കോട്ടയം: വേമ്പനാട് കായലില്‍ കൊഞ്ചിന്റെ തൂക്കത്തിലും ലഭ്യതയിലും കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി കുറവു സംഭവിക്കുന്നതായി കണ്ടെത്തി.അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് ദി എന്വിയോൺമെന്റ്, കമ്യൂണിറ്റി എന്‍വയോണ്‍മെന്റല്‍ റിസോഴ്സ് സെന്റര്‍ നേതൃത്വത്തില്‍ സംസ്ഥാന തണ്ണീര്‍ത്തട അഥോറിറ്റിയുടെ ധനസഹായത്തോടെ നടത്തിയ പതിനെ ട്ടാമത് മത്സ്യ കണക്കെടുപ്പിലാണ് ഈ കണ്ടെത്തല്‍. കായല്മലിനീകരണമാണ് കൊഞ്ചിന്റെ ലഭ്യതയിലും തൂക്കത്തിലും കുറവു വരുത്തിയത്. തൂക്കം കുറയുന്നതിന്റെ കാരണമറിയാന്‍ കൂടുതല്‍ ഗവേഷണം വേണമെന്നാണ് ഫിഷ് കൗണ്ട് സംഘത്തിന്റെ ശിപാര്‍ശ. 110 വോളണ്ടിയര്‍മാരുടെ സഹകരണത്തോടെയായിരുന്നു സര്‍വേ. 58 ഇനം ചിറക് മത്സ്യങ്ങളും മൂന്ന് ഇനം തോട് മത്സ്യങ്ങളും കണക്കെടുപ്പില്‍ രേഖപ്പെടുത്തി. മുന്‍ വര്‍ഷങ്ങളേക്കാള്‍ മത്സ്യയിനങ്ങളുടെ എണ്ണത്തിള് കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം 85 ഇനം മത്സ്യങ്ങളെ കണ്ടെത്തിയിരുന്നു. കുളവാഴയുടെ ആധിക്യം കാരണം പല സ്ഥലങ്ങളിലും ബോട്ട് അടുപ്പിക്കാന്‍ കഴിയാതെ പോയി. കുമരകം നസ്രത്ത് പള്ളിയുടെ പരിസരങ്ങളില്‍…
Read MoreDay: September 27, 2025
അതിഥി ദേവോ ഭവ: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 11,01,488 ഇതര സംസ്ഥാന തൊഴിലാളികള്‍
കൊച്ചി: സംസ്ഥാനത്ത് ആവാസ് പദ്ധതി, കേരള കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി, അതിഥി പോര്‍ട്ടല്‍ എന്നിവ മുഖേന രജിസ്റ്റര്‍ ചെയിട്ടുള്ളത് 11,01,488 ഇതര സംസ്ഥാന തൊഴിലാളികള്‍. തൊഴില്‍ വകുപ്പിന്റെ കണക്കുകളാണ് ഇത് സൂചിപ്പിക്കുന്നത്. അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന്, തിരിച്ചറിയല്‍ കാര്‍ഡും ആരോഗ്യ പരിരക്ഷയും ലക്ഷ്യമിട്ട് 2017 മുതല്‍ നിലവില്‍ വന്ന ആവാസ് പദ്ധതിയില്‍5 ,16,320 ഇതര സംസ്ഥാന തൊഴിലാളികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിനായി തൊഴില്‍ വകുപ്പിന്റെ നടപ്പാക്കിയ അതിഥി പോര്‍ട്ടല്‍/ അതിഥി ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ എണ്ണം 4,20,188 ആണ്. സംസ്ഥാനത്തേക്ക് കുടിയേറുന്നതിന് മുന്നേ തൊഴിലാളികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദാംശങ്ങള്‍ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും. കൂടുതല്‍ പേരുടെ രജിസ്ട്രേഷന് നടപ്പാക്കുന്നതിനായി സംസ്ഥാന വ്യാപകമായി നടപടികള്‍ പുരോഗമിക്കുകയാണ്. തൊഴിലാളികളുടെ രജിസ്ട്രേഷനും വിവര ശേഖരണത്തിനുമായി യൂണിഫൈഡ് പോര്‍ട്ടല്‍ രൂപീകരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. സംസ്ഥാനത്ത് ജോലി ചെയ്യുന്ന…
Read Moreഐഷയുടെ തിരോധാനത്തിലും സെബാസ്റ്റ്യനു പങ്കെന്നു സൂചന; ബിന്ദു പത്മനാഭന് കൊലക്കേസിൽ തെളിവു കണ്ടെത്തുക ദുഷ്കരം
കോട്ടയം: അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയെ മാത്രമല്ല ആലപ്പുഴ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭനെയും കൊലപ്പെടുത്തിയതായി പ്രതി ചേര്‍ത്തല പള്ളിത്തോട് ചോങ്ങുതറ സി.എം. സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയെങ്കിലും ബിന്ദു കേസില്‍ തെളിവു കണ്ടെത്താന്‍ പരിമിതികളേറെ. പത്തൊന്‍പതു വര്‍ഷം മുന്‍പ് നടന്നെന്നു പറയുന്ന കൊലപാതകത്തിൽ തെളിവുകളൊന്നുംതന്നെ ശേഷിക്കുന്നില്ല. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് സെബാസ്റ്റ്യനെ ജുഡീഷല്‍ കസ്റ്റഡിയില്‍ വാങ്ങി ആലപ്പുഴ ക്രൈം ബ്രാഞ്ചാണ് ചോദ്യം ചെയ്തുവരുന്നത്. ജെയ്നമ്മ കൊലക്കേസിലെ ചോദ്യം ചെയ്യലില്‍ പുലര്‍ത്തിയ അതേ നിസംഗതയാണ് ബിന്ദുവിനെ കൊലപ്പെടുത്തിയെന്ന കുറ്റസമ്മതത്തിനുശേഷം പ്രതിയുടേത്. ജയ്നമ്മയുടെ മൃതദേഹം കഷണങ്ങളാക്കി മറവുചെയ്ത രീതിയില്‍ തന്നെയാണ് ബിന്ദുവിന്റെ കാര്യത്തിലും സംഭവിച്ചതെന്ന് കരുതുന്നു. മൃതദേഹം തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ മറവുചെയ്തെന്ന സെബാസ്റ്റ്യന്റെ വാക്ക് പോലീസ് മുഖവിലയ്ക്കെടുത്തിട്ടിട്ടില്ല. ഐഷയെയും കൊന്നതോ?ചേര്‍ത്തല പോലീസ് ഇപ്പോള്‍ അന്വേഷിച്ചുവരുന്ന ഐഷ എന്ന ഹയറുമ്മയെയും സെബാസ്റ്റ്യന്‍ കൊലപ്പെടുത്തി ആഭരണവും പണവും അപഹരിച്ചതായാണ് സൂചന. 2018 മേയ്…
Read Moreക്ലച്ച്, സായു, മേപ്പിള്‍: ഫിഫ 2026 ലോകകപ്പ് ഭാഗ്യചിഹ്നങ്ങൾ
ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്ബോള്‍ ആരാധകര്‍ക്ക് ആവേശമായി ഫിഫ 2026ന്റെ ഭാഗ്യചിഹ്നങ്ങള്‍ എത്തി. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ഫിഫ 2026 ലോകകപ്പ് മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത്. മൂന്നു രാജ്യങ്ങളെയും പ്രതിനിധീകരിച്ച്, മൂന്നു ഭാഗ്യചിഹ്നങ്ങളാണ് 2026 ലോകകപ്പിലുള്ളത്. മൂന്നു ഭാഗ്യചിഹ്നങ്ങളും ഫിഫ ഇന്നലെ ഔദ്യോഗികമായി പുറത്തുവിട്ടു. 2026 ജൂണ്‍ 11ന് ആരംഭിക്കുന്ന ലോകകപ്പിലേക്ക് ഒമ്പതു മാസത്തിന്റെ അകലം മാത്രമാണുള്ളത്. മൂന്ന്; ഇതാദ്യം ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഫിഫ ലോകകപ്പിന് മൂന്നു രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്നത്. എന്നാല്‍ മൂന്ന് ഭാഗ്യചിഹ്നം ലോകകപ്പില്‍ എത്തുന്നത് ഇതാദ്യമല്ല. 2002ല്‍ ജപ്പാനും ദക്ഷിണകൊറിയയും സംയുക്തമായി ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ അറ്റോ, കാസ്, നിക്ക് എന്നിങ്ങനെ മൂന്നു ഭാഗ്യചിഹ്നമുണ്ടായിരുന്നു. 2026 ലോകകപ്പിലെ മൂന്ന് ആതിഥേയ രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്നതാണ് ഇത്തവണത്തെ ഭാഗ്യചിഹ്നങ്ങള്‍. ഫൈനല്‍ അടക്കം അരങ്ങേറുന്ന അമേരിക്കയെ പ്രതിനിധീകരിച്ച് ക്ലച്ച് എന്നു പേരിട്ടിരിക്കുന്ന…
Read Moreകരയില്‍ നായ, വെള്ളത്തില്‍ നീര്‍നായ; ജനങ്ങളുടെ കാരുടെ കാര്യം കഷ്ടംതന്നെ; നീര്‍നായ കടിച്ചാലും കുത്തവയ്പെടുക്കണമെന്ന് ഡോക്ടർമാർ
കോട്ടയം: കരയിൽ നായശല്യം പോലെ ഭീഷണി ഉയര്‍ത്തുകയാണ് പുഴകളിലും തോടുകളിലും കായലിലും പെരുകിവളരുന്ന നീര്‍നായകള്‍. നായകള്‍ക്കു മാത്രമല്ല നീര്‍നായ കടിച്ചാലും പേ വിഷ പ്രതിരോധ കുത്തവയ്പെടുക്കണം. പമ്പ, അഴുത, മീനച്ചില്‍, മണിമല നദികളിലും കൈത്തോടുകളിലും അടുത്തകാലത്തായി നീര്‍നായകളുടെ കടിയേറ്റവര്‍ ഏറെയാണ്. കുളിക്കാനും തുണിയലക്കാനും മീന്‍പിടിക്കാനും ജലസ്രോതസുകളില്‍ ഇറങ്ങി നീര്‍നായകളുടെ കടിയേറ്റ നൂറിലേറെ പേരാണ് സമീപ മാസങ്ങളില്‍ ചികിത്സ തേടിയത്. കരയിലും വെള്ളത്തിലും നീര്‍നായകള്‍ക്ക് കഴിയാമെന്നതിനാല്‍ എവിടെവച്ചും ഇവയുടെ ആക്രമണമുണ്ടാകാം. കൂര്‍ത്ത പല്ലുകള്‍കൊണ്ട് മാംസം ആഴത്തില്‍ കടിച്ചെടുക്കുന്നതോടെ അമിതമായി രക്തം വാര്‍ന്ന് മരണം വരെ സംഭവിക്കാം. മീനച്ചിലാറ്റില്‍ ചുങ്കം ഭാഗത്ത് അടുത്തയിടെ കണ്ടെത്തിയത് കേരളത്തിലെതന്നെ ഏറ്റവും വലിപ്പംകൂടിയ നീര്‍നായകളെയാണ്. കുമരകം കായലില്‍നിന്നു തോട്ടിലൂടെ പുഴയിലെത്തിയ ഈ ഇനത്തിന് ഏഴു കിലോ മുതല്‍ 11 കിലോ വരെ ഭാരമുണ്ടാകും. മീന്‍, തവള, ഇഴജന്തുക്കള്‍, ഞണ്ട് തുടങ്ങിയവയാണ് ഇവയുടെ പ്രധാന ആഹാരം.…
Read Moreവടിയെടുത്ത് ഐസിസി
ദുബായ്: ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ പ്രകോപനപരമായ ആംഗ്യങ്ങളും ആഘോഷരീതിയും നടത്തിയ പാക്കിസ്ഥാൻ പേസർ ഹാരിസ് റൗഫിന് ഐസിസിയുടെ വക പിഴ ശിക്ഷ. അധിക്ഷേപകരമായ ഭാഷയും പ്രകോപനപരമായ ആംഗ്യങ്ങളും കാണിച്ചതിന് റൗഫിനിന് മാച്ച് ഫീയുടെ 30 ശതമാനം പിഴയാണ് ലഭിച്ചത്. അതേസമയം, ഇന്ത്യക്കെതിരായ അർധ സെഞ്ചുറിക്കു ശേഷം ഗൺ ഫയർ ആഘോഷം നടത്തിയ ബാറ്റർ ഫർഹാനെ ശിക്ഷയിൽനിന്ന് ഒഴിവാക്കി. പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ലെന്നും തന്റെ ഗോത്രത്തിലെ ആഘോഷ രീതിയാണിതെന്നും ഫർഹാൻ ഐസിസി സംഘത്തെ ധരിപ്പിച്ചു. ദുബായിലെ പാക്കിസ്ഥാൻ ടീമിന്റെ ഹോട്ടലിൽ മാച്ച് റഫറി റിച്ചി റിച്ചാർഡ്സണാണ് വാദം കേട്ടത്. ഇരു താരങ്ങളും ടീം മാനേജർ നവീദ് ചീമയ്ക്കൊപ്പമാണ് ഹാജരായത്. സൂര്യകുമാറിനും ശിക്ഷ സെപ്റ്റംബർ 14നു നടന്ന പാക്കിസ്ഥാനെതിരായ മത്സരത്തിൽ ജയിച്ചശേഷം രാഷ്ട്രീയ പ്രസ്താവന നടത്തിയതിന് ഐസിസി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ…
Read Moreക്യാച്ച് കൈവിട്ടാല്‍ കളി പോകും…ജെസ്റ്റ് റിമെംബർ ദാറ്റ്
ദുബായ്: 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ബ്ലോക്ബസ്റ്റര്‍ ഫൈനല്‍. ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും നാളെ നടക്കുന്ന ഫൈനലില്‍ കൊമ്പുകോര്‍ക്കും. ആധികാരിക പ്രകടനത്തോടെയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയിരിക്കുന്നത്. ആധികാരികതയ്ക്ക് ഇടയിലും ഇന്ത്യയെ വലട്ടുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്: മധ്യനിര ബാറ്റിംഗില്‍ താളം കണ്ടെത്താതത്. രണ്ട്: ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്ന ഫീല്‍ഡിംഗ് പിഴവ് തുടര്‍ക്കഥയാകുന്നത്. മധ്യനിര ബാറ്റിംഗില്‍ പരീക്ഷണങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഫീല്‍ഡിംഗിലെ പഴുത് അടച്ചില്ലെങ്കില്‍ ഫൈനലില്‍ ഇന്ത്യക്കു കൈപൊള്ളും. ബംഗ്ലാദേശിന്റെ പിഴവ് സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശ് പാക്കിസ്ഥാനോട് 11 റണ്‍സിനു പരാജയപ്പെടാനുണ്ടായ പ്രധാന കാരണം ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതാണ്. ആ തോല്‍വിയോടെ അര്‍ഹിച്ച ഫൈനല്‍ സ്ഥാനം ബംഗ്ലാദേശിനു നഷ്ടപ്പെട്ടു. ഫലത്തില്‍ 2025 ഏഷ്യ കപ്പില്‍ മൂന്നാമതും ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനുള്ള കളമൊരുങ്ങി. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശ് 12-ാം ഓവറില്‍ ഷഹീന് അഫ്രീദിയെ രണ്ടു തവണ വിട്ടുകളഞ്ഞപ്പോള്‍ പാക്കിസ്ഥാന്റെ…
Read Moreസ്നേഹബിന്ദുവായി അവൾ ഇവിടെയുണ്ടാകും; ബിന്ദുവില്ലാതെ സ്വപ്നവീട്ടിലേക്ക് അവർ; ഒന്നും പകരമാകില്ലെന്ന് അറിയാമെങ്കിലും തലോടൽ വാക്കുകൾക്കിടെ മന്ത്രി ബിന്ദുവിന്റെ കണ്ഠമിടറി
തലയോലപ്പറമ്പ്: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശുചിമുറി സമുച്ചയം തകർന്നുവീണു മരിച്ച തലയോലപ്പറന്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിനു നാഷണൽ സർവീസ് സ്കീം പണിതു നൽകിയ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു. പണിതീരാതെ നിറംകെട്ട് കിടന്ന വീടിന്റെ സ്ഥാനത്ത് മനസ് നിറയ്ക്കുന്ന തരത്തിൽ വർണപ്പകിട്ടേറിയ വീടുയർന്നപ്പോൾ അതു കൺനിറയെ കാണാൻ ബിന്ദുവില്ലെന്ന വീർപ്പുമുട്ടലിലായിരുന്നു ഭർത്താവ് വിശ്രുതനും കുടുംബവും. മനോഹരമായ വീടുണ്ടാകണമെന്നത് ബിന്ദുവിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നെന്ന് അമ്മ സീതാലക്ഷ്മിയും ഭർത്താവ് കെ.വിശ്രുതനും മകൻ നവനീതും പറഞ്ഞു. കൂടുതൽസൗകര്യങ്ങളോടെ300 ചതുരശ്ര അടിയിൽ പരിമിത സൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന പഴയവീടിനു പകരം പുനർനിർമിച്ച വീട്ടിൽ രണ്ടു മുറിയും ഹാളും അടുക്കളയും വർക്ക് ഏരിയയും ബാത്ത്റൂമുമടക്കം 750 ചതരുശ്ര അടി വിസ്തൃതിയുണ്ട്. സർക്കാർ വിദ്യാഭ്യാസ വകുപ്പിലെ എൻഎസ്എസിന്റെ സഹകരണത്തോടെ 12.5 ലക്ഷം രൂപ വിനിയോഗിച്ചാണ് വീടു നിർമിച്ചത്. വീടു പൂർത്തിയായെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞു കൊച്ചിയിലെ…
Read Moreസുബ്രതോയില്‍ കേരള സര്‍ജിക്കല്‍ സ്ട്രൈക്ക്: സുബ്രതോ കപ്പുമായി ഫാറൂഖ് സ്കൂൾ ടീം കരിപ്പൂരില്‍ പറന്നിറങ്ങി
കോഴിക്കോട്: ഫാറൂഖ് കോളജ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ബോയ്സ് ടീം ന്യൂഡല്‍ഹിയില്‍ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി. അതോടെ പയ്യന്മാര് ചരിത്രത്താളില്‍. 65 വര്‍ഷം പഴക്കമുള്ള സുബ്രതോ കപ്പ് ഫുട്ബോളില്‍ ചാമ്പ്യന്മാരാകുടെ കേരളത്തില്‍നിന്നുള്ള ആദ്യ ടീം എന്ന ചരിത്രം കുറിച്ച ഫാറൂഖ് സ്കൂള്‍ ടീം ഇന്നലെ രാത്രിയില്‍ കരിപ്പുര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങി. ഫാറൂഖിന്റെ ചുണക്കുട്ടികള്‍ മത്സരിച്ചത് ശാരീരിക ശേഷിയിലും ഉയരത്തിലും തടിമിടുക്കിലും മികച്ചുനിന്ന ടീമുകളുമായി. എതിരാളികള്‍ പരുക്കന്‍ അടവുകള്‍ പുറത്തെടുത്തപ്പോഴും തടി കേടാകാതെയാണ് ഫാറൂഖ് ടീം കേരളത്തെ അഭിമാന നേട്ടത്തിലെത്തിച്ചത്. ആകെ വഴങ്ങിയത് രണ്ടു ഗോളുകള്‍ മാത്രം. ന്യൂഡല്‍ഹിയിലെ കടുത്ത ചൂടിനെ ഫാറൂഖിലെ കുട്ടികള്‍ അതിജീവിച്ചു. ടീമിന്റെ കഠിനാധ്വാനവും കഠിനമായ പരിശീലനവും താരങ്ങളുടെ ഭക്ഷണക്രമത്തില്‍ വരുത്തിയ മാറ്റവുമാണ് വിജയത്തിനു നിദാനമെന്ന് മുഖ്യ പരിശീലകന് വി.പി. സുനീര്‍ ചൂണ്ടിക്കാട്ടി. മറ്റു ടീമുകളുടെയെല്ലാം മത്സരങ്ങള്‍ കുട്ടികള്‍ സസൂക്ഷ്മം വീക്ഷിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍…
Read Moreഎംഡിഎംഎ പിടികൂടിയ കേസില്‍ പോലീസിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ട് ഡോക്ടർ: ചേസ് ചെയ്തു പിടിക്കാൻ ശ്രമിച്ച പോലീസുകാരൻ അപകടത്തില്‍ മരിച്ചു
കാസര്‍ഗോഡ്: സ്വിഫ്റ്റ് കാറില്‍നിന്ന് എംഡിഎംഎ പിടികൂടിയ കേസില്‍ പോലീസിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ട ഡോക്ടറെ സ്വന്തം കാറില്‍ പിന്തുടര്‍ന്ന പോലീസ് ഓഫീസര്‍ അപകടത്തില്‍ മരിച്ചു. ബേക്കല്‍ ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്ക്വാഡ് അംഗമായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.കെ. സജീഷ് (38) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുഭാഷ് ചന്ദ്രനെ (40) പരിക്കുകളോടെ ചെങ്കള ഇ.കെ. നായനാര്‍ സ്മാരക സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 2.45 ഓടെ ദേശീയപാതയില്‍ വിദ്യാനഗറിനു സമീപം നാലാംമൈലില്‍ വച്ച് ഇവര്‍ സഞ്ചരിച്ച മാരുതി ആള്‍ട്ടോ കാറില്‍ ടിപ്പര്‍ ലോറി ഇടിച്ചായിരുന്നു അപകടം. നേരത്തേ ദേശീയപാതയില്‍ ചട്ടഞ്ചാലിനു സമീപത്തുവച്ച് പോലീസ് പരിശോധനാസംഘത്തെ വെട്ടിച്ച് കടന്ന സ്വിഫ്റ്റ് കാറിനെ പോലീസ് വാഹനത്തില്‍ പിന്തുടര്ന്ന് 3.28 ഗ്രാം എംഡിഎംഎയും 10.65 ഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. കാറിലുണ്ടായിരുന്ന ചട്ടഞ്ചാല്‍ സ്വദേശി ബി.എം.…
Read More