സുൽത്താൻ ബത്തേരി: വയനാട് പുല്‍പ്പള്ളി ചേകാടി എയുപി സ്കൂളിലെ വിദ്യാര്‍ഥികൾക്ക് ഭക്ഷ്യവിഷബാധ. 24 വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടികൾക്ക് ഛര്‍ദിയും തലവേദനയും വയറുവേദനയുമുൾപ്പെടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. സ്കൂളിൽ നിന്ന് വിനോദയാത്രക്ക് പോയപ്പോൾ കൊണ്ടുപോയ ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. വിദ്യാർഥികൾ മാനന്തവാടി മെഡിക്കൽ കോളജിൽ ആണ് ചികിത്സയിലുള്ളത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
Read MoreDay: November 23, 2025
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് ഏഴ് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്കാണ് യെല്ലോ അലർട്ട്. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി കടലിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം അനുഭവപ്പെടുന്നു. മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 24 ഓടെ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്പെടാൻ സാധ്യതയുണ്ട്.
Read Moreസ്പായിൽ പോയ സിപിഒയെ ഭീഷണിപ്പെടുത്തി 4 ലക്ഷം തട്ടി; എസ്ഐയ്ക്ക് സസ്പെന്ഷന്; കൂട്ടാളി പിടിയിൽ
കൊച്ചി: സ്പായില്‍ നിന്ന് മാല മോഷ്ടിച്ചെന്ന് ആരോപിച്ച് സിവിൽ പോലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ എസ്ഐക്കെതിരെ നടപടി. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ. ബൈജുവിനെ സസ്പെൻഡ് ചെയ്തു. തട്ടിയെടുത്ത പണത്തില്‍ രണ്ട് ലക്ഷം രൂപ എസ്ഐ ബൈജുവിന് ലഭിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കേസിൽ എസ്ഐ ബൈജുവിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം ശക്തമാക്കി. മോഷണ വിവരം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തി ബൈജുവും സംഘവും ചേർന്ന് നാലുലക്ഷം രൂപ കൈക്കലാക്കിയെന്നാണ് കേസ്. സംഭവത്തില്‍ സ്പാ നടത്തുന്ന യുവതിയെ അടക്കം മൂന്നുപേരെ പ്രതി ചേര്‍ത്തു. ബൈജുവിന്റെ കൂട്ടാളിയെ പോലീസ് പിടികൂടിയിട്ടുണ്ട്. സ്പാ നടത്തുന്ന യുവതിയും ഒളിവിലാണ്. നവംബര്‍ എട്ടിനാണ് സിപിഒ സ്പായിലെത്തി മടങ്ങിയത്. ഇതിന് പിന്നാലെ സ്പാ നടത്തുന്ന യുവതി മാല നഷ്ടമായ കാര്യം പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും, പോലീസുകാരൻ എടുത്തു കൊണ്ടുപോയതാണെന്ന് ആരോപിക്കുകയും ചെയ്തു. പിന്നാലെ…
Read Moreഅഗ്നിരക്ഷാസേനയും സമ്മതിച്ചു പോത്തിനോട് വേദമോതിയിട്ടു കാര്യമില്ല: വൈറലായി ദേശീയ പാതയിലുടെയുള്ള പോത്തുകളുടെ നടത്തം
സർവീസ് റോഡുകളിൽ നിന്ന് പുതിയ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനു ട്രാഫിക് നിയന്ത്രണങ്ങളുണ്ടെന്നും കാൽനടയാത്രക്കാർ ദേശീയപാത മുറിച്ചുകടക്കരുതെന്നും അധികൃതർ പലതവണ മുന്നറിയിപ്പ് നൽകുന്നതാണ്. പക്ഷേ, മനുഷ്യർ തന്നെ പലപ്പോഴും ഇതൊന്നും വകവയ്ക്കാതെ അപകടങ്ങൾ വരുത്തിവയ്ക്കുന്ന കാലത്ത് പോത്തുകളോടു നിയമമോതിയിട്ട് കാര്യമില്ലല്ലോ. ഇന്നലെ ഉച്ചകഴിഞ്ഞ് കാസർഗോഡിനു സമീപം ഏരിയാലിൽ പുതിയ ദേശീയപാതയിലൂടെ അലസഗമനം നടത്തിയ പോത്തുകൾ മണിക്കൂറുകളോളമാണു ഗതാഗതതടസം സൃഷ്ടിച്ചത്. ഇരുവശങ്ങളിലും പാർശ്വഭിത്തികളുള്ള ദേശീയപാതയിൽനിന്ന് ഇവയെ പുറത്തെത്തിക്കാനും പാടായതിനാൽ നാലു കിലോമീറ്ററോളം ദൂരം അഗ്നിരക്ഷാസേനാംഗങ്ങൾ ഇവയ്ക്കൊപ്പം നടക്കേണ്ടി വന്നു. ഏരിയാൽ വയലിൽ മേയാൻ വിട്ടിരുന്ന 12 പോത്തുകളടങ്ങിയ കൂട്ടമാണ് ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ പുല്ലുതിന്ന് വയറുനിറഞ്ഞപ്പോൾ ദേശീയപാത സന്ദർശിക്കാനിറങ്ങിയത്. അടുക്കത്ത് വയലിൽനിന്ന് ഏരിയാൽ ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെയാണ് ഇവ ദേശീയപാതയിലേക്കു കയറിയത്. കയറിക്കഴിഞ്ഞതോടെ പുറത്തുകടക്കാൻ വഴിയില്ലാതെ ഏരിയാലിൽനിന്ന് കാസർഗോഡ് ഭാഗത്തേക്കു നടന്നുനീങ്ങുകയായിരുന്നു. പോത്തുകൾ ദേശീയപാതയിലൂടെ നടന്നുനീങ്ങുന്നതു കണ്ട വഴിയാത്രക്കാരാണു കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്.…
Read Moreആശുപത്രിയില്‍ വിവാഹിതയായ ആവണിയുടെ നട്ടെല്ല് ശസ്ത്രക്രിയ വിജയകരം: ചികിത്സ സൗജന്യമാക്കി ആശുപത്രി
വിവാഹദിവസം അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് എറണാകുളം ലേക്ഷോര് ആശുപത്രിയുടെ അത്യാഹിതവിഭാഗത്തില്‍ വിവാഹിതയായ ആവണിയുടെ നട്ടെല്ല് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ. സുധീഷ് കരുണാകരന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 9.35ന് ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയ്ക്ക് 12 ഓടെയാണ് അവസാനിച്ചത്. ഇടുപ്പെല്ല് കൂടാതെ നട്ടെല്ലിന്റെ പ്രധാന ഭാഗമായ എല്‍4 ഭാഗത്താണ് ആവണിക്ക് ഗുരുതര പരിക്കേറ്റത്. ഞരമ്പിനേറ്റ തകരാര്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പരിഹരിച്ചെന്ന് ഡോ. സുധീഷ് കരുണാകരന് വ്യക്തമാക്കി. ന്യൂറോ സര്‍ജറി, എമര്‍ജന്‍സി, അനസ്തേഷ്യ, കാര്‍ഡിയോ തൊറാസിക് എന്നീ വിഭാഗങ്ങളടങ്ങിയ വിദഗ്ധസംഘമാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയത്. സര്‍ജറിക്കുശേഷം ആവണി ന്യൂറോ സയന്‍സസ് ഐസിയുവില്‍ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം നടക്കേണ്ടിയിരുന്നത്. മേയ്ക്കപ് ഒരുക്കങ്ങള്‍ക്കായി പോകുന്നതിനിടെ പുലര്‍ച്ചെ മൂന്നിന് ആവണി സഞ്ചരിച്ച കാര്‍ കുമരകത്ത് അപകടത്തില്‍പ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആവണിയെ വിദഗ്ധ ചികിത്സയ്ക്കായി…
Read Moreഇതാണ് ശരിക്കും വോട്ട്ഫാമിലി: പേരിൽ ‘വോട്ടു’ള്ള കുടുംബം; ആല്‍ബര്‍ട്ട് ബര്‍ത്തലോമിയോ വോട്ടും തലമുറയും
ഇതാണ് ശരിക്കും വോട്ട്ഫാമിലി… കുടുംബത്തിലെ ഒരോരുത്തരുടെയും പേരവസാനിക്കുന്നത് ‘വോട്ടി’ലാണ്. വോട്ടര്‍പട്ടികയിലുള്ള പേരിനെക്കുറിച്ചല്ല പറയുന്നത്. കോഴിക്കോട്ടെ റോബിന്‍സണ്‍ റോഡിലെ ബ്രിട്ടീഷ് ആര്‍മിയിലെ ക്യാപ്റ്റന്‍ ആയിരുന്ന ജര്മന്കാരന് ആല്‍ബര്‍ട്ട് ബര്‍ത്തലോമിയോ വോട്ടില്‍നിന്ന് ആരംഭിക്കുന്നു ഈ ‘വോട്ടു’ വിശേഷം. ആല്‍ബര്‍ട്ട് പേരിനോടു കൂടെ ‘വോട്ട്’ എന്ന സ്ഥാനപ്പേര് ചേര്‍ക്കുകയായിരുന്നു. പിന്നീട് കുടുംബാംഗങ്ങളുടെ പേരിന്റെ അവസാനത്തിലെല്ലാം ആ വോട്ട് വന്നു. ക്യാപ്റ്റന്‍ ആല്ബര്ട്ടിനുശേഷം നാലു തലമുറ കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും കുടുംബം വോട്ട് എന്ന സ്ഥാനപ്പേര് ഉപേക്ഷിച്ചിട്ടില്ല. ക്യാപ്റ്റന്‍ ആല്‍ബര്‍ട്ട് ബര്‍ത്തലോമിയോയുടെ മകന്റെ പേര് ബെസ്റ്റിന് ബോബി വോട്ട്, ബെസ്റ്റിന്റെ മകന് ആര്‍ബര്‍ട്ട് വോട്ട്, ആര്‍ബര്‍ട്ടിന്റെ അമ്മ അല്‍ഫോന്‍സ വോട്ട്. പ്രവാസിയാണ് അല്‍ബര്‍ട്ട് വോട്ട്. ഭാര്യ ജൂലി വോട്ട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹൈസ്കൂളിലെ പ്രൈമറി വിഭാഗം ഇംഗ്ലീഷ് അധ്യാപികയാണ്. മക്കളായ അലിസ്റ്റ ഇഗ്നേഷ്യസ് വോട്ട്, അലീഷ മേരി വോട്ട്…
Read Moreപോരാട്ടത്തിന്റെ നാളുകൾ… ട്രാൻസ് വുമണ്‍ അമേയ പ്രസാദിന് വനിതാ സീറ്റിൽ മത്സരിക്കാം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തൻകോട് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ട്രാൻസ് വുമണ്‍ അമേയ പ്രസാദിന് വനിതാ സംവരണ സീറ്റിൽ മത്സരിക്കാമെന്ന് സ്ഥിരീകരണം. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടന്ന ഇന്നലെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായത്. രേഖകൾ പ്രകാരം വനിതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേയയുടെ നാമനിർദേശപത്രിക അംഗീകരിച്ചത്. ട്രാൻസ്വുമണായ അമേയയുടെ പേരിനൊപ്പം ട്രാൻസ് ജെൻഡർ എന്ന് രേഖപ്പെടുത്തിരുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. വിഷയത്തിൽ അമേയ ഹൈക്കോടതിയെ സമീപിക്കുകയും ഇക്കാര്യത്തിൽ വരണാധികാരിക്ക് തീരുമാനമെടുക്കാമെന്ന് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ അമേയയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് വരണാധികാരിയും വ്യക്തമാക്കിയതോടെയാണ് സ്ഥാനാർഥിത്വത്തിന് കളമൊരുങ്ങിയത്.
Read More