കൊച്ചി: എറണാകുളം ജില്ലയിലെ ഫ്ലിപ്പ് കാര്‍ട്ട് ഡെലിവറി ഹബുകളില്‍ 1.61 കോടി രൂപയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മൂന്നു ഡെലിവറി ഹബ് ചുമതലക്കാര്‍ക്കെതിരെ കേസ്. ഫ്ലിപ്പ്കാര്‍ട്ടിന്റെ കാഞ്ഞൂര്‍, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ഡെലിവറി ഹബുകളിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഈ ഹബുകളുടെ ചുമതലക്കാരായ സിദ്ദിഖ് കെ. അലിയാര്(കാഞ്ഞൂര്‍), ജാസിം ദിലീപ്(കുറുപ്പംപടി), പി.എ. ഹാരിസ്(മേക്കാഡ്), മാഹിന്‍ നൗഷാദ്(മൂവാറ്റുപുഴ) എന്നിവരെ പ്രതികളാക്കിയത്. ഫ്ലിപ്പ്കാര്‍ട്ട് എന്‍ഫോഴ്സ്മെന്റ് ഓഫീസറുടെ പരാതിയില്‍ എറണാകുളം റൂറല്‍ സൈബര്‍ പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ഓഗസ്റ്റ് 31 മുതല്‍ ഒക്ടോബര്‍ 26 വരെയുള്ള കാലയളവില്‍ പല ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് വ്യാജ വിലാസത്തിലാണ് പ്രതികള്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്നും ഫോണുകള്‍ വാങ്ങിയിരുന്നത്. ആപ്പിള്‍(ഐഫോണ്‍), സാംസംഗ് ഗ്യാലക്സി, വിവോ, ഐക്യൂ എന്നീ ബ്രാന്‍ഡുകളുടെ 1,61,19,248 രൂപ വില വരുന്ന 332 ഫോണുകളാണ് പ്രതികള്‍ കൈക്കലാക്കിയത്. കാഞ്ഞൂര്‍ ഡെലിവറി ഹബില്‍…
Read MoreDay: November 15, 2025
ഡൽഹി വായു ഗുണനിലവാരം ഗുരുതരം: വാഹനങ്ങൾക്കു നിയന്ത്രണം
ഡൽഹി: വായു ഗുണനിലവാര സൂചിക 400 കടന്നതോടെ ഡൽഹിയിൽ വാഹനങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം. സമീപപ്രദേശങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നോയിഡ, ഗുഡ്ഗാവ്, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലുമാണു നിരോധനം. ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ മൂന്നാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ബിഎസ്-3 എന്‍ജിനുകള്‍ ഉപയോഗിക്കുന്ന പെട്രോള്‍ വാഹനങ്ങൾക്കും ബിഎസ്-4 ഡീസല്‍ എന്ജിന് വാഹനങ്ങൾക്കുമാണ് നിരോധനം. അടിയന്തര സ്വഭാവമില്ലാത്ത ഡീസല്‍ ചരക്ക് വാഹനങ്ങള്‍ക്കും സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്നതല്ലാത്ത ഇതരസംസ്ഥാന ബസുകള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. ഭിന്നശേഷിക്കാര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇളവുണ്ട്. വിലക്ക് ലംഘിച്ച് വാഹനവുമായി ഇറങ്ങുന്നവരില്‍ നിന്ന് 20,000 രൂപ വരെ പിഴ ഈടാക്കുമെന്ന് അധികൃതര്‍.
Read Moreആർത്തവ സമയത്ത് പാഡോ വെള്ളമോ ഉപയോഗിക്കാറില്ല, ർധനഗ്നയായി നടന്നിട്ടുണ്ട്: യാത്രയ്ക്കിടയിലെ അനുഭവങ്ങൾ വെളിപ്പെടുത്തി ബാക്ക് പാക്കർ അരുണിമ
മലയാളികൾക്ക് ഏറെ സുപരിചിതയായ ട്രാവൽ വ്ലോഗറാണ് ബാക്ക് പാക്കർ എന്ന അരുണിമ. ചുരുങ്ങിയ കാലം കൊണ്ട് ഈ ഇരുപത്തിയാറുകാരി പെൺകുട്ടി ചെന്നെത്താത്ത നാടും നഗരവും ഗ്രാമങ്ങളുമില്ല. നല്ലതും ചീത്തയുമായ ധാരാളം അനുഭവങ്ങൾ യാത്രയ്ക്കിടെ അരുണിമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ യാത്രകളിൽ നേരിട്ട അനുഭവങ്ങൾ അരുണിമ തുറന്ന് പറഞ്ഞതാണ് ഇപ്പോൾ വൈറലാകുന്നത്. തനിക്കുണ്ടാകുന്ന അനുഭവങ്ങൾ മാത്രമാണ് വീഡിയോയായി ചെയ്യുന്നത്. അല്ലാതെ താനൊരു കണ്ടന്റ് ക്രിയേറ്റർ അല്ലന്നും അരുണിമ പറഞ്ഞു. യാത്രയുടെ അമ്പത് ശതമാനം കാര്യങ്ങൾ മാത്രമെ നിങ്ങൾ കാണുന്നുള്ളു. പബ്ബിലും ബാറിലും എല്ലാം പോകാറുണ്ട്. രാത്രി മുഴുവൻ ഡാൻസ് ബാറിൽ ചിലവഴിക്കാറുമുണ്ട്. അതൊന്നും എവിടേയും പോസ്റ്റ് ചെയ്യാറില്ലന്നും അരുണിമ കൂട്ടിച്ചേർത്തു. മൂന്ന് വർഷം മുമ്പ് എത്യോപിയയിൽ പോയപ്പോൾ അവിടെയുള്ള ഗോത്രവർഗക്കാർക്കൊപ്പം അർധനഗ്നയായി താൻ ജീവിച്ചിട്ടുണ്ടെന്ന് അരുണിമ പറഞ്ഞു. അംഗോളയിൽ പോയപ്പോഴും അതുപോലെ ജീവിച്ചു. നമീബിയയിൽ പോയപ്പോൾ നേരിട്ട അനുഭവങ്ങളും…
Read Moreപൊടിമീൻപോലും കിട്ടുന്നില്ല; കാലാവസ്ഥാവ്യതിയാനവും കടലിലെ ഒഴുക്കും: തീരദേശം വീണ്ടും പട്ടിണിയിൽ
അമ്പലപ്പുഴ: കാലാവസ്ഥ വ്യതിയാനവും കടലിലെ ഒഴുക്കും ശക്തമായതോടെ തീരദേശം വീണ്ടും പട്ടിണിയിൽ. രണ്ടു ദിവസമായി കടലിൽ പോകുന്ന പൊന്തുവലക്കാർക്കും നിരാശ മാത്രമാണ് ബാക്കി . പൊടിമീൻപോലും കിട്ടുന്നില്ല. ചാകരപ്രദേശമായ തോട്ടപ്പള്ളി ഹാർബറിൽനിന്നു തുടർച്ചയായി മത്സ്യബന്ധനത്തിനു പോയ ചില നീട്ടുവള്ളങ്ങൾക്ക് ഒഴാഴ്ച മുമ്പുവരെ മത്തി കിട്ടിയിരുന്നെങ്കിൽ അവർക്കും ഇന്ധനച്ചെലവു മാത്രം മിച്ചമായാണ് കരയ്ക്കെത്തിയത്. ഒരു ദിവസം മത്സ്യബന്ധനത്തിനു പോയി തിരികെയെത്തുമ്പോൾ 5000 രൂപ ഇന്ധനച്ചെലവു മാത്രമാകും. തൊഴിലാളികളുടെ ഭക്ഷണച്ചെലവു വേറെയും. ഇതിനുള്ള മത്സ്യം പോലും കിട്ടാതായതോടെ വള്ളവും വലയും കരയ്ക്കു കയറ്റിയിരിക്കുകയാണ് ഭൂരിഭാഗം തൊഴിലാളികളും.
Read Moreവഴിയിൽ തടഞ്ഞ് നിർത്തി തലയ്ക്ക് കല്ലിനിടിച്ച് കൊല്ലാൻ ശ്രമം; ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്ത ഭർത്താവിനാണ് ക്രൂരമർദനമേറ്റത്; യുവാക്കൾക്ക് 7 വർഷം കഠിന തടവ്
ചേർത്തല: ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സുഹൃത്തുക്കളായ നാല് യുവാക്കളെ കോടതി കഠിനതടവിന് ശിക്ഷിച്ചു. ചേർത്തല നഗരസഭ 30-ാം വാർഡ് കുട്ടപ്പുറത്ത് വീട്ടിൽ പ്രമോദ് (വാവാ പ്രമോദ്), നഗരസഭ 28-ാം വാർഡ് നെല്ലിക്കൽ ലിജോ ജോസഫ്, തൈക്കൽ പട്ടണശേരി കോളനി നിവാസികളായ പ്രിൻസ്, ജോൺ ബോസ്കോ എന്നിവരെയാണ് ചേർത്തല അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജ് എസ്. ലക്ഷ്മി ശിക്ഷിച്ചത്. 2018 ആഗസ്റ്റ് 16ന് ചേർത്തല ചുടുകാട് ജംഗ്ഷന് സമീപത്തു വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയും സുഹൃത്തുക്കളും രണ്ടു ബൈക്കുകളിലായി എത്തി ഹെൽമറ്റും കല്ലുംകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ചേർത്തല സ്വദേശിയെ അവിടെ കൂടിയ അയൽവാസികൾ ഉടനടി ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് ജീവൻ രക്ഷിച്ചത്. ചേർത്തല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിവിധ വകുപ്പുകളിൽ ഏഴുവർഷം കഠിന തടവിനും 50,000…
Read Moreയുക്രെയ്ൻ ഡ്രോൺ ആക്രമണം: റഷ്യൻ എണ്ണ കയറ്റുമതി നിലച്ചു; റഷ്യൻ വ്യോമാക്രമണത്തിൽ യുക്രെയ്നിൽ ആറു മരണം
മോസ്കോ: യുക്രെയ്ന് സേനയുടെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് റഷ്യയിലെ നൊവ്റോസീസ്ക് തുറമുഖത്തുനിന്നുള്ള എണ്ണ കയറ്റുമതി നിർത്തിവച്ചു. വ്യാഴാഴ്ച രാത്രി നടന്ന ആക്രമണത്തിൽ തുറമുഖത്തിനും അതിനോടു ചേർന്നുള്ള എണ്ണശുദ്ധീകരണ ശാലയ്ക്കും വലിയ നാശനഷ്ടമുണ്ടായി എന്നാണു റിപ്പോർട്ട്. കരിങ്കടൽ തീരത്തെ നൊവ്റോസീസ്ക് തുറമുഖത്തുനിന്നാണ് റഷ്യ പല ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത്. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പൽ, പാർപ്പിട സമുച്ചയങ്ങൾ എന്നിവയ്ക്കും ഡ്രോൺ ആക്രമണത്തിൽ കേടുപാടുണ്ടായി. കപ്പലിലെ മൂന്നു ജീവനക്കാർക്കു പരിക്കേറ്റു. ആക്രമണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ റഷ്യ തയാറായിട്ടില്ല. ഓരോ ദിവസവും ഏഴര ലക്ഷത്തിലധികം വീപ്പ അസംസ്കൃത എണ്ണയാണ് നൊവ്റോസീസ്കിൽനിന്നു റഷ്യ കയറ്റുമതി ചെയ്യുന്നത്. തുറമുഖത്തെ ധാന്യക്കയറ്റുമതി ടെർമിനലിൽ ആക്രമണമുണ്ടായെങ്കിലും പ്രവർത്തനം തടസപ്പെട്ടിട്ടില്ല. ഇതിനു പിന്നാലെ റഷ്യൻ സേന യുക്രെയ്നിൽ വൻ വ്യോമാക്രമണം നടത്തി. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ആറു പേർ കൊല്ലപ്പെടുകയും 35 പേർക്കു പരിക്കേൽക്കുകയും ചെയ്തു. 430 ഡ്രോണുകളും 18…
Read Moreകൺമുമ്പിൽ പുലി; നിലവിളിച്ചോടി തോട്ടം തൊഴിലാളികൾ; പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് വനംവകുപ്പ്
മുണ്ടക്കയം ഈസ്റ്റ്: പുലിയുടെ ആക്രമണത്തിൽനിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തോട്ടം തൊഴിലാളികൾ.കൊക്കയാർ പഞ്ചായത്തിന്റെ പാരിസൺ എസ്റ്റേറ്റിൽ ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. എസ്റ്റേറ്റിന്റെ ഭാഗമായ നാലാംകാട് ഭാഗത്ത് ടാപ്പിംഗിനു പോയ തൊഴിലാളി മുടാവേലിതേക്കൂറ്റ് പി.കെ. പ്രമീളയാണ് പുലിയുടെ മുന്നിൽ അകപ്പെട്ടത്. ഏറെനാളുകളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. പശുക്കളെ കൊന്ന് ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസവും എസ്റ്റേറ്റിന്റെ ഈ ഭാഗത്തുനിന്ന് തൊഴിലാളികൾ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് തൊഴിലാളികൾ സംഘമായിട്ടാണ് ഈ ഭാഗത്ത് ടാപ്പിംഗിന് പോയിരുന്നത്. ഇവരുടെ സുരക്ഷയ്ക്കായി എസ്റ്റേറ്റ് മാനേജ്മെന്റ് സൂപ്പർവൈസർമാരെയും അയച്ചിരുന്നു. രാവിലെ നാലാംകാട് ഭാഗത്ത് ടാപ്പിംഗിനെത്തിയ പ്രമീള തൊട്ടുമുന്നിൽ പുലിയെ കാണുകയായിരുന്നു.പ്രമീള പുലിയെ കണ്ട് നിലവിളിച്ചോടിയെത്തി മറ്റ് തൊഴിലാളികളെ വിവരം അറിയിക്കുകയും ഇവരും ഓടി രക്ഷപ്പെടുകയുമായിരുന്നു. പുലിയുടെ മുന്നിൽനിന്നു രക്ഷപ്പെട്ടെങ്കിലും പ്രമീളയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഭർത്താവും തൊഴിലാളികളും ചേർന്ന് ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി കുടുംബങ്ങളുള്ള…
Read Moreതദ്ദേശ തെരഞ്ഞെടുപ്പ്: പോത്തൻകോട് കോൺഗ്രസിനായി ട്രാൻസ്ജെൻഡർ അമേയ പ്രസാദ് മത്സരിക്കുന്നു
തിരുവനന്തപുരം: ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അമേയ പ്രസാദ് പോത്തൻകോട് ഡിവിഷനിൽ ജനവിധി തേടും. ജില്ലാ പഞ്ചായത്തിൽ പതിമൂന്ന് സീറ്റിലേക്ക് കൂടി കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അന്‍സജിത റസല്‍, കരുകുളം പഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡാ സൈമണ്‍ എന്നിവരാണ് പുറത്തുവന്ന ആദ്യഘട്ട പട്ടികയിലെ പ്രമുഖർ. നാവായിക്കുളം സീറ്റിൽ ആർഎസ്പിയും കണിയാപുരം സീറ്റിൽ മുസ്ലീം ലീഗും മത്സരിക്കും. എന്നാൽ പാലോട് സീറ്റ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് നൽകിയില്ല. ഡിസിസി വൈസ് പ്രസിഡന്റ് സുധീര്‍ഷാ പാലോട് കല്ലറയിൽ ജനവിധി തേടും.
Read Moreനിയമ വിദ്യാർഥി പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; പരാതി നൽകി വീട്ടുകാർ; ഒളിവിൽപ്പോയ വിദ്യാർഥിയെ വലയിലാക്കി പോലീസ്
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച നിയമ വിദ്യാർഥി പിടിയിൽ. മലയിൻകീഴ് സ്വദേശിയായ ശ്രേയസ് (19) ആണ് കേസിൽ അറസ്റ്റിലായത്. ഇയാൾ കേരള ലോ അക്കാദമിയിലെ ഒന്നാം വർഷ വിദ്യാർഥിയാണ്. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പ്രതി മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്. കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയതിന് പിന്നാലെ ശ്രേയസ് ഒളിവിൽ പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ പേയാട് നിന്ന് പിടികൂടുകയായിരുന്നു. വിളപ്പിൽശാല പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Read More