കാരക്കാസ്: പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്ക് നൊബേൽ സമ്മാനം ലഭിച്ചതിനു പിന്നാലെ നോർവേയിലെ എംബസി അടച്ചുപൂട്ടാൻ വെനസ്വേല. ഓസ്ലോയിലെ എംബസി നിർത്തലാക്കുന്നുവെന്ന് തിങ്കളാഴ്ചയാണ് രാജ്യം അറിയിച്ചത്. നൊബേൽ പുരസ്കാരത്തെക്കുറിച്ച് പരാമർശങ്ങളില്ലെങ്കിലും തങ്ങളുടെ വിദേശസേവനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണിതെന്നാണ് ഔദ്യോഗിക വിശദീകരണം. കാരണം കൂടാതെയുള്ള നടപടിയാണിതെന്ന് നോർവേയുടെ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. നിരവധി അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഒന്നിച്ചു പോകാനാണ് ആഗ്രഹിക്കുന്നതെന്ന് നോർവേ വിദേശകാര്യ വക്താവ് പറഞ്ഞു. നോർവേ സർക്കാരിന്റെ നിയന്ത്രണത്തിലല്ല നൊബേൽ സമ്മാനമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ഓസ്ട്രേലിയയിലെ എംബസിയും അടച്ചുപൂട്ടിയ വെനസ്വേല സിംബാബ്വെയിലും ബുർക്കിനോ ഫാസോയിലും പുതിയവ ആരംഭിച്ചു. യുഎസ് സഖ്യകക്ഷികളായ രണ്ടു രാജ്യങ്ങളിലെ എംബസികൾ അടച്ചുപൂട്ടിയ നടപടി യുഎസിനോടുള്ള വെല്ലുവിളിയായും വ്യാഖ്യാനിക്കപ്പെടുന്നു. വെനസ്വേലയിൽനിന്നു മയക്കുമരുന്നുമായി എത്തിയ നാല് ബോട്ടുകൾ യുഎസ് സൈന്യം നശിപ്പിച്ച സംഭവത്തിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു.
Read MoreDay: October 15, 2025
മാർപാപ്പ ഇറ്റാലിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
റോം: ലെയോ പതിനാലാമൻ മാർപാപ്പ ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. റോമിലെ ക്വിറിനൽ കൊട്ടാരത്തിലെത്തിയാണ് പ്രസിഡന്റുമായി ലെയോ മാർപാപ്പ കൂടിക്കാഴ്ച നടത്തിയത്. പൊതുനന്മയ്ക്കായി സഭയും ഇറ്റാലിയൻ ഭരണകൂടവും ഒരുമിച്ചു പ്രവർത്തിക്കുന്നതായി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. സാമൂഹിക വികസനം സംബന്ധിച്ചും ഏറ്റവും ദുർബലരും ദരിദ്രരുമായവരെ സംരക്ഷിക്കുന്നതു സംബന്ധിച്ചും തീരുമാനമെടുക്കുമ്പോൾ മനുഷ്യാന്തസിന് ഏറ്റവും പ്രഥമസ്ഥാനം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്പിൽ ജനനനിരക്കിലുണ്ടായ ഇടിവ് ചൂണ്ടിക്കാട്ടി, കുടുംബത്തെയും കുടുംബമൂല്യങ്ങളെയും പിന്തുണയ്ക്കാൻ ശ്രമിക്കണമെന്നു മാർപാപ്പ ആഹ്വാനം ചെയ്തു.
Read More25 പേരുടെ ഒരു കൂട്ടം, പിന്നിൽ അമ്പലപ്പുഴയിലെ ഒരു നേതാവും; ഇതിന്റെ ദോഷം പാർട്ടിക്കുതന്നെ; സൈബര്‍ ആക്രമണത്തിനെതിരേ പൊട്ടിത്തെറിച്ച് ജി. സുധാകരന്
ആലപ്പുഴ: തനിക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ പൊട്ടിത്തെറിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്. ആലപ്പുഴയില്‍ പൊളിറ്റിക്കല്‍ ഗ്യാംഗ്സ്റ്ററിസമാണെന്ന് സുധാകരന് പ്രതികരിച്ചു. അമ്പലപ്പുഴയിലെ നേതാവാണ് പിന്നില്‍. ഇതിനായി 25 പേരുടെ ഒരു കൂട്ടം ഉണ്ട്. സുഹൃത്തുക്കള്‍ വഴിയും വ്യാജ ഐഡി നിര്‍മിച്ചുമാണ് അധിക്ഷേപം. ഇതു പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം കെ.കെ. ഷാജു അധിക്ഷേപിച്ചെന്നും ജി സുധാകരന് പറയുന്നു. ജില്ലാ നേതൃത്വം ഇതിനു സമാധാനം പറയണം. പരിശോധിച്ചു നടപടിയെടുക്കണം. കൊള്ളക്കാരില്‍നിന്നു മാത്രമേ ഇത്തരം പെരുമാറ്റം കണ്ടിട്ടുള്ളൂ. പാര്‍ട്ടിയെ സ്നേഹിക്കുന്ന നേതാക്കന്മാര് ഇത് അന്വേഷിച്ച് പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ നടന്ന കെപിസിസിയുടെ സാംസ്കാരിക പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ജി. സുധാകരനെതിരേ വീണ്ടും സൈബര്‍ ആക്രമണമുണ്ടായത്. സുധാകരന്റെ കുടുംബത്തെയടക്കം അധിക്ഷേപിച്ചാണ് ഫേസ്ബുക്ക് പോസ്റ്റുകള്‍ വന്നത്. രക്തസാക്ഷിയുടെ സഹോദരനല്ലായിരുന്നെങ്കില് മറ്റൊരു പേര് വിളിച്ചേനെ എന്നായിരുന്നു അധിക്ഷേപം.കോണ്‍ഗ്രസുകാരെ…
Read Moreയുദ്ധഭീതി ഒഴിഞ്ഞു: ഗാസ ഇനിയെന്ത് ?
ജറൂസലെം: രക്തരൂഷിതമായ രണ്ടു വർഷത്തിനുശേഷം ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽവന്നെങ്കിലും ആശങ്ക ഒഴിയുന്നില്ല. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ നടപ്പിൽവന്ന സമാധാന കരാറിന്റെ അടിസ്ഥാനത്തിൽ ഇരു പക്ഷവും ബന്ദികളെയും തടവുകാരെയും പരസ്പരം കൈമാറി സമാധാന ശ്രമങ്ങളുടെ ആദ്യകടമ്പ കടന്നു. എന്നാൽ ഗാസയുടെ ഭാവി എന്തെന്നതിൽ ഇപ്പോഴും അനിശ്ചിതത്വം ബാക്കി. ഹമാസിന്റെ നിരായുധീകരണം, ഗാസയെ ആരു ഭരിക്കും- പലസ്തീൻ രാഷ്ട്രം തുടങ്ങിയ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെടാതെ തുടരുകയാണ്. ബന്ദി കൈമാറ്റത്തോടെ സമാധാന കരാറിന്റെ അടുത്ത ഘട്ട നടപടികൾ മുന്നോട്ടുകൊണ്ടുപോകാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മേലുള്ള സമ്മർദം കുറയുകയാണു ചെയ്തിരിക്കുന്നത്. ബന്ദികളെ പൂർണമായും കൈമാറിക്കഴിഞ്ഞാൽ കരാർ പ്രകാരം ഇസ്രയേൽ ഗാസയിലേക്കു ഭക്ഷണവും മറ്റ് സഹായങ്ങളും എത്താൻ അനുവദിക്കേണ്ടതുണ്ട്. യുദ്ധത്തിൽ തളർന്നുപോയ പലസ്തീനികളുടെ ദുരിതം തുടരുകയാണ്. ഇസ്രേലി ബോംബാക്രമണത്തിൽ ഗാസ സമ്പൂർണമായി തകർന്നിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ താറുമാറായി. ഒട്ടനവധി വീടുകൾ നശിപ്പിക്കപ്പെട്ടു.…
Read Moreകരുണയുടെ കരംനീട്ടി ലെയോ മാർപാപ്പ
റോം: ഗാസയിലെ കുഞ്ഞുങ്ങളിലേക്കു കരുണയുടെ കരംനീട്ടി ലെയോ പതിനാലാമൻ മാർപാപ്പ. ഗാസയിലെ കുട്ടികൾക്കു മരുന്നുകൾ വിതരണം ചെയ്യാനാണ് മാർപാപ്പ നിർദേശിച്ചത്. യുദ്ധത്തിന്റെ ഇരകളായ കുരുന്നുകൾക്ക് മരുന്നുകൾ അയയ്ക്കാൻ മാർപ്പാപ്പ പേപ്പൽ ചാരിറ്റീസ് ഓഫീസിനോടു നിർദേശിച്ചു. ഇതിന്റെ ഭാഗമായി 5,000 ഡോസ് ആന്റിബയോട്ടിക്കുകൾ ഗാസയിലേക്ക് അയച്ചിട്ടുണ്ട്. ഗാസ മുനമ്പിലെ ജനങ്ങളിലേക്കു മാനുഷിക സഹായം എത്തിക്കുന്ന വഴികൾ വീണ്ടും തുറന്നതോടെയാണ് ഇത് സാധ്യമായത്. യുക്രെയ്നുള്ള സഹായവും തുടരുകയാണെന്നു വത്തിക്കാൻ അറിയിച്ചു. ടിന്നിലടച്ച ഭക്ഷണം, എണ്ണ, പാസ്ത, മാംസം, ശുചിത്വ ഉത്പന്നങ്ങൾ എന്നിവയാണു യുക്രെയ്നു നൽകിവരുന്നത്.
Read Moreകട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന് രഹസ്യ സന്ദേശം; പോലീസ് സംഘം നേരെ തിരുപ്പൂരിലേക്ക്; പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് മുങ്ങിയ രമേശിനെ വലയിലാക്കി
നെടുങ്കണ്ടം: പോക്സോ കേസില്‍ അപ്പീല്‍ ജാമ്യത്തിലിരിക്കേ ഒളിവില്‍പ്പോയ പ്രതിയെ ഉടുമ്പന്‍ചോല പോലീസ് തിരുപ്പൂരില്‍നിന്ന് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാര്‍ സ്വദേശി പാറയില്‍ രമേശ് (36) ആണ് പിടിയിലായത്. ഇയാളെ കട്ടപ്പന പോക്സോ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. രണ്ടര വര്‍ഷം ശിക്ഷ അനുഭവിച്ച പ്രതി കഴിഞ്ഞ വര്‍ഷം അപ്പീല്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. ബംഗളൂരുവിൽ കഴിഞ്ഞിരുന്ന പ്രതി കഴിഞ്ഞ മൂന്ന് ദിവസമായി തിരുപ്പൂരില്‍ ഉള്ളതായുള്ള രഹസ്യവിവരം കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഉടുമ്പന്‍ചോല സിഐ പി.ഡി. അനൂപ്മോന്‍, എസ്ഐ ബിജു ഇമ്മാനുവേല്‍, സിപിഒമാരായ റെക്സ് വി. ചെറിയാന്, ജോബിന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടില്‍ എത്തി നടത്തിയ അന്വേഷണത്തില്‍ ഇയാളെ തിരുപ്പൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്ന് കണ്ടെത്തി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Read More19 മെഡല്‍; കേരളം മടങ്ങി
ഭുവനേശ്വര്‍: 40-ാമത് ദേശീയ ജൂണിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണം ഉള്‍പ്പെടെ 19 മെഡലുകളുമായി കേരള ടീം പോരാട്ടം അവസാനിപ്പിച്ചു. ചാമ്പ്യന്‍ഷിപ്പിന്റെ അവസാനദിനമായ ഇന്നലെ ഒരു വെള്ളിയും വെങ്കലവും കേരളം സ്വന്തമാക്കി. നാലാംദിനം പെണ്‍കുട്ടികളുടെ അണ്ടര്‍ 16 പെന്റാത്തലണില്‍ റിക്കാര്‍ഡോടെ സ്വര്‍ണം നേടിയ അനാമിക അജേഷ് അഞ്ചാംദിനമായ ഇന്നലെ ലോംഗ്ജംപില് വെങ്കലം നേടി. മീറ്റ്, ദേശീയ റിക്കാര്‍ഡിനെ (4.05) മറികടക്കുന്ന പ്രകടനത്തോടെയായിരുന്നു അനാമികയുടെ (4.08) വെങ്കലം. റിക്കാര്‍ഡ് കുറിച്ച് തമിഴ്നാടിന്റെ എസ്. ധന്യ (4.23) സ്വര്‍ണം സ്വന്തമാക്കി. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 4×400 മീറ്റര്‍ റിലേയിലായിരുന്നു കേരളത്തിന്റെ വെള്ളി മെഡല്‍. മുഹമ്മദ് സ്വാലിഹ്, ജാസിം ജെ. റസാക്ക്, ജെ. ബിജോയ്, എഡ്വിന് മാത്യു എന്നിവരുടെ സംഘമാണ് കേരളത്തിനായി ബാറ്റണ്‍ കൈയിലേന്തിയത്. മീറ്റ് റിക്കാര്‍ഡിനേക്കാള്‍ മികച്ച പ്രകടനത്തോടെ 3:10.98 സെക്കന്‍ഡില്‍ കേരളം ഫിനിഷിംഗ് ലൈന്‍ കടന്നു. മീറ്റ് റിക്കാര്‍ഡ്…
Read Moreപിച്ചിനെ കുറ്റപ്പെടുത്തി ഗംഭീര്‍
ന്യൂഡല്‍ഹി: ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലെ പിച്ചിനെ കുറ്റപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. അഞ്ചാംദിനത്തിലേക്ക് മത്സരം നീണ്ടതും ഗംഭീറിന് ഇഷ്ടപ്പെട്ടില്ലെന്ന സൂചനയാണ് രണ്ടാം ടെസ്റ്റിനുശേഷം നടന്ന പത്രസമ്മേളനത്തില്‍നിന്നു വ്യക്തമാകുന്നത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന പിച്ചാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലമുതിര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും 2027 ഏകദിന ലോകകപ്പില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി ഗൗതം ഗംഭീര്‍. ലോകകപ്പിലേക്ക് രണ്ടര വര്‍ഷംകൂടിയുണ്ട്. ഇപ്പോഴത്തെ കാര്യങ്ങള്‍ അല്ലേ പ്രധാനം എന്നായിരുന്നു ഗംഭീറിന്റെ മറുപടി. രോഹിത്തും കോഹ്ലിയും പരിചയസമ്പന്നരാണെന്നും ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ അതുപകരിക്കുമെന്നും ഗംഭീര്‍ വ്യക്തമാക്കി.
Read Moreഓർമയിൽ ആ ചാട്ടം… രാജ്യാന്തര ലോംഗ്ജംപ് താരം സെബാസ്റ്റ്യന്‍ ഓര്‍മയായി
കോട്ടയം: കോല്‍ക്കത്ത സാഫ് ഗെയിംസില്‍ ഇന്ത്യക്കായി വെള്ളി നേടിയ മലയാളി സൂപ്പര്‍ ലോംഗ്ജംപ് താരം എം.സി. സെബാസ്റ്റ്യന്‍ (61) ഓര്‍മയായി. ആരോഗ്യപ്രശ്നങ്ങളാല്‍ റെയില്‍വേസില്‍നിന്ന് വിആര്‍എസ് എടുത്തിരുന്നു. 1980കളുടെ അവസാനവും 90കളുടെ ആദ്യവും ദേശീയ അത്ലറ്റിക്സില് കേരളത്തിന്റെ അഭിമാനതാരമായിരുന്നു മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശിയായ സെബാസ്റ്റ്യന്‍. 1987ല്‍ തിരുവനന്തപുരം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസില്‍ വെള്ളി നേടി. പി.വി. വില്‍സനായിരുന്നു സ്വര്‍ണം. ഗുണ്ടൂരിലെ മീറ്റില്‍ സെബാസ്റ്റ്യന്‍ സ്വര്‍ണം നേടിയപ്പോള്‍ വില്‍സണ്‍ വെള്ളിയില്‍. ഇവരുടെ പോരാട്ടത്തിനൊപ്പം ശ്യാംകുമാറും ചേര്‍ന്നപ്പോള്‍ ജംപിംഗ് പിറ്റില്‍ വീറുംവാശിയും. കോല്‍ക്കത്ത സാഫ് ഗെയിംസില്‍ ശ്യാകുമാറിനായിരുന്നു സ്വര്‍ണം. സെബാസ്റ്റനു വെള്ളിയും. സ്പ്രിന്റിലും സെബാസ്റ്റ്യന്‍ മികവുകാട്ടിയിരുന്നു. അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ സ്പ്രിന്റ് ചാമ്പ്യനായ മേരി തോമസാണ് ഭാര്യ.
Read Moreശിവ..ശിവ..! അന്നദാന പ്രഭുവിന്റെയും സ്വർണം അടിച്ചോണ്ടുപോയോ? വൈക്കം മഹാദേവക്ഷേത്രത്തിൽ നിന്നും മുക്കിയത് 255.830 ഗ്രാം സ്വർണം
വൈക്കം: മഹാദേവ ക്ഷേത്രത്തിൽ വഴിപാട് ഇനങ്ങളിലായി ലഭിച്ച സ്വർണത്തിൽനിന്ന് 255.830 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്.സംസ്ഥാന ഓഡിറ്റ് വകുപ്പിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനായുള്ള വിഭാഗമാണ് സ്വർണം കാണാതായ വിവരം കണ്ടെത്തിയത്. തിരുവാഭരണം റജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം 199 ഉരുപ്പടികളിലായി മാത്രം 3247.900 ഗ്രാം സ്വർണം ഉണ്ടായിരിക്കണം. എന്നാൽ വൈക്കം ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമിൽ 199 സ്വർണ ഉരുപ്പടികൾ അടങ്ങിയ ഒരു പൊതിയും പിന്നെ വെള്ളി ഇനങ്ങളുടെ മറ്റൊരു പൊതിയും ഉണ്ടായിരുന്നു. ആ രണ്ട് പൊതികളിലുമായി ആകെ 2992.070 ഗ്രാം തൂക്കം ഉണ്ടെന്നാണ് പൊതിയിൽ എഴുതിയിരുന്നത്. ഇതിൽ 255.830 ഗ്രാം സ്വർണം കാണാനില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. 2020-21ലെ ഓഡിറ്റ് റിപ്പോർട്ട് കഴിഞ്ഞ വർഷം നവംബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ചു. അതുവരെ ഇക്കാര്യത്തിലുള്ള വിശദീകരണം ദേവസ്വം ബോർഡ് നൽകിയില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
Read More