മുല്ല എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടി മീര നന്ദൻ സിനിമാ രംഗം വിട്ട് ഇപ്പോൾ ദുബായിയിൽ ആർജെയായി ജോലി ചെയ്യുകയാണ്. 2024 ലായിരുന്നു മീര നന്ദന്റെ വിവാഹം. ശ്രീജു എന്നാണ് ഭർത്താവിന്റെ പേര്. വിവാഹത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ മീര നന്ദൻ. ഒരഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ഒറ്റയ്ക്ക് താമസിക്കുമ്പോഴും എനിക്ക് റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്. ഓരോ റിലേഷൻഷിപ്പ് കഴിയുമ്പോഴും ഓരോ കാര്യങ്ങൾ പഠിക്കും. നെഗറ്റീവും പോസിറ്റീവും. എനിക്ക് മതിയായി, ഒറ്റയ്ക്ക് ജീവിക്കണം എന്ന ഘട്ടത്തിലേക്ക് ഞാനെത്തി. ജീവിതം ആസ്വദിക്കുകയായിരുന്നു ഞാൻ. എന്റേതായ സ്പേസ്, എപ്പോൾ വേണമെങ്കിലും എഴുന്നേൽക്കാം. ആരും ചോദിക്കാനില്ല. കുടുംബവുമായി ഞാൻ വളരെ അറ്റാച്ച്ഡ് ആണ്. വിവാഹം ചെയ്യാത്തതെന്തെന്ന് കുടുംബത്തിൽ നിന്ന് ചോദ്യങ്ങൾ വന്നു. 31-32 വയസായപ്പോഴാണ് ചോദ്യങ്ങൾ വന്നത്. ഞാനിപ്പോൾ വിവാഹത്തിന് തയാറല്ലെന്ന് പറഞ്ഞു. പിന്നീടും സമ്മർദം വന്നു. ഞാൻ മാട്രിമോണിയൽ…
Read MoreDay: October 27, 2025
മണ്ണിനെ സ്നേഹിച്ച് ഷൈനി; കൃഷിയിടം വിളകളുടെ കലവറ
തൊടുപുഴ: വീട്ടിലേക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും മൂലമറ്റം തോമാശേരിൽ ഷൈനി തെരേസ ജോസഫിന്റെ കൃഷിയിടത്തിൽ സുലഭം. വിവിധയിനം പഴവർഗങ്ങൾ, പച്ചക്കറികൾ, തന്നാണ്ടുവിളകൾ, അഴക് വിടർത്തി നിൽക്കുന്ന പൂക്കളുടെ ശേഖരം, കോഴിവളർത്തൽ, മത്സ്യകൃഷി എന്നിവയെല്ലാം ഇവരുടെ രണ്ടേക്കർ തോട്ടത്തെ വേറിട്ടതാക്കുന്നു. പൊതുമരാമത്ത് വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി പ്രവർത്തിച്ചുവരുന്നതിനിടെ 2015ലാണ് കൃഷിയിലേക്ക് തിരിഞ്ഞത്. 2019ൽ സർവീസിൽനിന്ന് വിരമിച്ചതോടെ കൃഷി വിപുലീകരിച്ചു.വിഷരഹിത ഉത്പന്നങ്ങളുടെയും വിഭവങ്ങളുടെയും ഉത്പാദനം ലക്ഷ്യമിട്ടാണ് കൃഷി ആരംഭിച്ചത്. പഴവർഗങ്ങൾവിവിധയിനം പഴവർഗങ്ങളുടെ കേദാരമാണ് ഈ തോട്ടം. റംബുട്ടാൻ, പുലാസാൻ, മാങ്കോസ്റ്റിൻ, അവക്കാഡോ, മിൽക്ക് ഫ്രൂട്ട്, സീതപ്പഴം, സ്റ്റാർ ഫ്രൂട്ട്, ഇൻഡോനേഷ്യൻ ചെറി, മാനില, ഓറഞ്ച്, പീനട്ട്, അബിയു, മധുര ലൂവി, ശീമനെല്ലി, വെട്ടി, മര മുന്തിരി, വുഡ് ആപ്പിൾ, ഞാവൽ, മക്കട്ടോ ദേവ, ഐസ്ക്രീം ബീൻ, സപ്പോട്ട, മിറക്കിൾ ഫ്രൂട്ട്, വിവിധയിനം പേരകൾ, ചാന്പകൾ, ലിച്ചി, പാഷൻ ഫ്രൂട്ട്, ഡ്യൂക്കോംഗ്,…
Read Moreലൂവ്റ് മോഷണം: രണ്ടു പേർ അറസ്റ്റിൽ; ആഭരണങ്ങൾ ബാങ്ക് ഓഫ് ഫ്രാൻസ് സ്ട്രോംഗ് റൂമിൽ
പാരീസ്: ലൂവ്റ് മ്യൂസിയത്തിൽനിന്ന് അമൂല്യ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട സംഭവത്തിൽ രണ്ടു പേരെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഇക്കാര്യം പിന്നീട് പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് സ്ഥിരീകരിക്കുകയായിരുന്നു. അറസ്റ്റ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നല്കാൻ പ്രോസിക്യൂട്ടർ തയറായില്ല. ശനിയാഴ്ചയായിരുന്നു അറസ്റ്റെന്ന് ലെ പാരീസിയൻ ദിനപത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. രണ്ടു പേരും മുപ്പതിനു മുകളിൽ പ്രായമുള്ളവരാണ്. ചാൾസ് ഡി ഗോൾ വിമാനത്താവളത്തിലൂടെ അൾജീരിയയിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒരാൾ പിടിയിലായത്. ആഭരണങ്ങൾ വീണ്ടെക്കാൻ കഴിഞ്ഞോ, നാലംഗ മോഷണസംഘത്തിലെ മറ്റുള്ളവരുടെ അറസ്റ്റിലേക്കു നയിക്കാൻ സഹായകരമായ വിവരങ്ങൾ ഇവരിൽനിന്നു ലഭിച്ചോ എന്നുള്ള കാര്യങ്ങൾ വ്യക്തമല്ല. അറസ്റ്റ് വാർത്ത ചോർന്നതാണെന്നും ഇത്തരം കാര്യങ്ങൾ അന്വേഷണത്തെ തടസപ്പെടുത്തുകയേ ഉള്ളൂവെന്നും പാരീസ് പ്രോസിക്യൂട്ടർ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച നാലു മോഷ്ടാക്കൾ ഏതാണ്ട് 896 കോടി രൂപ വില വരുന്ന എട്ട് ആഭരണങ്ങളാണ്…
Read Moreപണിക്ക് പോകാത്ത അച്ഛന് 50000ന്റെ കടം; കോട്ടയത്ത് മൂന്നുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം; കടബാധ്യത തീർക്കാൻ കണ്ടെത്തിയ മാർഗം പൊളിച്ച് അമ്മ
കുമരകം: ആൺകുഞ്ഞിനെ വിൽക്കാനുള്ള ആസാം സ്വദേശിയായ അച്ഛന്റെ ശ്രമം അമ്മയുടെ തന്ത്രപരമായ നീക്കത്തിൽ പൊളിഞ്ഞു. തിരുവാർപ്പ് പഞ്ചായത്ത് ആറാം വാർഡിൽ മടക്കണ്ട ഭാഗത്താണ് സംഭവം. ഇവരുടെ രണ്ടു മക്കളിൽ ഇളയ മൂന്നു മാസം പ്രായമുള്ള ആൺകുട്ടിയെ യുപി സ്വദേശിക്ക് അര ലക്ഷം രൂപക്ക് വില്ക്കാൻ നടത്തിയ ശ്രമമാണ് അമ്മയുടെ സമയോചിത ഇടപെടലിലൂടെ പരാജയപ്പെട്ടത്. ഭർത്താവിന്റെ ഫോൺ സംഭാഷണത്തിൽനിന്ന് കുട്ടിയെ കൈമാറാനുള്ള നീക്കം മനസിലാക്കിയ ഇവർ സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഒട്ടും വൈകാതെ തന്നെ വാർഡുമെംബ റായ ബുഷ്റാ തൽഹത്തിനെ വിവരം അറിയിക്കുകയും കുമരകം പോലീസിന്റെ സഹായം തേടുകയുമായിരുന്നു. തുടർന്ന് കുമരകം സിഐ കെ. ഷിജിയും സംഘവും നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടി. കുട്ടിയുടെ അച്ഛൻ, കുട്ടിയെ വാങ്ങാൻ ഈരാറ്റുപേട്ടയിൽനിന്നെത്തിയ യുപി സ്വദേശി, ഇടനിലക്കാരനും ബാർബർ ഷോപ്പിലെ ജോലിക്കാരനുമായ യുപി സ്വദേശി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കുട്ടിയെ നൽകാൻ…
Read Moreനീ തങ്കപ്പനാടാ തങ്കപ്പൻ… ഇന്ത്യയിലെ ദരിദ്ര സംസ്ഥാനമെന്ന ചീത്തപ്പേര് മാറ്റി ബിഹാർ ഇനി തനിത്തങ്കമായി തിളങ്ങും: മണ്ണിനടിയിൽ കണ്ടെത്തിയത് തനി തങ്കം
ഇന്ത്യയിലെ ദരിദ്ര സംസ്ഥാനമെന്ന ചീത്തപ്പേര് മാറ്റി ബിഹാർ ഇനി തനിത്തങ്കമായി തിളങ്ങും. മണ്ണിനടിയിൽ ബിഹാറിന്റെ ഭാവിയെത്തന്നെ മാറ്റിമറിക്കാൻ കഴിയുന്ന തരത്തിൽ സ്വർണശേഖരമാണ് കണ്ടെത്തിയിരിക്കുന്നത്. ബിഹാറിലെ ജമുയി ജില്ലയിൽ ജിയോളജിക്കൽ വിഭാഗം കണ്ടെത്തിയത് 222.8 ദശലക്ഷം ടൺ സ്വർണ അയിര് ഉണ്ടെന്നാണ്. ഇതോടെ കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളെ മറികടന്ന് ബിഹാർ ഇന്ത്യയിലെ സ്വർണ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്ത് കസേര വലിച്ചിട്ടിരിക്കും. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ജിഎസ്ഐ) കണ്ടെത്തൽ പ്രകാരം, ഇന്ത്യയുടെ മൊത്തം കരുതൽ സ്വർണശേഖരത്തിന്റെ 44 ശതമാനത്തിനു തുല്യമായ സ്വർണശേഖരമാണ് ബിഹാറിലുള്ളതെന്ന് കരുതുന്നു. ഇത് തീർച്ചയായും ബിഹാറിനെ വലിയ സാമ്പത്തികശക്തിയായി മാറ്റും. ഖനന പ്രവർത്തനങ്ങൾ വിജയകരമായാൽ, ബിഹാറിന് രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക ചാലകശക്തിയായി മാറാൻ കഴിയും. പ്രശസ്തമായ കോലാർ, ഹുട്ടി സ്വർണഖനികളുള്ള കർണാടക ഇതോടെ ബിഹാറിനു പിന്നിലാവും. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, നാഷണൽ മിനറൽ…
Read Moreനന്ദിയുണ്ട് സാറേ നന്ദി… ആനന്ദ കണ്ണീരിൽ സുമേഷിന്റെ വാക്കുകൾ ഇടറി; കളഞ്ഞുപോയ 15 പവൻ സ്വർണം മണിക്കൂറുകൾക്കുള്ളിൽ വീണ്ടെടുത്ത് നൽകി പോലീസ്
മാന്നാര്‍: യുവാവിന്റെ കൈയില്‍നിന്നു റോഡില്‍ നഷ്ടപ്പെട്ട 15 പവന് സ്വര്‍ണം മണിക്കൂറുകള്‍ക്കകം കണ്ടെത്തി നല്കി മാന്നാര്‍ പോലീസ്. മാന്നാര്‍ ഇരമത്തൂര്‍ ആച്ചാത്തറ വടക്കേതില്‍ സുമേഷിന്റെ കൈയില്‍നിന്നാണ് സ്വര്‍ണം നഷ്ടപ്പെട്ടത്. വീട് നിര്‍മാണത്തിന്റെ ആവശ്യത്തിലേക്ക് സുഹൃത്തിന്റെ കൈയില്‍നിന്നു പണയം വയ്ക്കുന്നതിനായി വാങ്ങിക്കൊണ്ടു വന്ന സ്വര്‍ണമാണ് മാന്നാര്‍ സ്റ്റോര്‍ ജംഗ്ഷനു സമീപം ഇന്നലെ മൂന്നോടെ നഷ്ടപ്പെട്ടത്. ഉടന്‍തന്നെ സുമേഷ് മാന്നാര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പെട്ടെന്നുതന്നെ മാന്നാര്‍ പോലീസ് ജൂണിയര്‍ എസ്ഐ ലിന്‍സി, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിഷ്ണു വിജയന്, അരവിന്ദ്, അനന്ദു ബാലു എന്നിവര്‍ സ്വര്‍ണം തേടിയിറങ്ങി. പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ സൈക്കിള്‍ യാത്രക്കാരന് സ്വര്‍ണം അടങ്ങിയ പൊതിയെടുത്ത് പോകുന്നതായി കണ്ടതിനെത്തുടര്‍ന്ന് ദൃശ്യത്തില്‍ കണ്ട ആളിനെ പോലീസ് കണ്ടെത്തി അയാളുടെ വീട്ടിലെത്തുകയും റോഡില്‍നിന്ന് ലഭിച്ച സ്വര്‍ണം തിരികെ വാങ്ങുകയും ചെയ്തു. തിരികെ സ്റ്റേഷനിലെത്തിയ പോലീസ് സ്വര്‍ണം…
Read Moreനൃത്തച്ചുവടുകളോടെ ട്രംപ് ഏഷ്യാ പര്യടനം തുടങ്ങി
ക്വാലാലംപുർ: ഏഷ്യാ പര്യടനത്തിനു തുടക്കം കുറിച്ച് മലേഷ്യയിൽ വിമാനമിറങ്ങിയ യുഎസ് പ്രസിഡന്റ് ട്രംപിന്റെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറലായി. ക്വാലാലംപുർ വിമാനത്താവളത്തിൽ ട്രംപിനൊരുക്കിയ സ്വീകരണത്തിനിടെയായിരുന്നു സംഭവം. എയർഫോഴ്സ് വൺ വിമാനത്തിൽനിന്നിറങ്ങിയ ട്രംപ് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനൊപ്പം മുന്നോട്ടു നീങ്ങവേ, സ്വീകരണപരിപാടിയുടെ ഭാഗമായി പരന്പരാഗത വേഷത്തിൽ നൃത്തം ചെയ്യുന്ന സംഘത്തെ കണ്ട് ചുവടുവയ്ക്കുകയായിരുന്നു. അൻവർ ഇബ്രാഹിമും നൃത്തത്തിൽ പങ്കുചേർന്നു. ട്രംപിന്റെ നൃത്തരീതിയെയും താളബോധത്തെയും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിനന്ദിച്ചു. 79 വയസുള്ള ട്രംപ് 23 മണിക്കൂർ വിമാനയാത്രയ്ക്കു ശേഷം പ്രകടിപ്പിച്ച ഊർജസ്വലതയും പ്രശംസാർഹമായി. ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാനാണു ട്രംപ് മലേഷ്യയിലെത്തിയത്. ഉച്ചകോടിക്കിടെ ബ്രസീലിയൻ പ്രസിഡന്റ് ലുലാ ഡാ സിൽവയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ബ്രസീലിന് 50 ശതമാനം ഇറക്കുമതിചുങ്കമാണ് ട്രംപ് ചുമത്തിയിരിക്കുന്നത്. ട്രംപ് ഇന്നു മുതലുള്ള മൂന്നു ദിവസം ജപ്പാൻ സന്ദർശിക്കും. വ്യാഴാഴ്ച ദക്ഷിണകൊറിയയിൽ ഏഷ്യ-പസഫിക് സാന്പത്തിക സഹകരണ…
Read Moreചിറ്റാറിലെ ജനങ്ങളുടെ സംരക്ഷണത്തിന് വനംവകുപ്പ് സ്ഥാപിച്ച സോളാര്‍ ഫെന്‍സിംഗ് ബാറ്ററി മോഷണം പോയി; രണ്ട് പേർ പിടിയിൽ
പത്തനംതിട്ട: വന്യമൃഗ ശല്യം തടയുന്നതിനായി ചിറ്റാര്‍ ആമക്കുന്ന് വനാതിര്‍ത്തിയില്‍ വനംവകുപ്പ് സ്ഥാപിച്ചിരുന്ന സോളാര്‍ ഫെന്‍സിംഗിന്റെ ബാറ്ററിയും തദ്ദേശവാസികള്‍ കൃഷിയിടങ്ങളില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ ഫെന്‍സിംഗ് ബാറ്ററികളും മോഷണം ചെയ്തെടുത്ത് വില്പന നടത്തിയ രണ്ടുപേരെ ചിറ്റാര്‍ പോലീസ് പിടികൂടി. ചിറ്റാര്‍ നീലിപിലാവ് പള്ളിക്കൂടത്തിങ്കല്‍ വീട്ടില്‍ അബ്ദുള്‍ ലത്തീഫ് (50), പ്ലാംകൂട്ടത്തില്‍ വീട്ടില്‍ സജീവ് (34) എന്നിവരാണ് അറസ്റ്റിലായത്. മോഷണം ചെയ്തെടുത്ത ബാറ്ററികള്‍ ആക്രിക്കടയിലും ബാറ്ററികടയിലുമായി ഇവര്‍ വില്പന നടത്തിയിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്തു നടത്തിയ അന്വേഷണത്തില്‍ ആക്രിക്കടയില്‍ നിന്നും ബാറ്ററിക്കടയില്‍ നിന്നുമായി അപഹരിക്കപ്പെട്ട രണ്ടു ബാറ്ററികള്‍ പോലീസ് വീണ്ടെടുക്കുകയും ചെയ്തു. വനംവകുപ്പ് സ്ഥാപിച്ചിരുന്ന സോളാര്‍ ഫെന്‍സിങ്ങിന്റെ 15,000 രൂപയോളം വില വരുന്ന ബാറ്ററിയും ചിറ്റാര്‍ സ്വദേശികളായ ദീപ്തി ഭവനില്‍ ബാലകൃഷ്ണപിള്ളയുടെ റബര്‍തോട്ടത്തിന് ചുറ്റുമുള്ള സോളാര്ഫെന്സിംഗിന്റെ 6000 രൂപയോളം വില വരുന്ന ബാറ്ററിയും പുളിമൂട്ടില്‍ വീട്ടില്‍ സോമരാജന്റെ പുരയിടത്തില്‍ സ്ഥാപിച്ചിരുന്ന 7500…
Read Moreകുഞ്ഞുങ്ങൾക്ക് വീട്… സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ അര്‍ഹരായ വിദ്യാര്‍ഥികര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീട്വച്ചു നല്കുന്നു
സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ അര്‍ഹരായ വിദ്യാര്‍ഥികര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് വച്ചു നല്കുന്നു. മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പങ്കെടുത്ത ചില കായിക താരങ്ങളുടെ വീടിന്റെ അവസ്ഥ നേരിട്ട് തിരിച്ചറിഞ്ഞ പശ്ചാത്തലത്തിലാണ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് കോഴിക്കോട് സ്വദേശിനിയായ ദേവനന്ദയ്ക്ക് വീട് നിര്‍മിച്ചു നല്‍കും. നിലവില്‍ 50 വീടുവച്ചു നല്‍കുക എന്നതാണ് ലക്ഷ്യം. പദ്ധതിയില്‍ വീടുവച്ചു നല്കാന് താത്പര്യമുള്ളവര്‍ക്കു വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കുഞ്ഞുങ്ങൾക്ക് വീട്…സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ പങ്കെടുത്ത ചില കായിക താരങ്ങളുടെ വീടിന്റെ അവസ്ഥ ഞാൻ നേരിട്ട് തിരിച്ചറിയുകയുണ്ടായി. ഇതിൽ സ്വർണം നേടിയവരും മീറ്റ് റിക്കാർഡ് നേടിയവരും ഉണ്ട്. ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി വീട്വച്ച് കൊടുക്കാമെന്ന്…
Read Moreകളരിച്ചുവടില്‍ ഉണ്ണിയാര്‍ച്ചയായി ഗോപിക
തിരുവനന്തപുരം: ഒറ്റയും കൂട്ടവുമായുള്ള ചുവടുകള്‍ കാട്ടി കളരിപ്പയറ്റിലെ ഉണ്ണിയാര്ച്ചായിയ ഗോപിക. സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ കളരിപ്പയറ്റ് മത്സരത്തിലെ സീനിയര്‍ പെണ്‍കുട്ടികളുടെ ചുവടില്‍ തലസ്ഥാന ജില്ലയിലെ കരമന ഗവണ്മെന്റ് ഗോള്‍സ് സ്കൂളിലെ ഗോപിക എസ്. മോഹന്‍ സ്വര്‍ണം നേടി. കഴിഞ്ഞ എട്ടു വര്‍ഷമായി കളരിയഭ്യസിക്കുന്ന ഗോപിക നാഷണല്‍ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് തവണ ചുവടിനു പുറമേ ഉറുമി, വാള് വിഭാഗങ്ങളിലും സ്വര്‍ണം നേടിയിട്ടുണ്ട്. എഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ നേമം അഗസ്ത്യം കളരിയിലെ ഡോ. എസ്. മഹേഷ് ഗുരുക്കളാണ് ഗോപികയിലെ കളരിവൈഭവം കണ്ടെത്തിയത്. തുടര്‍ച്ചയായ പരിശീലനത്തിലൂടെ ഗോപിക മികച്ച കളരി അഭ്യാസിയായി മാറി. കഴിഞ്ഞ വര്‍ഷം തലശേരിയില്‍ നടന്ന പൊന്ന്യം തങ്കം കളരി പ്രദര്‍ശനത്തിലെ അഭ്യാസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കേരള ഫോക്ലോര് അക്കാദമിയുടെ ഉണ്ണിയാര്‍ച്ച പുരസ്കാരവും ഗോപികയ്ക്കു ലഭിച്ചിട്ടുണ്ട്. നേമം പ്രാവച്ചമ്പലം മീനൂട്ടി ഭവനില്‍ മോഹനകുമാറിന്റെയും…
Read More