ഡിജിറ്റൽ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ യുപിഐ പണമിടപാടുകൾ പിന്തുടരാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം. വിദ്യാർഥികളുടെ പ്രവേശന, പരീക്ഷാ ഫീസ് ഉൾപ്പെടെയുള്ളവ സ്വീകരിക്കുന്നതിന് ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ഏർപ്പെടുത്താനാണ് മന്ത്രാലയം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള സ്കൂളുകൾക്ക് പ്രത്യേക സർക്കുലർ വഴി നിർദേശം നൽകിയിട്ടുള്ളത്. ഭരണപരമായ പ്രക്രിയകൾ ആധുനികവത്കരിക്കുന്നതിനും മാതാപിതാക്കൾക്കും വിദ്യാർഥികൾക്കും ഈ സംരംഭം കൂടുതൽ പ്രയോജനപ്പെടുമെന്നും നിർദേശത്തിൽ പറയുന്നു.എൻസിഇആർടി, സിബിഎസ്ഇ, കെവിഎസ് തുടങ്ങിയ സ്ഥാപനങ്ങളിലെ മേധാവികളെ അഭിസംബോധന ചെയ്തുള്ളതാണ് കത്ത്. സ്കൂളുകളിലെ സാമ്പത്തിക ഇടപാടുകൾ കാര്യക്ഷമമാക്കുന്നതിന് യുപിഐ, മൊബൈൽ വാലറ്റുകൾ, നെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമുകള പ്രയോജനപ്പെടുത്തുന്നതിന് ഊന്നൽ നൽകണമെന്നും നിർദേശത്തിൽ എടുത്തു പറയുന്നു. സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സുതാര്യവും എളുപ്പമാക്കുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണിതെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളിലേക്ക് മാറുന്നതോടെ മാതാപിതാക്കൾക്ക് സ്കൂളുകളിൽ…
Read MoreDay: October 13, 2025
പ്രായം വെറും അക്കം; ജോസഫും വര്‍ക്കിയും കൃഷിയിടത്തിൽ തിരക്കിലാണ്
പാമ്പാടി: കണ്ടന്‍കാവ് പുത്തന്‍പുരയ്ക്കല്‍ വീട്ടിൽ ജോസഫ് തോമസ് എന്ന കുഞ്ഞച്ചനും അനുജന് വര്‍ക്കി തോമസ് എന്ന കുഞ്ഞും ഒരുമിച്ചു കൃഷി തുടങ്ങിയിട്ട് അറുപതു വര്‍ഷത്തിലേറെയായി. എഴുപത്തിനാലിൽ എത്തിയ ജോസഫും എഴുപത്തിരണ്ടുകാരന് തോമസും ഇപ്പോഴും കൃഷിയിടത്തില്‍ സജീവമാണ്. കപ്പയും ചേനയും ചേമ്പും കാച്ചിലും വാഴയുമൊക്കെയുള്ള വൈവിധ്യമാര്‍ന്ന ഒരു കൃഷിയിടം. വീട്ടിലേക്കു വേണ്ടതൊന്നും ചന്തയില്‍നിന്നു വാങ്ങാതെ അധ്വാനിച്ചു വിളയിക്കണമെന്നതാണ് ഇവരുടെ വിശ്വാസപ്രമാണം. കര്‍ഷകനായ വല്യപ്പന് ഔസേപ്പ് ആയിരുന്നു ഇവരുടെ പ്രചോദനം. അധ്വാനിയായിരുന്ന വല്യപ്പനൊപ്പം ചെറുപ്രായത്തില്‍ ജോസഫും വര്‍ക്കിയും ചെറുകൈ സഹായവുമായി കൂടിയതാണ്. ആ കൃഷി പരിചയം ഇപ്പോഴും ഇവര്‍ക്കു കൈമുതലായുണ്ട്. കൃഷിയെ അറിഞ്ഞും അനുഭവിച്ചും മുന്നേറിയ ഇരുവര്‍ക്കും പറയാനുള്ളത് മണ്ണിന്റെ മണമുള്ള നല്ല ഓര്‍മകളാണ്; ബാല്യത്തില്‍ വല്യപ്പനൊപ്പം ചന്തയ്ക്കു പോയതും യാത്രയ്ക്കിടെ ആനിവേലിയിലെ ചായക്കടയില്‍നിന്ന് കടുംകാപ്പിയും പരിപ്പുവടയും ബോണ്ടയുമൊക്കെ കഴിച്ചതും. സ്നേഹനിധിയായ വല്യപ്പനെപ്പറ്റി പറയുമ്പോള്‍ കുഞ്ഞിന്റെ കണ്ണുകളില്‍ നനവ്. ഈറ…
Read Moreഡോക്ടറേ, ഈ കിളിക്കുഞ്ഞിനെ ജീവൻ വെപ്പിക്കാവോ… വഴിയരികിൽ പരിക്കേറ്റ് കിടന്ന കിളിക്കുഞ്ഞുമായി ഹോമിയോ ആശുപത്രിയിലെത്തി നാലാം ക്ലാസുകാരൻ
സഹജീവികളോട് കരുണയുള്ളവരായിരിക്കണമെന്ന് ചെറിയ ക്ലാസ് മുതൽ നമ്മൾ പഠിച്ചുവന്ന പാഠമാണ്. വളർന്ന് കഴിഞ്ഞാൽ സ്വന്തം ചോര പോലും അന്യമാകുന്ന ആളുകളായി മാറിയിരിക്കുകയാണ് മനുഷ്യർ. ഈ കാലത്തും നൻമ കൈവിടാത്ത് കുറേയധികം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഇത് തെളിയിക്കുന്ന വാർത്തായാണ് ഇപ്പോൾ വൈറലാകുന്നത്. ജനിത് എന്ന നാലാം ക്ലാസുകാരൻ വഴിയരികിൽ പരിക്കേറ്റ് കിടന്ന ഒരു കിളിക്കുഞ്ഞുമായി തൊട്ടടുത്ത ഹോമിയോ ആശുപത്രിയിലേക്ക് എത്തുകയും ചികിത്സിക്കാമോയെന്ന് ചോദിക്കുകയും ചെയ്തു.ഈ കാഴ്ച ഡോക്ടർ അപ്പോൾത്തന്നെ ഫോണിൽ പകർത്തുകയും വീഡിയോ സ്കൂൾ അധികൃതർക്ക് അയച്ച് കൊടുക്കുകയും ചെയ്തു. പാഠപുസ്തകങ്ങൾക്കപ്പുറം സ്നേഹത്തിന്റേയും കരുണയുടെയും വലിയ പാഠങ്ങൾ നമ്മുടെ കുഞ്ഞുങ്ങൾ പഠിക്കുന്നത് ഇത്തരം അനുഭവങ്ങളിലൂടെയാണ് കുറിച്ചുകൊണ്ട് ഈ ചിത്രം വിദ്യാഭ്യാസ മന്ത്രി പങ്കുവച്ചു. വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്… ഡോക്ടറേ, ഈ കിളിക്കുഞ്ഞിനെ ജീവൻ വെപ്പിക്കാവോ… ഈ ചോദ്യം കേട്ട് ഒരു നിമിഷം ആ ഡോക്ടറുടെ മാത്രമല്ല,…
Read Moreമലപ്പുറത്ത് പതിനൊന്ന് വയസുകാരിക്ക് വിവാഹ നിശ്ചയം; പ്രതിശ്രുത വരനടക്കം പത്ത് പേർക്കെതിരെ കേസ്; കുട്ടിക്ക് രക്ഷകരായത് നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ
മലപ്പുറം: ഒന്‍പതാം ക്ലാസിൽ പഠിക്കുന്ന പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ച സംഭവത്തിൽ പ്രതിശ്രുതവരൻ അടക്കം പത്തുപേർക്കെതിരേ ശൈശവ വിവാഹത്തിനു കേസെടുത്തു. മലപ്പുറം ജില്ലയിലെ കാടാന്പുഴ മാറാക്കര പഞ്ചായത്തിലെ മരവട്ടത്താണു സംഭവം. ഇന്നലെ ഉച്ചയോടെയാണ് വിവാഹം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇരുപത്തിരണ്ടുകാരനായ പ്രതിശ്രുത വരനും കുടുംബവും പതിനാലുകാരിയുടെ വീട്ടിലെത്തിയത്. ഇരുകൂട്ടരും ബന്ധുക്കളാണ്. പരിസരവാസികൾ വിവരം നൽകിയതിനെത്തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം തലേദിവസം വീട്ടിലെത്തി വിവാഹത്തിനുള്ള ശ്രമവുമായി മുന്നോട്ടുപോകരുതെന്നു കർശനമായി നിർദേശിച്ചിരുന്നു.
Read Moreപ്രജാരാജ്യത്തെ തമ്പ്രാൻ പറയുന്നു…. വെളുക്കെ ചിരിക്കുന്ന രാഷ്ട്രീയക്കാരനാകാനില്ല; സിനിമാഭിനയം തുടരണം, വരുമാനം വലിയ തോതിൽ നിലച്ചെന്ന് സുരേഷ് ഗോപി
മട്ടന്നൂർ: കേരളത്തിന് ഉയർന്ന പരിഗണനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കുന്നതെന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. രാജ്യസഭ എംപി സി. സദാനന്ദന്റെ ഓഫീസ് ഉദ്ഘാടനവും മട്ടന്നൂർ പൗരാവലിയുടെ നേതൃത്വത്തിൽ എംപിക്ക് നല്കുന്ന സ്വീകരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭാ എംപിയെന്ന നിലയിൽ വലിയ വികസന പദ്ധതികൾ കണ്ണൂരിലേക്ക് കൊണ്ടുവരാൻ സി. സദാനന്ദന് കഴിയും. മന്ത്രിയാകണമെന്ന് ഒരിക്കലും താൻ ആഗ്രഹിച്ചിട്ടില്ല. സിനിമാഭിനയം തുടരണമെന്നായിരുന്നു ആഗ്രഹം. ഇപ്പോൾ വരുമാനം വലിയ തോതിൽ നിലച്ചു. പാർട്ടിയിലെ ഏറ്റവും ഇളയ അംഗമാണ് താൻ. തന്നെ ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കിയാൽ പുതിയ രാഷ്ട്രീയ ചരിത്രമാകും. മനസിലുള്ളത് മറച്ചുവച്ച് ചിരിച്ചുകാണിക്കുന്ന രാഷ്ട്രീയക്കാരനാകാൻ തനിക്ക് ഒരിക്കലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂർ- ശിവപുരം റോഡിൽ ഇല്ലംമൂലയിൽ ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടന്ന പൗരസ്വീകരണത്തിൽ സ്വാഗത…
Read Moreസർപ്പ ഇഫക്ട്: പാമ്പുകടിയേറ്റ് മരണം കുറയുന്നു
പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുന്നതിനായി സംസ്ഥാന വനം വകുപ്പ് ആവിഷ്കരിച്ച സർപ്പ ആപ്പ് ഫലംകാണുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രവര്‍ത്തനമാരംഭിച്ച് നാലു വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും പാമ്പുകടി കാരണമുള്ള മരണങ്ങൾ നാലിലൊന്നായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. സർപ്പ ആപ്പിന്റെ പ്രവർത്തനം വിപുലീകരിക്കാനും കൂടുതൽ പ്രചാരം നൽകാനുമുള്ള ശ്രമത്തിലാണ് സർക്കാർ. നടൻ ടൊവിനോ തോമസിനെ ആപ്പിന്റെ അംബാസഡറായും നിയമിച്ചിട്ടുണ്ട്. അശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നതിലൂടെ അപകടങ്ങൾ വർധിച്ചതിനെത്തുടർന്നാണ്് 2020 ഓഗസ്റ്റിൽ വനംവകുപ്പ് സർപ്പ ആപ് (സ്നേക് അവയർനസ്, റെസ്ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്) വികസിപ്പിച്ചത്. കേരളത്തിലെ പാമ്പുകളെക്കുറിച്ചുള്ള പൊതുവിവരങ്ങൾ, ചികിത്സ ആന്റി വെനം ലഭ്യമായ ആശുപത്രികൾ, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളും ആപ്പിലുണ്ട്. എവിടെ പാമ്പിനെ കണ്ടാലും സര്‍പ്പ ആപ്പിലുടെ പൊതുജനങ്ങള്‍ക്കു പാമ്പുപിടിത്തക്കാരുടെ സേവനം തേടാം. സര്‍പ്പ ആപ്പില്‍ ലോക്കേഷനോടു ചേര്‍ന്നുള്ള സ്ഥലങ്ങളിലെ പാമ്പുപിടിത്തക്കാരുടെ ഫോണ്‍ നമ്പറുകൾ ലഭിക്കും. പൊതുജനങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിച്ച് സര്‍പ്പ…
Read Moreമൂന്ന് മക്കളുള്ള യുവതിക്കൊപ്പം 22 കാരന്റെ താമസം; പിന്നീട് യുവതി നേരിട്ടത് കൊടിയ മർദനം; യുവതിയുടെ മരണത്തിൽ പുറത്ത് വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്
കൊല്ലം: നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ചുറ്റുമതിൽ ഇടിഞ്ഞ് മൂന്നുപേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച ശിവകൃഷ്ണന്റെ ക്രൂരമർദനത്തെ തുടർന്നാണ് അർച്ചന കിണറ്റിൽ ചാടിയതെന്നാണ് വിവരം. സുഹൃത്തുക്കളായ ശിവകൃഷ്ണനും അര്‍ച്ചനയും മൂന്ന് വര്‍ഷത്തോളമായി ഒരുമിച്ചാണ് താമസിക്കുന്നത്. അര്‍ച്ചനയുടെ മൂന്ന് മക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സ്ഥിര മദ്യപാനിയായ ശിവകൃഷ്ണന്‍ അര്‍ച്ചനയുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. ഞായറാഴ്ച രാത്രിയിലും പ്രശ്നമുണ്ടായി. തുടർന്ന് അർച്ചനയെ ക്രൂരമായി മർദിച്ചു. മുഖത്ത് പരിക്കേറ്റത് അര്‍ച്ചന ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അര്‍ധരാത്രിയോടെ അര്‍ച്ചന കിണറ്റിലേക്ക് ചാടി. ശിവകൃഷ്ണനാണ് ഫയര്‍ഫോഴ്സിനെ വിളിച്ച് വരുത്തിയത്. ഫയർഫോഴ്സ് എത്തിയപ്പോഴും ഇയാൾ മദ്യലഹരിയിലായിരുന്നു. കൊട്ടാരക്കര ഫയര്‍ഫോഴ്സ് യൂണിറ്റിലെ ജീവനക്കാരാണ് സ്ഥലത്തെത്തിയത്. എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയും സോണി എന്ന ഉദ്യോഗസ്ഥന് കിണറ്റിലിറങ്ങി. കിണറ്റിലുണ്ടായിരുന്ന അര്‍ച്ചനയ്ക്ക് ജീവനുണ്ടായിരുന്നു. 12 അടിയോളം താഴ്ചയുള്ള കിണറിലിറങ്ങിയ സോണി അര്‍ച്ചനയെ മുകളിലേക്ക് കയറ്റിക്കൊണ്ടിരിക്കെ കിണറിന്റെ…
Read Moreഇങ്ങനെയും ചതിക്കാം… മകളോട് അത്രയ്ക്ക് പ്രണയമാണെങ്കിൽ നിനക്ക് വിഷം കഴിച്ച് കാണിക്കാമോ; പെൺവീട്ടുകാർ നിർബന്ധിച്ചപ്പോൾ വിഷം കഴിച്ച് കാണിച്ച് യുവാവ്
റായ്പുർ: പ്രണയം സത്യമാണെന്ന് തെളിയിക്കാൻ വിഷം കഴിച്ച യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. ദിയോപാഹ്രി ഗ്രാമവാസിയായ കൃഷ്ണകുമാര്‍ പാണ്ഡോ (20) ആണ് മരിച്ചത്. കാമുകിയുടെ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് കൃഷ്ണകുമാർ വിഷം കഴിച്ചത്. സോനാരിയില്‍ താമസിക്കുന്ന ഒരു പെണ്‍കുട്ടിയുമായി കൃഷ്ണകുമാര്‍ പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍, യുവാവിനോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 25ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ അവളോട് യഥാർഥ പ്രണയമുണ്ടെങ്കില്‍ വിഷം കഴിച്ച് തെളിയിക്കാന്‍ ബന്ധുക്കള്‍ കൃഷ്ണകുമാറിനോടു പറഞ്ഞു. ഇതനുസരിച്ച് യുവാവ് വിഷം കഴിക്കുകയും പിന്നീട് ഈ വിവരം സ്വന്തം വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ ഇയാൾ ചികിത്സയിൽ കഴിയവെ മരണത്തിനു കീഴടങ്ങി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ വിഷം കഴിക്കാന്‍ പ്രേരിപ്പിച്ചു എന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
Read More