം. അല്ലെങ്കിൽ അതിവിടെ കൊണ്ടുവരുന്ന കാര്യത്തിൽ അത്ര നിശ്ചയദാർഢ്യം ഉണ്ടായിരിക്കാം. എന്തായാലും മലയാളിക്ക് അതിന്റെ രാഷ്ട്രീയം പ്രശ്നമല്ല. ചികിത്സയുടെയും ആരോഗ്യ ഗവേഷണത്തിന്റെയും ഈ മികച്ച സ്ഥാപനം വരുന്നത് കേരളത്തിന്റെ ഏറെനാളായുള്ള കാത്തിരിപ്പാണ്. അതുകൊണ്ട്, രാഷ്ട്രീയക്കാരോടുള്ള അഭ്യർഥനയാണ്, സ്ഥലമേതായാലും എയിംസ് വന്നാൽ മതി. രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഏറ്റവും മികച്ച കേന്ദ്രമാണ് എയിംസ്. അഖിലേന്ത്യാ പ്രവേശനപരീക്ഷയിലൂടെ വിവിധ എയിംസുകളിലായി മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിനു വിദ്യാർഥികൾ പരിമിതമായ ഫീസിൽ മെഡിക്കൽ വിദ്യാഭ്യാസം നടത്തുന്നുണ്ട്. ഏറ്റവും മികച്ച ചികിത്സയും ലഭ്യമാണ്. രാജ്യത്തെ എറ്റവും മികച്ച ഗവേഷണങ്ങൾ എയിംസിൽനിന്നാണ് പുറത്തുവരുന്നത്. അക്യൂട്ട് ലിംബോബ്ലാസ്റ്റിക് ലുക്കീമിയ…
Read More