പഞ്ചാബിലേക്കുള്ള യാത്ര, സുഹൃത്തിൽനിന്നു കടം വാങ്ങിയ പണം. പിന്നെ, തേടിവന്നത് കോടികളുടെ ഭാഗ്യം..! രാജസ്ഥാൻ സ്വദേശിയായ പച്ചക്കറി വിൽപ്പനക്കാരന്റെ ജീവിതം മാറിമറിയുകയായിരുന്നു. പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ “ദീപാവലി ബമ്പർ 2025′ ജാക്ക്പോട്ട് സമ്മാനം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് രാജസ്ഥാൻ സ്വദേശിയായ അമിത് സെഹ്റയും കുടുംബവും. 11 കോടി രൂപയെന്ന സ്വപ്നനേട്ടമാണ് ദീപാവലി ബംബറിലൂടെ അമിത് സെഹ്റയെ തേടിയെത്തിയത്. പഞ്ചാബ് സ്റ്റേറ്റ് ലോട്ടറിയുടെ ഏറ്റവും ഉയർന്ന സമ്മാനമാണിത്. ഒക്ടോബർ 31ന് ഫലം പ്രഖ്യാപിച്ചത്.തന്റെ സുഹൃത്തിൽനിന്നു പണം കടം വാങ്ങിയാണ് ബത്തിൻഡയിലെ ലോട്ടറി വിൽപ്പനശാലയിൽനിന്ന് അമിത് ടിക്കറ്റ് വാങ്ങിയത്. ലോട്ടറി സമ്മാനം നേടുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ചണ്ഡീഗഢ് സന്ദർശിക്കാൻ പോലും തന്റെ പക്കൽ പണമില്ലെന്ന് കണ്ണീരോടെ അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതവും വലുതുമായ സമ്മാനം ലഭിച്ചത് ദൈവത്തിന്റെ അനുഗ്രഹമാണെന്നും അമിത് പറഞ്ഞു. ജയ്പുർ കോട്പുട്ലിയിവെ വഴിയോരക്കച്ചവടക്കാരനാണ് അമിത്. പച്ചക്കറി വിൽപ്പനയിലൂടെ ലഭിക്കുന്ന ചെറിയ…
Read MoreDay: November 5, 2025
പുഞ്ചകൃഷിക്ക് നിലമൊരുക്കി, വിത്ത് ലഭ്യമായില്ല; ആശങ്കയിൽ കർഷകർ
തിരുവല്ല: പുഞ്ചകൃഷിക്ക് നിലമൊരുക്കി കാത്തിരുന്നിട്ടും വിത്ത് ലഭ്യമാകാത്തതിന്റെ ആശങ്കയിൽ അപ്പർ കുട്ടനാട് കർഷകർ. തുലാം പകുതി കഴിഞ്ഞിട്ടും വിത്ത് ലഭ്യമാക്കാൻ കൃഷിവകുപ്പിനായിട്ടില്ല.വിതയിറക്കാന്‍ പാകത്തില്‍ അപ്പർകുട്ടനാടൻ മേഖലയിലെ ഒട്ടുമിക്ക പാടശേഖരങ്ങളും ഒരുക്കിയിട്ടിരിക്കുകയാണ്. മാസങ്ങൾക്കു മുന്‍പ് കൃഷിക്കുള്ള ഒരുക്കം കർഷകർ ആരംഭിച്ചതാണ്. ഇതിനിടെയിൽ അപ്രതീക്ഷിതമായി മഴ പെയ്തു. മഴ മാറിയതോടെകൃഷിയിടം ഉണങ്ങി കള കിളിര്‍ത്താല്‍ അതു നശിപ്പിച്ചു വീണ്ടും വെള്ളം കയറ്റേണ്ടി വരുന്നതു കർഷകർക്കു നഷ്ടമാകും.ഇതിനാല്‍ വെള്ളം കയറ്റാന്‍ പല പാടശേഖര സമിതികളും മടിക്കുകയാണ്. കൂടാതെ കഴിഞ്ഞ പുഞ്ചക്കൃഷി ഉപ്പുവെള്ളം കയറി നശിച്ചതോടെയാണു കാലേകൂട്ടി വിതയിറക്കാന്‍ കര്‍ഷകര്‍ തയാറായത്. എന്നാല്‍ വിത്ത് ലഭിക്കാത്തതു പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. സാധാരണയായി സെപ്റ്റംബര്‍ അവസാന വാരത്തിലോ ഒക്ടോബര്‍ ആദ്യവാരത്തിലോ വിത്ത് ലഭിക്കുകയാണു പതിവ്. എന്നാല്‍ ഇതുവരെയായിട്ടും ഇവിടെ വിത്ത് ലഭിച്ചിട്ടില്ല. വിത്ത് ലഭിച്ചാല്‍ ഉടന്‍ വിതയ്ക്കാനും കര്‍ഷകര്‍ തയാറാണ്. താമസിച്ചാല്‍ കളയുടെയും ഉപ്പിന്റെയും ഭീഷണി…
Read More‘മാനിന്റെ ഇറച്ചിക്ക് നല്ല രുചിയാണ്’; വിനോദ സഞ്ചാരികളോട് ഗൈഡ് പറഞ്ഞതുകേട്ടോ; രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ
വിനോദ സഞ്ചാരികൾക്ക് വഴികാട്ടിയായി പല സ്ഥലങ്ങളിലും ഗൈഡുമാരെ നിയോഗിച്ചിട്ടുണ്ട്. ഒരു സ്ഥലം സന്ദർശിക്കുന്പോൾ അവിടുള്ള കാര്യങ്ങൾ ആളുകളുമായി പങ്കുവയ്ക്കുന്നതും ആ സ്ഥലത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളെല്ലാം ആളുകൾക്ക് പറഞ്ഞ് കൊടുക്കുന്നതും ടൂറിസ്റ്റ് ഗൈഡുകളാണ്. കഴിഞ്ഞ ദിവസം ഒരു ഗൈഡിൽ നിന്നുണ്ടായ മോശം അനുഭവം സഞ്ചാരികൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വലിയ ചർച്ചയായിരുന്നു. ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കിലെ ഗൈഡിനെതിരെയാണ് രൂക്ഷ വിമർശനം ഉണ്ടായിരിക്കുന്നത്. സഫാരിയിൽ മിക്ക സമയവും ഗൈഡ് ഉറങ്ങുകയായിരുന്നു. മാത്രമല്ല വിനോദസഞ്ചാരികൾക്ക് പുകയില നൽകി, നാഷണൽ പാർക്കിന്റെ പരിസരത്ത് മാലിന്യം വലിച്ചെറിഞ്ഞു തുടങ്ങിയ ആരോപണങ്ങളാണ് ഗൈഡിനെതിരേ ഉന്നയിച്ചിരിക്കുന്നത്. രത്തൻ ധില്ലൻ എന്ന ഉപയോക്താവാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ‘ജിം കോർബറ്റ് നാഷണൽ പാർക്കിലെ ഞങ്ങളുടെ ഇന്നത്തെ ഗൈഡിനെ നോക്കൂ, അദ്ദേഹം ഞങ്ങൾക്ക് പുകയില വാഗ്ദാനം ചെയ്തു. അതിന്റെ പാക്കറ്റ് വലിച്ചെറിയുകയും ചെയ്തു. സഫാരിയ്ക്കിടെ ഒരു മണിക്കൂർ നീണ്ട…
Read Moreഎന്തൊരു ദാരിദ്ര്യം… നവകേരള സദസിനും ഒന്നും ചെയ്യാനായില്ല; ആലപ്പുഴയിലെ കുതിരച്ചാൽ പട്ടികജാതി ഉന്നതികൾ പട്ടയത്തിനായി നെട്ടോട്ടത്തിൽ; ദുരിതം നേരിടുന്നത് 70 കുടുംബങ്ങൾ
എടത്വ: പട്ടയത്തിന്റെ പേരിൽ ആനുകൂല്യങ്ങൾ തടയുന്നുവെന്ന് പരാതി. തലവടി കുതിരച്ചാൽ പട്ടികജാതി ഉന്നതി നിവാസികൾ പട്ടയത്തിനായി നെട്ടോട്ടത്തിൽ. കുന്നുമാടി പ്രദേശത്തെ 70 കുടുംബങ്ങളാണ് പട്ടയത്തിനായി നെട്ടോട്ടമോടുന്നത്. നൂറ്റാണ്ടുകളായി താമസിക്കുന്ന സ്ഥലത്തിന്റെ പട്ടയം കിട്ടണമെന്നാവശ്യപ്പെട്ട് മുട്ടാത്ത വാതിലുകളില്ല. കോളനി നിവാസികൾ പ്രതിഷേധം ശക്തമാക്കിയപ്പോൾ ഏതാനും കുടുംബങ്ങൾക്ക് വില്ലേജ് ഓഫീസർ താത്കാലിക കൈവശരേഖ നൽകിയിരുന്നു. എന്നാൽ, ഇതുപയോഗിച്ച് ലൈഫ് ഭവന നിർമാണ പദ്ധതിയിൽ ഇടംപിടിച്ചെങ്കിലും വീട് നിർമാണം പൂർത്തിയാക്കാനുള്ള ബാങ്ക് ലോണിനോ, കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കോ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. വെള്ളപ്പൊക്ക സീസണിൽ ഏറ്റവും നാശം വിതയ്ക്കുന്ന പ്രദേശത്തെ താമസക്കാരുടെ കുടിലുകൾ വെള്ളത്തിൽ പൂർണമായി മുങ്ങും. ചെറിയ വെള്ളപ്പൊക്കമുണ്ടായാൽ പോലും വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയാണ്. വെള്ളം കയറാതെ വീട് ഉയർത്തിപ്പണിയുന്നതിന് പഞ്ചായത്തിൽനിന്നും അനുമതിക്ക് അപേക്ഷ സമർപ്പിക്കുന്നതിനോ മറ്റു ആനുകൂല്യങ്ങൾ ലഭിക്കുന്നതിനോ പട്ടയം ഇല്ലാത്തതിനാൽ സാധിക്കാറില്ല. പട്ടയം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നവകേരള…
Read Moreനൈജീരിയ: അമേരിക്കൻ ഭീഷണിക്കെതിരേ ചൈന
ബെയ്ജിംഗ്: നൈജീരിയയിൽ സൈനികനടപടി ആരംഭിക്കുമെന്ന അമേരിക്കയുടെ ഭീഷണിക്കെതിരായി ചൈന രംഗത്ത്. മതത്തിന്റെയോ മനുഷ്യാവകാശത്തിന്റെയോ പേരിൽ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഏതെങ്കിലും രാജ്യം ഇടപെടുന്നതിനെ ചൈന എതിർക്കുന്നതായി വിദേശകാര്യമന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു. അമേരിക്കയുടെ അവകാശവാദങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ല രാജ്യത്തെ നിലവിലെ സ്ഥിതിയെന്നും ഭീകരതയ്ക്കെതിരേ പോരാടുന്നതിനും മതസൗഹാർദം ശക്തിപ്പെടുത്തുന്നതിനും ജനങ്ങളുടെ ജീവിതവും അവകാശങ്ങളും സംരക്ഷിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും നൈജീരിയൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയതായും നിംഗ് ചൂണ്ടിക്കാട്ടി. തന്ത്രപരമായ പങ്കാളിയെന്ന നിലയിൽ നൈജീരിയയെ ചൈന പിന്തുണയ്ക്കുന്നതായും നിംഗ് പറഞ്ഞു. മയക്കുമരുന്നുണ്ടെന്നാരോപിച്ച് വെനസ്വേലയിലെ ബോട്ടുകൾക്ക് നേർക്ക് അമേരിക്ക നടത്തിയ ആക്രമണത്തെയും നിംഗ് എതിർത്തു. രാജ്യാന്തര കുറ്റകൃത്യങ്ങൾക്കെതിരായുള്ള പോരാട്ടത്തിൽ അന്താരാഷ്ട്ര സഹകരണത്തെ ചൈന പിന്തുണയ്ക്കുന്നു. എന്നാൽ ബലപ്രയോഗങ്ങളെയും ലാറ്റിൻ അമേരിക്കയിലും കരീബിയനിലും സമാധാനവും സ്ഥിരതയും തകർക്കുന്ന നടപടികളെയും എതിർക്കുന്നു- അവർ പറഞ്ഞു.
Read Moreഹോളിവുഡ് നടി ഡയാനെ ലാഡ് അന്തരിച്ചു
കലിഫോർണിയ: പ്രമുഖ ഹോളിവുഡ് നടി ഡയാനെ ലാഡ് (89) അന്തരിച്ചു. കലിഫോർണിയയിലെ ഒഹായ്യിലെ വസതിയിലായിരുന്നു അന്ത്യം. ‘ലീസ് ഡസിന്റ് ലിവ് ഹിയർ എനിമോർ’, ‘വൈൽഡ് അറ്റ് ഹാർട്ട്’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ്. മൂന്ന് തവണ ഓസ്കർ പുരസ്കാരത്തിന് ഡയാനെ ലാഡ് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ടെലിവിഷനിലും നാടകത്തിലുമാണ് ലാഡ് തന്റെ അഭിനയജീവിതം ആരംഭിച്ചത്.
Read Moreടാൻസാനിയയിൽ സാമിയ ഹസൻ വീണ്ടും
ദാർസലാം: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ പ്രസിഡന്റായി സാമിയ സുലുഹു ഹസൻ അധികാരമേറ്റു. പ്രസിഡന്റ് തെരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലായിരുന്നു ചടങ്ങുകൾ. രണ്ടാം തവണയാണ് സാമിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. തലസ്ഥാനമായ ഡൊഡോമയിലെ സൈനിക പരേഡ് ഗ്രൗണ്ടിലാണു ചടങ്ങുകൾ നടന്നത്. പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. ശനിയാഴ്ചയാണ് സാമിയയെ വിജയിയായി പ്രഖ്യാപിച്ചത്. 98 ശതമാനം വോട്ടുകൾ നേടിയായിരുന്നു വിജയം. പ്രധാന എതിർ സ്ഥാനാർഥികളെ ജയിലിലടയ്ക്കുകയോ മത്സരിക്കുന്നതിൽനിന്നു വിലക്കുകയോ ചെയ്തതിനാൽ കാര്യമായ എതിർപ്പുകൾ നേരിടേണ്ടിവന്നിരുന്നില്ല. 29നാണു തെരഞ്ഞെടുപ്പു നടന്നത്. അട്ടിമറി ആരോപണവുമായി ഒരു വിഭാഗം തെരുവിലിറങ്ങി പ്രതിഷേധിക്കുകയും വോട്ടെണ്ണൽ തടസപ്പെടുത്തുകയും ചെയ്തതോടെയാണു കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിൽ എണ്ണൂറിലധികം പേർ കൊല്ലപ്പെട്ടു. സുരക്ഷാസേനയുടെ വെടിയേറ്റാണു നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടത്.
Read Moreതൃശൂരിൽ പ്രവർത്തനമാരംഭിച്ച് ഇതര സംസ്ഥാനങ്ങൾ ഉൾപ്പെടെ 75ലധികം ശാഖകൾ; മാനവ കെയർ കേന്ദ്രം ഉടമകൾ മുങ്ങിയത് നാട്ടുകാരുടെ 500 കോടിയുമായി
കോട്ടയം: തൃശൂര്‍ കൂര്‍ക്കഞ്ചേരി കേന്ദ്രമായി 2018 പ്രവര്‍ത്തനം ആരംഭിച്ച മാനവ കെയര്‍ കേന്ദ്ര (എംസികെ) നിധി ലിമിറ്റഡ് സ്വകാര്യ പണമിടപാട് സ്ഥാപനം നിരവധി പേരില്‍നിന്നു സമാഹരിച്ച പണം തിരികെ നല്‍കാതെ ഉടമകള്‍ മുങ്ങിയതായി ആരോപണം. തുടക്കത്തില്‍ 12.5 ശതമാനം പലിശ വാഗ്ദാനം ചെയ്തു പണം സമാഹരിച്ചശേഷം പിന്നീട് 10 ശതമാനമായി കുറച്ചു. ഇതിനോടകം 500 കോടി രൂപ സമാഹരിച്ചതായും സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലുമായി 75ലധികം ശാഖ തുടങ്ങിയതാണ് തട്ടിപ്പ് നടത്തിയതെന്നും പണം നഷ്ടപ്പട്ടവര്‍ ആരോപിച്ചു. എംസികെ നിധി ലിമിറ്റഡ് എന്ന പേരില്‍ ആരംഭിച്ച സ്ഥാപനം പിന്നീട് മാനവ കെയര്‍ കേന്ദ്ര എന്ന പേരിലേക്ക് മാറ്റുകയും ചിട്ടികള്‍, സ്വര്‍ണപ്പണയം, മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങിയ പേരുകളിലാണു പണസമാഹരണം നടത്തിയത്. സമാഹരിച്ച പണം നിക്ഷേപകരുടെ അനുമതിയില്ലാതെ നിധി ലിമിറ്റഡിന്റെ ഷെയര്‍ ആക്കി മാറ്റിയതായും പറയുന്നു. പ്രശസ്തരോടൊപ്പമുള്ള ഫോട്ടോകള്‍…
Read Moreചുഴലിക്കാറ്റ്: ഫിലിപ്പീൻസിൽ 26 മരണം; കോപ്റ്റർ തകർന്നുവീണു
മനില: ഫിലിപ്പീൻസിൽ വീശിയടിച്ച കൽമയ്ഗി ചുഴലിക്കാറ്റ് തീർത്ത ദുരിതത്തിൽ 26 മരണം. പ്രളയത്തിൽ നിരവധി വീടുകളും വാഹനങ്ങളും മുങ്ങുകയും ജനങ്ങൾ മേൽക്കൂരകളിൽ അഭയം തേടുകയും ചെയ്തിട്ടുണ്ട്. തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി കോളുകൾ ലഭിക്കുന്നുണ്ടെന്ന് ഫിലിപ്പീൻ റെഡ് ക്രോസ് സെക്രട്ടറി ജനറൽ ഗ്വെൻഡോളിൻ പാംഗ് പറഞ്ഞു. പ്രളയജലം താഴാതെ രക്ഷാപ്രവർത്തനം അസാധ്യമാണെന്നും സെപ്റ്റംബർ 30ന് സെബു പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽനിന്നു മുക്തമാകും മുൻപാണ് പുതിയ ദുരന്തമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഴക്കൻ സമറിലെ ഗ്രാമീണമേഖലയിലുള്ള 300 കുടിലുകൾക്കു കേടുപാടുകളുണ്ടായി. ഇവിടെ പ്രളയമുണ്ടായില്ലെങ്കിലും ശക്തമായ കാറ്റുണ്ടായെന്നും മേയർ അന്നലീസ ഗോൺസാലസ് ക്വാൻ പറഞ്ഞു. ചുഴലിക്കാറ്റ് കരതൊടുന്നതിനു മുൻപ് 387,000 ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് സർക്കാർ മാറ്റിയിരുന്നു. അതേസമയം, ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ പുറപ്പെട്ട എയർഫോഴ്സ് ഹെലികോപ്റ്റർ അഗുസൻ ഡെൽ സുർ പ്രവിശ്യയിൽ തകർന്നുവീണു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥർക്കായി തെരച്ചിൽ തുടരുകയാണെന്ന് സൈനിക…
Read Moreഇന്ത്യൻ വംശജൻ മംദാനിക്കെതിരേ ട്രംപിന്റെ ട്രംപ് കാർഡ്: ഫെഡറൽ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണി
ന്യൂയോർക്ക്: യുഎസ് നഗരമായ ന്യൂയോർക്കിലെ മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനിയെ പരാജയപ്പെടുത്താൻ അവസാന നിമിഷം ട്രംപിന്റെ അറ്റകൈ പ്രയോഗം. മേയറായി മംദാനി തെരഞ്ഞെടുക്കപ്പെട്ടാൽ ഫെഡറൽ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി. മംദാനി വിജയിച്ചാൽ സമ്പൂർണമായ സാമ്പത്തിക, സാമൂഹിക ദുരന്തമായി മാറുമെന്നും നഗരത്തിന്റെ അതിജീവനം അസാധ്യമാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. തെരഞ്ഞെടുപ്പിനു മണിക്കൂറുകൾക്ക് മുൻപായിരുന്നു ട്രംപ് വോട്ടർമാർക്ക് മുന്നറിയിപ്പ് നൽകിയത്. മുൻ ഗവർണറും മംദാനിയുടെ എതിരാളിയുമായ ആൻഡ്രൂ ക്യൂമോയ്ക്കു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മേയർ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് സ്ഥാനാർഥി മംദാനി വിജയിച്ചാൽ ഏറ്റവും കുറഞ്ഞ തോതിൽ മാത്രമേ ന്യൂയോർക്കിന് ഫെഡറൽ ഫണ്ട് അനുവദിക്കൂ. ഒരു കമ്യൂണിസ്റ്റ് തലപ്പത്ത് എത്തിയാൽ കാര്യങ്ങൾ വഷളാകും. മംദാനി വിജയിച്ചാൽ ന്യൂയോർക്ക് നഗരം സമ്പൂർണമായ സാമ്പത്തിക, സാമൂഹിക ദുരന്തമാകുമെന്നത് എന്റെ ബോധ്യമാണ്- ട്രംപ് പറഞ്ഞു. ആൻഡ്രൂ…
Read More