ന്യൂഡൽഹി: ജപ്പാനിലെ ഇന്ത്യൻ അംബാസഡറായി മലയാളിയായ നഗ്മ മൊഹമ്മദ് മല്ലിക്കിനെ നിയമിച്ച് കേന്ദ്ര സർക്കാർ. കാസർഗോഡ് സ്വദേശിയായ നഗ്മ നിലവിൽ പോളണ്ടിലെ അംബാസഡറായിരുന്നു. മുന്‍പ് ടുണീഷ്യ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധിയായും നഗ്മ പ്രവർത്തിച്ചിട്ടുണ്ട്. 1991 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥയാണ് നഗ്മ. ജപ്പാനിലെ അംബാസഡറായിരുന്ന പാലാ സ്വദേശി സിബി ജോർജിനെ അടുത്തിടെ വിദേശകാര്യമന്ത്രാലയത്തിൽ സെക്രട്ടറിയായി നിയമിച്ചിരുന്നു.
Read MoreDay: October 17, 2025
‘പോറ്റി പോറ്റി’ എല്ലാം മുക്കി..! അടച്ചിട്ട കോടതി മുറിയിൽ എല്ലാം മൊഴിഞ്ഞ് പോറ്റി;14 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയില്‍ വീട്ട് കോ ടതി; വ്യാജ പേരിൽ അറിയുന്ന കൽപേഷ് ആര്?
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. റാന്നി ഒന്നാം ക്ലാസ് ജുഡിഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ഹാജരാക്കിയത്. അടച്ചിട്ട കോടതി മുറിയിൽ നടന്ന വിചാരണയ്ക്കൊടുവിൽ ഒക്ടോബർ 30 വരെ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടതായി കോടതി അറിയിച്ചു. ഈഞ്ചക്കൽ ക്രൈംബ്രാഞ്ച് ഓഫീസിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കോടതിയിൽ എത്തിച്ചത് വ്യാഴാഴ്ച രാവിലെ കിളിമാനൂരിനടുത്ത് പുളിമാത്തെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. 10 മണിക്കൂറോളം ചോദ്യം ചെയ്തശേഷം പുലർച്ചെ രണ്ടരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണക്കൊള്ളയ്ക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെയും മൊഴി നൽകിയിട്ടുണ്ട്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപേഷ് എന്നയാളെ കൊണ്ടുവന്നതെന്നും ഇയാൾ വ്യക്തമാക്കി. ആരാണ് കൽപേഷ് എന്നതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
Read Moreഉടമസ്ഥാവകാശം മാറ്റാതെ കാർ വിറ്റു; വാങ്ങിയയാൾ നടത്തുന്ന നിയമലംഘനത്തിന് നോട്ടീസ് എത്തുന്നത് വയോധികനായ മണിക്ക്
കുമരകം: തന്റെ പഴയ കാര്‍ ഏഴുമാസം മുമ്പ് വിറ്റിട്ടും ഇപ്പോഴും പിഴ അടയ്ക്കാന്‍ നോട്ടീസ് വരുന്നത് 70 കാരനായ വയോധികന്. ഉടമസ്ഥാവകാശം രേഖാമൂലം മാറ്റം ചെയ്യാത്തതാണ് ചെങ്ങളം മൂന്നുമൂല സ്വദേശിയായ ടി.എസ്. മണിക്ക് വിനയായത്. വാഹനം വാങ്ങിയ ഈരാറ്റുപേട്ട സ്വദേശിയായ വി.എച്ച്. അസീസ് ഇപ്പോള്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കുന്നില്ലെന്നാണ് മണി പറയുന്നത്. മോട്ടോര്‍ വാഹന വകുപ്പ് ആര്‍സി ബുക്ക് പ്രിന്റ് ചെയ്യാതിരുന്ന സാഹചര്യത്തില്‍ എഗ്രിമെന്റ് പ്രകാരമാണ് കാര്‍ കൈമാറിയത്. എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നതിനാല്‍ പണം അത്യാവശ്യമായി വന്ന സാഹചര്യത്തിലാണ് ഉടമസ്ഥാവകാശം മാറ്റാതെ കാര്‍ വില്‍ക്കേണ്ടി വന്നതെന്ന് മണി പറയുന്നു. കാര്‍ നല്കിയപ്പോള് കാറിന് ഇന്‍ഷ്വറന്‍സ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അസീസ് ഇന്ഷ്വറന്സ്പുതുക്കിയിട്ടില്ല. ആറു മാസമായി ഇന്‍ഷ്വറന്‍സില്ലാത്ത കാര്‍ ഉണ്ടാക്കുന്ന എല്ലാ അപകടങ്ങളുടെയും ഉത്തരവാദിത്വം മണിയുടെ തലയിലായ സാഹചര്യമാണ് നിലവിലുള്ളത്. ആഴ്ചയില്‍ കുറഞ്ഞത് രണ്ട് നിയമലംഘനത്തിനെങ്കിലും മണിക്ക് ഇപ്പോള്‍…
Read Moreകൊച്ചി നേവി മാരത്തണ്‍: ഒരുക്കങ്ങള്‍ ആരംഭിച്ചു
കൊച്ചി: ദക്ഷിണ നാവിക കമാന്‍ഡ് സംഘടിപ്പിക്കുന്ന കൊച്ചി നേവി മാരത്തണ്‍ (കെഎന്‍എം–25) ആറാം പതിപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 21 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍, 10 കിലോമീറ്റര്‍ റണ്‍, അഞ്ചു കിലോമീറ്റര്‍ ഫണ്‍ റണ്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി ഡിസംബര്‍ 21നാണ് മത്സരം. നാവിക ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മാരത്തണില്‍ ഇക്കുറി ഏഴായിരത്തിലധികം കായികപ്രേമികള്‍ പങ്കെടുക്കും. മാരത്തണിന്റെ പ്രചാരണാര്‍ഥം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കൊച്ചിയിലെ പ്രധാന സ്ഥലങ്ങളില്‍ പ്രമോ റണ്‍ നടക്കും.അഞ്ചു കിലോമീറ്റര്‍ ഫണ്‍ റണ്ണിന്റെ ഭാഗമായി ഫാമിലി റണ്ണും ഇക്കുറി മാരത്തണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12 വയസിനു താഴെയുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ഈ വിഭാഗത്തില്‍ ഒരുമിച്ച് ഓടാം. മാതാപിതാക്കള്‍ക്കും രണ്ടു കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. വെല്ലിംഗ്ടൺ ഐലന്‍ഡിലെ പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയത്തിനു (പോര്‍ട്ട് ട്രസ്റ്റ് ഗ്രൗണ്ട്) സമീപമുള്ള കെ.കെ. പ്രേമചന്ദ്രന് സ്പോര്‍ട്സ് കോംപ്ലക്സില്നിന്നാണു മാരത്തണ്‍ തുടങ്ങുക. രജിസ്ട്രേഷന്:…
Read Moreക്ലാസിൽ അസ്വസ്ഥത പ്രകടിപ്പിച്ച് രണ്ടാംക്ലാസ് വിദ്യാർഥിനി; അച്ഛന്റെ സുഹൃത്തിൽ നിന്ന് നേരിട്ട ലൈംഗികാതിക്രമം ടീച്ചറോട് പറഞ്ഞ് കുട്ടി
മാവേലിക്കര: രണ്ടാം ക്ലാസുകാരിക്കുനേരേ ലൈംഗികാതിക്രമം കാട്ടി യ കുട്ടിയുടെ അച്ഛന്റെ സുഹൃത്തിനെ കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര നിർമിതി കോളനിയിൽ മഞ്ഞാടിയിൽ കുഴുവിള പടീറ്റതിൽ രാഹുൽ (27) ആണ് അറസ്റ്റിലായത്. പ്രതി കുട്ടിയുടെ അച്ഛന്റെ സുഹൃത്തും കുട്ടിയുടെ വീട്ടിലെ നിത്യസന്ദർശകനുമാണ്. ഇയാൾ കുട്ടിയുടെ അച്ഛനൊപ്പം വീട്ടിലിരുന്ന് മദ്യപിക്കുന്നത് പതിവായിരുന്നെന്നും കുട്ടിയുടെ അമ്മ പിണങ്ങി പോയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. അച്ഛനും മുത്തശ്ശിക്കുമൊപ്പം കഴിയുന്ന കുട്ടി രണ്ടുതവണ ആക്രമിക്കപ്പെട്ടു. സ്കൂളിൽ വച്ച് അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടി, അധ്യാപരോട് വിവരം പറയുകയായിരുന്നു. അധ്യാപകർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചശേഷം കുട്ടിയെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കുറത്തികാട് പോലീസെത്തി നിയമനടപടികൾ സ്വീകരിച്ചു. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച രാഹുലിനെ, വിവരം കിട്ടി മണിക്കൂറുകൾക്കുള്ളിൽ പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു.ഇയാൾ കുറത്തികാട് പോലീസ് സ്റ്റേഷനിൽ മറ്റു ക്രിമിനൽ കേസുകളിലും പ്രതിയാണ്. പ്രതിയെ റിമാൻഡ്…
Read Moreവാളുകൊണ്ടു വെട്ടി17 മുറിവുകൾ, സ്ത്രീയെ മൃഗീയമായി കൊലപ്പെടുത്തി: സജിത വധം; ചെന്താമരയുടെ ശിക്ഷ നാളെ
പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി നാളെ. ഇന്നലെ പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റീസ് കെന്നത്ത് ജോര്‍ജ് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദംകേട്ടു. പ്രതി ചെന്താമരയ്ക്കു വധശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന് വാദിച്ചു. നിസഹായയായ സ്ത്രീയെ മൃഗീയമായി കൊലപ്പെടുത്തി. വാളുകൊണ്ടു വെട്ടിയതില്‍ ശരീരത്തില്‍ 17 മുറിവുകളാണ്. ആസൂത്രിതമായ കൊലപാതകമാണ്. വിചാരണവേളയില്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സജിതയുടെ ഭര്‍ത്താവ് പോത്തുണ്ടി ബോയന്‍കോളനിയില്‍ സുധാകരന്, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തി. പ്രതിക്കു മാനസാന്തരമുണ്ടാവില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിക്കു വധശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന് വാദിച്ചത്. എന്നാല്‍, വധശിക്ഷ വേണ്ടെന്നും ശിക്ഷയില്‍ ഇളവുവേണമെന്നും പ്രതിഭാഗം അഭിഭാഷകന് വാദിച്ചു. ഇരട്ടക്കൊലപാതകങ്ങള്‍ സജിത കേസില്‍ പരിഗണിക്കുന്നതില്‍ സാങ്കേതികമായ പ്രശ്നങ്ങളുണ്ടെന്നും പ്രതിഭാഗം വാദിച്ചു. മലമ്പുഴ ജില്ലാ ജയിലിലുള്ള പ്രതി ചെന്താമരയെ ഓണ്‍ലൈനായാണു ഹാജരാക്കിയത്.…
Read Moreകോളജ് പഠനകാലത്തെ വൈരാഗ്യം; ബൈക്കിടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകം; പ്രതിക്ക് പത്തുവർഷം കഠിന തടവ്
പത്തനംതിട്ട: യുവാവിനെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് 10 വര്‍ഷത്തെ കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. പെരിങ്ങനാട് മുണ്ടപ്പള്ളി മുറിയില്‍ പാറക്കൂട്ടം രമ്യാലയത്തില്‍ ജിതിന്(34)നെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ശിക്ഷിച്ചത്. പിഴ അടയ്ക്കുന്നതിനു വീഴ്ചവരുത്തുന്ന പക്ഷം രണ്ടുവര്‍ഷംകൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും. ഇടയ്ക്കാട് സ്വദേശിയായ ജെഫിൻ മരിച്ച കേസിലാണ് വിധി. പിഴത്തുക മരണപ്പെട്ട ജെഫിന്റെ മാതാപിതാക്കള്‍ക്ക് നല്‍കാനും വിധിയില്‍ പറയുന്നു. 2013 ഡിസംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.മണക്കാല സെമിനാരിപ്പടിയിൽ റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലിരുന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ജെഫിന്റെ ബൈക്കിലും കാലിലുമായി ജിതിൻ ഓടിച്ചുവന്ന പള്‍സര്‍ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് ഉള്‍പ്പെടെ തെറിച്ചുവീണ ജെഫിന് തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കുകള്‍പറ്റി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഡിസംബര്‍ 30ന് ജെഫിൻ മരിച്ചു. 2012ല്‍ തമിഴ്നാട് ഈറോഡ് വെങ്കിടേശ്വര ഹൈടെക്…
Read Moreഇവൻ ആള് ‘എഐ’യാ: മുക്കാണേൽ സിമ്പിളായി പൊക്കും
തിരുവനന്തപുരം: ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും സ്വർണത്തട്ടിപ്പുകൾ കണ്ടെത്തുന്നതിനുള്ള കാര്യക്ഷമത ശക്തമാക്കുന്നതിന് എഐ അധിഷ്ഠിത പരിഹാരവുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) ഇൻക്യുബേറ്റ് ചെയ്ത ഫിൻടെക് സ്റ്റാർട്ടപ്പായ ഇഗ്നോസി എന്റർപ്രൈസസ്. ഇഗ്നോസിയുടെ എഐ ഫേക്ക് ഗോൾഡ് ഡിറ്റക്ഷൻ ആപ്പിലൂടെ ബാങ്കുകൾ, സഹകരണ സംഘങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് വ്യാജ സ്വർണവുമായി വായ്പയ്ക്കെത്തുന്നവരെ തടയാൻ സാധിക്കും. മുഖം തിരിച്ചറിയൽ, തട്ടിപ്പ് രീതിയുടെ വിശകലനം എന്നിവയിലൂടെ മുൻകാലത്ത് സ്വർണ തട്ടിപ്പുകളുമായി ബന്ധമുള്ള ഉപഭോക്താക്കളെ തിരിച്ചറിഞ്ഞ് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പു നൽകാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. കേരളത്തിലെ സഹകരണ ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും സ്ഥിരം നേരിടുന്ന സ്വർണപ്പണയ തട്ടിപ്പുകൾക്ക് കടിഞ്ഞാണിടാൻ തദ്ദേശീയമായ ഈ എഐ അധിഷ്ഠിത നവീകരണത്തിലൂടെ സാധിക്കും. കൂടാതെ, ബാങ്കിംഗ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾക്ക് ഈ എഐ പരിഹാരം കരുത്തു പകരും. ഇഗ്നോസിയുടെ മറ്റൊരു പുതിയ ഉത്പന്നമായ എഐ അധിഷ്ഠിത അക്കൗണ്ട്…
Read Moreഅടിസ്ഥാന സൗകര്യങ്ങളില്ല: ഒരു മുറിയിൽ കഴിയുന്നത് 15 കുട്ടികൾ; ഇടുക്കി മെഡിക്കൽ കോളജിൽ നഴ്സിംഗ് വിദ്യാർഥികളുടെ സമരം
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിനോടനുബന്ധിച്ച് ആരംഭിച്ച ഗവ. നഴ്സിംഗ് വിദ്യാർഥികൾക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നാവശ്യപ്പെട്ട് വിദ്യാഥികളും രക്ഷിതാക്കളും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. രണ്ട് ബാച്ചിലായി 120 വിദ്യാർഥികൾ പഠിക്കുന്ന നഴ്സിംഗ് സ്കൂളിൽ താമസസൗകര്യമൊരുക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് സമരമാരംഭിച്ചത്. മെഡിക്കൽ കോളജിന് സമീപമുണ്ടായിരുന്ന പഴയ സ്കൂൾ കെട്ടിടത്തിലാണ് നിലവിൽ പെൺകുട്ടികൾ താമസിക്കുന്നത്. ഒരു ചെറിയ മുറിയിൽ 15ലധികം വിദ്യാർഥികളാണ് താമസിക്കുന്നത്. യാതൊരു സൗകര്യവുമില്ലാതെ വിദ്യാർഥികൾ നരകയാതന അനുഭവിക്കുകയാണെന്നാണ് ഇവർ ആരോപിക്കുന്നത്. ആൺകുട്ടികൾ സമീപ പ്രദേശത്തുള്ള വീടുകളിൽ പേയിംഗ് ഗസ്റ്റായും താമസിക്കുന്നു. നവംബറിൽ മൂന്നാമത്തെ ബാച്ചിലെ 60 വിദ്യാർഥികൾകൂടി ഇവിടെ പഠനത്തിനായി എത്തും. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് 2024 ഡിസംബർ 20ന് സൂചനാ സമരം നടത്തിയിരുന്നു. അന്നു മുതൽ പലതവണ മെഡിക്കൽ കോളജിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജും ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി റോഷി…
Read Moreഎല്ലാ ക്ഷേത്രങ്ങളിലും മോഷണം വ്യാപകം; എ. പത്മകുമാർ കുഴപ്പക്കാരനാണെന്ന് പണ്ടേ പറഞ്ഞത്; ഗണേഷ് മന്ത്രിസ്ഥാനം നേടിയത് സരിതയെ ഉപയോഗിച്ചെന്ന് വെള്ളാപ്പള്ളി
ചേർത്തല: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ മാത്രമല്ല സമ്പത്തുള്ള എല്ലാ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും മോഷണം വ്യാപകമാണെന്നും ഇത് തടയാൻ നിലവിലുള്ള സംവിധാനം മാറ്റി ക്ഷേത്രങ്ങൾ ഒന്നാേ രണ്ടോ ദേവസ്വം ബോർഡിന് കീഴിലാക്കണമെന്നും എസ്എൻ ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വസതിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല ശ്രീകോവിലിൽ പോലും ശുദ്ധിയില്ല. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ കുഴപ്പക്കാരനാണെന്ന് പണ്ടേ പറഞ്ഞതാണ്. ചക്കരക്കുടം കണ്ടാൽ മോഷണമുണ്ടാകും. അഴിമതി പുറത്തുവന്നത് അയ്യപ്പന്റെ അനുഗ്രഹം മൂലമാണ്. ഏത് പാർട്ടിക്കാരനായാലും ഉപ്പുതിന്നവൻ വെള്ളം കുടിക്കും. ഇടമില്ലാത്ത രാഷ്ട്രീയക്കാരുടെ ഇടമായി ദേവസ്വം ബോർഡ് അധപ്പതിച്ചു.ഇതിന് പരിഹാരമായി ദേവസ്വം ബോർഡ് സംവിധാനം അഴിച്ചുപണിത് ഐഎഎസുകാരന് ചുമതലകൊടുക്കണം. രാഷ്ട്രീയക്കാരനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി മന്ത്രിക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.മന്ത്രി ഗണേഷ്കുമാറിനെതിരേയും വെള്ളാപ്പള്ളി ആഞ്ഞടിച്ചു. മാതാപിതാക്കൾക്കും…
Read More
 
  
  
  
  
  
  
  
  
 