ഓരോ തവണയും പഴയതിനെക്കാള്‍ ഇംപ്രൂവ് ചെയ്ത് മുന്നോട്ടുപോകാന്‍ ശ്രമിക്കാറുണ്ടെന്ന് റിമ കല്ലിങ്കൽ. മമ്മൂക്ക പറയുന്നപോലെ എല്ലാ തവണയും തേച്ച് മിനുക്കി തന്നെയാണ് മുന്നോട്ടുപോകുന്നത്. പക്ഷേ അതിനനുസരിച്ച് അവസരങ്ങള്‍ കിട്ടാറില്ല. മമ്മൂക്കക്ക് കിട്ടുന്നതുപോലുള്ള പടങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടുന്നില്ല. അദ്ദേഹത്തിന് ഒരു സിനിമ കഴിയുമ്പോഴേക്ക് അടുത്തത് കിട്ടുന്നു. പിന്നെ സ്വന്തം പെര്‍ഫോമന്‍സ് നല്ലതാക്കാനും അതിനെ വിലയിരുത്താനുമുള്ള ഏറ്റവും നല്ല മാര്‍ഗം ഓഡിഷനുകളാണ്. ഇപ്പോഴും ഓഡിഷനുണ്ടെന്ന് കേട്ടാല്‍ ഞാന്‍ പോകും. ഞാന്‍ സീനിയര്‍ നടിയായി, ഇനി ഓഡിഷനൊന്നും പോകേണ്ട ആവശ്യമില്ല എന്ന തോന്നല്‍ ഉണ്ടാകാന്‍ പാടില്ല. കാരണം, പുതിയ ആളുകളില്‍ നിന്ന് പഠിക്കാനുള്ള ഒരു അവസരം കൂടിയാണ് ഓഡിഷനുകള്‍ എന്ന് റിമ കല്ലിങ്കൽ പറഞ്ഞു.
Read MoreDay: October 21, 2025
കെട്ടിക്കിടക്കുന്ന കേസുകൾ: പരിഹാരവും അവധിക്ക്
ഇതല്ലേ യാഥാർഥ്യം? ഒരു പകലത്രയും കോടതിവരാന്തയിൽ ഇരിക്കാനൊരിടമില്ലാതെ കാതു കൂർപ്പിച്ചു നിൽക്കുന്ന സ്ത്രീകളും വൃദ്ധരും രോഗികളും ഉൾപ്പെടെയുള്ള കക്ഷികളിൽ ഏറെ പേർക്കും ആകെ അറിയാനുള്ളത്, കേസിന്റെ അടുത്ത അവധി എന്നായിരിക്കുമെന്നു മാത്രമാണ്. അഭയാർഥികളെപ്പോലെ നിൽക്കാനുള്ള അടുത്ത തീയതിയും കുറിച്ച് വീട്ടിലെത്തുന്പോൾ നഷ്ടമാകുന്നത് ഒരു ദിവസം മാത്രമല്ല, നീതിയെക്കുറിച്ചുള്ള ജനാധിപത്യ പ്രതീക്ഷകളുമാണ്. ജില്ലാ കോടതികളിൽ 8,82,578 സിവിൽ കേസുകളിലെ ഹർജികൾ തീർപ്പാകാതെ കിടക്കുന്നതിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നു. സെപ്റ്റംബർ 25ലെ മറ്റൊരു കണക്കനുസരിച്ച്, രാജ്യത്ത് 5.34 കോടി കേസുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നു. കാരണങ്ങൾ അറിയാമെങ്കിലും, പരിഹാരം സർക്കാരും കോടതിയും ചേർന്ന് അവധിക്കു വച്ചിരിക്കുകയാണ്. ഹർജികൾ ആറു മാസത്തിനകം തീർപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഹൈക്കോടതികൾക്ക് സുപ്രീംകോടതി നിർദേശം നൽകിയിരിക്കേയാണ് കേസുകൾ വൈകുന്നത്. ഹൈക്കോടതികളിൽനിന്ന് ലഭിക്കുന്ന കണക്കുകൾ നിരാശപ്പെടുത്തിയെന്ന് ജസ്റ്റീസുമാരായ ജെ.ബി. പർദിവാലയും പങ്കജ് മിത്തലും അടങ്ങിയ ബെഞ്ച് കഴിഞ്ഞദിവസത്തെ ഉത്തരവിൽ നിരീക്ഷിച്ചു.…
Read Moreറീ റിലിസിനൊരുങ്ങി ബ്ലോക്ക്ബസ്റ്റർ ചിത്രം ഫ്രണ്ട്സ്
പുത്തൻ റിലീസുകളെപ്പോലെ തന്നെ ആരാധകർ ഇപ്പോൾ റീ റിലീസ് സിനിമകൾക്കും ഉണ്ട്. മോഹൻലാൽ, മമ്മൂട്ടി, രജനികാന്ത്, വിജയ്, സൂര്യ തുടങ്ങിയ താരങ്ങളുടെ സിനിമകൾ ഇപ്പോൾ പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നുണ്ട്. തമിഴ് സിനിമയിലെ റീ റിലീസുകളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ ചിത്രങ്ങളില്‍ പ്രധാനം വിജയ് ചിത്രങ്ങള്‍ ആയിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ ഒരു റീ റിലീസിന് തയാറെടുക്കുകയാണ് വിജയ്- സൂര്യ കൂട്ടുകെട്ടിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ഫ്രണ്ട്സ്. ചിത്രം റിലീസായത്തിന്റെ 24-ാം വര്‍ഷം വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുകയാണ് ജാഗ്വാർ സ്റ്റുഡിയോസിന്റെ ബാനറിൽ ബി.വിനോദ് ജെയിൻ. മികച്ച 4 കെ ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം നവംബർ 21ന് പ്രേക്ഷകർക്ക് മുൻപിൽ എത്തും. മലയാള സിനിമയിലെ വൻ ഹിറ്റുകളിലൊന്നായിരുന്നു സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്സ്. മുകേഷ്, ജയറാം, ശ്രീനിവാസൻ, മീന, ദിവ്യ ഉണ്ണി എന്നിവർ പ്രധാന…
Read Moreനായികയായി വിജയിക്കാതെ വന്നപ്പോള്‍ ഐറ്റം സോംഗ് ചെയ്യാന്‍ തുടങ്ങി: തമന്നയെ പരിഹസിച്ച് രാഖി സാവന്ത്
ഇന്ത്യ മുഴുവൻ ആരാധകരുള്ള നടിയാണ് തമന്ന ഭാട്ടിയ. തമിഴിനും തെലുങ്കിനുമൊപ്പം ഹിന്ദിയിലും നടിയിപ്പോള്‍ സജീവമാണ്. ബോളിവുഡില്‍ ഐറ്റം ഡാന്‍സിലൂടെയും തമന്നയിപ്പോള്‍ സെന്‍സേഷനായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ നടിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി രാഖി സാവന്ത്. നായികയായി വിജയിക്കാതെ വന്നപ്പോള്‍ തമന്ന ഐറ്റം സോംഗ് ചെയ്യാന്‍ തുടങ്ങിയെന്നും സിനിമയിലെ യഥാര്‍ഥ ഐറ്റം ഗേള്‍ താനാണെന്നും രാഖി സാവന്ത് പറഞ്ഞു. ഇവരൊക്കെ ഞങ്ങളെ കണ്ടു കണ്ടാണ് ഐറ്റം സോംഗ് ചെയ്യാന്‍ പഠിച്ചത്. ഇവര്‍ക്ക് ആദ്യം ഹീറോയിന് ആകാനായിരുന്നു ആഗ്രഹം. എന്നാല്‍ ഹീറോയിന് എന്ന നിലയിലുളള കരിയര്‍ വിജയിക്കാതെ വന്നപ്പോള്‍ അവര്‍ തങ്ങളുടെ പാത പിന്തുടര്ന്ന് ഐറ്റം സോംഗുകള്‍ ചെയ്യാന്‍ തുടങ്ങി. നാണമില്ലേ, ഒറിജിനല്‍ ഞങ്ങള്‍ തന്നെയാണ്. ഇനി ഞങ്ങള്‍ നായികമാരാകും . ഒരു കാലത്ത് ഞാന്‍ സ്ക്രീനില്‍ കൊണ്ടുവന്ന ആവേശവും ഊര്‍ജവും ഇപ്പോഴത്തെ തലമുറയിലെ ഐറ്റം ഗാനങ്ങള്‍ക്കില്ല- രാഖി സാവന്ത് പറഞ്ഞു.…
Read Moreചുമത്തും 155 ശതമാനം തീരുവ: ചൈനയ്ക്ക് ‘ട്രംപൻ’ ഭീഷണി
വാഷിംഗ്ടൺ ഡിസി: ലോകത്തിലെ രണ്ടു വലിയ സാമ്പത്തിക ശക്തികൾക്കിടയിൽ വീണ്ടും വ്യാപാരയുദ്ധത്തിനു കളമൊരുങ്ങി. ന്യായമായ കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ ചൈനയ്ക്കെതിരേ 155 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി വൈറ്റ് ഹൗസിൽ നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. തന്റെ സർക്കാർ അന്യായമായ വ്യാപാരരീതികൾ വച്ചുപൊറുപ്പിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. “യുഎസിനോട് ചൈന ബഹുമാനം കാണിക്കുന്നുണ്ടെന്നു ഞാൻ കരുതുന്നു. അവർ തീരുവയിനത്തിൽ അമേരിക്കയ്ക്ക് വലിയ തുക നൽകുന്നുണ്ട്. 55 ശതമാനം തീരുവ നൽകുന്നു. കരാറുണ്ടാക്കിയില്ലെങ്കിൽ നവംബർ ഒന്നു മുതൽ 155 ശതമാനം വരെയായിരിക്കും തീരുവ’- ട്രംപ് പറഞ്ഞു. “നികുതി’ നയതന്ത്ര ആയുധമായി യുഎസ് പ്രസിഡന്റ് കാലങ്ങളായി വിശേഷിപ്പിക്കുന്നുണ്ട്. കഴിഞ്ഞകാലങ്ങളിൽ നിരവധി രാജ്യങ്ങൾ അമേരിക്കയെ മുതലെടത്തു. എന്നാൽ ഇനി മുതലെടുപ്പു നടത്താൻ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും വ്യാപാരതർക്കം തുടരുന്നതിനിടെ അമേരിക്കൻ…
Read Moreമണ്ഡലകാലത്തിന് ആഴ്ചകൾ മാത്രം ബാക്കി; എങ്ങുമെത്താതെ ഒരുക്കങ്ങൾ; എരുമേലി കെഎസ്ആര്‍ടിസി ഡിപ്പോയുടെ നില ദയനീയം; ടോയ്ലറ്റ് സൗകര്യം പരിമിതം
കോട്ടയം: ശബരിമല മണ്ഡലകാലത്തിന് 28 ദിവസം മാത്രം ബാക്കി നിർക്കെ രണ്ടു കോടിയോളം തീര്‍ഥാടകരെത്തുന്ന എരുമേലിയിലും പമ്പയിലും അടിസ്ഥാന സൗകര്യങ്ങളോ സംവിധാനങ്ങളോ ഏര്‍പ്പെടുത്താന്‍ ഇനിയുമായിട്ടില്ല. എരുമേലിയിലേക്കുള്ള പല ഗ്രാമീണ റോഡുകളുടെയും സ്ഥിതി ദയനീയമാണ്. വിവിധ ജില്ലകളില്‍നിന്ന് അന്‍പത് സ്പെഷല്‍ ബസുകളും 200 അധികം ജീവനക്കാരും എത്തുന്ന എരുമേലി കെഎസ്ആര്‍ടിസി ഡിപ്പോയുടെ നില ദയനീയമാണ്. ചെളിക്കുളമായി മാറുന്ന ഡിപ്പോയില്‍ ടോയ്ലറ്റ് സൗകര്യം പരിമിതമാണ്. അന്പതുവര്ഷം പഴക്കമുള്ള എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് നേരിയ നവീകരണംപോലും നടത്താനായിട്ടില്ല. 27 വര്‍ഷം മുന്‍പ് അനുമതിയായ ശബരി റെയില്‍വേ പദ്ധതി ഇപ്പോഴും രേഖകളില്‍ മാത്രം. 2029ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന എരുമേലി ശബരി എയര്‍പോര്‍ട്ട് പദ്ധതിയും നിയമക്കുരുക്കില്തന്നെ. വന്യമൃഗശല്യം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കാനനപാത സുരക്ഷിതമാക്കാനോ ഇടത്താവളങ്ങളില്‍ വൈദ്യുതി എത്തിക്കാനോ നടപടിയായിട്ടില്ല. തുലാമഴ ഡിസംബര്‍ വരെ നീളുന്ന സാഹചര്യമുണ്ടായാല്‍ തീര്‍ഥാടനപാതയില്‍ മിന്നല്‍പ്രളയം നേരിടാനുള്ള…
Read Moreഉത്സവത്തിന് മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം; കസ്റ്റഡിയിലെടുക്കുന്നതിനിടെ പോലീസിനു നേരെ അതിക്രമം
ആലപ്പുഴ: തുറവൂരില്‍ പൊലീസുകാര്‍ക്ക് മര്‍ദനം. തുറവൂര്‍ മഹാക്ഷേത്രത്തിലെ ഉത്സവത്തിനിടെ മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കിയ യുവാക്കളെ കസ്റ്റഡിയില്‍ എടുക്കുന്നതിനിടെയായിരുന്നു മര്‍ദനം. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റു. മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കിയ യുവാക്കളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതിനിടെ യുവാക്കള്‍ സംഘം ചേര്‍ന്ന് പോലീസിനെ വളയുകയായിരുന്നു. പരിക്കേറ്റ പൊലിസുകാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പുളിങ്കുന്ന് പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫീസര്‍ ഹസീര്‍ഷ. ചേര്‍ത്തല സ്റ്റേഷനിലെ സിപിഒ സനല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
Read Moreഇന്ന് കേരള പോലീസ് സ്മൃതി ദിനം: കേരള പോലീസിന്റെ പോല്‍ ബ്ലഡിലൂടെ ലഭ്യമാക്കിയത് 50,463 യൂണിറ്റ് രക്തം
കൊച്ചി: അടിയന്തിര ഘട്ടത്തില്‍ രക്തത്തിനായി വിഷമിക്കേണ്ട. ആശുപത്രിയിലായ ഉറ്റവരുടെ ചികിത്സയ്ക്കായി രക്തം തേടി അലയുന്നവര്‍ക്ക് കൈത്താങ്ങാകുകയാണ് കേരള പോലീസിന്റെ പോല്‍ ബ്ലഡ്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പോല്‍ ബ്ലഡിലൂടെ ലഭ്യമാക്കിയത് 50,463 യൂണിറ്റ് രക്തമാണ്. 2021 ഏപ്രില്‍ 21ന് തുടങ്ങിയ “പോല്‍ ബ്ലഡ്’ വഴി ആ വര്‍ഷം 7,253 യൂണിറ്റ് രക്തം ആവശ്യക്കാര്‍ക്ക് ലഭ്യമാക്കി. 2022 ല്‍ 12,926 യൂണിറ്റും 2023 ല്‍ 11,021 യൂണിറ്റും 2024 ല്‍ 10,228 യൂണിറ്റും 2025 ല്‍ 9,035 യൂണിറ്റും രക്തമാണ് ലഭ്യമാക്കിയത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 1,11,063 ബ്ലഡ് ഡോണര്‍മാരാണ് പോല്‍ ബ്ലഡില്‍ രജിസ്റ്റര്‍ ചെയ്തത്. 55,500 പേര് രക്തം ആവശ്യപ്പെട്ട് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. 90,825 യൂണിറ്റ് രക്തമാണ് ആവശ്യമായി വന്നത്. പണംവാങ്ങി രക്തം നല്‍കുന്നതിന്റെ പേരില്‍ പരാതികള്‍ കൂടിയതോടെ ഈ രംഗത്ത് സുതാര്യത ഉറപ്പുവരുത്താനാണ് പോലീസ്…
Read Moreഎത്ര കണ്ടാലും പഠിക്കാത്ത മലയാളികൾ: ഓൺലൈൻ ട്രേഡ് തട്ടിപ്പ് വീണ്ടും; ദമ്പതികൾക്ക് 60.5 ലക്ഷം നഷ്ടമായി
വൈപ്പിൻ: ഓൺലൈൻ ഗോൾഡ് ട്രേഡിംഗ് തട്ടിപ്പിൽ ദമ്പതികൾക്ക് 60,55000 രൂപ നഷ്ടമായി. പുതുവൈപ്പിൽ വാടകയ്ക്കു താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്പതികളാണ് തട്ടിപ്പിനിരയായത്. ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയയിലെ മെസഞ്ചർ ആപ് വഴി പരിചയപ്പെട്ട അജ്ഞാത സ്ത്രീക്കെതിരേ ദമ്പതികൾ ഞാറക്കൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. താൻ ബിജിസി കമ്പനിയുടെ ഏജന്റാണെന്നും കമ്പനിയുടെ ഗോൾഡ് മൈനിംഗ് ട്രേഡിംഗ്എന്ന ഓൺലൈൻ ബിസിനസിൽ പണം നിക്ഷേപിച്ചാൽ സ്വർണവില കൂടുന്നതനുസരിച്ച് ലാഭവിഹിതം ലഭിക്കുമെന്നും തെറ്റിദ്ധരിപ്പിച്ചാണു തട്ടിപ്പ് നടത്തിയത്. ഇവർ പറഞ്ഞപ്രകാരം ദമ്പതികൾ ഇവരുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിൽനിന്നും 2025 മേയ് മുതൽ ഓഗസ്റ്റ് വരെ പലപ്പോഴായി തുക നൽകി. എന്നാൽ പറഞ്ഞതുപ്രകാരം ലാഭവിഹിതം കിട്ടാതെ വന്നപ്പോഴാണു സംഭവം തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതും പോലീസിൽ പരാതി നൽകിയതും.
Read Moreക്ഷേത്രമുറ്റം അടിച്ചുവാരുന്നതിനിടെ ആല്‍മരത്തിന്റെ കൊമ്പ് തലയിൽ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: ക്ഷേത്ര മുറ്റം അടിച്ചുവാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയിൽ വീണു വീട്ടമ്മ മരിച്ചു. കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശി ശാന്തമ്മ(81) ആണ് മരിച്ചത്. ഇന്ന് രാവിലെയാണു സംഭവം. പന്നിയങ്കര മായംപള്ളി ദേവീക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ശാന്തയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിനു വിട്ടുനൽകും. ഇവരുടെ തന്നെ കുടുംബക്ഷേത്രമാണിത്. വലിയ ആല്‍മരത്തിന്റെ കൊമ്പാണ് പൊട്ടിവീണത്. അമ്പലത്തിനും കേടുപാടുകള്‍ സംഭവിച്ചു. ഭര്‍ത്താവ് പരേതനായ ദാമോദര സ്വാമി. മക്കള്‍: ഗിരീഷ്, ഹരീഷ്, ശ്രീജ, ജീജ.
Read More