തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയിട്ടുള്ള താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ബാസ്കറ്റ്ബോള്‍ ഗ്രൗണ്ടിലുമായി നടക്കുന്നത് 12 ഗെയിംസ് ഇനങ്ങള്‍. ഇതില്‍ 10 എണ്ണവും നടത്തുന്നത് കേരള ചരിത്രത്തില്‍ ആദ്യമായി ജര്‍മന്‍ പന്തല്‍ കൊണ്ട് ഉണ്ടാക്കിയ താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണെന്നതാണ് ശ്രദ്ധേയം. ഒരേസമയം അഞ്ചു മത്സരങ്ങള്‍ ഈ താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ കഴിയും. 90 മീറ്റര്‍ നീളവും 70 മീറ്റര്‍ വീതിയുമാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്. സ്കൂള്‍ കായികമേളയ്ക്കായി കേരളത്തിലാദ്യമായാണ് താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയം വരുന്നത്. ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം. 1000 പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലുള്ള താത്കാലിക ഗാലറിയും ഉണ്ട്.
Read MoreDay: October 21, 2025
‘തമിഴ് പ്രേക്ഷകർ വളരെ ഊഷ്മളമായിട്ടാണ് നമ്മളെ സ്വാഗതം ചെയ്യുന്നത്, ഒരു ഔട്ട്സൈഡറാണ് എന്നൊരു ഫീല്‍ വരില്ല’: മമിത ബൈജു
ഡ്യൂഡ് എന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് ഇപ്പോൾ മമിത ബൈജു. തമിഴ് പ്രേക്ഷകരെക്കുറിച്ച് മമിത പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ‘അവർ വളരെ ഊഷ്മളമായിട്ടാണ് നമ്മളെ സ്വാഗതം ചെയ്യുന്നത്. അത് എല്ലായിടത്തും കണ്ടിട്ടുണ്ട്. നമുക്ക് കിട്ടുന്ന കൈയടികള്‍ അവരിലൊരാളായി നമ്മളെ ഫീല്‍ ചെയ്യിപ്പിക്കും. നമ്മള് ഒരു ഔട്ട്സൈഡറാണ് എന്നൊരു ഫീല്‍ വരില്ല. നമ്മൾ ഇവിടെ വർക്കാകുമോ, ശരിയാകുമോ എന്നൊക്കെ നമുക്കുണ്ടാകുന്ന ചെറിയ ഇന്‍സെക്യൂരിറ്റികള്‍ അവര്‍ ഇല്ലാതാക്കും. വളരെ കൂൾ ആക്കും. എനിക്കങ്ങനെ ഒരു നെഗറ്റീവ് എക്സ്പീരിയന്‍സ് ഒരു സ്ഥലത്തു നിന്നും ഒരിക്കലും ഉണ്ടായിട്ടില്ല’ എന്ന് മമിത ബൈജു പറഞ്ഞു.
Read Moreലേഡീസ് ഹോസ്റ്റലിന്റെ മതിൽ രാത്രിയിൽ ചാടിയത് ഹോട്ടൽ മുതലാളി; കൂടെ ചാടാൻ ഒപ്പമെത്തിയത് നഗരത്തിലെ മറ്റൊരു ഉന്നതൻ; പരാതിയില്ലാത്തതിനാൽ കേസെടുക്കാതെ പോലീസ്
കണ്ണൂർ: കണ്ണൂർ നഗരത്തിലെ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ ഹോട്ടൽ മുതലാളിക്കൊപ്പം മറ്റൊരു ഉന്നതനും എത്തിയതായി സൂചന. ഇയാൾ ഓടിരക്ഷപ്പെട്ടതായും പറയുന്നു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. താവക്കരയിൽ പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലാണ് ഹോട്ടൽ ഉടമ അതിക്രമിച്ചു കയറിയത്. ഹോസ്റ്റൽ വളപ്പിലേക്ക് കയറിയ ഇയാളെ ജീവനക്കാർ പിടിച്ചു വച്ചെങ്കിലും ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഒരു ജീപ്പിലാണ് ഇയാൾ ഹോസ്റ്റലിനടുത്ത് എത്തിയത്. വാഹനം ഹോസ്റ്റലിന് സമീപത്ത് പാർക്ക് ചെയ്ത ശേഷം തന്ത്രപരമായി മതിൽകെട്ടിനകത്തേക്ക് കടക്കുകയായിരുന്നു. പക്ഷേ, ഹോസ്റ്റലിലെ അന്തേവാസികളായ ചില പെൺകുട്ടികൾ ഇയാളെ കണ്ട് വിവരം വാർഡനെ അറിയിച്ചു. വാർഡൻ പറഞ്ഞതനുസരിച്ച് പരിശോധിക്കാനെത്തിയ സെക്യൂരിറ്റി ജീവനക്കാരെ കണ്ട് മതിൽ ചാടി ഇറങ്ങി ഓടിയ പ്രതിയെ 100 മീറ്ററുകളോളം പിന്തുടർന്നാണ് പിടികൂടിയത്. തുടർന്ന് പ്രതിയെ വിവരമറിഞ്ഞെത്തിയ കണ്ണൂർ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന്…
Read Moreഹിറ്റ് ടീം ഒന്നിക്കുന്ന പുതിയ സിനിമയ്ക്കു തുടക്കം
സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ പറവ ഫിലിംസ്, ആഷിഖ് അബുവിന്റെ ഒപിഎം സിനിമാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു. മനു ആന്റണി രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ലിജോമോൾ ജോസ്, പ്രശാന്ത് മുരളി, ലിയോണ ലിഷോയ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിന് ശേഷം പറവ ഫിലിംസും, സൂപ്പർ വിജയം നേടിയ റൈഫിൾ ക്ലബിന് ശേഷം ഒപ്പിഎം സിനിമാസും നിർമിക്കുന്ന ചിത്രമാണിത്. ഗീതാർഥ എ.ആർ ആണ് ചിത്രത്തിന്റെ സഹരചയിതാവ്. ആഷിഖ് അബു കാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് 6091 എന്ന പേരിൽ പ്രശസ്തനായ മലയാളിയായ ഇൻഡി ആർട്ടിസ്റ്റ് ഗോപീകൃഷ്ണൻ പി.എൻ ആണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും. റൈഫിൾ ക്ലബ്, ലൗലി എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിഖ് അബു…
Read Moreഏറ്റവും മനോഹരമായ തലങ്ങൾ ഏറ്റവും വേദനാജനകമായ നിമിഷങ്ങൾക്ക് ശേഷമാണ് അൺലോക്ക് ചെയ്യപ്പെടുന്നത്: പേളി മാണി
പുതിയ വാദ്യോപകരണം വായിക്കാൻ പഠിക്കുന്ന വീഡിയോയുമായി പേളി മാണി. ഒരു പുതിയ സംഗീതോപകരണം പഠിക്കാൻ ശ്രമിക്കുന്നതിന്റെ ആദ്യ ദിനമാണിന്ന്. ഇതിന് സമയമെടുക്കും. എന്റെ വിരലുകൾ വേദനിക്കുന്നുമുണ്ട്, പക്ഷേ ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ എന്ന് തോന്നുന്നു. വേദന സഹിക്കുന്നവർക്ക് അതിലൂടെ കടന്നുപോകാൻ കഴിയും. അപ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു… ഇത് ജീവിതവുമായി എത്രത്തോളം സാമ്യമുള്ളതാണെന്ന്. ജീവിതത്തിൽ ചില കഠിനമായ പാഠങ്ങളിലൂടെ കടന്നുപോകുന്നവരാണ് ഏറ്റവും മനോഹരമായ പാഠങ്ങൾ പഠിക്കുന്നത്. ചിലപ്പോൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ “തലങ്ങൾ” ഏറ്റവും വേദനാജനകമായ നിമിഷങ്ങൾക്ക് ശേഷമാണ് “അൺലോക്ക്”ചെയ്യപ്പെടുന്നത്. കാരണം, ആ തലം താണ്ടാൻ നിങ്ങളെല്ലാവരും ‘ശക്തരായ പതിപ്പുകൾ’ ആകേണ്ടതുണ്ട്.അതുകൊണ്ട്, മുന്നോട്ട് പോകാൻ നിങ്ങളെ സഹായിക്കുന്ന കാര്യങ്ങൾ ചെയ്യാൻ ജീവിതം നിങ്ങളെ ഒരുക്കുന്നു… ക്ഷമയുള്ളവരായിരിക്കാൻ… ക്ഷമിക്കാൻ… ശ്രദ്ധ കേന്ദ്രീകരിക്കാൻ… ശുഭാപ്തിവിശ്വാസത്തോടെയിരിക്കാൻ… മുന്നോട്ട് പോകാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന എല്ലാ കാര്യങ്ങൾക്കുമായി.അങ്ങനെ ‘ഹാംഗ് ഡ്രം’ പഠിക്കുമ്പോൾ ഞാൻ എന്നോട് തന്നെ പറഞ്ഞു,…
Read Moreശരീരത്തിൽ 119 തുന്നലുകൾ, കോടികൾ തന്നാലും ഇനി അങ്ങനെയൊരു കഥാപാത്രം ചെയ്യില്ല; വിശാൽ
2004-ൽ ചെല്ലമേ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ താരമാണ് വിശാൽ കൃഷ്ണ. ഈ വർഷം സിനിമാമേഖലയിൽ 21 വർഷം പൂർത്തിയാക്കുന്ന താരം, ഡ്യൂപ്പിനെ ഉപയോഗിക്കാതെ സ്വയം സംഘട്ടന രംഗങ്ങൾ കൈക്കാര്യം ചെയ്യുന്ന നടൻ കൂടിയാണ്. ഇക്കഴിഞ്ഞ ദിവസം ‘യൂവേഴ്സ് ഫ്രാങ്ക്ലി വിശാൽ’ എന്ന പോഡ്കാസ്റ്റിന്റെ പ്രൊമോ വീഡിയോ വിശാൽ ഫിലിം ഫാക്ടറി എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവന്നിരുന്നു. പ്രൊമോയിൽ തന്റെ സിനിമായാത്രയെക്കുറിച്ചും സംഘട്ടന രംഗങ്ങളിൽ ഡ്യൂപ്പുകളെ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വിശാലിന്റെ സംഭാഷണമാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിശാലിനെയും ആര്യയെയും കേന്ദ്രകഥാപാത്രങ്ങളാക്കി 2011-ൽ ബാല നിർമിച്ച സിനിമയാണ് ‘അവൻ ഇവൻ’. സിനിമയുടെ ചിത്രീകരണത്തിനൊടുവിൽ തന്റെ ശരീരത്തിൽ ആകെ 119 തുന്നലുകൾ ഉണ്ടായിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിരിക്കുന്നു. എത്ര കോടികൾ വാഗ്ദാനം ചെയ്താലും എന്റെ ജീവിതത്തിൽ ഇനി ഒരിക്കലും അത്തരം ഒരു കഥാപാത്രം ഞാൻ ചെയ്യില്ല. ആ സമയത്ത്, ബാല സാറിന് വേണ്ടിയാണ് ഞാൻ…
Read Moreഅത്തരം ക്ലിക്കുകൾ ഇവിടെ വേണ്ട… കോടതിമുറിയിൽ പ്രതികളുടെ ഫോട്ടോയെടുത്ത് സിപിഎം വനിതാ നേതാവ്; കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ട് കോടതി
കണ്ണൂര്‍: ധനരാജ് വധക്കേസിലെ വിചാരണ നടക്കുന്നതിനിടെ കോടതിമുറിയിൽ പ്രതികളുടെ ഫോട്ടോയെടുത്ത സിപിഎം വനിതാ നേതാവ് കസ്റ്റഡിയിൽ. കണ്ണൂര്‍ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് സംഭവം. പ്രതികളുടെ ഫോട്ടോ എടുത്ത പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സണ്‍ കെ.പി. ജ്യോതിയാണ് പിടിയിലായത്. പ്രതികളുടെ ദൃശ്യം പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ജഡ്ജി ഇവരെ കസ്റ്റഡിയിലെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് ജ്യോതിയെ കസ്റ്റഡിയിലെടുത്തു. ധനരാജ് വധക്കേസിലെ കേസിലെ രണ്ടാംഘട്ട വിചാരണ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ തുടരുകയാണ്.
Read Moreശബരിമല സ്വര്‍ണക്കൊള്ള: കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടായേക്കും; എസ്ഐടി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറി
കൊച്ചി: ശബരിമലയില്‍ സ്വര്‍ണപ്പാളി കാണാതായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി. അടച്ചിട്ട മുറിയിലാണ് ഹൈക്കോടതി നടപടികള്‍ നടക്കുന്നത്. എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. ജസ്റ്റിസ് വി. രാജ വിജയരാഘവന്, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുടെ ബെഞ്ചിലാണ് സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് എസ്. ശശിധരന് നേരിട്ട് കോടതിയില്‍ ഹാജരായാണ് റിപ്പോര്‍ട്ട് നല്‍കിയത്.1998ല്‍ ദ്വാരപാലക ശില്പങ്ങള് അടക്കം വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞാണ് നല്‍കിയതെന്നും ഇതിനുപകരം സ്വര്‍ണം പൂശി നല്കിയാല് പിടിക്കപ്പെടില്ലെന്നുമുള്ള കണക്കുകൂട്ടലിലാണ് പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്. ഉണ്ണികൃഷ്ണന് പോറ്റിയെ അറസ്റ്റുചെയ്തെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചതായാണ് വിവരം.
Read Moreമറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കോ സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ക്കോ അനുസരിച്ചു ജീവിക്കുന്നയാളല്ല ഞാന്‍: അനുപമ പരമേശ്വരന്
പ്രേമം ചെയ്തശേഷം ട്രോളുകള്‍ കാരണം മലയാളത്തില്‍ സിനിമ ചെയ്യാന്‍ മടിയുണ്ടായിരുന്നെന്ന് അനുപമ പരമേശ്വരന്. പേടിയായിരുന്നു. ആ സമയത്തു തന്നെ തെലുങ്ക്, തമിഴ്, കന്നട ഭാഷകളില്‍ നിന്ന് അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇന്ന് മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കോ സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ക്കോ അനുസരിച്ചു ജീവിക്കുന്നയാളല്ല ഞാന്‍. എന്നില്‍ എനിക്കു വിശ്വാസമുണ്ട്. ഈയടുത്തായി ടിലു, പര്‍ദ, ജെഎസ്കെ തുടങ്ങിയ സിനിമകളില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇനി മലയാളത്തിലും തെലുങ്കിലുമായി രണ്ടു സിനിമകള്‍ വീതം ചെയ്യാനിരിക്കുന്നു. അഭിനയജീവിതം പുതിയൊരു വഴിത്തിരിവിലേക്കു മാറുകയാണെന്ന് അനുപമ പരമേശ്വരന് പറഞ്ഞു.
Read Moreമഴയില്‍ വീട് തകര്‍ന്ന് വീണു; ഫാൻ കറങ്ങുന്നതിൽ ശബ്ദവ്യത്യാസം കേട്ട് എഴുന്നേറ്റ വീട്ടുടമയ്ക്ക് അദ്ഭുതകരമായ രക്ഷപ്പെടൽ
പനങ്ങാട്: ശക്തമായ മഴയില്‍ വീട് തകര്‍ന്ന് വീണെങ്കിലും വീട്ടുടമ അത്ഭുതകരമായ രക്ഷപ്പെട്ടു. കുമ്പളം പഞ്ചായത്തിലെ 1-ാം വാര്‍ഡില്‍ നൂറ്കണ്ണിയില് കുഞ്ഞമ്മ കാര്‍ത്തികേയന്റെ വീടാണ് ഇന്നു പുലര്‍ച്ചെ 4.30 ഓടെ തകര്‍ന്ന് വീണത്. മകന് ബൈജു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഫാനിന്റെ ശബ്ദവ്യത്യാസം കേട്ട് ഓഫ് ചെയ്യാന്‍ എഴുന്നേറ്റ സമയം ഓടുകളും മറ്റും തലയിലേയ്ക്ക് വീഴുന്നത് കണ്ട് പുറത്തേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സമയം മാതാവ് വീട്ടിലുണ്ടായിരുന്നില്ല.
Read More