ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടംനേടിയ നടിയാണ് ഐശ്വര്യ രാജേഷ്. അഭിനേത്രി എന്നതിലുപരി സാമൂഹിക വിഷയങ്ങളൊക്കെ ശ്രദ്ധിക്കുന്ന, പലപ്പോഴും പ്രതികരിക്കുന്ന ആള് കൂടിയാണ് ഐശ്വര്യ. ഇപ്പോഴിതാ നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്. മഴയത്ത് തെരുവോരത്ത് കിടന്നുറങ്ങുന്ന ഒരുകൂട്ടം മനുഷ്യർക്ക് പുതപ്പ് നല്കി മാതൃകയാവുകയാണ് ഐശ്വര്യ രാജേഷ്. കിടന്ന് ഉറങ്ങുന്നവരെ ഉണർത്താതെ അവരുടെ ദേഹത്ത് പുതപ്പ് പുതപ്പിക്കുന്ന ഐശ്വര്യയുടെ ഈ പുണ്യ പ്രവൃത്തിക്കു കൈയടിക്കുകയാണ് സോഷ്യൽ മീഡിയ. നടി പങ്കുവച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. കഴിഞ്ഞ ദിവസം ഞാൻ തെരവിലൂടെ നടക്കുകയും അവിടെ ജീവിക്കുന്ന മനുഷ്യരുമായി സംസാരിക്കുകയും ചെയ്തു. നിസഹായരായ മനുഷ്യർ, സ്ത്രീകൾ, കുഞ്ഞുങ്ങൾ, പ്രായമായവർ… ആ കാഴ്ച ഹൃദയഭേദമായിരുന്നു. നൂറു രൂപയുടെ ഒരു പുതപ്പ് നമുക്ക് എല്ലാവർക്കും വാങ്ങാൻ കഴിയുന്നതാണ്. അതിനൊരു രണ്ടാമത്തെ ചിന്തയ്ക്കു പോലും അവസരമില്ല. ആകാശം മേൽകൂരയാക്കി, തണുത്ത്…
Read MoreDay: September 30, 2025
കോട്ടയം മെഡി. കോളജ് കെട്ടിടം നിലംപൊത്തിയിട്ട് മൂന്നുമാസം; പൊളിച്ചുനീക്കാൻ നടപടിയില്ല
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കെട്ടിടം നിലംപൊത്തിയിട്ട് മൂന്നുമാസം. അതേസമയം കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചുനീക്കുന്നതിന് നടപടിയായില്ല. ജൂലൈ മൂന്നിനാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 14, 11 വാര്‍ഡുകളുടെ ശുചിമുറി ഭാഗം ഇടിഞ്ഞു വീണത്. ശുചിമുറി ഭാഗത്ത് അകപ്പെട്ട തലയോലപ്പറമ്പ് സ്വദേശനി ബിന്ദു മരണപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിവിധ വാര്‍ഡുകള്‍ പുതിയ സര്‍ജറി കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ഓപ്പറേഷന് തീയേറ്റര്‍, എക്സറേ വിഭാഗം തുടങ്ങിയവയും മാറ്റി. എന്നാല്‍ കാലപ്പഴക്കം ചെന്ന ഈ കെട്ടിടം പൊളിച്ചു നീക്കുന്നതിന് ആലോചനയുണ്ടെങ്കിലും ഇതുവരെ നടപടിയായില്ല. കെട്ടിടം പൊളിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പും ഡിഎംഇയും ഗാന്ധിനഗര്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം അധികൃതരുമാണ് തീരുമാനമെടുക്കേണ്ടത്. ആരോഗ്യ വകുപ്പ് അന്തിമ തീരുമാനമെടുത്താല്‍ പിഡബ്ല്യുഡി കെട്ടിട വിഭാഗം നടപ്പാക്കും. ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച പരിശോധനകള്‍ നടന്നിരുന്നു. അതേസമയം കാലപ്പഴക്കം…
Read Moreലണ്ടനിൽ ഗാന്ധി പ്രതിമയ്ക്കുനേരേ ആക്രമണം ശക്തമായി അപലപിച്ച് ഇന്ത്യ
ലണ്ടൻ: ടവിസ്റ്റോക് സ്ക്വയറിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്കുനേരേ ആക്രമണം. പ്രതിമയ്ക്കു കേടുപാട് സംഭവിച്ചു. ഗാന്ധിജയന്തി ദിനത്തിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് ആക്രമണം നടന്നത്.ആക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്തെത്തി. അഹിംസയുടെ പാരമ്പര്യത്തിനുനേരേയുള്ള ആക്രമണമാണിതെന്നും ഹൈക്കമ്മീഷൻ കുറ്റപ്പെടുത്തി. സംഭവത്തിന് പിന്നാലെ പ്രതിമ പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മെട്രോപൊളിറ്റൻ പോലീസും കാംഡൻ കൗൺസിൽ അധികൃതരും അറിയിച്ചു. ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസ ദിനമായാണ് ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്. ഈ ദിവസം ലണ്ടനിലെ ഈ പ്രതിമയ്ക്കു മുന്നിൽ പുഷ്പവൃഷ്ടി നടത്തുകയും ഗാന്ധിജി ആലപിച്ചിരുന്ന ഭജന ആലപിക്കുകയും ചെയ്യാറുണ്ട്. 968 ലാണ് ഫ്രഡ ബ്രില്യന്റ് എന്ന ശിൽപി വെങ്കലത്തിൽ ഈ പ്രതിമ നിർമിച്ചത്. ലണ്ടൻ യൂണിവേഴ്സിറ്റി കോളജിൽ ഗാന്ധിജി നിയമം പഠിച്ചതിന്റെ ഓർമയ്ക്കായാണ് ഇത് സ്ഥാപിച്ചത്. പിന്നീട് സമാധാനത്തിന്റെ പ്രതീകങ്ങൾ ഇതിനു…
Read Moreഇന്ത്യന്‍ സിനിമയ്ക്കു കനത്ത ഭീഷണി: വിദേശനിര്‍മിത ചിത്രങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്തി ട്രംപ്
വാഷിംഗ്ടൺ ഡിസി: തീരുവയുദ്ധത്തില്‍ സിനിമകളെയും വിടാതെ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. വിവിധ വിഭാഗങ്ങളില്‍ കൂടുതല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ട്രംപ് ഇപ്പോള്‍ സിനിമകള്‍ക്ക് കനത്ത തീരുവ എര്‍പ്പെടുത്തി. അമേരിക്കയ്ക്കു പുറത്ത് നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100 ശതമാനം താരിഫ് ഏര്‍പ്പെടുത്താനാണ് ട്രംപിന്റെ തീരുമാനം. ട്രംപിന്റെ തീരുമാനം ഇന്ത്യൻ സിനിമകൾക്കു കനത്ത തിരിച്ചടിയാകും. “ഒരു കുഞ്ഞിന്റെ കൈയില്‍നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെ മറ്റു രാജ്യങ്ങള്‍ യുഎസിലെ ചലച്ചിത്രവ്യവസായത്തെ കൊള്ളയടിക്കുന്നു…’ തന്റെ സമൂഹമാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് പറഞ്ഞു. “ദുര്‍ബലനും കഴിവുകെട്ടവനുമായ ഗവര്‍ണറുള്ള കാലിഫോര്‍ണിയയെ ഇതു കഠിനമായി ബാധിച്ചു. അതുകൊണ്ട്, ഒരിക്കലും അവസാനിക്കാത്ത പ്രശ്നം പരിഹരിക്കാനായി യുഎസിന് പുറത്തു നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും ഞാന്‍ 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തും’ ട്രംപ് കൂട്ടിച്ചേര്‍ത്തു. ഒരുകാലത്ത് അമേരിക്കന്‍ സിനിമകളുടെ പര്യായമായിരുന്ന ഹോളിവുഡ്, അടുത്തിടെ വന്‍ പ്രതിസന്ധികള്‍ നേരിടുകയാണ്. സിനിമകള്‍ വീട്ടിലെത്തിക്കുന്ന…
Read Moreഭക്ഷണത്തിൽ വിഷം കലർത്തുന്നവർ..! ഭക്ഷ്യസുരക്ഷാ വകുപ്പ് ടാർട്രാസിൻ സാന്നിധ്യം കണ്ടെത്തി; ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത വെളിച്ചെണ്ണ
തൊടുപുഴ: ഭക്ഷ്യസുരക്ഷാ നിയമലംഘനത്തിനെതിരേ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. കഴിഞ്ഞ ജൂണിനു ശേഷം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ 479 സ്ഥാപനങ്ങളിൽ പരിശോധന നടത്തി 125 സാന്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്കായി കാക്കനാട് റീജണൽ അനലിറ്റിക്കൽ ലാബിലേയ്ക്ക് അയച്ചു. ഈ സാന്പിളുകളിൽ ആറെണ്ണം സുരക്ഷിതമല്ലെന്നു റിപ്പോർട്ട് ലഭിച്ചെന്ന് അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു. കൂടിയ അളവിൽ ടാർട്രാസിൻ അടങ്ങിയ മിക്സചർ, റസ്ക് എന്നിവ ഇതിലുൾപ്പെടുന്നു. ഇവയുടെ വില്പന ജില്ലയിൽ നിരോധിച്ചു. ഇക്കാലയളവിൽ ജില്ലയിൽ 44 പരാതികൾ ലഭിച്ചതിൽ 35 എണ്ണം തീർപ്പാക്കി. ബാക്കിയുള്ളവയിൽ നടപടി സ്വീകരിച്ചുവരികയാണ്. പരിശോധനകളിൽ ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് 2,87,000 രൂപ പിഴ ഈടാക്കി. നിലവാരമില്ലാത്ത വെളിച്ചെണ്ണ ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി വെളിച്ചെണ്ണയുടെ ഗുണനിലവാരം, ശുദ്ധത എന്നിവ ഉറപ്പുവരുത്താനും മായം ചേർക്കൽ തടയാനുമായി പ്രത്യേക പരിശോധന നടത്തി. 31 പരിശോധനകളിൽ നാലു സാന്പിളുകൾ ശേഖരിച്ചു.…
Read Moreപിടിതരാതെ പൊന്ന്; പവന് 86,760 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും റിക്കാര്‍ഡ് കുതിപ്പ്. ഇന്ന് ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 10,845 രൂപയും പവന് 86,760 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 115 രൂപ വര്‍ധിച്ച് 8,925 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6,935 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4,470 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3865 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.71 ലുമാണ്. വെള്ളി വിലയും കുതിക്കുകയാണ് 47 ഡോളറിലാണ് ഇപ്പോള്‍. 50 ഡോളര്‍ മറികടന്നാല്‍ 70 ഡോളറിലേക്ക് എത്തുമെന്ന പ്രവചനങ്ങള്‍ വരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി വലിയതോതില്‍ നേരിടുന്ന യുഎസ് ഗവണ്മെന്റ് ഡിപ്പാര്ട്ടുമെന്റഉകള്ക്ക് അനുവദിച്ച പണം ലഭ്യമാകാത്തതിനുള്ള അടച്ചിടല്‍ ഭീഷണിയാണ് ഇപ്പോഴുള്ള വിലവര്‍ധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സ്വര്‍ണവിലയിലെ…
Read Moreകണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബെന്ന്; തെരച്ചിലിൽ ഒന്നും കണ്ടെത്തിയില്ല; ചപ്പാരപ്പടവ് സ്വദേശി പിടിയിൽ
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം കണ്ണൂർ റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ രാത്രി 11.ഓടെയാണ് കണ്ണൂർ സിറ്റി പോലീസിന്റെ കൺട്രോൾ റൂമിലേക്ക് റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഫോൺ സന്ദേശം എത്തിയത്. തുടർന്ന് സിറ്റി പോലീസ് കണ്ണൂർ റെയിൽവേ പോലീസിനെയും ആർപിഎഫിനെയും വിവരമറിയിക്കുകയായിരുന്നു. കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരി, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, റെയിൽവേ പോലീസ്, ആർപിഎഫ് എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും വിപുലമായ തെരച്ചിൽ നടത്തിയെങ്കിലും ബോംബ് കണ്ടെത്താൻ സാധിച്ചില്ല. ഇന്ന് പുലർച്ചെ 2.45 ഓടെ തെരച്ചിൽ അവസാനിപ്പിച്ചു. ഫോൺ വന്ന വഴി നോക്കി പോലീസ് നടത്തിയ അന്വേഷണത്തിൽ ചപ്പാരപ്പടവ് സ്വദേശിയായ ഒരാളാണ് ഇതിന്റെ പിന്നിലെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മാനസികാസ്വാസ്ഥ്യമുള്ള ആളാണ് ഫോൺ ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാളെ വിട്ടയച്ചെങ്കിലും…
Read Moreഇതര സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്ക് പ്രതിദിനമെത്തുന്നത് 491.76 മെട്രിക്ടണ്‍ മത്സ്യം
കൊച്ചി: ഇതര സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്ക് പ്രതിദിനമെത്തുന്നത് 491.76 മെട്രിക് ടണ്‍ മത്സ്യം. പ്രധാനമായും തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് മത്സ്യം കേരളത്തിലേക്ക് എത്തുന്നത്. സംസ്ഥാനത്ത് നിലവില്‍ പ്രതിദിനം ഏകദേശം 2540.48 മെട്രിക് ടണ്‍ മത്സ്യമാണ് ആവശ്യമായി വരുന്നത്. നിലവിലെ ശരാശരി മത്സ്യ ലഭ്യത 2048.72 മെട്രിക് ടണ്‍ ആണ്. 2019- 20, 2020 – 21 വര്‍ഷങ്ങളില്‍ കോവിഡ് പ്രതിസന്ധി മൂലം ചില മാസങ്ങളില്‍ മത്സ്യബന്ധന നിയന്ത്രണം ഏര്‍പ്പെടുത്തിയതു മൂലം കടല്‍ മത്സ്യോത്പാദനത്തില് കുറവുണ്ടായി. എന്നാല്‍ 2021- 22 മുതല്‍ കടല്‍, ഉള്‍നാടന്‍ മത്സ്യോത്പാദനം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കടല്‍ മത്സ്യോത്പാദനം ലഭിക്കാവുന്നതിന്റെ ഏകദേശം പാരമ്യതയില്‍ എത്തിയിട്ടുണ്ട്. എങ്കിലും ഉള്‍നാടന്‍ മത്സ്യോത്പാദന വര്‍ധനയിലൂടെ മാത്രമേ സംസ്ഥാനത്ത് മത്സ്യലഭ്യതയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയൂ. ശാസ്ത്രീയമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനായി 2017 സെപ്റ്റംബറില്‍ കേരള…
Read Moreഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം അതീവ ഗൗരവതരം; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവം അതീവ ഗൗരവമുള്ളതാണെന്നും മണിക്കൂറുകൾക്കുള്ളിൽ അയാളെ പിടികൂടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ജയിലിലെ വൈദ്യുതവേലി പ്രവർത്തനക്ഷമമല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചു. അന്വേഷണത്തിന് സമിതിയെ നിയമിച്ചു. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവും സുരക്ഷാവീഴ്ചയും സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreകുടുംബശ്രീ ‘വിമന്‍ പവര്‍’ വരുന്നു: കോളജ് വിദ്യാര്‍ഥിനികള്‍ ഇനി കരിയറില്‍ തിളങ്ങും
കൊച്ചി: സംസ്ഥാനത്തെ കോളജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന വിദ്യാര്‍ഥിനികളെ കരിയറില്‍ പവര്‍ഫുള്ളാക്കാന്‍ കുടുംബശ്രീയുടെ ‘വിമന്‍ പവര്ലൈഫ് മാസ്റ്റര്‍ പ്ലാന്‍’ പദ്ധതി വരുന്നു. വിദ്യാര്‍ഥിനികള്‍ക്ക് സ്വന്തം കഴിവുകളും താല്പര്യങ്ങളും തിരിച്ചറിയാനും അനുയോജ്യമായ ലൈഫ് മാസ്റ്റര്‍ പ്ലാൻ തയാറാക്കുന്നതിനാവശ്യമായ പിന്തുണ നല്‍കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. വ്യക്തമായ ലക്ഷ്യങ്ങളില്ലാതെ വിദ്യാഭ്യാസം തുടരേണ്ടി വരുന്നത് പെണ്‍കുട്ടികളുടെ കരിയറിലെ വളര്‍ച്ചയും വ്യക്തിത്വ വികാസവും തടസപ്പെടുത്തുന്നുണ്ട്. ബിരുദാനന്തര ബിരുദമടക്കം ഉന്നത വിദ്യാഭ്യാസം നേടുന്ന യുവതികള്‍ ഉണ്ടെങ്കിലും തൊഴില്‍ രംഗത്ത് അവരുടെ പങ്കാളിത്തം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബശ്രി ‘വിമന്‍ പവര്ലൈഫ് മാസ്റ്റര്‍ പ്ലാൻ’ പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് അനുയോജ്യമായ തൊഴില്‍ മേഖലകള്‍ കണ്ടെത്തി വരുമാനം നേടാന്‍ സഹായിക്കുകയും ലിംഗസമത്വം ഉറപ്പു വരുത്തുന്ന തൊഴില്‍ പരിസ്ഥിതി രൂപപ്പെടുത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 14 ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത ഓരോ കോളജുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ വിദ്യാര്‍ഥിനിയുടെയും പഠന, പാഠ്യേതര…
Read More