മതേതര ഇന്ത്യയിൽ, മതവിവേചനത്തിന്റെയും അക്രമോത്സുകതയുടെയും പുതിയൊരു പരീക്ഷണംകൂടി ഹിന്ദുത്വ വിജയകരമായി നടപ്പാക്കിയിരിക്കുന്നു. ഛത്തീസ്ഗഡിലെ ചില ഗ്രാമങ്ങളിൽ പാസ്റ്റർമാരെയും പരിവർത്തിത ക്രൈസ്തവരെയും നിരോധിക്കുന്ന ബോർഡുകൾ സ്ഥാപിച്ചുകൊണ്ടാണ്, സ്ഥാപനവത്കരിക്കപ്പെട്ട വർഗീയതയുടെ പുത്തൻ രഥയാത്ര. ഇതിനെതിരേയുള്ള ഹർജി തള്ളിക്കൊണ്ട്, സംഭവം ഭരണഘടനാവിരുദ്ധമല്ലെന്ന് ഹൈക്കോടതി പറഞ്ഞിരിക്കുന്നു. ന്യൂനപക്ഷവിരുദ്ധ ആൾക്കൂട്ട വിചാരണക്കാരും കൊലപാതകികളും ദളിത്-ആദിവാസി പീഡകരും നിർബന്ധിത ഘർവാപ്പസിക്കാരുമൊന്നും നിരോധിക്കപ്പെട്ടിട്ടില്ലാത്ത രാജ്യത്തെ ഈ വിധി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യേണ്ടതാണ്. പക്ഷേ, ഒരു മുന്നറിയിപ്പുണ്ട്; ഹിന്ദുത്വയുടെ ഈ അധിനിവേശത്തെ ചെറുക്കേണ്ടത് മറ്റു വർഗീയതകളെയും തീവ്രവാദത്തെയും ഒപ്പം നിർത്തിയല്ല. ‘അവസാനം അവർ നിങ്ങളെ തേടിയെത്തി’യെന്ന ഫാസിസ്റ്റ് വിരുദ്ധ കവിവാക്യങ്ങളെ ദുരുപയോഗിക്കുന്ന വർഗീയ-തീവ്രവാദത്തിന്റെയും പിന്തുണക്കാരുടെയും ഭീഷണി കലർന്ന പ്രലോഭനത്തിനു ചെവി കൊടുക്കരുത്. ഇന്ത്യയെ മതേതരമായി നിലനിർത്തേണ്ടത് ഒരു മതഭ്രാന്തിന്റെയും കൂട്ടുപിടിച്ചല്ല. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിലെ കാൻകർ ജില്ലയിലുള്ള എട്ടു ഗ്രാമങ്ങളുടെയെങ്കിലും പ്രവേശന കവാടങ്ങളിൽ മതപരിവർത്തനക്കാരായ പാസ്റ്റർമാർക്കും പരിവർത്തിത ക്രൈസ്തവർക്കും…
Read MoreDay: November 4, 2025
കെഎസ്ആർടിസി പെൻഷൻ കുടിശിക: സഹകരണ സംഘങ്ങൾക്ക് 74.33 കോടി അനുവദിച്ചു
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ വിരമിച്ച ജീവനക്കാർക്ക് പെൻഷൻ കൊടുത്ത തുകയുടെ കുടിശികയായ 74.33 കോടി സർക്കാർ അനുവദിച്ചു. സഹകരണ സംഘങ്ങളുടെ കൺസോർഷ്യം രൂപവത്കരിച്ച് അതുവഴിയാണ് പെൻഷൻ വിതരണം നടത്തി ക്കൊണ്ടിരിക്കുന്നത്. തുക കുടിശികയായതോടെ, എത്രയും വേഗം തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ സംഘം രജിസ്ട്രാർ സർക്കാരിനു കത്ത് നല്‍കിയിരുന്നു. ഈ കത്ത് സർക്കാർ പരിഗണിച്ച് പ്ലാൻ ഫണ്ടിൽ നിന്നുമാണ് 74.33 രൂപ അനുവദിച്ചിരിക്കുന്നത്. ഈ തുക സഹകരണ സംഘങ്ങളിൽ എത്തുന്നതോടെ പെൻഷൻ വിതരണം നടക്കാൻ സാധ്യത തെളിഞ്ഞു.
Read Moreകണ്ണൂരിൽ ഡ്യൂട്ടിക്കിടെ ആർപിഎഫ് ഉദ്യോഗസ്ഥന് മർദനം; മമ്പറം സ്വദേശി പിടിയിൽ
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൻ ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥനു നേരേ ആക്രമണം. മലപ്പുറം എടപ്പാൾ സ്വദേശിയായ ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ പി. ശശിധരനു നേരേയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 11.45 ഓടെ ലേഡീസ് വിശ്രമ മുറിയുടെ സമീപത്താണു സംഭവം. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന ഉദ്യോഗസ്ഥൻ പ്ലാറ്റ്ഫോമിൽ അലസമായി കിടന്നുറങ്ങിയ ധനേഷിനെ വിളിച്ചുണർത്തിയപ്പോൾ ഇയാൾ ആക്രമിക്കുകയായിരുന്നു. പ്രതി ഉദ്യോഗസ്ഥനെ അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും യൂണിഫോമിന്റെ കോളറിൽ പിടിച്ചുവലിച്ചും കൈകൊണ്ടടിച്ചും പല്ല്കൊണ്ട് കടിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു. ആർപിഎഫ് ഉദ്യോഗസ്ഥന്റെ പരാതിയിൽ റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. റെയിൽവേയിൽ താത്കാലിക ജീവനക്കാരനാണ് ധനേഷ്.
Read Moreനെടുമ്പാശേരി വിമാനത്താവളത്തിൽ; 6.5 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ആറര കോടിയോളം രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അബ്ദുല്‍ സമദ് ആണ് പിടിയിലായത്. ബാങ്കോക്കില്‍ നിന്ന് കൊച്ചിയിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇയാളെ കസ്റ്റംസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ ബാങ്കോക്കില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയത്. വിമാനത്താവളത്തില്‍ നിന്ന് യുവാവ് പുറത്തിറങ്ങിയ ഉടനെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. സമദിന്റെ കൈയിലുണ്ടായിരുന്ന പെട്ടി പരിശോധിച്ചപ്പോഴാണ് വന്‍തോതില്‍ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തത്. അടുത്തകാലത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണിത്. ആറര കിലോ കഞ്ചാവാണ് ചെറിയ പാക്കറ്റുകളിലാക്കി പെട്ടിയില്‍ ഒളിപ്പിച്ചിരുന്നത്. ആറരകിലോ ഹൈബ്രിഡ് കഞ്ചാവിന് വിപണിയില്‍ ആറര കോടിയോളം രൂപ വിലവരും. രണ്ടാഴ്ച മുമ്പാണ് ഇയാള്‍ വിദേശത്തേക്ക് പോയത്. ആദ്യം വിയറ്റ്നാമിലേക്കും അവിടെ നിന്നും ബാങ്കോക്കിലേക്കും പോയശേഷമാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്.
Read Moreകലൂര്‍ സ്റ്റേഡിയം കൈമാറ്റത്തില്‍ വെട്ടിലായി സര്‍ക്കാര്‍; തൃകക്ഷി കരാര്‍ ഉണ്ടാക്കാന്‍ ശ്രമം
കൊച്ചി: അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം കൈമാറ്റത്തില്‍ വെട്ടിലായതോടെ നിയമക്കുരുക്ക് ഒഴിവാക്കാന്‍ തിരക്കിട്ട നീക്കവുമായി കായികവകുപ്പും ജിസിഡിഎയും. കലൂര്‍ സ്റ്റേഡിയം കൈമാറ്റത്തില്‍ സ്പോണ്സറുമായി പുതിയ തൃകക്ഷി കരാര്‍ ഉണ്ടാക്കാനാണ് കായികവകുപ്പിന്റേയും ജിസിഡിഎയുടെയും നീക്കം. പിടിച്ചുനില്ക്കാന് ഒരു വഴിയും ഇല്ലാതായതോടെയാണ് സ്റ്റേഡിയം നവീകരണത്തിന് കരാറില്ലെന്ന് ഇന്നലെ കായികമന്ത്രി സമ്മതിച്ചത്. മെസി നവംബറില്‍ കേരളത്തില്‍ എത്തില്ലെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് കൈമാറിയതിലെ ക്രമക്കേടുകള്‍ ചര്‍ച്ചയായത്. എന്ത് കരാറിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം കൈമാറിയതെന്ന ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം കരാറുണ്ടെന്നായിരുന്നു മറുപടി. ജിസിഡിഎ ചെയര്‍മാനും മന്ത്രിയും ആ കള്ളം പല തവണ ആവര്‍ത്തിച്ചു. പത്ര സമ്മേളനത്തിനിടെ കരാറുണ്ടെന്ന് പറഞ്ഞ സ്പോണ്‍സറോട് വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ മാധ്യമങ്ങളോട് തട്ടിക്കയറുകയും ചെയ്തു. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടി കിട്ടാതായതോടെ മാധ്യമപ്രവര്‍ത്തകര്‍ വിവരാവകാശ നിയമപ്രകാരം വിശദാംശങ്ങള്‍ തേടുകയായിരുന്നു. ഇതോടെയാണ് മന്ത്രി…
Read More10 വര്‍ഷത്തിനിടെ സാമൂഹ്യനീതിവകുപ്പില്‍ എത്തിയത് 15 ഐഎഎസ് ഉദ്യോഗസ്ഥർ
കൊച്ചി: സംസ്ഥാനത്ത് ഏറ്റവുമധികം സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന സാമൂഹ്യനീതി വകുപ്പില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ എത്തിയത് 15ാമത്തെ സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍( ഐഎഎസ് ഉദ്യോഗസ്ഥന്). അവശത അനുഭവിക്കുന്ന സ്ത്രീകള്‍, ശേഷികളില്‍ അസമാനതകള്‍ ഉള്ളവര്‍, മാനസികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍, കുട്ടികള്‍, അഗതികള്‍, അനാഥര്‍, അവഗണന അനുഭവിക്കുന്ന കുട്ടികള്‍, സാമൂഹികമായി വേര്തിരിക്കപ്പെട്ടവര് തുടങ്ങിയവര്‍ക്കുവേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളും സേവനങ്ങളുമാണ് വകുപ്പിനുകീഴില്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നത്. സാമൂഹ്യ നീതി ഡയറക്ടറേറ്റാണ് വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനകേന്ദ്രം. ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍മാരായി നിയമിക്കുന്നത്. ഇത്തരത്തില്‍ 2014 ജനുവരി മുതല്‍ 2025 ജനുവരി വരെ 15 സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍മാരാണ് മാറിമാറിയെത്തിയത്. സംസ്ഥാനത്ത് നിലവില്‍ 1,500 ഓളം അനാഥാലയങ്ങളാണുള്ളത്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനും അവയെക്കുറിച്ച് പഠിച്ച് പദ്ധതികള്‍ നടപ്പാക്കാനും സ്ഥാപനങ്ങളുടെ വിപൂലീകരണത്തെക്കുറിച്ച് അന്തേവാസികളുടെ പുരോഗതിയെക്കുറിച്ച് പഠിക്കാനും ഡയറക്ടര്‍മാക്ക് സമയം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.…
Read Moreഅശാസ്ത്രീയമായ പദ്ധതിരേഖ; ദേശീയപാതയുടെ ഡിപിആറിൽ മാറ്റം വരുത്തിയത് 15 തവണ; ആരോപണം ശരിവയ്ക്കുന്ന നിർമാണത്തിനെതിരെ പ്രക്ഷോഭം ശക്തം
ചാത്തന്നൂർ: ദേശീയപാത – 66 ൽ കേരളത്തിൽ വിശദമായ പദ്ധതിരേഖയിൽ 15 തവണ മാറ്റം വരുത്തേണ്ടി വന്നു. റോഡ് നിർമാണം തുടങ്ങിയ ശേഷമാണ് മാറ്റങ്ങൾ വരുത്തേണ്ടിവന്നത്. യാതൊരു പഠനവും നടത്താതെ തട്ടിക്കൂട്ടിയ അശാസ്ത്രീയമായ വിശദമായ പദ്ധതിരേഖ വച്ചാണ് റോഡ് നിർമാണം നടത്തുന്നതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് നിർമാണം തുടങ്ങിയ ശേഷം വരുത്തിയ മാറ്റങ്ങൾ. റോഡ് കൺവർഷൻ, വിഒപി, എൽവിയുപി, എസ് വിയുപി എന്നിവയുടെ നിർമാണം തുടങ്ങിയവയാണ് വിശദമായ പദ്ധതിരേഖയിൽ നിന്നും അധികമായി ചെയ്യേണ്ടി വന്നത്. സ്ഥലങ്ങളുടെ പ്രത്യേകതയോ പ്രദേശങ്ങളുടെ പ്രാധാന്യമോ മനസിലാക്കാതെ, സംസ്ഥാന പാതകളിലേക്കുള്ള വഴികൾ പോലും അടച്ചു കൊണ്ടുള്ള നിർമാണ പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങളും സമരങ്ങളും രാഷ്്ട്രീയ സമ്മർദങ്ങളും കൊണ്ടാണ് ഡിപിആറിൽ 15 തവണ മാറ്റം വരുത്തേണ്ടി വന്നത്. ദേശീയപാതവികസനത്തിന്റെ ഭാഗമായി കേരളത്തിൽ കൂടുതൽ അണ്ടർപാസുകളും സ്മാൾ വെഹിക്കുലാർ അണ്ടർപാസുകളും (എസ് വി യു…
Read Moreശബരിമല സ്വര്‍ണക്കൊള്ള ; 2014ല്‍ പുറത്തിറക്കിയ ഉത്തരവിലും ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയതിന്റെ തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് 2024 ല്‍ പുറത്തിറക്കിയ ഉത്തരവിലും ചെമ്പ് പാളിയെന്നു രേഖപ്പെടുത്തിയതിന്റെ തെളിവുകള്‍ പുറത്ത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് സ്വര്‍ണം പൂശാനായി ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ ഇറക്കിയ ഉത്തരവിലാണ് ഈ പരാമര്‍ശമുള്ളത്. ചെമ്പ് പാളികള്‍ മെയിന്റനന്‍സിന് നല്‍കാമെന്നാണു രേഖപ്പെടുത്തി ഉത്തരവിറക്കിയിരുന്നത്. ദേവസ്വം സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. 2019 ല്‍ ദേവസ്വം ഓഫീസറായിരുന്ന മുരാരി ബാബുവാണ് ആദ്യമായി സ്വര്‍ണത്തില്‍ പൊതിഞ്ഞ പാളികളെ ചെമ്പാണെന്നു രേഖപ്പെടുത്തി ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം സ്വര്‍ണം പൂശാനായി കൊടുത്തുവിട്ടത്. തുടര്‍ന്നുള്ള രേഖകളിലും ചെമ്പാണെന്ന് രേഖപ്പെടുത്തിയ 2024 ലെ ഉത്തരവിലും ആവര്‍ത്തിക്കുന്നു. 2019 ലെ കള്ളം മൂടി വയ്ക്കാന്‍ 2025 ലും ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്നു ശ്രമിച്ചെന്ന് നേരത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Read Moreട്രെയിനിൽ നിന്നു തള്ളിയിട്ട സംഭവം; ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ് സര്‍ജിക്കല്‍ ഐസിയുവിൽ
തിരുവനന്തപുരം: കേരള എക്സ്പ്രസിലെ അതിക്രമത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ ശ്രീക്കുട്ടി സര്‍ജിക്കല്‍ ഐസിയു വെന്റിലേറ്ററിലാണ്. ആന്തരിക രക്തസ്രാവം ഉള്‍പ്പെടെ ഇല്ലാതായ ശേഷം ശസ്ത്രക്രിയ നടത്താനുള്ള തീരുമാനത്തിലാണു ഡോക്ടര്‍മാര്‍. ശ്രീക്കുട്ടിയുടെ ചികിത്സയ്ക്ക് വിദഗ്ധരായ മെഡിക്കല്‍ ബോര്‍ഡിനെ ആരോഗ്യവകുപ്പ് നിയോഗിച്ചിട്ടുണ്ട്. അതേസമയം, ശ്രീക്കുട്ടിയെ ട്രെയിനില്‍ നിന്നു തള്ളി താഴേക്കു വീഴ്ത്തിയ പ്രതി സുരേഷ് കുമാറിനെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കേരള എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ നിന്നു വര്‍ക്കലയ്ക്കു സമീപം വച്ച് ശ്രീക്കുട്ടിയെ ട്രെയിനില്‍ നിന്നു പ്രതി തള്ളിയിട്ടത്.
Read Moreപടിയിറക്കം അവിസ്മരണീയമാക്കാന്‍ പത്ത് നിര്‍ധന കുടുംബങ്ങള്‍ക്ക് സ്ഥലം കൈമാറി പാലാ നഗരസഭാ ചെയര്മാൻ
നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍ വെട്ടുകല്ലേല്‍ ചെയര്മാന് സ്ഥാനത്തുനിന്ന് വിരമിക്കുമ്പോഴും സേവനത്തിന്റെ ദീപം അണയുന്നില്ല. പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ അദ്ദേഹം വലവൂരിലുള്ള തന്റെ സ്ഥലത്ത് പത്തു നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിക്കായി 31 സെന്റ് സ്ഥലം കൈമാറി. പദ്ധതിയുടെ ഉദ്ഘാടനം ജോസ് കെ. മാണി എംപി നിര്‍വഹിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ പത്തു കുടുംബങ്ങള്‍ക്ക് വഴിയടക്കം സ്ഥലം ആധാരം ചെയ്ത് നല്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. വീടുകള്‍ നിര്‍മിക്കുന്നതിനും സഹായം നല്‍കും. ഇതിനായി സഹോദരനും കുടുംബാംഗങ്ങളും പിന്തുണയുമായി ഒപ്പമുണ്ട്. അമേരിക്കയില്‍ താമസിക്കുന്ന സഹോദരന് ഷിബു പീറ്ററുമായി ചേര്‍ന്ന് പിതാവിന്റെ ഓര്‍മയ്ക്കായി സ്ഥാപിച്ച പീറ്റര്‍ ഫൗണ്ടേഷന് ട്രസ്റ്റ് മുഖേന കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിവിധ ആശുപത്രികള്‍ക്ക് ഡയാലിസിസ് മെഷീനുകള്‍ സംഭാവന ചെയ്തുവരുന്നുണ്ട്. ആയിരക്കണക്കിന് കിഡ്നി രോഗികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. തോമസ് പീറ്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാര്യ സിബില്‍ തോമസും മക്കള്‍ ഡോ.…
Read More