രാഷ്ട്രപതിയുടെ പാലാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങള്‍ ഭേദിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ച യുവാക്കള്‍ പിടിയില്‍. കടപ്ലാമറ്റം സ്വദേശി ജിഷ്ണു സതീഷ് (21), കിടങ്ങൂര്‍ സ്വദേശി സതീഷ് (26), കോതനല്ലൂര്‍ സ്വദേശി സന്തോഷ് (40) എന്നിവരെയാണു പാലാ പോലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുത്തുകൊണ്ടിരിക്കെയാണ് മൂവരും സുരക്ഷാമേഖലയില്‍ പോലീസിനെ വെട്ടിച്ചു ബൈക്ക് യാത്ര നടത്തിയത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി 23ന് ഉച്ചകഴിഞ്ഞ് ഒന്നുമുതല്‍ പാലാ കൊട്ടാരമറ്റം മുതല്‍ പുലിയന്നൂര്‍ ജംഗ്ഷന്‍വരെ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്നു. വാഹനങ്ങള്‍ക്കു പ്രവേശനമില്ലാത്ത റോഡിലൂടെ നിയന്ത്രണം മറികടന്ന് ബൈക്കിലെത്തിയ മൂവരെയും പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ വെട്ടിച്ച് കോട്ടയം ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു. ഇവരില്‍ രണ്ടുപേര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. കെഎല്‍…
Read MoreDay: October 25, 2025
വിജയ് കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ചെന്നൈയിൽ കൂടിക്കാഴ്ച; പരിപാടിക്ക് ഹാൾ ലഭ്യമാകുന്നില്ലെന്ന് ടിവികെ
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരവും ടിവികെ അധ്യക്ഷനുമായ വിജയ് ഉടൻ കരൂരിലേക്കില്ലെന്ന് റിപ്പോർട്ട്. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ ചെന്നൈയിൽ എത്തിച്ചു കൂടിക്കാഴ്ച നടത്താനാണ് താരത്തിന്റെ തീരുമാനം. അടുത്താഴ്ച മഹാബലിപുരത്ത് കൂടിക്കാഴ്ചയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കും. ടിവികെ നേതാക്കൾ ദുരന്തബാധിതരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ചെന്നൈയിലേക്ക് വരാമെന്ന് ഭൂരിഭാഗം കുടുംബങ്ങളും സമ്മതിച്ചെന്ന് സൂചനയാണ് പുറത്തുവരുന്നത്. കരൂരിൽ ടിവികെയ്ക്ക് ഹാൾ ലഭിച്ചില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. രണ്ട് കല്യാണമണ്ഡപങ്ങളുടെ ഉടമകൾ വാക്ക് പറഞ്ഞതിനുശേഷം പിന്മാറി. ഡിഎംകെയുടെ സമ്മർദം കാരണമാണ് ഈ നടപടിയെന്ന് ടിവികെ ആരോപിച്ചു. നാമക്കലിലെ കല്യാണമണ്ഡപം തയാറാക്കിയെങ്കിലും കരൂരിൽ തന്നെ പരിപാടി നടത്തണമെന്ന് വിജയ് നിർദേശിച്ചു. കരൂർ സന്ദർശനം വൈകുമെന്ന് വ്യക്തമായതോടെയാണ് പുതിയ തീരുമാനം.
Read Moreപിഎം ശ്രീ: മന്ത്രിമാരെ പിന്‍വലിക്കുമെന്ന കടുത്ത നിലപാടിലേക്ക് സിപിഐ; അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടും
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെ ചൊല്ലി സിപിഎമ്മുമായി ഇടഞ്ഞ് നില്ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടും. വിദേശത്ത് നിന്നും മുഖ്യമന്ത്രി എത്തിയ ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തും. മന്ത്രിസഭയില്‍ നിന്നും സിപിഐ മന്ത്രിമാരെ പിന്‍വലിക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നത്. പിഎം ശ്രീക്കെതിരെ സിപിഐ നിലപാട് വ്യക്തമാക്കിയിരുന്നു. എല്ഡിഎഫിലൊ മന്ത്രിസഭ യോഗത്തിലൊ ചര്‍ച്ച ചെയ്യാതെ സിപിഎം ഏകപക്ഷീയമായി പിഎം ശ്രീ ധാരണപത്രത്തില്‍ ഒപ്പിട്ടതാണ് സിപിഐ യെ ചൊടിപ്പിച്ചിരിക്കുന്നത്. സിപിഐയുടെ യുവജനസംഘടനകളും വിദ്യാര്‍ത്ഥി സംഘടനയും സര്‍ക്കാരിനെതിരെ സമരമുഖത്തിറങ്ങിയിരിക്കുകയാണ്. പിഎം ശ്രീ യില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകണമെന്നാണ് സിപിഐയുടെ അഭിപ്രായം. പിഎം ശ്രീയുമായി മുന്നോട്ട് പോകില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി ബിനോയ് വിശ്വത്തിന് ഉറപ്പ് കൊടുത്തിരുന്നു. സിപിഎം ദേശീയ…
Read Moreതൃശൂർ-പാലക്കാട് ദേശീയപാതയിൽ വൻ കവർച്ച; ബസ് ഉടമയിൽനിന്ന് 75 ലക്ഷം കവർന്നു ; പണം കവർന്നത് ഇന്നോവ കാറിലെത്തിയ സംഘം
തൃശൂർ (മണ്ണുത്തി): തൃശൂർ – പാലക്കാട് ദേശീയപാതയിൽ മണ്ണുത്തിയിൽ വൻകവർച്ച. ട്രാവൽസ് ഉടമയെ ആക്രമിച്ച് കാറിലെത്തിയ സംഘം 75 ലക്ഷം രൂപ കൊള്ളയടിച്ചു. അറ്റ്ലസ് ട്രാവൽസ് ഉടമയും എടപ്പാൾ സ്വദേശിയുമായ മുബാറാക്കിന്റെ പണമാണ് മോഷണസംഘം കവർന്നത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. ബംഗളൂരുവിൽനിന്നു ബസ് വിൽപന നടത്തിയതിന്റെ പണവുമായി തൃശൂരിൽ മണ്ണുത്തിയിൽ വന്ന് ഇറങ്ങിയതായിരുന്നു മുബാറക്ക്. മണ്ണുത്തിപോലീസ് സ്റ്റേഷനു സമീപത്തെ ചായക്കടയിൽ നിന്ന് ചായകുടിക്കുന്നതിനും ശുചി മുറിയിൽ പോകുന്നതിനുമായി ബാഗ് താഴെ വച്ച് നിൽക്കുന്നതിനിടെ ഇന്നോവ കാറിലെത്തിയ സംഘം വളയുകയും ബലമായി പണം തട്ടിയെടുത്തു ഓടുകയുമായിരുന്നു. ബാഗ് തട്ടിയെടുത്ത് ഓടിയ സംഘത്തെ പിന്തുടർന്ന മുബാറാകിനെ കവർച്ച സംഘം ആക്രമിച്ചു. മുബറാമിനെ പിടിച്ച തള്ളി മാറ്റിയശേഷം കാറിൽ രക്ഷപ്പെടുകയായിരുന്നുവെന്ന് പറയുന്നു.കാറിൽ നിന്നറങ്ങി വന്ന ഒരാളാണ് പണം അടങ്ങിയ ബാഗ് എടുത്ത് കൊണ്ട് പോയതെന്ന് മുബാറക് പറഞ്ഞു. കവർച്ച സംഘത്തിന്റെ…
Read Moreതരിശുനിലത്ത് ജൈവ നെൽകൃഷിയുമായി പാലാ രാമപുരം കോളജ് വിദ്യാര്‍ഥികള്‍
രാമപുരം: മാര്‍ ആഗസ്തീനോസ് കോളജ് നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ രാമപുരം ഞാറ്റടി കൃഷിസംഘത്തിന്റെ സഹകരണത്തോടെ തരിശുനിലത്ത് നെല്‍കൃഷിക്ക് തുടക്കംകുറിച്ചു. നാട്ടിലുള്ള പാടങ്ങളില്‍ പലതും തരിശായി കിടക്കുകയും മറ്റു കൃഷികള്‍ക്ക് വഴിമാറുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഒരു പ്രദേശത്തിന്റെതന്നെ ജലസംരക്ഷണത്തിലും പരിസ്ഥിതി സന്തുലനത്തിലും നിര്‍ണായക പങ്കുവഹിക്കുന്ന നെല്‍വയലുകള്‍ പുനരുജ്ജീവിപ്പിക്കാനായാണ് വിദ്യാര്‍ഥികള്‍ നെല്‍കൃഷിക്കായി മുന്നിട്ടിറങ്ങിയത്. രാമപുരം പഞ്ചായത്തിലെ കൊണ്ടാട് വാര്‍ഡിലുള്ള ചൂരവേലില്‍ പാടത്താണ് നെല്‍കൃഷി ആരംഭിച്ചത്. രാസവളങ്ങളോ രാസകീടനാശിനികളോ ഉപയോഗിക്കാതെയുള്ള പ്രകൃതി കൃഷി മാര്‍ഗമാണ് അവലംബിക്കുന്നത്. കൃഷിക്കായി തെരഞ്ഞെടുത്തത് കന്നുംകുളമ്പന് എന്ന നാടന്‍ വിത്തിനമാണ്. പ്രകൃതികൃഷിയുടെ പ്രചാരകനായ മധു ചൂരവേലിലാണ് നെല്‍കൃഷിക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. നെല്‍കൃഷിയുടെ ഉദ്ഘാടനം കോളജ് മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം വിദ്യര്ഥികളോടൊപ്പം പാടത്ത് ഞാറു നട്ട് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി…
Read Moreഐഷ കൊലപാതകം; പോലീസിന്റെ ചോദ്യം ചെയ്യലില്‍ സഹകരിക്കാതെ സെബാസ്റ്റ്യന്‍
ചേര്‍ത്തല: ചേര്‍ത്തല സ്വദേശിനി ഹയറുമ്മ (ഐഷ-62) കൊലപാതകക്കേസില്‍ പോലീസ് ചോദ്യം ചെയ്യലില്‍ സഹകരിക്കാതെ പ്രതി സെബാസ്റ്റ്യന്‍. വ്യാഴാഴ്ചയാണ് സെബാസ്റ്റ്യനെ തെളിവെടുപ്പിനായി കോടതി പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. 28വരെയാണ് ഇയാളുടെ കസ്റ്റഡി കാലാവധി. അന്വേഷണ ഉദ്യോഗസ്ഥനായ ചേര്‍ത്തല സ്റ്റേഷന് ഇന്‍സ്പക്ടര്‍ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും ഇയാള്‍ സഹകരിച്ചിട്ടില്ലെന്നാണ് വിവരം. ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെയും ഡിവൈഎസ്പി ടി. അനില്‍കുമാറിന്റെയും സാന്നിധ്യത്തിൽ സെബാസ്റ്റ്യനെ ചോദ്യം ചെയ്തിരുന്നു. ഐഷ കേസില്‍ സെബാസ്റ്റ്യനൊപ്പം സംശയനിഴലിലായിരുന്ന ഐഷയുടെ അയല്‍ക്കാരിയും സെബാസ്റ്റ്യന്റെ കൂട്ടുകാരിയുമായ സ്ത്രീയെ പോലീസ് വ്യാഴാഴ്ച അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തു. ഐഷ കൊലപാതകക്കേസില്‍ ഇവര്‍ക്കു നിര്‍ണായകമായ ബന്ധമുണ്ടെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന. ഇവര്‍ മാസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ സാമ്പത്തിക ഇടപാടുകളടക്കം പോലീസ് പരിശോധിച്ചുവരികയാണ്. ഐഷയെ കൊലപ്പെടുത്തിയതാണെന്നതടക്കം നിര്‍ണായക വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം നടത്തിയ ഐഷയുടെ കൂട്ടുകാരിയായ…
Read Moreപിഎം ശ്രീ കരാറിൽ ഒപ്പുവയ്ക്കാൻ വേണ്ടിയുള്ള എന്ത് നിർബന്ധമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: ഒക്ടോബർ പത്തിന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും അമിത് ഷായെയും കണ്ടതിനുശേഷം 16ന് തന്നെ കരാറിൽ ഒപ്പുവയ്ക്കാൻ വേണ്ടിയുള്ള എന്ത് നിർബന്ധമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് പിണറായി വിജയൻ പുറത്തുപറയണമെന്ന് വി.ഡി. സതീശൻ . എന്ത് സമ്മർദമാണ് ഉണ്ടായതെന്ന് വ്യക്തമാക്കണെന്നും സതീശൻ ആവശ്യപ്പെട്ടു. കേരളത്തെ മുഴുവൻ ഇരുട്ടിലാക്കിയാണ് പിഎം ശ്രീ കരാറിൽ ഒപ്പുവച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിഎം ശ്രീയുമായി ബന്ധപ്പെട്ട് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വിഷയം മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്തില്ല. സിപിഎം ജനറൽ സെക്രട്ടറിയായ എം.എ. ബേബി പോലും അറിയാതെയാണ് കരാറിൽ ഒപ്പുവച്ചത്. ഇതിന്റെ പിന്നില്ലുള്ള ദുരുഹതയാണ് പുറത്തുവരെണ്ടതുണ്ട്. കരാറിൽ ഒപ്പിടാൻ കാരണം സാന്പത്തിക പ്രതിസന്ധിയാണെന്നാണ് വിദ്യാഭ്യാസമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും പറയുന്നത് ഒരു സാന്പത്തിക പ്രതിസന്ധിയും ഇല്ലെന്നാണ്. കിഫ്ബി മുഖേന മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങളും അന്താരാഷ്ട്ര നിലവാരത്തിൽ എത്തിച്ചുവെന്ന് ഇവർ പറയുന്നു.…
Read Moreഎന്തൊരു മര്യാദകേടാണിത്… സ്റ്റേഷനറിസാധനങ്ങൾ വാങ്ങാൻ ആംബുലൻസിനെ ചരക്കുവണ്ടിയാക്കി; തലയോലപ്പറമ്പ് പഞ്ചായത്ത് അധികൃതരുടെ നടപടി വിവാദമാകുന്നു
തലയോലപ്പറമ്പ്: പഞ്ചായത്ത് ഓഫീസിലേക്കുള്ള സ്റ്റേഷനറിസാധനങ്ങൾ വാങ്ങുന്നതിന് ആംബുലൻസ് ഉപയോഗിച്ച അധികൃതരുടെ നടപടി വിവാദമാകുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് തലയോലപ്പറമ്പ് പഞ്ചായത്തിന് നൽകിയ ആബുലൻസ് ചട്ടം മറികടന്ന് അധികൃതർ ചരക്കുവണ്ടിയാക്കിയെന്നാണ് ആരോപണം. പഞ്ചായത്ത് ഓഫീസിലേക്ക് ആവശ്യമായ സ്റ്റേഷനറി സാധനങ്ങൾ പാലക്കാടുള്ള ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽനിന്നു കൊണ്ടുവരാനാണ് അധികൃതർ ആംബുലൻസ് ഉപയോഗിച്ചത്. ചട്ടലംഘനം നടത്തിയ പ്രസിഡന്റിനും ഉദ്യോഗസ്ഥർക്കുമെതിരേ അധികൃതർ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പാർലമെന്ററി പാർട്ടി ലീഡർ ജോസ് വേലിക്കകം ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗങ്ങളായ സജിമോൻ വർഗീസ്, വിജയമ്മ ബാബു, നിസാർ വരവുകാല, അനിതാ സുബാഷ്, സേതുലക്ഷ്മി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Read Moreആഡംബരക്കാറിൽ ആന്ധ്രയിൽ നിന്ന് അവധിയാഘോഷിക്കാൻ കേരളത്തിലേക്ക്; ചിലവിനുള്ള പണം കണ്ടെത്താൻ കാറിൽ 46 കിലോ കഞ്ചാവ്;അമ്മയും രണ്ടു മക്കളും പിടിയിൽ
കുമളി: കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി കടത്തിയ 46.5 കിലോ കഞ്ചാവുമായി അമ്മയും രണ്ടു മക്കളും ഉൾപ്പെടെ നാലു പേർ പിടിയിൽ. ആന്ധ്രപ്രദേശ് സ്വദേശികളായ രാജേഷ് കണ്ണന്, ബില്ലി രാമലക്ഷ്മി, മകന് ദുര്‍ഗ പ്രകാശ്, പ്രായപൂര്‍ത്തിയാകാത്ത മകന് എന്നിവരാണ് കമ്പം പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ആന്ധ്രപ്രദേശില്‍നിന്ന് ആഡംബര കാറിലെത്തിയ കുടുംബത്തെ കുമളിക്ക് സമീപം തമിഴ്നാട് പോലീസ് തടയുകയായിരുന്നു. ഒരേ കുടുംബത്തിലുള്ളവരായതിനാൽ സംശയം തോന്നില്ലെന്നാണ് പ്രതികൾ കരുതിയത്. അമ്മയും രണ്ട് മക്കളുമടക്കം നാല് പേരാണ് കാറിലുണ്ടായിരുന്നത്. എന്നാൽ പോലീസ് നടത്തിയ പരിശോധനയിൽ ഇവർ കുടുങ്ങുകയായിരുന്നു. പരിശോധനയില്‍ ട്രാവല്‍ ബാഗില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. അഞ്ച് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന കഞ്ചാവാണ് കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. അവധിക്കാലം ആഘോഷിക്കാന്‍ വന്നതാണെന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്താനും വില്‍ക്കാനും പദ്ധതിയിട്ടിരുന്നതായും ഇവര്‍ മൊഴി നല്കി.…
Read Moreഒന്നു കാണാൻ… ദിലീപിന്റെ വീട്ടില്‍ അർധരാത്രി അതിക്രമിച്ച് കയറാൻ ശ്രമം; സുരക്ഷാ ജീവനക്കാർ തടഞ്ഞ് വെച്ച് പോലീസിൽ ഏൽപ്പിച്ചു; അറസ്റ്റിലായത് മലപ്പുറം സ്വദേശി
കൊച്ചി: നടന് ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയയാള്‍ പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത് ആണ് ആലുവ പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാത്രി 12 ഓടെയാണ് ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടില്‍ ഇയാള്‍ അതിക്രമിച്ച് കയറിയത്. വീടിന്റെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കയറാന്‍ ശ്രമിച്ച ഇയാളെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു നിര്‍ത്തുകയും ആലുവ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അതേസമയം, ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും മോഷണം ആയിരുന്നില്ല ഉദ്ദേശ്യമെന്നും പോലീസ് പറയുന്നു.
Read More