ബംഗളൂരു: ബംഗളൂരുവിലെ ഗംഗോണ്ടനഹള്ളിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത സംഘത്തിലെ രണ്ടു പേർ പിടിയിൽ. ബ്യൂട്ടിപാർലർ ജീവനക്കാരിയായ കൊല്‍ക്കത്ത സ്വദേശിനിയായ 30 കാരിയെയാണ് വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചത്. യുവതിയുടെ വാടക വീട്ടിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘത്തിലെ മൂന്നു പേരാണ് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. രണ്ടു പേർ അതിക്രമത്തിന് കാവൽ നിൽക്കുകയായിരുന്നു. വീട്ടിലെ വിലപ്പിടിപ്പുള്ള വസ്തുക്കളും പണവും അക്രമി സംഘം കൈക്കലാക്കുകയും ചെയ്തു. ചൊവ്വാഴ്ചയായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ സ്ഥലത്തെത്തിയ പോലീസ് അതിക്രമത്തിനു കാവൽനിന്ന രണ്ടു പേരെയും കണ്ടെത്തി. യുവതിയെ ആക്രമിച്ച മൂന്നു പേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം നടക്കുന്നതായി മദനായ്ക്കനഹള്ളി പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ അയൽക്കാരിയായ ടീച്ചർ നൽകിയ ക്വട്ടേഷനാണോ എന്ന് പോലീസിന് സംശയമുണ്ട്. ബ്യൂട്ടീഷ്യൻ ആയി ജോലി ചെയ്യുന്ന യുവതിയെ തേടി കസ്റ്റമേഴ്സ് എത്തുന്നത് ഫ്ലാറ്റിലെ മറ്റ് താമസക്കാർക്ക് അലോസരം ഉണ്ടാക്കിയിരുന്നു.…
Read MoreDay: October 23, 2025
ബിഹാറില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്
ന്യൂഡൽഹി: തേജസ്വി യാദവിനെ ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ ധാരണ. തേജസ്വിയെ അംഗീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയാറായി. നാളത്തെ വാർത്താസമ്മേളനത്തിൽ ഇക്കാര്യം പ്രഖ്യാപിക്കും. സഖ്യത്തിലെ ഭിന്നത ഒഴിവാക്കാനാണ് തീരുമാനമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിക്കുന്നത്. മഹാസഖ്യത്തില്‍ ഭിന്നത തുടരുന്നതിനിടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം പ്രഖ്യാപിച്ച് തേജസ്വി യാദവ്. അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് വമ്പന്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് മഹാസഖ്യ നേതാക്കളെ ഒപ്പം കൂട്ടാതെ തേജസ്വി ഒറ്റയ്ക്ക് വാര്‍ത്താ സമ്മേളനം നടത്തി. അനുനയ നീക്കത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് അശോക് ഗലോട്ട് തേജസ്വി യാദവിനെ കണ്ടു. വാര്‍ത്താസമ്മേളനത്തിലുടനീളം ബിഹാറിനെ നയിക്കുമെന്ന് ആവര്‍ത്തിച്ചാണ് മഹസഖ്യത്തിന്റെ മുഖം താന്‍ തന്നെയെന്ന് തേജസ്വി യാദവ് അവകാശപ്പെട്ടത്.
Read Moreഅവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ: ചരിത്രം സൃഷ്ടിക്കാൻ കോട്ടയം മെഡി. കോളജ്
തിരുവനന്തപുരം: അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ചരിത്ര നേട്ടമാകാൻ കോട്ടയം സർക്കാർ മെഡിക്കൽ കോളജ്. ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ മൂന്ന് പ്രധാന അവയവങ്ങൾ മാറ്റിവയ്ക്കുന്ന സർക്കാർ ആശുപത്രിയാകാനാണ് കോട്ടയം മെഡിക്കൽ കോളജ് ഒരുങ്ങുന്നത്. സർക്കാർ ആശുപത്രിയിൽ ശ്വാസകോശം മാറ്റിവയ്ക്കുന്നതും ആദ്യമായാണ്. പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും കൂടിയാണ് കോട്ടയം മെഡിക്കൽ കോളജിൽ നടക്കുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിൻപുറത്ത് വീട്ടിൽ എ.ആർ. അനീഷിന്റെ (38) അവയവങ്ങളാണ് ദാനം ചെയ്തത്. പൂജപ്പുര സെൻട്രൽ ജയിലിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസറായ എ.ആർ. അനീഷിന്റെ ഹൃദയം ഉൾപ്പെടെ ഒൻപത് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം, ശ്വാസകോശം, രണ്ട് വൃക്ക, പാൻക്രിയാസ്, കരൾ, കൈ, രണ്ട് നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്കയും ഹൃദയവും ശ്വാസകോശവും രണ്ട്…
Read Moreപൊതുതോട് സ്വകാര്യവ്യക്തി കൈയേറി മതിൽകെട്ടി; കുടുംബങ്ങൾ വെള്ളക്കെട്ടിൽ; പരിഹാരം വേണമെന്ന് നാട്ടുകാർ
അമ്പലപ്പുഴ: പൊതുതോട് സ്വകാര്യവ്യക്തി കൈയേറി മതില്‍കെട്ടിയതോടെ പ്രദേശം വെള്ളക്കെട്ടില്‍. അമ്പലപ്പുഴ വടക്ക് ആറാം വാര്‍ഡ് വളഞ്ഞവഴി എസ്എന്‍ കവലക്ക് കിഴക്കുള്ള പതിനാല് കുടുംബങ്ങളാണ് വെള്ളക്കെട്ടില്‍ കഴിയുന്നത്. എസ് എന്‍ കവല കഞ്ഞിപ്പാടം റോഡില്‍ താമരപള്ളിച്ചിറ ഗീതയുടെ വീട് മുതല്‍ വടക്കോട്ടുള്ള 14 ഓളം കുടുംബങ്ങളാണ് കാലങ്ങളായി വെള്ളക്കെട്ടിന്റെ ദുരിതത്തില്‍ കഴിയുന്നത്. ചെറിയ മഴ പെയ്താല്‍ പോലും പ്രദേശം വെള്ളക്കെട്ടിലാകും. പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. കൊച്ചുകുട്ടികളും വയോധികരുമടക്കം നിരവധിപ്പേരാണ് വെള്ളക്കെട്ടില്‍ ദുരിതത്തില്‍ കഴിയുന്നത്. ചെറിയ മഴയില്‍പ്പോലും മലിന ജലത്തില്‍ മുട്ടറ്റം നീന്താനാണ് ഇവരുടെ ദുര്‍വിധി. പത്തടിയോളം വീതിയുണ്ടായിരുന്ന തോട് പലരും കൈ യേറി നിലവില്‍ കാനയുടെ വീതിയാണ് ഉള്ളത്. എങ്കിലും പ്രദേശത്തെ വെള്ളം ഒഴുകിമാറുന്നതിനായി എസ്എന്‍ കവല കഞ്ഞിപ്പാടം റോഡിന് കുറുകെ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, പൈപ്പ് സ്വകാര്യവ്യക്തി അടച്ചതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്നാണ്…
Read Moreഇന്ത്യയുടെ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകള്‍ ഇന്നു നിര്‍ണായക മത്സരത്തിനിറങ്ങുന്നു
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് പോരാട്ടത്തിനായി ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ഇന്നു കളത്തില്‍. അഡ്ലെയ്ഡിലെ ഓവല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഇന്നു രാവിലെ ഒമ്പത് മുതലാണ് മത്സരം. മഴയില്‍ മുങ്ങിയ ആദ്യ ഏകദിനത്തില്‍ ഏഴ് വിക്കറ്റിനു പരാജയപ്പെട്ട ഇന്ത്യക്ക്, ഇന്നു ജയിച്ചാല്‍ മാത്രമേ പരമ്പര സജീവമാക്കി നിര്‍ത്താന്‍ സാധിക്കൂ. 26 ഓവറാക്കി ചുരുക്കിയ പെര്‍ത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് എടുക്കാന്‍ സാധിച്ചത് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ്. 21.1 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് ജയത്തിലെത്തുകയും ചെയ്തു. ഇന്നു ജയിച്ചില്ലെങ്കില്‍ മൂന്നു മത്സര ഏകദിന പരമ്പര ഇന്ത്യക്കു നഷ്ടപ്പെടും. രോ-കോ ഏഴു മാസത്തെ ഇടവേളയ്ക്കുശേഷം ദേശീയ ജഴ്സിയിലേക്കു തിരിച്ചെത്തിയ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തി. ഇന്നു രണ്ടാം ഏകദിനത്തില്‍ രോ-കോ…
Read Moreരാഷ്ട്രപതിക്ക് അയ്യപ്പശില്പം സമ്മാനിച്ച് ദേവസ്വം മന്ത്രി വി.എൻ. വാസവൻ; കുമ്പിൾ മരത്തിന്റെ ഒറ്റത്തടിയിൽ ശില്പം തീർത്തത് ഹേമന്ത്
പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഉപഹാരമായി നൽകിയത് അയ്യപ്പശിൽപം. തിരുവനന്തപുരം, കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലെ ശിൽപി ഹേമന്ത് കുമാർ രൂപകൽപന ചെയ്തതാണ് അയ്യപ്പ ശിൽപം. നാലുമാസം കൊണ്ടാണ് കുമ്പിൾ മരത്തിന്റെ ഒറ്റത്തടിയിൽ ഹേമന്ത് ശിൽപം നിർമിച്ചത്. തിരുവനന്തപുരം കുമാരപുരം സ്വദേശിയായ ഹേമന്തിന് 2015ലെ നാഷണൽ മെറിറ്റ് അവാർഡ് ഫോർ ആർടിസൻസ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
Read Moreസ്വർണമത്സ്യങ്ങൾ… നീന്തല്‍ക്കുളത്തില്‍ ആതിഥേയരുടെ സര്‍വാധിപത്യം
തിരുവനന്തപുരം: എതിരാളികളെ കാഴ്ചക്കാരാക്കുന്ന പ്രകടനവുമായി സ്കൂള്‍ ഗെയിംസില്‍ നീന്തല്‍ക്കുളത്തില്‍ ആതിഥേയരുടെ സര്‍വാധിപത്യം. പിരപ്പന്‍കോട് ദേശീയ നീന്തല്‍ക്കുളത്തില്‍ തൊട്ടതെല്ലാം പൊന്നാക്കുന്ന ചൊല്ലിനു സമാനമായ പ്രകടനമാണ് തിരുവനന്തപുരത്തിന്റെ താരങ്ങള്‍ കാഴ്ച്ചവച്ചത്. ആദ്യദിനത്തെ 24 മത്സര ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 17 സ്വര്‍ണവും 16 വെള്ളിയും 10 വെങ്കലവുമുള്‍പ്പെടെ 143 പോയിന്റുമായി തിരുവനന്തപുരം പോയിന്റുപട്ടികയില്‍ എതിരാളികളെക്കാള്‍ ബഹുദൂരം മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് നാലു സ്വര്‍ണവും മൂന്നു വെള്ളിയും ആറു വെങ്കലവും ഉള്‍പ്പെടെ 35 പോയിന്റ്. രണ്ടു സ്വര്‍ണവും നാലു വെള്ളിയും രണ്ടു വെങ്കലവുമായി 24 പോയിന്റോടെ എറണാകുളമാണ് മൂന്നാം സ്ഥാനത്ത്. റിക്കാർഡ് അജീത്ത് നീന്തല്‍ക്കുളത്തില്‍ ഇന്നലെ പിറന്ന ഏക റിക്കാര്‍ഡ് തൃശൂര്‍ സായിയുടെ അജീത്ത് യാദവ് സ്വന്തമാക്കി. സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ 27.99 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അജീത്ത് റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. വ്യക്തിഗത സ്കൂള്‍…
Read Moreഹെലികോപ്റ്റർ തള്ളൽ വിവാദം കത്തുന്നു; കേന്ദ്രസർക്കാർ വിശദീകരണം തേടി; പ്രതിരോധത്തിലായി ജില്ലാ ഭരണകൂടവും പോലീസും
പത്തനംതിട്ട: പ്രമാടത്തെ ഹെലിപ്പാഡിലെ കോൺക്രീറ്റിംഗിൽ രാഷ്ട്രപതി എത്തിയ ഹെലികോപ്ടറിന്റെ ചക്രം താഴ്ന്നത് വിവാദമായി. സംഭവത്തിൽ കേന്ദ്രസർക്കാരും വിശദീകരണം തേടിയതോടെ ജില്ലാ ഭരണകൂടവും പോലീസും പ്രതിരോധത്തിലായി. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും പോലീസും ചേർന്നു വ്യാമസേനയുടെ ഹെലികോപ്റ്റർ തള്ളുന്ന ചിത്രം വ്യാപകമായി പ്രചരിച്ചത് സർക്കാറിനും നാണക്കേടായി. ദേശീയതലത്തിലടക്കം ദൃശ്യങ്ങൾ ചർച്ചയായിട്ടുണ്ട്. പ്രമാടത്ത് ഹെലിപ്പാഡ് ഒരുക്കാൻ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ജില്ല ഭരണകൂടത്തിന് അറിയിപ്പ് ലഭിച്ചത്. തുടർന്ന് അഗ്നിരക്ഷാസേന നിർദേശിച്ച സ്ഥലത്ത് മൂന്ന് ഹെലിപ്പാഡ് തയാറാക്കി. ഇതിനിടെയാണ് കോൺക്രീറ്റ്ചെയ്യാനുള്ള നിർദേശം ചെയ്തത്. തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ കോൺക്രീറ്റിങ് നടത്തി. ജോലികൾ പൂർത്തിയായത് ബുധനാഴ്ച പുലർച്ചെയാണ്. ഉറപ്പ് കുറഞ്ഞ പ്രതലത്തിൽ അടിയന്തര സാഹചര്യത്തിൽ കോപ്റ്റർ ഇറക്കേണ്ടി വന്നാൽ അതിന് വാട്ടർ ഡി വാട്ടേർഡ് കോൺക്രീറ്റാണ് ഉപയോഗിക്കുക. ജലാംശത്തെ അതിവേഗം ഒപ്പിയെടുത്ത് ഉറപ്പ് കൂട്ടാൻ ഉതകുന്ന ഇത്തരം കോൺക്രീറ്റിനു പോലും സെറ്റാകാൻ അഞ്ചു മണിക്കൂർ സമയം വേണമെന്നിരിക്കെ അതിനു…
Read Moreപക വീട്ടാൻ നാവാമുകുന്ദ
തിരുവനന്തപുരം: കഠിനപരിശീലനത്തിനുശേഷം മെഡല്‍ സ്വന്തമാക്കി 2024ലെ കൊച്ചി മീറ്റില്‍ ചാമ്പ്യന്‍ സ്കൂള്‍ പട്ടികയില്‍ ഇടം നേടിയ തിരുനാവായ നാവാമുകുന്ദ സ്കൂള്‍; മത്സരം അവസാനിക്കുന്നതുവരെ ചാമ്പ്യന്‍ സ്കൂള്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. എന്നാല്‍, ചാമ്പ്യന്‍ സ്കൂളിനുള്ള ട്രോഫിവിതരണം ചെയ്യുന്നതിനായി അനൗണ്‍സ്മെന്റ് ചെയ്തപ്പോള്‍ രണ്ടാം സ്ഥാനത്തേയ്ക്ക് വിളിച്ചത് തിരുവനന്തപുരം ജിവി രാജാ സ്പോര്‍ട്സ് സ്കൂളിനെ. സ്കൂള്‍ കായികമേള മാനദണ്ഡ പ്രകാരം സ്പോര്‍ട് സ്കൂളും ജനറല്‍ സ്കൂളും വെവ്വേറെ എന്ന ക്രമത്തിലായിരുന്നു ചാമ്പ്യന്‍ സ്കൂളിനെ പ്രഖ്യാപിച്ചിരുന്നത്. അതില്‍ നിന്നും വ്യത്യസ്തമായി ചാമ്പ്യന്‍ സ്കൂളിലെ പ്രഖ്യാപിച്ചതോടെ നാവാ മുകുന്ദ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കോതമംഗലം മാര്‍ ബേസില്‍ നാലാമതായി. ഇതോടെ നാവാമുകുന്ദ ട്രോഫി വാങ്ങാതെ പ്രതിഷേധിച്ചു. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലീസ് മര്‍ദിച്ചതായി അന്നു കായികതാരങ്ങളും അധ്യാപകരും പറഞ്ഞിരുന്നു. ദിവസങ്ങളോളം കഷ്ടപ്പെട്ട് മെഡല്‍ നേട്ടം നടത്തിയ അതേ ട്രാക്കില്‍ അധികാരികളുടെ കൃത്യതയില്ലാത്തതിനാല്‍…
Read Moreഅലക്ഷ്യമായി വാഹനം ഓടിച്ചതിനെ ചോദ്യം ചെയ്തു; ബൈക്ക് യാത്രികനെ കാറിടിപ്പിച്ച് വീഴ്ത്തി; യുവാവിന് ഗുരുതരപരിക്ക്
ചെങ്ങന്നൂർ: അലക്ഷ്യമായി ഓടിച്ച കാർ സ്കൂട്ടറിലിടിക്കാൻ തുനിഞ്ഞത് ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ കാറിൽ പിന്തുടർന്ന് ഇടിച്ചു തെറിപ്പിച്ച കാർ ഡ്രൈവർ പോലീസ് പിടിയിൽ. ചെട്ടികുളങ്ങര സ്വദേശി ജയേഷി(43)നെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരിൽ വധശ്രമത്തിന് ചെങ്ങന്നൂർ പോലീസ് കേസ് എടുത്തു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 5.20 നാണ് സംഭവം. പാണ്ടനാട് കടവിൽ പ്ലാം മൂട്ടിൽ കെ.ജി. വർഗീസി(ജോമോൻ)നാണ് ഗുരുതര പരിക്കേറ്റത്.ഇരമല്ലിക്കരയിൽനിന്നു തിരുവൻവണ്ടൂരിലേക്ക് സ്കൂട്ടറിൽ വരികയായിരുന്ന ജോമോനെ അച്ചിലേത്തുപടിക്കു സമീപം പിന്നിൽനിന്നെത്തിയ ഓൾട്ടോ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അലക്ഷ്യമായി ഓടിച്ചു വന്ന കാർ തന്റെ സ്കൂട്ടറിൽ ഇടിക്കാൻ തുനിഞ്ഞത് ജോമോൻ ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ പിൻതുടർന്ന് എത്തിയ ജയേഷ് ജോമോനെ കാറിടിപ്പിച്ച് തെറിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.കാർ ഇടിപ്പിച്ചശേഷം ജോമോൻ വീണുകിടക്കുന്നത് അല്പം ദൂരെ കാർ നിർത്തി കണ്ട ശേഷമാണ് ഇയാൾ കാർ ഓടിച്ചു പോയതെന്നും…
Read More