ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചെന്ന് കരുതുന്ന ഒരു ഡോക്ടർ കൂടി കസ്റ്റഡിയിൽ. അനന്ത്നാഗ് സ്വദേശി മുഹമ്മദ് ആരിഫ് ആണ് പിടിയിലായത്. യുപിയിലെ കാൺപുരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി. അതേസമയം, കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കാളികളായ കൂടുതൽ ഡോക്ടർമാർക്കായി എൻഐഎ തിരച്ചിൽ തുടരുകയാണ്. രണ്ടിലേറെ ഡോക്ടർമാർ കൂടി ഈ ശൃംഖലയിലുണ്ടെന്നാണ് നിഗമനം. ചെങ്കോട്ട സ്ഫോടനം ഭീകരാക്രമണംതന്നെയാണെന്ന് ബുധനാഴ്ച കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വസതിയിൽ വിളിച്ചുചേർത്ത സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതിയുടെ (സിസിഎസ്) അടിയന്തര യോഗത്തിൽ പാസാക്കിയ പ്രമേയത്തിലാണ് സ്ഫോടനം രാജ്യവിരുദ്ധ ശക്തികൾ നടത്തിയ ആക്രമണമാണെന്നതിൽ വ്യക്തത വരുത്തിയത്. മന്ത്രിസഭായോഗം ചേർന്നതിനുശേഷം കേന്ദ്ര പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗത്തിൽ പാസാക്കിയ പ്രമേയങ്ങളെക്കുറിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ…
Read MoreTag: Red Fort explosion
ഡൽഹി സുരക്ഷാവലയത്തിൽ; നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിലെല്ലാം പോലീസ് പരിശോധന; ചാവേറിനെ കണ്ടെത്താൻ ഡിഎൻഎ പരിശോധന
ന്യൂഡൽഹി: തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. നഗരത്തിലേക്കു പ്രവേശിക്കുന്ന എല്ലാ അതിർത്തി റോഡുകളിലും പോലീസ് പരിശോധന കർശനമാക്കി. സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ വാണിജ്യ ആവശ്യങ്ങൾക്കായി ഡൽഹിയിലേക്കെത്തുന്ന വാഹനങ്ങൾ പരിശോധനയ്ക്കു വിധേയമാക്കിയാണു കടത്തിവിടുന്നത്. വിദേശരാജ്യങ്ങളുടെ സ്ഥാനപതികാര്യാലയങ്ങൾ ഉൾപ്പെടെ തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ വർധിപ്പിച്ചു.സ്ഫോടനത്തിനു പിന്നാലെ ചെങ്കോട്ടയിലും സമീപപ്രദേശങ്ങളിലെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. ദരിയഗഞ്ച്, പഹർഗഞ്ച് പ്രദേശങ്ങളിലെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലുമാണ് പരിശോധന നടത്തിയത്. ഹോട്ടലുകളിലെ രജിസ്റ്ററുകളും പോലീസ് പരിശോധിച്ചു. ഇവിടങ്ങളിലെ ജീവനക്കാരെയും അന്വേഷണസംഘം ചോദ്യം ചെയ്തു. സ്ഫോടനത്തെത്തുടർന്ന് സന്ദർശകർക്കു പ്രവേശനം നിരോധിച്ച ചെങ്കോട്ട വെള്ളിയാഴ്ചയേ തുറക്കൂവെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. പരിശോധന നടക്കുന്നതിനാൽ ഈ പ്രദേശത്തേക്കുള്ള ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. പ്രാദേശിക മാർക്കറ്റുകൾ, മെട്രോ സ്റ്റേഷനുകൾ, ബസ്സ്റ്റാൻഡുകൾ, റെയിൽവേ…
Read Moreഡൽഹി സ്ഫോടനം; ഉപയോഗിച്ചത് സൈനിക സ്ഫോടകവസ്തുക്കൾ? കാഷ്മീർ ഇമാം വെള്ളക്കോളർ ഭീകരതയുടെ പരിശീലകൻ
ന്യൂഡൽഹി: പന്ത്രണ്ടു പേരുടെ മരണത്തിനിടയാക്കിയ ഡൽഹി സ്ഫോടനത്തിന് ഉപയോഗിച്ചത് ഉയർന്ന നിലവാരമുള്ള സൈനിക സ്ഫോടക വസ്തുക്കളാണെന്ന് റിപ്പോർട്ട്. സൈന്യം ഉപയോഗിക്കുന്ന രാസവസ്തുവായ അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യമാണു കണ്ടെത്തിയത്. അതേസമയം, മറ്റു പദാർഥങ്ങൾ ഉപയോഗിച്ചിട്ടൂണ്ടോ എന്നതിൽ പരിശോധന തുടരുകയാണ്. രാജ്യത്തെ നടുക്കിയ സ്ഫോടനത്തിന്റെ അന്വേഷണം എൻഐഎയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. സ്ഫോടനത്തിന്റെ ആസൂത്രണം വിദേശത്തുനിന്നായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ സൂചനകളുണ്ട്. ഫോറൻസിക് സംഘം സംഭവസ്ഥലത്തുനിന്ന് 42ലേറെ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഏഴുപേർ കൂടി പിടിയിൽഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഏഴുപേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അഞ്ചു ഡോക്ടർമാർ ഉൾപ്പെടെ 15 പേർ അറസ്റ്റിലായി. മൂന്നു പേർ കസ്റ്റഡിയിലുണ്ട്. തിങ്കളാഴ്ച എട്ടുപേർ പിടിയിലായിരുന്നു. ഫരീദാബാദിലെ അൽ ഫലാഹ് യൂണിവേഴ്സിറ്റിയിൽ പരിശോധനകൾ തുടരുകയാണ്. ഇവിടുത്തെ മോസ്കിലെ ഇമാമിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്രീനഗർ സ്വദേശി മുഹമ്മദ് ഇഷ്താഖിനെയാണ് കസ്റ്റഡിയിലെടുത്തത്. യൂണിവേഴ്സിറ്റിയിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. വ്യത്യസ്ത…
Read Moreഡൽഹി സ്ഫോടനം: ഉത്തരവാദികളെ വെറുതെവിടില്ലെന്ന് പ്രതിരോധമന്ത്രി; ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നു പ്രധാനമന്ത്രി
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്ന് രാഷ്ട്രത്തിന് ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സ്ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കരുത്ത് നൽകണമെന്ന് പ്രാര്‍ഥിക്കുന്നു. ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്ന് ഉറപ്പ് നൽകുന്നു.’- രാജ്നാഥ് സിംഗ് പറഞ്ഞു. അതേസമയം, സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. സംഭവം ഉള്ളുലയ്ക്കുന്നതാണ്. ഉറ്റവരെ നഷ്ടമായവരുടെ വേദന മനസിലാക്കുന്നു. തിങ്കളാഴ്ച രാത്രി മുഴുവൻ സ്ഥിതിഗതികള്‍ വിലയിരുത്തി. അന്വേഷണ ഏജൻസികള്‍ ആഴത്തിൽ പരിശോധിക്കും. ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. ഭൂട്ടാൻ സന്ദര്‍ശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
Read Moreഡൽഹി സ്ഫോടനം: കേരളത്തിലും അതീവ ജാഗ്രതാനിർദേശം; സംശയാസ്പദമായി എന്തുകണ്ടാലും അറിയിക്കണമെന്ന് പോലീസ്
തിരുവനന്തപുരം: ഡല്‍ഹിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം. തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധനയും പോലീസ് വിന്യാസവും ശക്തമാക്കി. സംസ്ഥാനത്തെ റെയില്‍വെ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, ജനത്തിരക്കേറിയ സ്ഥലങ്ങള്‍ ഉള്പ്പെടെയുള്ളിടത്താണ് പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുന്നത്. ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരുടെ സഹായത്തോടെയാണ് പോലീസ് പരിശോധന നടക്കുന്നത്. തിരുവനന്തപുരം വിമാനത്താവള പരിസരം, തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന്, കൊച്ചുവേളി റെയില്‍വെ സ്റ്റേഷന്, തമ്പാനൂര്‍ ബസ് ഡിപ്പോ, കിഴക്കേകോട്ട ബസ് ഡിപ്പോ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ഇന്നു രാവിലെ മുതല്‍ പരിശോധന തുടങ്ങിയത്. യാത്രക്കാരുടെ ലഗേജുകള്‍ ഉള്‍പ്പെടെ സ്കാനര്‍ ഉള്‍പ്പെടെയുളള അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് പരിശോധന തുടരുന്നത്.സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദേശാനുസരണം ജില്ലാ പോലീസ് മേധാവിമാരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാ പരിശോധന പുരോഗമിക്കുന്നത്. സംശയാസ്പദമായി നിലയിൽ വ്യക്തികളെയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഗേജുകളും കാണപ്പെട്ടാല്‍ ജനങ്ങള്‍ പോലീസിനെ അറിയിക്കണമെന്ന് നിര്‍ദേശം…
Read Moreഡൽഹി സ്ഫോടനം; നടന്നത് ചാവേറാക്രമണം? ഉമർ മുഹമ്മദ് ചാവേർ? യുഎപിഎ ചുമത്തി കേസ്; കനത്ത സുരക്ഷയിൽ രാജ്യം
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം ചാവേറാക്രമണെന്ന് സൂചന. പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് ഭീകരൻ ഉമർ മുഹമ്മദെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഇയാൾ ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെടുന്ന വ്യക്തിയാണ്. ഇയാൾക്കു പാക്കിസ്ഥാൻ ആസ്ഥാനമായ ജെയ്ഷ ഇ മുഹമ്മദ് ഉൾപ്പെടെയുള്ള ഭീകരസംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. സ്ഫോടനം നടന്ന ഐ20 കാറിൽ കണ്ടെത്തിയ മൃതദേഹം ഉമർ മുഹമ്മദിന്റേതാണെന്ന് സൂചനകളുണ്ട്. കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽനിന്ന് കാറുമായി പോകുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇത് ഉമര്‍ മുഹമ്മദ് ആണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. പോലീസ് വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധനനടത്തുംകാറിൽ കണ്ടെത്തിയ മൃതദേഹം ഉമർ മുഹമ്മദിന്റേതാണെന്ന് ഉറപ്പാക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് ഡൽഹി പോലീസ് പറഞ്ഞു. ഫരീദാബാദ് സംഘത്തിലെ ഒളിവിൽ കഴിയുന്ന ഡോ. ഉമർ മുഹമ്മദ് സ്ഫോടന സമയത്ത് കാറിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് ഇന്റലിജൻസ്…
Read Moreകരുത്തിന്റെ പ്രതീകമായ ചെങ്കോട്ടയില്‍ 1997നുശേഷം സ്ഫോടനമുണ്ടാവുന്നത് മൂന്നാം തവണ
ന്യൂഡല്‍ഹി: രാജ്യത്തിന്റെ കരുത്തിന്റെ പ്രതീകമായ ചെങ്കോട്ടയില്‍ 1997 നുശേഷം സ്ഫോടനമുണ്ടാകുന്നത് മൂന്നാംതവണ. ഡല്‍ഹിയില്‍ 15 തവണയും. ഇതില്‍ ഏഴും 1997ല്‍ മാസങ്ങളുടെ ഇടവേളകളിലായിരുന്നു. 1997 ജനുവരി 9: ആദായനികുതി ഓഫീസ് മേഖലയിലെ പോലീസ് ആസ്ഥാനത്തുണ്ടായ സ്ഫോടനത്തില്‍ 50 പേര്‍ക്കു പരിക്കേറ്റു. ഒക്ടോബര്‍-1: സദര്‍ ബസാര്‍ മേഖലയില്‍ ഘോഷയാത്രയ്ക്കിടെ സ്ഫോടനത്തില്‍ 30 പേര്‍ക്കു പരിക്ക്. ഒക്ടോബര്‍ 10: ശാന്തിവനം, കൗരിയപുള്, കിംഗ്സ് വേ എന്നിവിടങ്ങളിലുണ്ടായ മൂന്ന് ബോംബ് സ്ഫോടനങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 16 പേര്‍ക്ക് പരിക്ക്. ഒക്ടോബര്‍ 18: റാണിബാഗ് മാര്‍ക്കറ്റിലുണ്ടായ ഇരട്ടസ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 23 പേര്‍ക്കു പരിക്ക്. ഒക്ടോബര്‍ 26: കരോള്‍ബാഗ് മാര്‍ക്കറ്റിലുണ്ടായ ഇരട്ടസ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 34 പേര്‍ക്കു പരിക്ക്. നവംബര്‍ 30: ചെങ്കോട്ട പരിസരത്ത് ഇരട്ട സ്ഫോടനത്തില്‍ മൂന്നു മരണം, 70 പേര്‍ക്കു പരിക്ക്. ഡിസംബര്‍ 30: പഞ്ചാബിബാഗിനു സമീപം ബസിലുണ്ടായ സ്ഫോടനത്തില്‍…
Read Moreവലിയൊരു ശബ്ദത്തോടെ ചെങ്കോട്ട നടുങ്ങി, ഒപ്പം രാജ്യവും; തൊട്ടടുത്തു ജുമാ മസ്ജിദും വലിയ ഇലക്ട്രോണിക് മാർക്കറ്റും; ആശങ്കയോടെ നഗരവാസികൾ
ന്യൂഡൽഹി; ചരിത്രസ്മാരകമായ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിന്റെ ആഘാതത്തിലാണു രാജ്യം. നഗരവാസികളിൽ ഇതു വലിയ ആശങ്ക പരത്തി. സ്ഫോടനമുണ്ടായ മെട്രോ സ്റ്റേഷന്റെ ഒന്നാം ഗേറ്റിനു സമീപത്തുനിന്ന് കേവലം 270 മീറ്റർ മാത്രം അകലെയാണു ചെങ്കോട്ട സ്ഥിതിചെയ്യുന്നത്. ഇവിടെനിന്ന് കേവലം 250 മീറ്റർ മാത്രം അകലെയാണ് ഏഷ്യയിലെ ഏറ്റവും പഴയതും വലിപ്പമേറിയതുമായ ഇലക്ട്രോണിക് മാർക്കറ്റുകളിലൊന്നായ ഓൾഡ് ലജ്പത് റായ് മാർക്കറ്റ്. 500 മീറ്റർ അകലെ ഡൽഹി ജുമാ മസ്ജിദും സ്ഥിതിചെയ്യുന്നു. പരന്പരാഗതമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിലാണ് പ്രധാനമന്ത്രി ദേശീയ പതാകയുയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യാറുള്ളത്. നിത്യേന ആയിരക്കണക്കിനു സഞ്ചാരികളാണ് ചെങ്കോട്ട സന്ദർശിക്കാനെത്തുന്നത്. ഇതിൽ നല്ലൊരുപങ്ക് സഞ്ചാരികളും മെട്രോയിലെത്തി ഇന്നലെ സ്ഫോടനം നടന്ന റോഡിലൂടെ നടന്നാണ് ചെങ്കോട്ടയിലെത്തുന്നത്. ചെങ്കോട്ടയിലേക്കുള്ള പ്രവേശനസമയം രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ്. തിരക്കേറിയ സമയത്തായിരുന്നു സ്ഫോടനമെങ്കിൽ ആളപായം കനത്ത തോതിലുണ്ടാകുമായിരുന്നു.
Read Moreചെങ്കോട്ട സ്ഫോടനം; പാക്കിസ്ഥാൻ പാലൂട്ടി വളർത്തുന്ന ഭീകര സംഘടനകളിലേക്ക് അന്വേഷണം; ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളായേക്കും
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഇന്നലെയുണ്ടായ സ്ഫോടന സംഭവത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പാക്കിസ്ഥാൻ പാലൂട്ടി വളർത്തുന്ന ഭീകര സംഘടനകളിലേക്കാണ് അന്വേഷണ ഏജൻസികളുടെ നിഗമനമെത്തുന്നത്. പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായാൽ ആ രാജ്യത്തിനെതിരേ “ഓപ്പറേഷൻ സിന്ദൂറി’ നേക്കാൾ കൂടുതൽ ശക്തമായ മറുപടി നൽകാൻ ഇന്ത്യ നിർബന്ധിതമാകും. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള വലിയ സംഘർഷത്തിലേക്ക് വഴിമാറുകയും ചെയ്യും. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് വഷളായ ബന്ധം അതുപോലെ തുടരുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങൾ. ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണം ജമ്മുകാഷ്മീരിലെ വിനോദസഞ്ചാരകേന്ദ്രമായ പഹൽഗാമിൽ കഴിഞ്ഞ ഏപ്രിൽ 22ന് ഒരു മലയാളിയുൾപ്പെടെ 26 പേരുടെ ജീവനുകൾ കവർന്ന ഭീകരാക്രമണം രാജ്യത്തെ ഞെട്ടിച്ചിരുന്നു. 40 സിആർപിഎഫ് ഭടന്മാർ കൊല്ലപ്പെട്ട 2019 ഫെബ്രുവരി 14ലെ പുൽവാമ ഭീകരാക്രമണത്തിനുശേഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. പാക് ഭീകരസംഘടനകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ദ റസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. എൻഐഎയാണ് കേസ് അന്വേഷിക്കുന്നത്.…
Read More