ചേര്‍ത്തല: ചേര്‍ത്തല സ്വദേശിനി ഹയറുമ്മ (ഐഷ-62) കൊലപാതകക്കേസില്‍ പോലീസ് ചോദ്യം ചെയ്യലില്‍ സഹകരിക്കാതെ പ്രതി സെബാസ്റ്റ്യന്‍. വ്യാഴാഴ്ചയാണ് സെബാസ്റ്റ്യനെ തെളിവെടുപ്പിനായി കോടതി പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. 28വരെയാണ് ഇയാളുടെ കസ്റ്റഡി കാലാവധി. അന്വേഷണ ഉദ്യോഗസ്ഥനായ ചേര്‍ത്തല സ്റ്റേഷന് ഇന്‍സ്പക്ടര്‍ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും ഇയാള്‍ സഹകരിച്ചിട്ടില്ലെന്നാണ് വിവരം. ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെയും ഡിവൈഎസ്പി ടി. അനില്‍കുമാറിന്റെയും സാന്നിധ്യത്തിൽ സെബാസ്റ്റ്യനെ ചോദ്യം ചെയ്തിരുന്നു. ഐഷ കേസില്‍ സെബാസ്റ്റ്യനൊപ്പം സംശയനിഴലിലായിരുന്ന ഐഷയുടെ അയല്‍ക്കാരിയും സെബാസ്റ്റ്യന്റെ കൂട്ടുകാരിയുമായ സ്ത്രീയെ പോലീസ് വ്യാഴാഴ്ച അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തു. ഐഷ കൊലപാതകക്കേസില്‍ ഇവര്‍ക്കു നിര്‍ണായകമായ ബന്ധമുണ്ടെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന. ഇവര്‍ മാസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ സാമ്പത്തിക ഇടപാടുകളടക്കം പോലീസ് പരിശോധിച്ചുവരികയാണ്. ഐഷയെ കൊലപ്പെടുത്തിയതാണെന്നതടക്കം നിര്‍ണായക വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം നടത്തിയ ഐഷയുടെ കൂട്ടുകാരിയായ…
Read MoreDay: October 25, 2025
പിഎം ശ്രീ കരാറിൽ ഒപ്പുവയ്ക്കാൻ വേണ്ടിയുള്ള എന്ത് നിർബന്ധമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: ഒക്ടോബർ പത്തിന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും അമിത് ഷായെയും കണ്ടതിനുശേഷം 16ന് തന്നെ കരാറിൽ ഒപ്പുവയ്ക്കാൻ വേണ്ടിയുള്ള എന്ത് നിർബന്ധമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് പിണറായി വിജയൻ പുറത്തുപറയണമെന്ന് വി.ഡി. സതീശൻ . എന്ത് സമ്മർദമാണ് ഉണ്ടായതെന്ന് വ്യക്തമാക്കണെന്നും സതീശൻ ആവശ്യപ്പെട്ടു. കേരളത്തെ മുഴുവൻ ഇരുട്ടിലാക്കിയാണ് പിഎം ശ്രീ കരാറിൽ ഒപ്പുവച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിഎം ശ്രീയുമായി ബന്ധപ്പെട്ട് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വിഷയം മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്തില്ല. സിപിഎം ജനറൽ സെക്രട്ടറിയായ എം.എ. ബേബി പോലും അറിയാതെയാണ് കരാറിൽ ഒപ്പുവച്ചത്. ഇതിന്റെ പിന്നില്ലുള്ള ദുരുഹതയാണ് പുറത്തുവരെണ്ടതുണ്ട്. കരാറിൽ ഒപ്പിടാൻ കാരണം സാന്പത്തിക പ്രതിസന്ധിയാണെന്നാണ് വിദ്യാഭ്യാസമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും പറയുന്നത് ഒരു സാന്പത്തിക പ്രതിസന്ധിയും ഇല്ലെന്നാണ്. കിഫ്ബി മുഖേന മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങളും അന്താരാഷ്ട്ര നിലവാരത്തിൽ എത്തിച്ചുവെന്ന് ഇവർ പറയുന്നു.…
Read Moreഎന്തൊരു മര്യാദകേടാണിത്… സ്റ്റേഷനറിസാധനങ്ങൾ വാങ്ങാൻ ആംബുലൻസിനെ ചരക്കുവണ്ടിയാക്കി; തലയോലപ്പറമ്പ് പഞ്ചായത്ത് അധികൃതരുടെ നടപടി വിവാദമാകുന്നു
തലയോലപ്പറമ്പ്: പഞ്ചായത്ത് ഓഫീസിലേക്കുള്ള സ്റ്റേഷനറിസാധനങ്ങൾ വാങ്ങുന്നതിന് ആംബുലൻസ് ഉപയോഗിച്ച അധികൃതരുടെ നടപടി വിവാദമാകുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് തലയോലപ്പറമ്പ് പഞ്ചായത്തിന് നൽകിയ ആബുലൻസ് ചട്ടം മറികടന്ന് അധികൃതർ ചരക്കുവണ്ടിയാക്കിയെന്നാണ് ആരോപണം. പഞ്ചായത്ത് ഓഫീസിലേക്ക് ആവശ്യമായ സ്റ്റേഷനറി സാധനങ്ങൾ പാലക്കാടുള്ള ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽനിന്നു കൊണ്ടുവരാനാണ് അധികൃതർ ആംബുലൻസ് ഉപയോഗിച്ചത്. ചട്ടലംഘനം നടത്തിയ പ്രസിഡന്റിനും ഉദ്യോഗസ്ഥർക്കുമെതിരേ അധികൃതർ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പാർലമെന്ററി പാർട്ടി ലീഡർ ജോസ് വേലിക്കകം ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗങ്ങളായ സജിമോൻ വർഗീസ്, വിജയമ്മ ബാബു, നിസാർ വരവുകാല, അനിതാ സുബാഷ്, സേതുലക്ഷ്മി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Read Moreആഡംബരക്കാറിൽ ആന്ധ്രയിൽ നിന്ന് അവധിയാഘോഷിക്കാൻ കേരളത്തിലേക്ക്; ചിലവിനുള്ള പണം കണ്ടെത്താൻ കാറിൽ 46 കിലോ കഞ്ചാവ്;അമ്മയും രണ്ടു മക്കളും പിടിയിൽ
കുമളി: കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി കടത്തിയ 46.5 കിലോ കഞ്ചാവുമായി അമ്മയും രണ്ടു മക്കളും ഉൾപ്പെടെ നാലു പേർ പിടിയിൽ. ആന്ധ്രപ്രദേശ് സ്വദേശികളായ രാജേഷ് കണ്ണന്, ബില്ലി രാമലക്ഷ്മി, മകന് ദുര്‍ഗ പ്രകാശ്, പ്രായപൂര്‍ത്തിയാകാത്ത മകന് എന്നിവരാണ് കമ്പം പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ആന്ധ്രപ്രദേശില്‍നിന്ന് ആഡംബര കാറിലെത്തിയ കുടുംബത്തെ കുമളിക്ക് സമീപം തമിഴ്നാട് പോലീസ് തടയുകയായിരുന്നു. ഒരേ കുടുംബത്തിലുള്ളവരായതിനാൽ സംശയം തോന്നില്ലെന്നാണ് പ്രതികൾ കരുതിയത്. അമ്മയും രണ്ട് മക്കളുമടക്കം നാല് പേരാണ് കാറിലുണ്ടായിരുന്നത്. എന്നാൽ പോലീസ് നടത്തിയ പരിശോധനയിൽ ഇവർ കുടുങ്ങുകയായിരുന്നു. പരിശോധനയില്‍ ട്രാവല്‍ ബാഗില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. അഞ്ച് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന കഞ്ചാവാണ് കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. അവധിക്കാലം ആഘോഷിക്കാന്‍ വന്നതാണെന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്താനും വില്‍ക്കാനും പദ്ധതിയിട്ടിരുന്നതായും ഇവര്‍ മൊഴി നല്കി.…
Read Moreഒന്നു കാണാൻ… ദിലീപിന്റെ വീട്ടില്‍ അർധരാത്രി അതിക്രമിച്ച് കയറാൻ ശ്രമം; സുരക്ഷാ ജീവനക്കാർ തടഞ്ഞ് വെച്ച് പോലീസിൽ ഏൽപ്പിച്ചു; അറസ്റ്റിലായത് മലപ്പുറം സ്വദേശി
കൊച്ചി: നടന് ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയയാള്‍ പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത് ആണ് ആലുവ പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാത്രി 12 ഓടെയാണ് ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടില്‍ ഇയാള്‍ അതിക്രമിച്ച് കയറിയത്. വീടിന്റെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കയറാന്‍ ശ്രമിച്ച ഇയാളെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു നിര്‍ത്തുകയും ആലുവ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അതേസമയം, ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും മോഷണം ആയിരുന്നില്ല ഉദ്ദേശ്യമെന്നും പോലീസ് പറയുന്നു.
Read Moreഅയ്യന്റെ പൊന്നല്ലേ..! ശബരിമലയിൽ നിന്ന് കാണാതായ സ്വർണം കണ്ടെത്തി; ഗോവർധന്റെ ജ്വല്ലറിയിൽനിന്നാണ് പോറ്റിവിറ്റ സ്വർണം എസ്ഐടി പിടിച്ചെടുത്തത്
തിരുവനന്തപുരം: ശബരിമലയിൽ നിന്ന് കടത്തിക്കൊണ്ടുപോയ സ്വർണം കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം. ഇന്നലെ വൈകുന്നേരം ബെല്ലാരിയിലെ ഗോവർധന്റെ ജ്വല്ലറിയിൽനിന്നാണ് സ്വർണം കണ്ടെത്തിയത്. എസ്പി ശശിധരന്റെ നേതൃത്വത്തിൽ ഗോവർധന്റെയും സ്വർണം വിറ്റ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും സാന്നിധ്യത്തിലാണ് സ്വർണം വീണ്ടെടുത്തത്. 400 ഗ്രാമിനു മുകളിലുള്ള സ്വർണ്ണക്കട്ടികളാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റതിന് സമാനമായ തൂക്കത്തിലുള്ള സ്വർണം എസ്ഐടിക്ക് വീണ്ടെടുക്കാനായെന്നാണ് വിവരം. ഉണ്ണിക്കൃഷ്ണൻ പോറ്റി തനിക്ക് സ്വർണം വിറ്റതായി ഗോവർധൻ അന്വേഷണ സംഘത്തിനോട് സമ്മതിച്ചു. 476 ഗ്രാം സ്വർണം തനിക്ക് നൽകിയെന്നാണ് ഗോവർധന്റെ മൊഴി.
Read More