വരുന്നൂ, കു​ടും​ബ​ശ്രീ​യു​ടെ ‘ല​ഞ്ച് ബെ​ൽ’; നോ​ർ​ത്ത് ഇ​ന്ത്യ​ൻ ഉ​ച്ചഭ​ക്ഷ​ണവും ഡ​യ​റ്റ​റി ല​ഞ്ചും


തി​രു​വ​ന​ന്ത​പു​രം: പുറത്തുപോയി ഹോട്ടലുകൾ തപ്പിപിടിച്ച് സമയം കളയാതെ സ്റ്റീ​ൽ പാ​ത്ര​ങ്ങ​ളി​ൽ ഉ​ച്ച​യൂ​ണ് മു​ന്നി​ലെ​ത്തി​യാ​ൽ എ​ങ്ങ​നെ​യു​ണ്ടാ​വും… കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രാ​ണ് ഉ​ച്ച​യൂ​ണ് ചൂ​ടോ​ടെ എ​ത്തി​ക്കാ​ൻ രം​ഗ​ത്ത് വ​രു​ന്ന​ത്. ‘ല​ഞ്ച് ബെ​ൽ’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പ​ദ്ധ​തി ആ​ദ്യം ന​ട​പ്പി​ലാ​ക്കു​ക ത​ല​സ്ഥാ​ന​ത്താ​ണ്.

പ​ദ്ധ​തി താ​മ​സി​യാ​തെ മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും.​ കു​ടും​ബ​ശ്രീ ഓ​ൺ​ലൈ​ൻ ആ​പ്പാ​യ ‘പോ​ക്ക​റ്റ് മാ​ർ​ട്ട്’ വ​ഴി​യാ​ണ് ഓ​ർ​ഡ​റു​ക​ൾ സ്വീ​ക​രി​ക്കു​ക.തു​ട​ക്ക​ത്തി​ൽ ഉ​ച്ച​യൂ​ണ് മാ​ത്ര​മാ​ണ് ന​ൽ​കു​ന്ന​ത്. മു​ട്ട, മീ​ൻ എ​ന്നി​വ ചേ​ർ​ന്ന ഉ​ച്ച​യൂ​ണി​നു 99 രൂ​പ​യും പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടു​ന്ന ഊ​ണി​ന് 60 രൂ​പ​യു​മാ​ണ് വി​ല.

ഉ​പ​ഭോ​ക്താ​വി​ന്‍റെ ആ​വ​ശ്യം അ​നു​സ​രി​ച്ച് റെ​ഗു​ല​ർ ല​ഞ്ച്, ഹാ​പ്പി ല​ഞ്ച് എ​ന്നി​ങ്ങ​നെ ര​ണ്ട് അ​ള​വി​ലാ​യി​രി​ക്കും ഉ​ച്ചഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന​ത്. ഒ​രു മാ​സം വ​രെ മു​ൻ​കൂ​ട്ടി പ​ണ​മ​ട​ച്ച് ബു​ക്ക് ചെ​യ്യാം.

കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾത​ന്നെ​യാ​ണ് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ക.​ സ്റ്റീ​ൽ പാ​ത്ര​ങ്ങ​ളി​ൽ എ​ത്തി​ച്ചശേ​ഷം പാ​ത്ര​ങ്ങ​ൾ പി​ന്നീ​ട് മ​ട​ക്കി വാ​ങ്ങും. കേ​ന്ദ്രീ​കൃ​ത അ​ടു​ക്ക​ള​യി​ൽ പാ​ച​കം ചെ​യ്ത ഭ​ക്ഷ​ണ​മാ​യി​രി​ക്കും ന​ൽ​കു​ക. ഏ​റ്റ​വും കു​റ​ഞ്ഞ​ത് ആ​യി​രം ഉ​ച്ച ഭ​ക്ഷ​ണം ത​യാ​റാ​ക്കി വി​ത​ര​ണം ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ള്ള മി​ക​ച്ച യൂ​ണി​റ്റി​നെ ക​ണ്ടെ​ത്തി ദൗ​ത്യം ഏ​ൽ​പ്പി​ക്കും.

ടു ​വീ​ല‍​ർ സ്വ​ന്ത​യ​മാ​യു​ള്ള ലൈ​സ​ൻ​സു​ള്ള കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, കു​ടു​ബാം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത് പ​രി​ശീ​ല​നം ന​ൽ​കും. ആ​വ​ശ്യ​ക്കാ​രു​ടെ താ​ത്പ​ര്യം അ​റി‍​ഞ്ഞ് ഭാ​വി​യി​ൽ കേ​ര​ള ഊ​ണി​നു പു​റ​മെ നോ​ർ​ത്ത് ഇ​ന്ത്യ​ൻ ഉ​ച്ച ഭ​ക്ഷ​ണം, ജീ​വി​ത​ശൈ​ലീ രോ​ഗ​ത്തി​നു മു​ൻ​ക​രു​ത​ലാ​യി ഡ​യ​റ്റ​റി ല​ഞ്ച്, നാ​രു​ക​ൾ കൂ​ടു​ത​ൽ അ​ട​ങ്ങി​യ ഉ​ച്ച ഭ​ക്ഷ​ണം, സാ​ല​ഡ് എ​ന്നി​വ​യും ല​ഭ്യ​മാ​ക്കും. പരിഗണനയിൽ

Related posts

Leave a Comment