കൊച്ചി: സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടുന്ന അപകടങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ ഉണ്ടാക്കിയ അപകടങ്ങളുടെ എണ്ണം 330 ആണ്. ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ 2025 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്കാണിത്. 108 കേസുകള്‍ കാല്‍നടയാത്രക്കാരെ ഇടിച്ചിട്ട ഓട്ടോഡ്രൈവര്മാര്ക്കെതിരെയാണ്. ഓട്ടോറിക്ഷകള്‍ നിയന്ത്രണംവിട്ട 28 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഓട്ടോഡ്രൈവര്‍മാരുടെ അമിത വേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, തെറ്റായ വശത്തേക്ക് വാഹനമോടിക്കല്‍ എന്നിവയ്ക്കെതിരെ കര്‍ശനമായ പരിശോധന പോലുള്ള എന്‍ഫോഴ്സ്മെന്റ് നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം ഡ്രൈവര്‍മാരുടെ ലൈസന്‍സ്, വാഹന രേഖകള്‍, ഫിറ്റനസ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുകയും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുമായിരുന്നു സ്പെഷല്‍ ഡ്രൈവിലൂടെ ലക്ഷ്യമിട്ടത്. സുരക്ഷിതമായ ഡ്രൈവിംഗ് രീതികള്‍, വേഗത നിയന്ത്രണം, യാത്രക്കാരുടെ സുരക്ഷ എന്നിവയെക്കുറിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കിടയില്‍ അവബോധ കാമ്പെയ്നുകള്‍ നടത്തി. 3,322 കാമ്പെയ്നുകളിലൂടെ 15,875 ഓട്ടോ ഡ്രൈവര്‍മാരെ ബോധവല്‍ക്കരിച്ചു. ഓട്ടോ സ്റ്റാന്‍ഡുകളിലും പൊതു…
Read MoreDay: October 22, 2025
രാഷ്ട്രപതി സന്നിധാനത്ത്: ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി ചവിട്ടി അയ്യനെ ദർശിച്ച് ദ്രൗപതി മുർമു
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല സന്നിധാനത്തെത്തി. തലയിൽ ഇരുമുടികെട്ടുമായി 18-ാം പടി ചവിട്ടിയ രാഷ്ട്രപതി, അയ്യപ്പനെ ദർശിച്ചു.ഇരുമുടികെട്ടുമായി അംഗരക്ഷകരും രാഷ്ട്രപതിക്കൊപ്പമുണ്ട്. രാഷ്ട്രപതിയുടെയും അംഗരക്ഷകരുടെയും ഇരുമുടിക്കെട്ടുകൾ മേൽശാന്തി ഏറ്റുവാങ്ങി. തുടർന്ന് പൂജയ്ക്കായി ശ്രീകോവിലിനുള്ളിലേക്ക് എടുത്തു. പമ്പ സ്നാനത്തിന് ശേഷം പമ്പ മേൽശാന്തിമാരുടെ നേതൃത്വത്തിൽ ഇരുമുടി കെട്ട് നിറച്ചതിന് ശേഷമാണ് രാഷ്ട്രപതി സന്നിധാനത്തേയ്ക്ക് യാത്ര തിരിച്ചത്. ഗണപതി കോവിലിന് മുന്നിൽ നിന്നും പോലീസിന്റെ ഗൂർഖ ജീപ്പിലാണ് രാഷ്ട്രപതിയും സുരക്ഷാഉദ്യോഗസ്ഥരും സന്നിധാനത്തേക്ക് പുറപ്പെട്ടത്. അഞ്ച് വാഹനങ്ങളിലായി 20 അംഗ സുരക്ഷാഉദ്യോഗസ്ഥരാണ് രാഷ്ട്രപതിയെ അനുഗമിക്കുന്നത്.
Read Moreപാരീസിലെ കവർച്ചക്കാർ കാണാമറയത്ത്: വൈകുംതോറും വീണ്ടെടുക്കാനുള്ള സാധ്യത മങ്ങുന്നു
പാരീസ്: ഫ്രാൻസിലെ ലൂവ്റ് മ്യൂസിയത്തിൽനിന്നു അമൂല്യ ആഭരണങ്ങൾ കവർന്ന തസ്കരന്മാർ ഇപ്പോഴും കാണാമറയത്ത്. കവർച്ചക്കാരെ കണ്ടെത്താൻ വൈകുംതോറും ആഭരണങ്ങൾ വീണ്ടെടുക്കാനുള്ള സാധ്യതയും മങ്ങുകയാണ്. എട്ടു മിനിറ്റിനുള്ളിൽ എട്ട് വിലപിടിച്ച ആഭരണങ്ങൾ അപഹരിച്ചാണ് കവർച്ചക്കാർ സ്കൂട്ടറിൽ രക്ഷപ്പെട്ടത്. ആഭരണങ്ങളിൽനിന്നു വേർപെടുത്തി രത്നങ്ങൾ വിൽക്കാനായിരിക്കും മോഷ്ടാക്കൾ ശ്രമിക്കുക. അങ്ങനെയെങ്കിൽ മോഷ്ടിക്കപ്പെട്ട അമൂല്യ ആഭരണങ്ങൾ ഇപ്പോൾത്തന്നെ നശിപ്പിക്കപ്പെട്ടിട്ടുണ്ടാവാമെന്ന് വിദഗ്ധർ പറയുന്നു. ആഭരണങ്ങൾ കഷണങ്ങളാക്കി ചെറിയ വിലയ്ക്കു വിൽക്കാനും ഫ്രാൻസിൽനിന്നു കടത്താനും സാധ്യതയുള്ളതായി വിദഗ്ധർ വിലയിരുത്തുന്നു. മോഷ്ടാക്കൾ പ്രഫഷണലുകളാണെന്ന് ഡച്ച് ആർട്ട് ഡിറ്റക്ടീവ് ആർതർ ബ്രാൻഡ് പറയുന്നു. ലൂവ്റ് മ്യൂസിയത്തിൽ വളരെ വേഗത്തിൽ കടക്കുകയും പുറത്തുപോകുകയും ചെയ്ത രീതി പരിശോധിച്ചാൽ ഇതു മനസിലാകും. സ്കൂട്ടറിൽ രക്ഷപ്പെട്ടതിലും പ്രഫഷണലിസം കാണാം. പാരീസിന്റെ തിരക്കേറിയ നഗരവീഥികളിൽ രക്ഷപ്പെടാൻ സ്കൂട്ടറാണ് അനുയോജ്യമെന്നു കവർച്ചക്കാർ മനസിലാക്കിയിട്ടുണ്ടാവും. എന്നാൽ പട്ടാപ്പകൽതന്നെ മോഷണത്തിനു തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നത് അന്വേഷകരെ കുഴക്കുന്ന ചോദ്യമായി നിൽക്കുകയാണ്. ഇതിനു…
Read Moreഹമാസിനെ നിരായുധീകരിക്കുന്നതു വരെ ഗാസാ പുനർനിർമാണത്തിൽ പങ്കെടുക്കില്ല: കടുത്ത നിലപാടുമായി ഗൾഫ് രാജ്യങ്ങൾ
റിയാദ്: വെടിനിർത്തലിനു ശേഷവും ഗാസയിൽ അസമാധാനം വിതയ്ക്കുന്ന ഹമാസിനെതിരേ കടുത്ത നിലപാടുമായി ഗൾഫ് രാജ്യങ്ങൾ. ഹമാസിനെ നിരായുധീകരിക്കുന്നതു വരെ ഗാസയുടെ പുനർനിർമാണത്തിൽ പങ്കുചേരില്ലെന്ന് സൗദി അറേബ്യയും യുഎഇയും ബഹറിനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സംയുക്തമായി അറിയിച്ചതെന്ന് ഇസ്രേലി പത്രമായ ഇസ്രയേൽ ഹയോൺ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിനെ പ്രകോപിപ്പിക്കുംവിധം വെടിനിർത്തൽ ലംഘനം നടത്തിയതും ഗാസയിലെ എതിർ ഗോത്രവിഭാഗങ്ങളെ പരസ്യമായി വധിക്കുന്ന വിവരവും പുറത്തുവന്നതിനു പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളുടെ കടുത്ത നിലപാടെന്ന് പത്രത്തിന്റെ റിപ്പോർട്ടിലുണ്ട്. ഹമാസിനെ നിരായുധീകരിക്കുന്നതിൽ ഇടനിലക്കാരായ ഈജിപ്തും ഖത്തറും മൃദുസമീപനം കാണിച്ചാൽ വെടിനിർത്തൽ തകരുമെന്ന് കരാറിനു രൂപം നൽകിയ അമേരിക്കയിലെ മധ്യപൂർവ ദേശത്തിനായുള്ള പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജാരെദ് കൊറെ കുഷ്നർ എന്നിവരെ മൂന്നു രാജ്യങ്ങളും അറിയിച്ചു. നിരായുധീകരണവുമായി ഹമാസ് നിസഹകരിക്കുന്ന പക്ഷം വെടിനിർത്തൽ പരാജയപ്പെടുമെന്നും മൂന്ന് രാജ്യങ്ങളും മുന്നറിയിപ്പ് നൽകി. ഗാസയിലെ എതിർ…
Read Moreആളൊഴിഞ്ഞ വീട്ടിൽ പരസ്യമദ്യപാനം; ചോദ്യം ചെയ്ത കുടുംബത്തിനു നേരേ വധഭീഷണി
തിരുവല്ല: ആളൊഴിഞ്ഞ വീട്ടിൽ യുവാക്കൾ അടങ്ങുന്ന സംഘം നടത്തുന്ന പരസ്യ മദ്യപാനവും അസഭ്യവും സഹിക്കവയ്യാതെ പോലീസിനെ വിവരം അറിയിച്ചതിന്റെ പേരിൽ ഗൃഹനാഥനും കുടുംബത്തിനും നേരേ വധഭീഷണി. കടപ്ര പതിനാലാം വാർഡിൽ എസ്എസ് വില്ലയിൽ വിദേശ മലയാളിയായ ഫിലിപ്പ് ജോർജിനും (ഷിബു) കുടുംബത്തിനും നേരേയാണ് യുവസംഘം വധഭീഷണി മുഴക്കിയതായി പരാതി ഉയരുന്നത്. സംഭവം സംബന്ധിച്ച് ഫിലിപ്പ് പുളിക്കീഴ് പോലീസിൽ പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് പരാതിക്കു കാരണമായ സംഭവം. രാവിലെ 11 ഓടെ പ്രദേശവാസികൾ അടക്കം ഉൾപ്പെടുന്ന പത്തോളം പേരടങ്ങുന്ന സംഘം ഫിലിപ്പ് ജോർജിന്റെ വീടിന്റെ എതിർവശത്ത് താമസമില്ലാതെ കിടക്കുന്ന വീട്ടുവളപ്പിൽ മണിക്കൂറുകളോളം മദ്യപിക്കുകയും പരസ്പരം അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഇത് സഹിക്കവയ്യാതെ വന്നതോടെ ഫിലിപ്പ് പുളിക്കീഴ് പോലീസിൽ വിവരം അറിയിച്ചു. 10 മിനിറ്റുകൾക്കകം പോലീസ് സ്ഥലത്തെത്തി. പോലീസ് ജീപ്പ് വരുന്നതുകണ്ട് സംഘം ചിതറി…
Read Moreവേമ്പനാട്ടു കായലിൽ പായൽഭരണം; വള്ളം ഇറക്കാൻ പറ്റാതെ കക്ക- മത്സ്യത്തൊഴിലാളികൾക്കു ദുരിതം
പൂച്ചാക്കല്‍: വേമ്പനാട്ടു കായലില്‍ പതിവുപോലെ പായല്‍ നിറഞ്ഞു. മത്സ്യ- കക്കാ മേഖലയിലെ തൊഴിലാളികള്‍ പട്ടിണിയുടെ വക്കില്‍. തണ്ണീര്‍മുക്കം മുതല്‍ അരൂകുറ്റി വരെയുളള ഭാഗങ്ങളിലെ കായലില്‍ പലേടത്തും വെള്ളം കാണാനാകാത്ത വിധമാണ് പായല്‍ നിറഞ്ഞിരിക്കുന്നത്. വേമ്പനാട്ട് കായലിനെ ആശ്രയിച്ചു കഴിയുന്ന ഇരുപതിനായിരം കക്കാ തൊഴിലാളികളും അത്രയുംതന്നെ മത്സ്യത്തൊഴിലാളികളും ഒരുപോലെ ദുരിതം നേരിടുകയാണ്. വള്ളംഇറക്കാനാവുന്നില്ലഒക്ടോബര് മുതലാണ് പായൽ വേമ്പനാട്ടു കായലില്‍ നിറയുന്നത്. കുട്ടനാടന്‍ പാടശേഖരങ്ങള്‍ പാടം തെളിച്ച് കൃഷി ചെയ്യാന്‍ തുടങ്ങുമ്പോള്‍ പുറത്തേക്കു തള്ളിവിടുന്ന പായലുകള്‍ വേലിയേറ്റ സമയങ്ങളില്‍ തണ്ണീര്‍മുക്കം ബണ്ടു വഴി വടക്കന്‍ മേഖലയിലെക്ക് ഒഴുകി എത്തുന്നു. വേമ്പനാട്ടു കായലില്‍നിന്നു വേലിയേറ്റ സമയങ്ങളില്‍ ഉള്തോടുകളിലേക്കും പായല്‍ കയറുന്നു. കക്കാവാരി ഉപജിവനം നടത്തുന്ന തൊഴിലാളികളുടെ വള്ളങ്ങള്‍ പോലും പുറത്തിറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പല തൊഴിലാളികളുടെയും കുടുംബങ്ങള്‍ പട്ടിണിയുടെ വക്കിലാണ്. പട്ടിണിയുടെ വക്കിൽജില്ലയുടെ വടക്കന്‍ മേഖലയില്‍ കാല്‍ലക്ഷത്തോളം തൊഴിലാളികള്‍ നേരിട്ടു പരമ്പരാഗത…
Read Moreസനായ് തകായ്ചി ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രി
ടോക്കിയോ: ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സനായ് തകായ്ചി. ഷിഗേരു ഇഷിബയുടെ പിൻഗാമിയായാണ് തീവ്ര യാഥാസ്ഥിതിക നേതാവായ തകായ്ചി (64) തെരഞ്ഞെടുക്കപ്പെട്ടത്. ജൂലൈയിൽ പാർലമെന്റ് ഉപരിസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി കനത്ത പരാജയം നേരിട്ടതിനെത്തുടർന്നായിരുന്നു ഇഷിബയുടെ രാജി. പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്ന അധോസഭയിൽ തകായ്ചി 237 വോട്ടുകൾ നേടിയപ്പോൾ പ്രതിപക്ഷ പാർട്ടി നേതാവായ യോഷികോകോ നോഡയ്ക്ക് 149 വോട്ടുകളാണ് ലഭിച്ചത്. പ്രധാനമന്ത്രിപദത്തിലെത്തിയെങ്കിലും തകായ്ചിയുടെ സഖ്യത്തിനു പാർലമെന്റിന്റെ ഇരുസഭകളിലും ഇപ്പോഴും ഭൂരിപക്ഷമില്ല. അതിനാൽ നിയമനിർമാണത്തിനായി മറ്റു കക്ഷികളെ ആശ്രയിക്കേണ്ടിവരും. മുൻ സാമ്പത്തിക സുരക്ഷ, ആഭ്യന്തരകാര്യ മന്ത്രിയായിരുന്ന തകായ്ചി അന്തരിച്ച മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ശിഷ്യയാണ്. അഞ്ച് വർഷത്തിനിടെ ജപ്പാന്റെ നാലാമത്തെ പ്രധാനമന്ത്രിയാണ് തകായ്ചി.
Read Moreകായികമേഖല സമ്മാനിക്കുന്നത് ഒരുമയുടെ പാഠം: സഞ്ജു സാംസണ്
തിരുവനന്തപുരം: കായിക മേള സമൂഹത്തിനു സമ്മാനിക്കുന്നത് ഒരുമയുടെ പാഠപുസ്കതമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണ്. സ്കൂൾ കായികമേളുടെ ബ്രാൻഡ് അംബാസഡറായ സഞ്ജു കായികമേള ഉദ്ഘാടന വേളയിൽ നല്കിയ വീഡിയോ സന്ദേശത്തിലാണ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. മത്സരത്തിലെ വിജയവും പരാജയവും അതിന്റെ ഭാഗമാണ്. എന്നാൽ ഓരോ മത്സരങ്ങളും ഒരു പുതിയ പാഠം നമുക്ക് സമ്മാനിക്കുണ്ട്. ആ പാഠങ്ങൾ ഹൃദിസ്ഥമാക്കാൻ നമ്മൾ ശ്രമിക്കണം. വലിയ സ്വപ്നങ്ങൾ കാണുകയും അതിനായി കഠിന പ്രയത്നം നടത്തുകയും ചെയ്താൽ വിജയിച്ചു കയറാൻ കഴിയും. മാതാപിതാക്കളുടെയും പരിശീലകരുടെയും പിന്തുണയാണ് ഓരോ കായികതാരത്തിന്റെയും വലിയ ശക്തിയെന്നും സഞ്ജു സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
Read Moreഫ്രം ഗൾഫ്… വെൽകം ബാക് ടു കേരള: സംസ്ഥാന സ്കൂൾ മീറ്റിൽ ഗൾഫ് നാട്ടിലെ കേരള കുട്ടികൾ തലസ്ഥാന നഗരത്തിലെത്തി
തിരുവനന്തപുരം: മണലാരണ്യ നാടെന്നു വിളിപ്പേരുള്ള ഗൾഫ് നാട്ടിലെ കേരള കുട്ടികൾ തലസ്ഥാന നഗരത്തിലെത്തി; സംസ്ഥാന സ്കൂൾ മീറ്റിൽ മെഡൽ സ്വന്തമാക്കാൻ. കഴിഞ്ഞ വർഷമാണ് ആദ്യമായി ഗൾഫിലെ കേരളാ സിലബസ് സ്കൂളുകളിൽ നിന്നുള്ള താരങ്ങൾ സംസ്ഥാന സ്കൂൾ മീറ്റിൽ പങ്കെടുക്കാൻ എത്തിയത്. കഴിഞ്ഞ തവണ ആണ്‍കുട്ടികൾ മാത്രമായിരുന്നു എത്തിയതെങ്കിൽ ഇത്തവണ പെണ്‍കുട്ടികളും മത്സരത്തിന് എത്തിയിട്ടുണ്ട്. അയിഷ നവാബ്, സന ഫാത്തിമ, ശൈഖ അലി, തമ്മന, നജ ഫാത്തിമ എന്നിവരാണ് സംഘത്തിലുള്ള പെണ്‍കുട്ടികൾ. 39 അംഗങ്ങളും ഇവരുടെ അധ്യാപകരും മേളയിൽ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തി. ഗൾഫ് മോഡൽ സ്കൂൾ ദുബായ്, അബുദാബി മോഡൽ സ്കൂൾ, ഇന്ത്യൻ സ്കൂൾ ഫുജൈറ, നിംസ്ദുബായ്, ദി ഇംഗ്ലീഷ് സ്കൂൾ ഉമുൽഖുവൈൻ എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങളാണ് മത്സരങ്ങൾക്കായി എത്തിയിട്ടുള്ളത്. എട്ട് അധ്യാപകരും ഇവർക്കൊപ്പമുണ്ട്.
Read More“അഹങ്കരിക്കരുത്, പാര്‍ട്ടിയില്‍ ഈഗോയിസം പാടില്ല”; നമ്മള് പെര്‍ഫെക്ടാണ് എന്ന് പറയുന്നതാണ് പുതിയ രീതി; ഡോസ് കുറയ്ക്കാതെ ജി. സുധാകരൻ…
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിനെ പരോക്ഷമായി വീണ്ടും വിമര്‍ശിച്ച് മുന്‍ മന്ത്രി ജി. സുധാകരന്. കുറവുകളില്ലെന്നു പറഞ്ഞ് അഹങ്കരിക്കരുത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഈഗോയിസം ഒട്ടും പാടില്ലെന്നാണെന്ന് ജി. സുധാകരന് പറഞ്ഞു. ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്. കേരളം വളരെയേറെ വികാസം പ്രാപിച്ച പുരോഗമിച്ച സംസ്ഥാനമാണ്. അതെല്ലാം ശരിയായ കാര്യങ്ങളാണ്. പക്ഷേ, നമുക്ക് കുറവൊന്നുമില്ല എന്നു നാം അഹങ്കരിക്കരുത്. അതാണ് പ്രശ്നം. നമ്മള് പെര്‍ഫെക്ടാണ് എന്ന് പറയുന്നതാണ് പുതിയ രീതി. കുറവുണ്ടെന്നു പറഞ്ഞാല്‍ അതു കുഴപ്പമായി. അതിനെ അഹംഭാവം എന്നാണ് പറയുന്നത്. താനെന്ന ഭാവമാണത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഈഗോയിസം ഒട്ടും പാടില്ലെന്നാണ്. താനെന്ന ഭാവം ഒട്ടും പാടില്ലെന്നു പറയുന്ന പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. നമ്മുടെ കുറവുകളെ കുറിച്ച്കൂടി മനസിലാക്കണമെന്നും ജി. സുധാകരന് പറഞ്ഞു.
Read More