ത​ങ്ങ​ളോ​ട് കാ​ട്ടി​യ അ​വ​ഗ​ണ​ന പൊ​റു​ക്കാ​ൻ ക​ഴി​​യി​ല്ല; ചേ​ര​മ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ള്‍​ക്ക് താ​ക്കീ​തു​മാ​യി എ​കെ​സി​എ​ച്ച്എം​എ​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​കെ. സ​ജീ​വ്

പ​ത്ത​നം​തി​ട്ട: അ​ഖി​ല കേ​ര​ള ചേ​ര​മ​ര്‍ ഹി​ന്ദു​മ​ഹാ​സ​ഭ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ചേ​ര​മ​ര്‍ സം​ഗ​മം എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ബ​ഹി​ഷ്‌​ക​രി​ച്ച​തി​ല്‍ മ​ഹാ​സ​ഭ സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ചേ​ര​മ​ര്‍ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​ന് മ​ന്ത്രി വി. ​എ​ൻ. വാ​സ​വ​നെ​യാ​ണ് ക്ഷ​ണി​ച്ചി​രു​ന്ന​ത്. അ​ദ്ദേ​ഹ​വും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യും ഗോ​പ​കു​മാ​ര്‍ അ​ട​ക്കം ക്ഷ​ണി​ക്ക​പ്പെ​ട്ട എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​രും പ​ങ്കെ​ടു​ത്തി​ല്ല. പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​യി മാ​ത്ര​മേ ഇ​തി​നെ കാ​ണാ​ന്‍ ക​ഴി​യൂ​വെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​കെ. സ​ജീ​വ് പ​റ​ഞ്ഞു. മ​റ്റു സ​മു​ദാ​യ നേ​താ​ക്ക​ളോ​ടും കാ​ട്ടു​ന്ന അ​മി​ത പ്രീ​ണ​ന​വും പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യും കേ​ര​ള​ത്തി​ലെ 60 ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞാ​ല്‍ ഈ ​ഗ​വ​ണ്‍​മെ​ന്‍റ് തി​രു​ത്ത​ലി​ന് വി​ധേ​യ​മാ​ക്ക​പ്പെ​ടു​മെ​ന്നും ചേ​ര​മ​ര്‍ സ​ഭ നേ​താ​ക്ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചേ​ര​മ​ര്‍​ക്ക് വി​ഭ​വ അ​ധി​കാ​ര പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ ചേ​ര​മ​ര്‍ സ​മു​ദാ​യ​ത്തി​ന് അ​ധി​കാ​ര വി​ഭ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ചേ​ര​മ​ര്‍…

Read More

ദേ​വ​സ്വം ബോ​ർ​ഡി​ലെ നി​യ​മ​ന​ങ്ങ​ൾ പി​എ​സ്​സി ക്ക് ​വി​ട​ണ​മെ​ന്ന് എകെസിഎച്ച് എംഎസ്

മൂലവട്ടം: അ​ഖി​ല കേ​ര​ള ചേ​ര​മ​ർ ഹി​ന്ദു മ​ഹാ​സ​ഭ നാ​ട്ട​കം 4-ാം ന​മ്പ​ർ ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​ത്മാ’ അ​യ്യ​ൻ കാ​ളി ഗു​രു​ദേ​വ​ൻ്റെ 162-ാമ​ത് ജ​ന്മ ന​ക്ഷ​ത്ര മ​ഹോ​ൽ​സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ സം​സ്‌​കാ​രി​ക സ​മ്മേ​ള​നം അ​ഖി​ല കേ​ര​ള ചേ​ര​മ​ർ ഹി​ന്ദു​മ​ഹാ​സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.കെ സ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​വ​സ്വം ബോ​ർ​ഡി​ലെ നി​യ​മ​ന​ങ്ങ​ൾ പി.​എ​സ്.​സിക്ക് ​വി​ട​ണ​മെ​ന്നും, ഗ​വ​ൺ​മെ​ന്‍റി​ൻ്റെ ഖ​ജ​നാ​വി​ൽ നി​ന്നും ശ​മ്പ​ളം ന​ൽ​കു​ന്ന എ​ല്ലാ​മേ​ഖ​ല​യി​ലും സം​വ​ര​ണ​ത​ത്വം പാ​ലി​ക്ക​ണ​മെ​ന്ന നി​യ​മം ലം​ഘി​ക്ക​പ്പെ​ടു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​.എ​സ് രാ​ജീ​വ്, സ​നീ​ഷ് കൃ​ഷ്ണ​ൻ, ബാ​ബു നെ​ല്ലി​ക്കു​ന്ന്, രാ​ജേ​ഷ് വ​ള്ളി​ക്കാ​ട് , ര​മ്യാ​മോ​ൾ എം.​എ​സ് , പി. ​വി​ശ്വം​ഭ​ര​ൻ , കെ.​യു ര​ഘു, . കെ . ​രാ​ജു, നി​ഷാ​ദ് ഗോ​പാ​ൽ, ബി. ​മ​നോ​ജ് , മ​നോ​ജ് കു​മാ​ർ കെ.​പി. റ​ജി​മോ​ൾ ഷാ​ജി, ഷൈ​നു മോ​ഹ​ന​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു

Read More