പത്തനംതിട്ട: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ പ്രത്യേക അന്വേഷണസംഘം റാന്നി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെ സമര്‍പ്പിച്ച എഫ്ഐആറില്‍ 2019ലെ ദേവസ്വം ബോര്‍ഡിനെതിരേ ഗുരുതര പരാമര്‍ശം. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ശ്രീകോവിലിന്റെ കട്ടിളപ്പടികള്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട കേസിലാണ് ദേവസ്വം ബോര്‍ഡ് പ്രതിപ്പട്ടികയിലുള്ളത്. കുറ്റാരോപിതരായ എല്ലാവരെയും അന്വേഷണസംഘം വിളിച്ചുവരുത്തി മൊഴിയെടുക്കുമെന്നാണ് സൂചന. ഏഴു വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കവര്‍ച്ച, വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ എഫ്ഐആറില്‍ ചുമത്തിയിരിക്കുന്നത്. ദ്വാരപാലക ശില്പപ്പാളി സ്വര്‍ണക്കവര്‍ച്ചയില്‍ 10 പ്രതികളും കട്ടിള അട്ടിമറിയില്‍ ഏട്ട്? പ്രതികളുമാണുള്ളത്. രണ്ട് എഫ്ഐആറുകളിലും ഉണ്ണിക്കൃഷ്ണന് പോറ്റിയാണ് ഒന്നാംപ്രതി. രണ്ടു കേസുകളിലും അക്കാലയളവില്‍ ചുമതലയിലുണ്ടായിരുന്ന ദേവസ്വം ഉദ്യോഗസ്ഥരെ കുറ്റാരോപിതരാക്കിയിട്ടുണ്ട്. ശ്രീകോവില്‍ വാതില്‍ കട്ടിളയിലെ സ്വര്‍ണം നഷ്ടമായ കേസില്‍ പോറ്റിയുടെ കൂട്ടാളിയായിരുന്ന കല്‍പേഷ് രണ്ടാം പ്രതിയാണ്. 2019ലെ ദേവസ്വം ബോര്‍ഡ് ഈ കേസിലെ എട്ടാം പ്രതിയാണ്.…
Read MoreDay: October 14, 2025
ട്രെയിൻ യാത്രയ്ക്കിടെ യുവാവ് മരിച്ച സംഭവം: ഇന്റലിജൻസ് എഡിജിപി റിപ്പോർട്ട് തേടി
തൃശൂർ: ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ യുവാവ് സമയത്തിനു ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ ഇന്റലിജൻസ് എഡിജിപി റിപ്പോർട്ട് തേടി. മരണം സ്ഥിരീകരിച്ച ഡോക്ടറുടെ മൊഴിയെടുക്കും. സംഭവത്തിൽ ഉദ്യോഗസ്ഥതല അന്വേഷണത്തിന് റെയിൽവേയും ഉത്തരവിട്ടിട്ടുണ്ട്. ചാലക്കുടി കുറ്റിച്ചിറ സ്വദേശി മുണ്ടോപ്പിള്ളി വീട്ടിൽ ശ്രീജിത്താണ് (26) കഴിഞ്ഞയാഴ്ച പുലർച്ചെ റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ചത്. അഹമ്മദാബാദിൽ നിന്ന് എറണാകുളത്തേക്കുള്ള ഓഖ എക്സ്പ്രസിൽ യാത്ര ചെയ്യുന്പോൾ പട്ടാന്പി സ്റ്റേഷൻ പിന്നിട്ട ശേഷം നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. സഹയാത്രികർ വിവരം അറിയിച്ചതിനെ തുടർന്ന് ടിടിഇ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വിവരം അറിയിക്കുകയും യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ഇവിടെ തയാറാക്കി നിർത്തുകയും ചെയ്തിരുന്നു. എന്നാൽ യാത്ര തുടരുന്നതിനിടെ യുവാവിന്റെ നില മോശമായതിനെത്തുടർന്നു യാത്രക്കാർ മുളങ്കുന്നത്തുകാവ് സ്റ്റേഷനിൽ ട്രെയിൻ ചങ്ങല വലിച്ചു നിർത്തി. എന്നാൽ ഇവിടേക്ക് ആംബുലൻസ് എത്താൻ വൈകിയെന്ന് ആരോപണമുണ്ട്. പിന്നീട് ശ്രീജിത്തിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ…
Read Moreനിശബ്ദം നീതിക്കായി… മിണ്ടാനും കേൾക്കാനും പാടില്ലാത്ത 78കാരന്റെ പോരാട്ടം സ്വന്തം ഭൂമിയ്ക്കായ്; മൂന്നാംഘട്ട സമരവുമായി ദമ്പതികൾ
കരം അടയ്ക്കുന്ന ഭൂമി അനധികൃതമായി മറ്റു ചിലർക്ക് ഉദ്യോഗസ്ഥർ പോക്കുവരവ് ചെയ്തു നൽകിയതിനെതിരേ വയോധിക ദന്പതികൾ നടത്തിയ സമരം മൂന്നാം ഘട്ടത്തിൽ. ബധിരനും മൂകനുമായ 78കാരനാണ് നീതിക്കുവേണ്ടി ഭാര്യക്കൊപ്പം താലൂക്ക് ഓഫീസ് പടിക്കൽ സമരം നടത്തിയത്. നീലൂര്‍ പൂവേലില്‍ ചാക്കോയും ഭാര്യ ഡെയ്സിയുമാണ് മൂന്നാം തവണയും പാലാ താലൂക്ക് ഓഫീസ് പടിക്കല്‍ സമരവുമായെത്തിയത്. അളന്നു തിരിച്ചില്ലസര്ക്കാര് പറഞ്ഞ മുദ്രപത്ര ഫീസും രജിസ്ട്രേഷന് ഫീസും ആധാരമെഴുത്ത് ഫീസും നല്കി രാമപുരം രജിസ്ട്രാര്‍ ഓഫീസ് മുഖേന ചാക്കോയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു വാങ്ങി കരം കെട്ടിയിരുന്ന ഭൂമി സ്ഥാപിത താത്പര്യക്കാരായ ചിലര്‍ക്കു പോക്കുവരവ് ചെയ്തു നല്‍കിയെന്നാണ് ഇവരുടെ പരാതി. ജില്ലാ കളക്ടറുടെയും ഹൈക്കോടതിയുടെയും അനുകൂലമായ ഉത്തരവുകള്‍ ലഭിച്ചിട്ടും ഉദ്യോഗസ്ഥർ നടപ്പിലാക്കാത്തതിനെതിരേയാണ് പ്രതിഷേധം. ഉദ്യോഗസ്ഥ നടപടിക്കെതിരേ രണ്ടു മാസം മുമ്പു താലൂക്ക് ഓഫീസില്‍ രണ്ടാംഘട്ട സമരം നടത്തിയിരുന്നു. സ്ഥലം അളന്നുതിരിച്ചു പോക്കുവരവ്…
Read Moreഅയ്യപ്പസംഗമത്തിന് എട്ടുകോടി ചെലവ്; ഒറ്റ ദിവസം എട്ടു കോടി പൊട്ടിച്ച മുഖ്യമന്ത്രി അടിമുടി കമ്മിഷന് സര്‍ക്കാരെന്ന് ചെന്നിത്തല
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് ചെലവായി എന്നു പറയുന്ന എട്ടുകോടി രൂപ കമ്മിഷന് കൂടി ചേര്‍ത്ത തുകയാണെന്നും ചെലവിന്റെ വിശദാംശങ്ങള്‍ അടിയന്തരമായി പുറത്തു വിടണമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നടത്തിയ ഒറ്റ ദിവസത്തെ ഒരു പരിപാടിക്ക് എട്ടുകോടി രൂപ ചെലവായതിന്റെ ലോജിക്ക് പിടികിട്ടുന്നില്ല. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണം. ഇത്ര ഭീമമായ തുക ഒറ്റദിവസംകൊണ്ട് ചെലവഴിക്കാൻ ഇത് വെള്ളരിക്ക പട്ടണമാണോ? ഏതൊക്കെ ഇനത്തിലാണ് ഈ പറയുന്ന എ്ട്ടു കോടി ചിലവായത് എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇതില്‍ ഭൂരിപക്ഷവും വേണ്ടപ്പെട്ടവര്‍ക്കുള്ള കമ്മിഷനാണ്. ഇത് അടിമുടി കമ്മിഷന് സര്‍ക്കാരാണ്. അയ്യപ്പസംഗമത്തിന്റെ ചെലവ് സ്പോണ്സര്മാരില് നിന്നു കണ്ടെത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ സ്പോണ്സര്മാരില് നിന്ന് എത്ര തുക കിട്ടി എന്നും ഏതൊക്കെ സ്പോണ്‍സര്‍മാരാണ് പണം നല്‍കിയതെന്നും വ്യക്തമാക്കണം. ഇതുവരെ നാലു കോടിയോളം രൂപ പദ്ധതിനടത്തിപ്പിന്റെ ബില്‍ ഇനത്തില്‍…
Read Moreഒരു ലക്ഷത്തിലേക്ക് അടുക്കാൻ സ്വർണം കുതിക്കുന്നു; പവന് 2400 രൂപയുടെ വർധനവ്; ഇന്നത്തെ ചരിത്രവില 94360 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 300 രൂപയും പവന് 2,400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 11,795 രൂപയും പവന് 94,360 രൂപയുമായി. സമീപ ഭാവിയില്‍ ഒറ്റ ദിവസം വര്‍ധിക്കുന്ന ഏറ്റവും വലിയ വില നിലവാരമാണിത്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,165 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.76. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന് സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 1,02,500 രൂപ എങ്കിലും നല്‍കണം. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 250 രൂപ വര്‍ധിച്ച് 9,700 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7,500 രൂപയും ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4,865 രൂപയുമാണ് വിപണിവില.
Read Moreആശുപത്രി ജോലിക്കാണെന്ന് പറഞ്ഞ് മകളെ എത്തിച്ചത് സ്പായിൽ; സെക്സ്റാക്കറ്റിൽ അകപ്പെട്ടെന്ന് മകളുടെ സന്ദേശം; അജ്മാനിൽ സമനിലതെറ്റി 25കാരി; പരാതിയുമായി അമ്മ
ആലപ്പുഴ: തോട്ടപ്പള്ളിയിൽനിന്നു യുവതിയെ ജോലി വാഗ്ദാനം നൽകി അജ്മാനിൽ എത്തിച്ച് വഞ്ചിച്ചെന്നു പരാതി. ചതിക്കപ്പെട്ട യുവതിയുടെ അമ്മ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ആയുർവേദ ആശുപത്രിയിൽ ക്ലീനിംഗ് ജോലിയെന്നു പറഞ്ഞാണ് കാർത്തികപ്പള്ളി സ്വദേശിനിയെ ആറു മാസം മുമ്പ് അജ്മാനിലേക്കു കൊണ്ടുപോയത്. എന്നാൽ, അവിടെ സ്പായിലായിരുന്നു ജോലി. അവിടെ സെക്സ് റാക്കറ്റിൽ അകപ്പെട്ടെന്നു യുവതി ഇടയ്ക്കു ബന്ധുക്കൾക്കയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു. ഒടുവിൽ മാനസികനില തെറ്റി തെരുവിൽ അലഞ്ഞു നടന്ന 25കാരിയെ പൊതുപ്രവർത്തകർ ഇടപെട്ട് ഇന്ത്യൻ എംബസിയുടെ ഷെൽട്ടറിൽ പ്രവേശിപ്പിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ, മകളെ വിദേശത്തു കൊണ്ടുപോയ താര സുരാൻ എന്ന സ്ത്രീ മകളെ വിദേശത്തു വച്ച് തന്നെ ഭീഷണിപ്പെടുത്തി രണ്ടു ലക്ഷം രൂപയും മൂന്നു പവന്റെ സ്വർണാഭരണങ്ങളും കൈക്കലാക്കി നാട്ടിലേക്കു പോന്നതായി പരാതിയിൽ പറയുന്നു. പിന്നീട് മകളെ നാട്ടിലെത്തിക്കാൻ ഒരു ലക്ഷം രൂപകൂടി ആവശ്യപ്പെട്ടു. പിന്നീട്…
Read Moreഅമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് നടത്തിയ മാർച്ച് നേതാവുതന്നെ തടഞ്ഞത് വിവാദത്തിൽ; നേതാവിനെതിരെ ഗുരുതര ആരോപണം
അന്പലപ്പുഴ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് കോണ്‍ഗ്രസ് നേതാവുതന്നെ തടഞ്ഞത് വിവാദത്തിൽ. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും മർദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം മാര്‍ച്ച് സംഘടിപ്പിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ ആവേശത്തോടെ അണിചേര്‍ന്ന മാര്‍ച്ച് പോലീസിനെപ്പോലും ആശങ്കയിലാക്കി. തുടര്‍ന്ന് സുരക്ഷാകവചങ്ങള്‍ അണിഞ്ഞ പോലീസ് സ്റ്റേഷനിലേക്ക് പ്രവര്‍ത്തകര്‍ കയറാതിരിക്കാന്‍ ബാരിക്കേഡുകളും സ്ഥാപിച്ച് നിലയുറപ്പിച്ചു. കാക്കാഴം റെയിൽവേ മേൽപ്പാലത്തിനു മുന്നിൽനിന്നും ആരംഭിച്ച മാർച്ചില്‍ പ്രവര്‍ത്തകരെ ബാരിക്കേഡുകള്‍ക്കു സമീപത്ത് എത്താന്‍ പോലും മണ്ഡലത്തിന്റെ പ്രധാന ചുമതല വഹിക്കുന്ന നേതാവ് അനുവദിച്ചില്ലെന്നാണ് പ്രവർത്തകരുടെ പരാതി. ഏറെ അകലെവച്ച് പ്രവര്‍ത്തകരെ നേതാവുതന്നെ തടഞ്ഞു. ഇത് അണികള്‍ക്കിടയില്‍ പ്രതിഷേധത്തിനു കാരണമാ യി. നേതാവ് ഇടയ്ക്കിടെ സ്റ്റേഷന് സന്ദര്‍ശിക്കാറുണ്ടെന്നും ആ സൗഹൃദം വച്ചാണ് മാർച്ച് തടഞ്ഞതെന്നും അണികൾ കുറ്റപ്പെടുത്തുന്നു. അണികള്‍ക്കിടയില്‍…
Read Moreവെടിയേറ്റ് മരിക്കണ്ടെങ്കിൽ, എനിക്ക് സ്ഥലം എഴുതി നൽകണം; അമ്മയ്ക്കും സഹോദരനും നേരേ തോക്ക് ചൂണ്ടി ഭീഷണി; അമ്മയുടെ പരാതിയിൽ മകൻ അറസ്റ്റിൽ
അടൂർ: വീടും സ്ഥലവും എഴുതി നൽകണമെന്നാവശ്യപ്പെട്ട് അമ്മയേയും ഇളയ സഹോദരനേയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടാമത്തെ മകൻ അറസ്റ്റിൽ. അടൂർ ആനയടി ചെറുകുന്നം ലിസി ഭവനത്തിൽ ജോറി വർഗീസ് (കൊച്ചുമോൻ-46) നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും ഒരു നാടൻ തോക്കും ഒരു എയർഗണ്ണും പിടികൂടി. തോക്കിന് ലൈസൻസില്ലെന്നാണ് പോലീസ് പറയുന്നത്. ജോറി വർഗീസിന്റെ അമ്മ ലിസി (65)യുടെ പരാതിയിലാണ് അറസ്റ്റ്. മൂന്ന് മക്കളാണ് ലിസിക്കുള്ളത്. ഇതിൽ രണ്ടാമത്തെ മകനാണ് ജോറി വർഗീസ്. ഒക്ടോബർ 12നു പുലർച്ചെയാണ് സംഭവം. ഇടുക്കിയിൽ താമസിക്കുന്ന ജോറി വർഗീസ് ചെറുകുന്നത്തെ വീട്ടിൽ എത്തി ഇളയ സഹോദരൻ ഐറിന് നേരെയാണ് ആദ്യം തോക്ക് ചൂണ്ടിയത്. ഇതോടെ ഐറിൻ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. തുടർന്ന് അമ്മ ലിസിക്കു നേരെയും തോക്കു ചൂണ്ടി. വീടും സ്ഥലവും ഇപ്പോൾ എഴുതി തരണമെന്നായിരുന്നു…
Read Moreകാറ്റിൽ ഇളകിയാടി പൂക്കൾ; ഹൈറേഞ്ചിന്റെ ഹരിതവിദ്യാലയമായ പഴയവിടുതി ഗവ. യുപി സ്കൂളിലെ കുട്ടികളാണ് മുറ്റത്ത് വസന്തമൊരുക്കിയത്
രാജാക്കാട്: സ്കൂള്‍ മുറ്റത്ത് വര്‍ണാഭമായ വസന്തകാലമൊരുക്കി പഴയവിടുതി ഗവ.യു പി സ്കൂളിലെ വിദ്യാര്‍ഥികള്‍. കുട്ടികളില്‍ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്കൂള്‍ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം വിവിധ ഇനം ചെടികളും നട്ട് പരിപാലിക്കുന്നത്. ഏറ്റവും ആകര്‍ഷണം പൂത്തുനില്ക്കുന്ന ജമന്തി പൂക്കള്‍ തന്നെയാണ്.ഹൈറേഞ്ചിന്റെ ഹരിതവിദ്യാലയമെന്നാണ് രാജാക്കാട് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പഴയവിടുതി ഗവ. യുപി സ്കൂളിനെ അറിയപ്പെടുന്നത്. ചെടികളുടെ പരിപാലനവും കുട്ടികള്‍ക്കു തന്നെയാണ്. കുട്ടികള്‍ക്ക് വേണ്ട നിര്‍ദേശങ്ങളും സഹായയങ്ങളും എത്തിച്ച് പ്രധാനാധ്യാപകന് എ.എസ്. ആസാദ്, ജോഷി തോമസ് അടക്കമുള്ള അധ്യാപകരും പിടിഎയും ഒപ്പമുണ്ട്. ജമന്തിക്കൊപ്പം ചെടിച്ചട്ടികളില്‍ വിവിധ ഇനം ബോള്‍സ് ചെടികള്‍, വള്ളിയില്‍ പടര്‍ന്നുകയറി എന്നും പൂക്കള്‍ ഉണ്ടാകുന്ന വള്ളിച്ചെടികള്‍, റോസ, മുല്ല അങ്ങനെ നിരവധിയാണ് കുരുന്നുകളുടെ പൂന്തോട്ടത്തില്‍ പൂത്തുലഞ്ഞുനില്‍ക്കുന്നത്.
Read Moreമുല്ലപ്പെരിയാർ അണക്കെട്ടിന് വ്യാജ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി; ഇ-മെയിലിന്റെ ഉറവിടം തേടി പോലീസ്
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന് വ്യാജ ബോംബ് ഭീഷണി. അണക്കെട്ടിൽ ബോംബ് സ്ഥാപിച്ചെന്ന ഭീഷണി സന്ദേശം ഞായറാഴ്ച രാത്രിയാണ് തൃശൂർ ജില്ലാ കോടതിക്ക് ലഭിക്കുന്നത്. ഇ മെയിൽ വഴിയായിരുന്നു സന്ദേശം. വിവരം കോടതി തൃശൂർ കളക്ട്റേറ്റിലും ഇടുക്കി ജില്ല ഭരണകൂടത്തിനെയും അറിയിച്ചു. സന്ദേശം എത്തിയതോടെ അണക്കെട്ടും പരിസരവും കർശന പോലീസ് നിരീക്ഷണത്തിലാക്കി. പോലീസിന്റെ ബോംബ് ഡോഗ് സ്ക്വാഡും ഉൾപ്പെടെ വൻ പോലീസ് സന്നാഹം അണക്കെട്ടിലെത്തി പരിശോധന നടത്തി. പ്രധാന അണക്കെട്ട്, ബേബി ഡാം, മുല്ലപ്പെരിയാറിൽനിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്ന തേക്കടിയിലെ ഷട്ടർ എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തി. ബോംബ് ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അണക്കെട്ടിൽ ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനും 30 പോലീസുകാരും ഉള്ളതാണ്.
Read More