ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ക്യാപ്റ്റനായി ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന വിരാട് കോഹ്ലിയുടെ ലോക റിക്കാര്‍ഡിനൊപ്പം ശുഭ്മാന്‍ ഗില്‍. 2025ല്‍ ശുഭ്മാന്‍ ഗില്ലിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണ് ഇന്നലെ ഡല്‍ഹിയില്‍ വിന്‍ഡീസ് എതിരേ പിറന്നത്. 2017, 2018 വര്‍ഷങ്ങളില്‍ കോഹ്ലി അഞ്ച് സെഞ്ചുറി വീതം നേടിയിരുന്നു. അതേസമയം, ക്യാപ്റ്റനായി ചുമതലയേറ്റ വര്‍ഷം ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന റിക്കാര്‍ഡ് ശുഭ്മാന്‍ ഗില്‍ സ്വന്തം പേരില്‍ കുറിച്ചു. ടെസ്റ്റ് ക്യാപ്റ്റന്‍ എന്നനിലയില്‍ ഏറ്റവും കുറവ് ഇന്നിംഗ്സില്‍ അഞ്ച് സെഞ്ചുറി നേടുന്നതില്‍ ഓസ്ട്രേലിയന്‍ ഇതിഹാസം ഡൊണാള്‍ഡ് ബ്രാഡ്മാനെ (13 ഇന്നിംഗ്സ്) ഗില്‍ മറികടന്ന് മൂന്നാമതെത്തി. 12-ാം ഇന്നിംഗ്സിലാണ് ഗില്‍ അഞ്ചാം സെഞ്ചുറി നേടിയത്. ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്ക് (9 ഇന്നിംഗ്സില്‍) ഇന്ത്യയുടെ സുനില്‍ ഗാവസ്കര്‍ (10 ഇന്നിംഗ്സില്‍) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ക്യാപറ്റന്റെ ശരാശരി ക്യാപ്റ്റന്‍ എന്ന നിലയില്‍…
Read MoreDay: October 12, 2025
ദേശീയ ജൂണിയര്‍ അത്ലറ്റിക്സ്: ഇരട്ട സ്വര്‍ണം
ഭുവനേശ്വര്‍: 40-ാമത് ദേശീയ ജൂണിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാംദിനമായ ഇന്നലെ കേരളത്തിന് ഇരട്ട സ്വര്‍ണം. രണ്ട് സ്വര്‍ണം ഉള്‍പ്പെടെ അഞ്ച് മെഡല്‍ കേരളം ഇന്നലെ സ്വന്തമാക്കി. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ആകെ മെഡല്‍ സമ്പാദ്യം ആറ് ആയി. ഇന്നലെ അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ മുഹമ്മദ് അഷ്ഫാഖിലൂടെയാണ് ആദ്യ സ്വര്‍ണം എത്തിയത്. 46.87 സെക്കന്‍ഡില്‍ അഷ്ഫാഖ് സ്വര്‍ണത്തില്‍ മുത്തമിട്ടു. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ഡെക്കാത്തലണിലായിരുന്നു കേരളത്തിന്റെ ഇന്നലത്തെ രണ്ടാം സ്വര്‍ണം. 6633 പോയിന്റ് നേടി ജിനോയ് ജയന് കേരള അക്കൗണ്ടില്‍ സ്വര്‍ണമെത്തിച്ചു. അണ്ടര്‍ 20 വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സിലായിരുന്നു വെള്ളി നേട്ടം. കേരളത്തിനായി ആദിത്യ അജി 14.27 സെക്കന്‍ഡില്‍ ഫിനിഷിംഗ് ലൈന്‍ കടന്ന് വെള്ളി അണിഞ്ഞു. തമിഴ്നാടിന്റെ ഷിനി ഗ്ലാഡസിയയ്ക്കാണ് (14.03) സ്വര്‍ണം. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ കെ.…
Read Moreസേഫ്റ്റി തേടി നീലപ്പട: വനിതാ ലോകകപ്പിൽ ഇന്ത്യ Vs ഓസീസ് ഇന്ന്
വിശാഖപട്ടണം: ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ജയം മാത്രം മുന്നിൽക്കണ്ട് ഹർമൻപ്രീത് കൗറും സംഘവും ഇന്നിറങ്ങും. എതിരാളി നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിലെ തോൽവിഭാരം മറക്കാനും മുന്നോട്ടുള്ള യാത്രയ്ക്കും ഇന്ത്യക്കു ജയം അനിവാര്യം. ഓസീസ് ആകട്ടെ ടൂർണമെന്റിൽ ഇതുവരെ തോൽവി വഴങ്ങിയിട്ടില്ല. വിശാഖപട്ടണത്ത് ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം. ടോപ്പ് ഓർഡർ സേഫല്ല!ഇന്ത്യയുടെ ടോപ്പ് ഓർഡർ ബാറ്റർമാർ ടൂർണമെന്റിനു മുന്‍പുണ്ടായിരുന്ന ഫോമിന്റെ നിഴൽ മാത്രമായി മാറിയത് തിരിച്ചടിയാണ്. സീനിയർ താരങ്ങളായ സ്മൃതി മന്ദാന, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ജെമീമ റോഡ്രിഗസ് എന്നിവരിൽ ആർക്കും ഇതുവരെ അർധസെഞ്ചുറി നേടാൻ കഴിഞ്ഞിട്ടില്ല. ഓപ്പണർ പ്രതിക റാവൽ ലഭിക്കുന്ന മികച്ച തുടക്കം വലിയ സ്കോറിലേക്ക് എത്തിക്കാനാവാതെ തുടരുന്നു. ഹർലീൻ ഡിയോൾ ഫോമിന്റെ വഴി തുറന്നെങ്കിലും സ്ഥിരതയില്ല. മൂന്നു മത്സരം പിന്നിടുന്പോൾ രണ്ടു മത്സരത്തിൽ ജയം സമ്മാനിച്ചത് വാലറ്റത്തിന്റെ പോരാട്ടവും…
Read Moreശബരിമല സ്വർണ മോഷണം: കോണ്‍ഗ്രസ് വിശ്വാസ സംരക്ഷണ മേഖലാ ജാഥകൾ 14ന് തുടങ്ങും
തിരുവനന്തപുരം: ശബരിമലയുടെ ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്നും ദേവസ്വം സ്വത്തുവകകൾ മോഷ്ടിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ മേഖലാ ജാഥകൾക്ക് ചൊവ്വാഴ്ച തുടക്കമാകുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎൽഎ. പാലക്കാട്, കാസർഗോഡ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ 14നും മുവാറ്റുപുഴയിൽ നിന്നുമുള്ള ജാഥ 15നും ആരംഭിക്കും. 17ന് നാലു ജാഥകളും ചെങ്ങന്നൂരിൽ സംഗമിച്ച ശേഷം 18ന് പന്തളത്ത് സമാപിക്കും. പാലക്കാട് നിന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി നയിക്കുന്ന ജാഥ രാവിലെ 10ന് തൃത്താലയിൽ നിന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയകാര്യ സമിതി അംഗം ടി.എൻ. പ്രതാപൻ ജാഥയുടെ വൈസ് ക്യാപ്റ്റനും കെപിസിസി ജനറൽ സെക്രട്ടറിമാരായ സി. ചന്ദ്രൻ, കെ.പി. ശ്രീകുമാർ എന്നിവർ ജാഥാ മാനേജർമാരുമാണ്. കാസർഗോഡ് നിന്ന് മുൻ കെപിസിസി പ്രസിഡന്റ്…
Read Moreസുരക്ഷയാണ് മെയിൻ: ചാവേറുകൾ റെഡി; രാജ്യ സുരക്ഷയ്ക്കായി സൂയിസൈഡ് ഡ്രോണുകള്‍
കൊച്ചി: മണിക്കൂറില്‍ 200 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുന്ന അക്രമകാരികളായ ഡ്രോണുകള്‍. ഇത് അതിര്‍ത്തിയില്‍ സൂയിസൈഡ് ഡ്രോണുകളായി ഉപയോഗിക്കാം, മിസൈലുകളെക്കാളും ചെലവു കുറഞ്ഞ രീതിയില്‍ ഇത് യുദ്ധത്തിനും ഉപയോഗിക്കാം- ഇന്ത്യന്‍ മിലിട്ടറിയുടെ കൈവശമുള്ള ഡ്രോണുകള്‍ക്കൊപ്പം കിടപിടിക്കാവുന്ന ഡ്രോണുകള്‍ ഒരുക്കിയിരിക്കുകയാണ് മൂവാറ്റുപുഴയിലെ ഡ്രോണ്‍ റൈസസ് കേരളയ്ക്ക് കീഴിലുള്ള ഫ്ലൈടെക്, യുഎവി സ്റ്റോര്‍ എന്നീ ഡ്രോണ്‍ സ്റ്റാര്‍ട്ട്അപ്പുകള്‍. കൊക്കൂണ്‍ 2025ന്റെ ഭാഗമായി നടത്തിയ ഡ്രോണ്ഷോയിലെ മുഖ്യ ആകര്‍ഷണവും ഇവരുടേതായിരുന്നു. നിലവില്‍ കേരളത്തില്‍ ഡ്രോണ്‍ റൈസിംഗ്, സിനിമാട്ടോഗ്രഫി, എയര്ഷോ എന്നിവടങ്ങളിലാണ് ഉപയോഗിക്കുന്നത്. ഫ്ലൈടെക്കിന്റെ സിഇഒ ആയ കാര്‍ത്തിക്കിന്റെയും ഡയറക്ടറായ മോസസിന്റെയും കീഴിയില്‍ 100 പേരടങ്ങിയ കമ്യൂണിറ്റിയാണ് ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നത്. ഡ്രോണുകള്‍ ദീര്‍ഘ നേരം കൂടുതല്‍ വേഗത്തില്‍ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള പരീക്ഷണവും ഇവരുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഇനിയും ഒരു യുദ്ധ സാഹചര്യം വന്നാല്‍ രാജ്യത്തിനുവേണ്ടി സൂയിസൈഡ് ഡ്രോണുകള്‍ നല്കാന് തയാറാണെന്ന് ഇരുവരും പറയുന്നു.
Read Moreപൾസ് പോളിയോ പ്രതിരോധമരുന്ന് വിതരണം ഇന്ന്: 5 വയസ് വരെ പ്രായമുള്ള 21 ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളി മരുന്ന് നൽകും
തിരുവനന്തപുരം: പോളിയോ വൈറസ് നിർമ്മാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി പ്രതിരോധമരുന്ന് വിതരണം ഇന്ന്. ഇടുക്കി ഒഴികെയുളള 13 ജില്ലകളിൽ അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് ഇന്ന് തുള്ളിമരുന്ന് നൽകുന്നത്. അങ്കണവാടികൾ, സ്കൂളുകൾ, ആരോഗ്യകേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിൽ ബൂത്തുകൾ സ്ഥാപിച്ച് പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ മുഖേന പോളിയോ പ്രതിരോധ തുള്ളിമരുന്ന് ലഭ്യമാക്കും. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 22,383 ബൂത്തുകളാണ് രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെ പ്രവർത്തിക്കുക. അഞ്ച് വയസിന് താഴെയുളള 21,11,010 കുഞ്ഞുങ്ങൾക്ക് തുള്ളി മരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്. 44,766 വോളണ്ടിയർമാർ ബൂത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവർത്തകർ, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് ആരോഗ്യപ്രവത്തകർക്കു പുറമെ ബൂത്തുകളിൽ ഉണ്ടാവുക. ഒക്ടോബർ 12-ന് ബൂത്തുകളില്‍ തുളളിമരുന്ന് നൽകാൻ…
Read Moreശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻ ചാണ്ടിയുടെ കാലത്ത്: ഇന്ന് യുഡിഎഫിന് നൊമ്പരവും കണ്ണുനീരും; സജി ചെറിയാൻ
പത്തനംതിട്ട: ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻ ചാണ്ടിയുടെ കാലത്തെന്ന് മന്ത്രി സജി ചെയാൻ. ശബരിമല വിഷയത്തിൽ ഇന്ന് യുഡിഎഫിന് നൊമ്പരവും കണ്ണുനീരുമാണ്. ശബരിമല പ്രതിഷേധങ്ങൾ എന്തിനെന്നു പോലും പ്രതിപക്ഷത്തിനറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലേക്കുള്ള റോഡുകൾ നശിച്ചത് യുഡിഎഫ് കാലത്താണ്. മികച്ച കുണ്ടും കുഴിയും അന്ന് കാണാമായിരുന്നു. റോഡിലൂടെ പോകുന്നവൻ തിരിച്ച് നട്ടെല്ലില്ലാതെ വരുന്ന കാലമായിരുന്നുവെന്നും സജി ചെറിയാൻ പരിഹസിച്ചു.
Read More