കൊച്ചി: യഥാര്‍ഥ ‘മഞ്ഞുമ്മല്‍ ബോയ്സി’ലെ സുഭാഷ് ചന്ദ്രന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സര രംഗത്തേക്ക്. ഏലൂര്‍ നഗരസഭയിലെ 27-ാം വാര്‍ഡിലാണ് (മാടപ്പാട്ട്) ഇദ്ദേഹം മത്സരിക്കുന്നത്. ശക്തമായ ത്രികോണ മത്സരത്തിനാണ് ഇവിടെ കളമൊരുങ്ങുന്നത്. കഴിഞ്ഞ രണ്ടുതവണയും ഇവിടെ വിജയിച്ചത് എല്‍ഡിഎഫാണ്. കന്നിയങ്കത്തിലൂടെ എല്‍ഡിഎഫില്‍നിന്നു ഭരണം തിരിച്ചുപിടിക്കുമെന്ന വിശ്വാസത്തിലാണ് സുഭാഷ് ചന്ദ്രനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും. ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമ കണ്ടവരാരും സുഭാഷിനെ മറക്കാനിടയില്ല. സുഭാഷിന്റെയും സുഹൃത്തുക്കളുടെയും ജീവിതത്തില്‍ നടന്ന സംഭവങ്ങളാണ് സിനിമയിലൂടെ സംവിധായകൻ ചിദംബരം പറഞ്ഞത്. 2006 സെപ്റ്റംബറില്‍ മഞ്ഞുമ്മലില്‍നിന്നു കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ പത്തംഗ സംഘത്തിലെ അംഗമായിരുന്നു സുഭാഷ്. ഗുണ പോയിന്റില്‍ 600 അടി താഴ്ചയുള്ള കൊക്കയിലേക്കു വീണ സുഭാഷ് 87 അടി താഴ്ചയില്‍ തങ്ങിനില്ക്കുകയായിരുന്നു. അതിസാഹസികമായി കൊക്കയിലിറങ്ങി സുഭാഷിനെ സുഹൃത്തുക്കളുടെ സഹായത്തോടെ രക്ഷപ്പെടുത്തിയത് കൂട്ടുകാരനായ വേലശേരി സിജു ഡേവിഡ് (കുട്ടന്) ആണ്. സിനിമയില്‍ സുഭാഷിന്റെ കഥാപാത്രത്തെ ശ്രീനാഥ് ഭാസിയും…
Read MoreDay: November 13, 2025
നെല്ലിന് രണ്ടു രൂപ വര്‍ധിപ്പിച്ചപ്പോള്‍ കൊയ്ത്ത് യന്ത്രത്തിന് 200 രൂപ കൂട്ടി; കടക്കെണിയിൽ കർഷകർ
കോട്ടയം: തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്നോണം നെല്ലിന് സര്‍ക്കാര്‍ പേരിനു മാത്രം വില കൂട്ടിയപ്പോള്‍ കൊയ്ത്ത് യന്ത്രങ്ങള്‍ കൊള്ളനിരക്കില്‍ വാടകനിരക്ക് കൂട്ടി. നെല്ല് വില കിലോയ്ക്ക് രണ്ടു രൂപ വര്‍ധിച്ചിരിക്കെ കൊയ്ത്ത് യന്ത്രത്തിന് മണിക്കൂര്‍ വാടക 200 രൂപ കൂട്ടി. മണിക്കൂറിന് 2,200 രൂപയാണ് ഇക്കൊല്ലത്തെ നിരക്ക്. ഒന്നുകില്‍ ഈര്‍പ്പം, അല്ലെങ്കില്‍ പതിര് അതുമല്ലെങ്കില്‍ കലര്‍പ്പ് എന്നീ കാരണങ്ങള്‍ പറഞ്ഞ് മില്ലുകാര്‍ തുടക്കത്തില്‍തന്നെ കിഴിവ് ചോദിക്കുന്നു. മിനിമം മൂന്നു കിലോയാണ് വെച്ചൂര്‍, തലയാഴം പ്രദേശങ്ങളില്‍ മില്ലുകാര്‍ കിഴിവ് ഈടാക്കുന്നത്. കിഴിവ് മില്ലുകളുടെ അവകാശമാണെന്ന മനോഭാവമാണ് സപ്ലൈകോ ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗത്തിന്. നനവുള്ള നെല്ലിന് എട്ടു കിലോ വിരെ കിഴിവ് കൊടുക്കണം. അപ്പര്‍കുട്ടനാട്ടിലെ മിക്ക പാടങ്ങളിലും ഇന്നലെ മുതല്‍ കൊയ്ത്ത് തകൃതിയായി നടക്കുന്നു. മുന്‍ വര്‍ഷങ്ങളിലേതു പോലെ തുലാമഴ ശക്തിപ്പെടുന്നതിനു മുന്‍പ് കൊയ്ത്തും സംഭരണവും പൂര്‍ത്തിയായില്ലെങ്കില്‍ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന്…
Read Moreനിതീഷിനു പകരം ജുറെല്‍
കോല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് ടീമില്‍നിന്ന് പേസ് ഓള് റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ഒഴിവാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാളെ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ നിതീഷ് കുമാറിനു പകരം ധ്രുവ് ജുറെല്‍ കളിക്കുമെന്ന് ഇന്ത്യന്‍ ടീം അസിസ്റ്റന്റ് കോച്ച് റയാന് ടെന്‍ ഡോഷെ. സ്പെഷലിസ്റ്റ് ബാറ്റര്‍ എന്ന നിലയിലാണ് വിക്കറ്റ് കീപ്പറായ ധ്രുവ് ജുറെലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ ടീമിലെ രണ്ടു വിക്കറ്റ് കീപ്പര്‍മാരും (ഋഷഭ് പന്ത്, ജുറെല്‍) പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടും. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഹോം ടെസ്റ്റ് പരമ്പരയില്‍ നിതീഷ് കളിച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ നാല് ഓവര്‍ മാത്രമാണ് നിതീഷ് പന്തെരിഞ്ഞത്. വിക്കറ്റ് ലഭിച്ചുമില്ല. ഇന്ത്യന്‍ ടെസ്റ്റ് ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്ശന്, ദേവ്ദത്ത്…
Read More‘മെസി ബാഴ്സയിലേക്കില്ല’: ഹ്വാന്‍ ലാപോര്‍ട്ട
ബാഴ്സലോണ: അര്‍ജന്റൈന്‍ സൂപ്പര്‍ ഫുട്ബോളര് ലയണല്‍ മെസി തന്റെ പഴയ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്കു തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കു വിരാമം. മെസി ബാഴ്സയിലേക്കു തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കു സ്ഥാനമില്ല. അത്തരമൊരു സംഭവം നടക്കില്ലെന്ന് ക്ലബ് പ്രസിഡന്റ് ഹ്വാന്‍ ലാപോര്‍ട്ട അറിയിച്ചു. ഞായറാഴ്ച രാത്രിയില്‍ മെസി ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ കാമ്പ് നൗവില്‍ എത്തിയിരുന്നു. കാമ്പ് നൗവില്‍ നില്ക്കുന്ന ചിത്രത്തിനൊപ്പം “ഒരു ദിവസം എനിക്കു തിരിച്ചുവരാന്‍ കഴിയും, ഒരു കളിക്കാരന് എന്ന നിലയില്‍ വിടപറയാന്‍ മാത്രമല്ല, അങ്ങനെ ചെയ്യാന്‍ കഴിയില്ല’’ എന്ന കുറിപ്പും മെസി പങ്കുവച്ചിരുന്നു. ഇതോടെ മെസി ബാഴ്സയിലേക്കു തിരിച്ചെത്തിയേക്കുമെന്ന വാര്‍ത്ത പരന്നു.
Read Moreഇതെന്റെ അവസാന ലോകകപ്പ്: റൊണാള്‍ഡോ
ലിസ്ബണ്‍: 2026 എഡിഷനായിരിക്കും തന്റെ അവസാന ഫിഫ ലോകകപ്പ് എന്ന വെളിപ്പെടുത്തലുമായി പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടമാണ് പോര്‍ച്ചുഗല്‍ ഇതുവരെ കാഴ്ചവച്ചത്. 40കാരനായ റൊണാള്‍ഡോയ്ക്ക് ലോകകപ്പ് ട്രോഫിയോടെ കരിയര്‍ അവസാനിപ്പിക്കാന്‍ സാധിക്കുമോ എന്നതാണ് കാല്‍പ്പന്ത് ആരാധകരുടെ ആകാംഷ. അടുത്ത ലോകകപ്പ് എന്റെ അവസാന ലോകകപ്പായിരിക്കും. എനിക്ക് അപ്പോള്‍ത്തന്നെ 41 വയസ് ആകും. ഒന്നുരണ്ടു വര്‍ഷത്തിനുള്ളില്‍ ഫുട്ബോളില്‍നിന്നു പൂര്‍ണമായി വിരമിക്കുമെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. ക്ലബ്ബിനും രാജ്യത്തിനുമായി 953 ഗോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. 1000 കരിയര്‍ ഗോള്‍ എന്ന ചരിത്രനേട്ടത്തിലേക്കുള്ള കുതിപ്പികാണ് സിആര്‍7.
Read Moreഗുജറാത്തിൽ പശുക്കളെ കശാപ്പ് ചെയ്ത കേസിൽ മൂന്നു പേർക്കു ജീവപര്യന്തം! പ്രതികൾക്ക് 18 ലക്ഷം രൂപ പിഴയും; ചരിത്രപരമായ വിധിയെന്ന് സർക്കാർ വക്താവ്
അമ്രേലി: ഗുജറാത്തിൽ ഗോഹത്യ കേസിൽ മൂന്നു പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കാസിം ഹാജി സോളങ്കി, സത്താർ ഇസ്മയിൽ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവരെയാണ് സെഷൻസ് കോടതി ജഡ്ജി റിസ്വാന ബുഖാരി ശിക്ഷിച്ചത്. പ്രതികൾ 18 ലക്ഷം രൂപ പിഴയും അടയ്ക്കണം. 2023ൽ അമ്രേലി ജില്ലയിലാണു കേസിനാസ്പദമായ സംഭവം. പശുക്കളെ കശാപ്പ് ചെയ്ത വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ 40 കിലോ ബീഫ് പിടികൂടിയിരുന്നു. പശുക്കളുടെ ശരീരഭാഗങ്ങളും കണ്ടെത്തി. കാസിം സോളങ്കിയെ ഉടൻ പോലീസ് പിടികൂടി. മറ്റു രണ്ടു പേരെ പിന്നീടാണ് അറസ്റ്റ് ചെയ്തത്. പശുവിനെ കശാപ്പ് ചെയ്ത കേസിൽ ഗുജറാത്തിൽ ആദ്യമായാണു പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിക്കുന്നത്. കോടതിവിധിയെ ‘ചരിത്രപരം’ എന്നാണ് ഗുജറാത്ത് സർക്കാർ വക്താവ് ജിത്തു വഘാനി വിശേഷിപ്പിച്ചത്. 2011ൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കേയാണ് ഗുജറാത്തിൽ ഗോഹത്യക്കെതിരേ കർശന നിയമംപാസാക്കിയത്. 2017ൽ…
Read Moreഎഐഎഫ്എഫ് നാടകം
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2025-26 സീസണ് പുനരാരംഭിക്കുന്നതു സംബന്ധിച്ചുള്ള തീരുമാനം വൈകുന്നതിനിടെ അടിയന്തര നടപടിക്കുള്ള എഐഎഫ്എഫ് (ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്) നാടകം വിമര്‍ശനങ്ങള്‍ക്കു വിധേയമായി. എഐഎഫ്എഫ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം. സത്യനാരായണന് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഒരുദിവസംതന്നെ രണ്ട് മെയില്‍ അയച്ചതാണ് വിമര്‍ശനമുണ്ടാക്കിയത്. വൈകുന്നേരം അഞ്ചിനു മുമ്പ് ഫീഡ്ബാക്ക് നല്‍കണമെന്ന നിര്‍ദേശത്തോടെ രാവിലെ ആദ്യ മെയില്‍ അയച്ചു. തുടര്‍ച്ച് ഫീഡ്ബാക്ക് നല്കുകയല്ല, രാത്രി ഏഴിന് സൂം മീറ്റിംഗില്‍ പങ്കെടുക്കണമെന്ന നിര്‍ദേശത്തോടെ രണ്ടാമതും മെയില്‍ അയയ്ക്കുകയായിരുന്നു. ഐഎസ്എല്‍ ബിഡ് ഇവാലുവേഷന്‍ കമ്മിറ്റിയുടെ ഞായറാഴ്ചത്തെ യോഗത്തിനുശേഷം, ചെയര്‍പേഴ്സണ്‍ (റിട്ട. ജസ്റ്റീസ് നാഗേശ്വര റാവു) സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഫീഡ്ബാക്കാണ് എം. സത്യനാരായണല് എക്സിക്യൂട്ടീവ് കമ്മിറ്റിയില്നിന്നാരാഞ്ഞത്. ഐഎസ്എല്‍ നടത്താനുള്ള നീക്കം നടത്തിയേ മതിയാകൂ എന്നും കമ്മിറ്റി അംഗങ്ങള്‍ക്ക് അയച്ച മെയിലില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 37.4 കോടി രൂപറിലയന്സ്…
Read Moreഭാര്യയുടെ തെരുവു നായ് പ്രേമം; അവഹേളനവും സമ്മർദവും ഉദ്ധാരണക്കുറവും; വിവാഹമോചനവും ജീവനാംശവും ആവശ്യപ്പെട്ട് 41 കാരൻ ഹൈക്കോടതിയിൽ
അഹമ്മദാബാദ്: ശരിയായ ദാമ്പത്യ ജീവിതത്തിന് വിലങ്ങുതടിയായി തെരുവുനായ്ക്കൾ. വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. അഹമ്മദാബാദ് സ്വദേശിയായ 41കാരനാണ് വിവാഹമോചനം ആവശ്യപ്പെട്ടത്. തെരുവ് നായ്ക്കളോടുളള ഭാര്യയുടെ സ്നേഹം കാരണം തനിക്ക് അവഹേളനമുണ്ടായെന്നും ഇത് സമ്മർദത്തിലേക്കും പിന്നീട് ഉദ്ധാരണക്കുറവിലേക്കും വഴിതെളിച്ചെന്നും വിവാഹമോചന ഹർജിയിൽ ഭർത്താവ് ചൂണ്ടിക്കാട്ടി. 2006ലാണ് ദമ്പതികൾ വിവാഹിതരായത്. ഭാര്യ ഒരു തെരുവു നായയെ അവരുടെ ഫ്ലാറ്റിലേക്ക് കൊണ്ടുവന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നും ഹർജിയിൽ പറയുന്നു. പിന്നീട് കൂടുതൽ തെരുവു നായകളെ ഭാര്യ ഫ്ലാറ്റിലേക്ക് കൊണ്ടുവന്നു. പിന്നാലെ പാചകം ചെയ്യാനും നായ്ക്കളെ വൃത്തിയാക്കാനും അവയെ പരിപാലിക്കാനും ഭാര്യ ഭർത്താവിനെ നിർബന്ധിച്ചു. കിടക്കയിൽ ഉറങ്ങുന്നതിനിടെ ഒരു നായ തന്നെ കടിച്ചുവെന്നും നായ്ക്കള്‍ കാരണം അയൽക്കാർ തങ്ങൾക്കെതിരെ തിരിഞ്ഞുവെന്നും ഭർത്താവ് പറയുന്നു. ഭാര്യ തന്നെ ഉപദ്രവിക്കുന്നത് തുടർന്നതോടെ 2017ൽ അഹമ്മദാബാദ് കുടുംബ കോടതിയിൽ വിവാഹമോചന കേസ് ഫയൽ ചെയ്തു. 2024…
Read Moreചെങ്കോട്ട സ്ഫോടനം:അറസ്റ്റിലായ ഡോക്ടർമാരുടെ എണ്ണം ആറായി; ഗൂഢാലോചനയിൽ പങ്കെടുത്തവരിൽ ഇനിയും ഡോക്ടർമാർ; തിരച്ചിൽ ശക്തമാക്കി എൻഐഎ
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചെന്ന് കരുതുന്ന ഒരു ഡോക്ടർ കൂടി കസ്റ്റഡിയിൽ. അനന്ത്നാഗ് സ്വദേശി മുഹമ്മദ് ആരിഫ് ആണ് പിടിയിലായത്. യുപിയിലെ കാൺപുരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി. അതേസമയം, കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കാളികളായ കൂടുതൽ ഡോക്ടർമാർക്കായി എൻഐഎ തിരച്ചിൽ തുടരുകയാണ്. രണ്ടിലേറെ ഡോക്ടർമാർ കൂടി ഈ ശൃംഖലയിലുണ്ടെന്നാണ് നിഗമനം. ചെങ്കോട്ട സ്ഫോടനം ഭീകരാക്രമണംതന്നെയാണെന്ന് ബുധനാഴ്ച കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വസതിയിൽ വിളിച്ചുചേർത്ത സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതിയുടെ (സിസിഎസ്) അടിയന്തര യോഗത്തിൽ പാസാക്കിയ പ്രമേയത്തിലാണ് സ്ഫോടനം രാജ്യവിരുദ്ധ ശക്തികൾ നടത്തിയ ആക്രമണമാണെന്നതിൽ വ്യക്തത വരുത്തിയത്. മന്ത്രിസഭായോഗം ചേർന്നതിനുശേഷം കേന്ദ്ര പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗത്തിൽ പാസാക്കിയ പ്രമേയങ്ങളെക്കുറിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ…
Read More