17കാരനായ വിദ്യാര്‍ഥിയെ 45കാരി ലൈംഗികമായി ഉപയോഗിച്ചത് രണ്ടു വര്‍ഷം ! ആന്റിയുടെ വീട്ടില്‍ നിന്ന് പഠിക്കണമെന്നു പറഞ്ഞതിനെ മാതാപിതാക്കള്‍ എതിര്‍ത്തപ്പോള്‍ പ്രതിഷേധം തീര്‍ത്തത് ടിവി തല്ലിപ്പൊട്ടിച്ച്; വെളിച്ചത്തായിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന പീഡനകഥ…

തിരുവനന്തപുരം: കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം കേരളത്തില്‍ നാള്‍ക്കു നാള്‍ വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ 17കാരനെ കഴിഞ്ഞ രണ്ടു വര്‍ഷമായി ലൈംഗികമായി ഉപയോഗിച്ചു വന്നിരുന്ന 45കാരിയുടെ ക്രൂരത പുറത്തു വന്നത് കേരളീയരെയാകെ ഞെട്ടിച്ചിരക്കുകയാണ്.
തിരുവനന്തപുരം പൊഴിയൂര്‍ പൊലീസാണ് 45കാരിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.

കുട്ടി വിട്ടില്‍ വിരുന്നിന് വന്നപ്പോഴാണ് ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയായത്. ഈ സംഭവത്തിന് ശേഷം ആന്റിയുടെ വീട്ടില്‍ പോകുന്നത് വിദ്യാര്‍ത്ഥി പതിവാക്കി. ക്ലാസ് കട്ട് ചെയ്തുവരെയാണ് വിദ്യാര്‍ഥി ഇവരുടെ വീട്ടില്‍ പോയിരുന്നത്.

ഇതിനു ശേഷം ആന്റിയുടെ വീട്ടില്‍ താമസിച്ച് സ്‌കൂളില്‍ പോകണമെന്ന് വിദ്യാര്‍ത്ഥി മാതാപിതാക്കളോട് വാശി പിടിച്ചു. ഇത് മാതാപിതാക്കള്‍ വിസ്സമ്മതിച്ചതോടെ അവരെ വിദ്യാര്‍ത്ഥി അക്രമിക്കാന്‍ തുടങ്ങുകയും വീട്ടിലെ ടിവി വരെ തല്ലിപ്പൊട്ടിച്ച സംഭവവും ഉണ്ടായി. മകന്‍ അക്രമ വാസന തുടര്‍ച്ചയാക്കിയതോടെയാണ് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിനെ സമീപിച്ചത്.

ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് നടന്ന സംഭവം 17കാരന്‍ വെളിപ്പെടുത്തിയത്. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും പൊഴിയൂര്‍ പൊലീസ് വ്യക്തമാക്കി. സംസ്ഥാനത്ത് കഴിഞ്ഞ നാലുമാസത്തിനിടെ 1156 പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. ഏറ്റവും കുറവ് ഇടുക്കിയിലും.

Related posts