പത്തനംതിട്ട: അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ചേരമര്‍ സംഗമം എല്‍ഡിഎഫ് നേതാക്കള്‍ ബഹിഷ്കരിച്ചതില്‍ മഹാസഭ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. ചേരമര്‍ സംഗമം ഉദ്ഘാടനം ചെയ്യുന്നതിന് മന്ത്രി വി. എൻ. വാസവനെയാണ് ക്ഷണിച്ചിരുന്നത്. അദ്ദേഹവും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയും ഗോപകുമാര്‍ അടക്കം ക്ഷണിക്കപ്പെട്ട എല്‍ഡിഎഫ് നേതാക്കളാരും പങ്കെടുത്തില്ല. പട്ടിക വിഭാഗങ്ങളോടുള്ള അവഗണനയായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. സജീവ് പറഞ്ഞു. മറ്റു സമുദായ നേതാക്കളോടും കാട്ടുന്ന അമിത പ്രീണനവും പട്ടിക വിഭാഗങ്ങളോടുള്ള അവഗണനയും കേരളത്തിലെ 60 ലക്ഷത്തിലധികം വരുന്ന ആദിവാസി ജനവിഭാഗങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ഈ ഗവണ്മെന്റ് തിരുത്തലിന് വിധേയമാക്കപ്പെടുമെന്നും ചേരമര്‍ സഭ നേതാക്കള്‍ അഭിപ്രായപ്പെട്ടു. ചേരമര്‍ക്ക് വിഭവ അധികാര പങ്കാളിത്തം ഉറപ്പാക്കണമെന്ന് പത്തനംതിട്ട: കേരളത്തില്‍ നിര്‍ണായകമായ ചേരമര്‍ സമുദായത്തിന് അധികാര വിഭവ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ചേരമര്‍…
Read MoreDay: October 27, 2025
തലോടലാവേണ്ട കരങ്ങൾ… സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ചത് അധ്യാപകൻ; എല്ലാ അറിഞ്ഞിട്ടും ഒളിപ്പിച്ചുവച്ച് അധ്യാപിക; വീട്ടുകാരുടെ പരാതിയിൽ ഇരുവരും അറസ്റ്റിൽ
ചെന്നൈ: വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകനെയും സംഭവം മറച്ചുവച്ച പ്രധാനാധ്യാപികയെയും പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. തഞ്ചാവൂർ പട്ടുക്കോട്ടയിലാണ് സംഭവം. എട്ടുപുലിക്കാട് ഗവ. മിഡിൽ സ്കൂൾ അധ്യാപകൻ ഭാസ്കർ, പ്രധാനാധ്യാപിക വിജയ എന്നിവരാണ് അറസ്റ്റിലായത്. അധ്യാപകനിൽ നിന്നുള്ള മോശം അനുഭവം വിദ്യാർഥിനി വീട്ടിൽ അറിയിച്ചതിനെ തുടർന്നു മാതാപിതാക്കൾ പ്രധാനാധ്യാപികയോടു പരാതിപ്പെട്ടെങ്കിലും ഇവർ പരാതി അവഗണിച്ചു. ഇതേത്തടുർന്നു മാതാപിതാക്കളുടെ നേതൃത്വത്തിൽ നാട്ടുകാർ സ്കൂൾ ഉപരോധിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഭാസ്കറിനെ ചോദ്യം ചെയ്തതിൽനിന്ന് ഇയാൾ മറ്റു നിരവധി കുട്ടികളെയും ഇത്തരത്തിൽ പീഡിപ്പിച്ചതായി തെളിഞ്ഞെന്നു പോലീസ് പറഞ്ഞു.
Read More