വൃദ്ധയായ അമ്മയെ പൂട്ടിയിട്ട ശേഷം മകളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. തൊടുപുഴ കരിങ്കുന്നത്താണ് നാല്പത്തിയാറുകാരി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ കരിങ്കുന്നം സ്വദേശി മനു(45) അറസ്റ്റില്‍. ഏപ്രില്‍ നാലിനാണ് സംഭവം ഉണ്ടായത്. വീട്ടിലെ അറ്റകുറ്റിപ്പണിക്കായി എത്തിയതായിരുന്നു മനു. ഇയാള്‍ വീട്ടിലെത്തിയപ്പോള്‍ വൃദ്ധയായ അമ്മയും ഭിന്നശേഷിക്കാരിയായ മകളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അമ്മയെ അടുത്ത മുറിയില്‍ പൂട്ടിയിട്ട ശേഷം മകളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.അവശനിലയിലായ മകളെ അമ്മ തന്നെ ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ തൊടുപുഴ ഡിവൈഎസ്പിക്ക് അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിനു പിന്നാലെ കടന്നുകളഞ്ഞ ഇയാളെ പിടികൂടിയത്. തുടര്‍ന്ന് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി ഇന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
Read MoreTag: sexual abuse
പഠനകാലയളവിലും പിന്നീടും ലൈംഗികമായി പീഡിപ്പിച്ചു ! ചെന്നൈ കലാക്ഷേത്രയിലെ മലയാളം അധ്യാപകന് അറസ്റ്റില്‍…
ചെന്നൈ കലാക്ഷേത്രയിലെ മലയാളം അധ്യാപകന് ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റില്‍. പൂര്‍വ വിദ്യാര്‍ഥിയാണ് പരാതി നല്‍കിയത്. ഹരി പത്മന് എന്ന അധ്യാപകനാണ് അറസ്റ്റിലായത്. പഠനകാലയളവിലും അതിനു ശേഷവും അധ്യാപകന് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി ആരോപിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ അഡയാര്‍ വനിതാ പോലീസ് കേസെടുത്തിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. ഹരിപത്മനെതിരേ നടപടി ആവശ്യപ്പെട്ട് കലാക്ഷേത്രയില്‍ വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചിരുന്നു. ഇയാള്‍ക്കെതിരേ കേസെടുത്തതോടെയാണ് സമരം പിന്‍വലിച്ചത്. സ്ത്രീത്വത്തെ അവഹേളിച്ചു എന്നതടക്കം മൂന്ന് വകുപ്പുകളാണ് ചുമത്തിയത്. ഹരി പത്മനു പുറമേ, സഞ്ജിത് ലാല്‍, സായി കൃഷ്ണന്, ശ്രീനാഥ് എന്നിവരുടെ പേരിലും ആരോപണങ്ങളുണ്ട്. എന്നാല്‍ ഹരി പത്മന് എതിരെ മാത്രമാണ് പോലീസില്‍ പരാതി ലഭിച്ചത്. കലാക്ഷേത്ര ഫൗണ്ടേഷനിലെ രുക്മിണീദേവി കോളേജ് ഫോര്‍ ഫൈന്‍ ആര്‍ട്സിലെ അധ്യാപകനാണ് ഹരി പത്മന്. 2015മുതല്‍ 2019 വരെ ഇവിടെ വിദ്യാര്‍ത്ഥിനിയായിരുന്ന യുവതി കോഴ്സ് തീരും…
Read Moreപാതിരാത്രിയില്‍ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി പീഡനം ! വലിയതുറ സ്വദേശികളായ മൂന്നുപേര്‍ പിടിയില്‍…
തിരുവനന്തപുരം കഠിനംകുളത്ത് ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി പീഡനം നടത്തിയ മൂന്നു പേര് പിടിയില്‍. ഹോസ്റ്റലില്‍ കയറി ബലംപ്രയോഗിച്ച് മദ്യം നല്കിയ ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. കഠിനംകുളം പോലീസാണ് പോക്സോ വകുപ്പുപ്രകാരം കേസെടുത്തിരിക്കുന്നത്. വലിയതുറ സ്വദേശികളാണ് പിടിയിലായത്. ബുധനാഴ്ച രാത്രി ഹോസ്റ്റല്‍ പരിസരത്ത് ബൈക്കുകള്‍ കണ്ട് സംശയം തോന്നിയ പോലീസ് പരിശോധിക്കുന്നതിനിടെ സംഘം മതില് ചാടി പോലീസിന്റെ മുന്നില്‍ പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തുവരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടതാണ് പെണ്‍കുട്ടികളെ എന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടികളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്.
Read Moreമസാജ് റൂമില്‍ വെച്ച് ഉടമയും കസ്റ്റമര്‍മാരും ലൈംഗികമായി പീഡിപ്പിച്ചു ! സ്പാ സെന്ററിനെതിരെ പരാതിയുമായി ജീവനക്കാരി…
കൊച്ചിയിലെ മസാജ് സെന്ററില്‍ വച്ച് മസാജ് സെന്റര്‍ ഉടമയും കസ്റ്റമര്‍മാരും ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ജീവനക്കാരിയുടെ പരാതി. പൊന്നുരുന്നിയിലെ സ്പാ കം മസാജ് സെന്ററിനെതിരെയാണ് ജീവനക്കാരി വൈക്കം പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ ഉടമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി മസാജ് സെന്ററിന്റെ മറവില്‍ അനാശാസ്യം നടക്കുന്നതായി സംശയം പ്രകടിപ്പിച്ചു. സെന്ററില്‍ ടെലികോളര്‍ ആയി ജോലി ചെയ്തിരുന്ന യുവതി മെയ് പത്തിനു നല്കിയ പരാതി വൈക്കം പോലീസ് കടവന്ത്ര സ്റ്റേഷനിലേക്കു കൈമാറുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15ന് സ്പാ സെന്ററിന്റെ ഉടമകളില്‍ ഒരാള്‍ തന്നോട് അശ്ലീല സംഭാഷണത്തിനു മുതിര്‍ന്നതായി യുവതി പരാതിയില്‍ പറയുന്നു. ഇതില്‍ താത്പര്യം പ്രകടിപ്പിക്കാതിരുന്നപ്പോള്‍ മോശമായി പെരുമാറുകയായിരുന്നു. മറ്റൊരു ഉടമയായ സ്ത്രീയോട് ഇതേക്കുറിച്ചു പരാതി പറഞ്ഞപ്പോള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഇങ്ങനെയൊക്കെയാണ് എന്നായിരുന്നു മറുപടിയെന്ന് പരാതിയില്‍ പറയുന്നു. മസാജ് റൂമിലേക്കു ചെല്ലാന്‍ ഉടമകള്‍ തന്നെ…
Read Moreസിവിക് ചന്ദ്രന് എതിരെ ലൈംഗികാതിക്രമ കേസ് ! പരാതി നല്‍കിയത് യുവ എഴുത്തുകാരി…
യുവ എഴുത്തുകാരി നല്കിയ ലൈംഗികാതിക്രമ പരാതിയില്‍ സാഹിത്യകാരന് സിവിക് ചന്ദ്രനെതിരേ കൊയിലാണ്ടി പോലീസ് കേസെടുത്തു. ഏപ്രിലിലാണ് സംഭവമുണ്ടായത്. യുവതിയുടെ പുസ്തക പ്രകാശനത്തിനു കൊയിലാണ്ടിയിലെ ഒരു വീട്ടില്‍ ഒത്തുകൂടിയിരുന്നു. പിറ്റേന്ന് രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ കിടപ്പുമുറിയിലെത്തി സിവിക് ചന്ദ്രന് ബലമായി പിടിച്ച് ചുംബിച്ചെന്നാണ് പരാതി. പുസ്തക പ്രകാശനത്തിന് പബ്ലിഷറെ കണ്ടെത്തുന്നതിനായി യുവതി നേരത്തേ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു. അതിനുശേഷം യുവതിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചും മെസേജ് അയച്ചും നിരന്തരം ശല്യം ചെയ്തതായും പരാതിയില്‍ പറയുന്നു. പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം തടയുന്ന ജാമ്യമില്ലാ വകുപ്പു കൂടി ചേര്‍ത്താണു കേസ് റജിസ്റ്റര്‍ ചെയ്തതെന്നു കൊയിലാണ്ടി പോലീസ് അറിയിച്ചു.
Read Moreമന്ത്രിയുടെ മകനെതിരേ ലൈംഗികപീഡന പരാതി ! പീഡനത്തിനിരയായ 23കാരിയ്ക്ക് നേരെ മഷിയാക്രമണം…
രാജസ്ഥാന് മന്ത്രിയുടെ മകനെതിരേ ലൈംഗിക പീഡന പരാതി നല്കിയ 23കാരിക്ക് നേരെ മഷിയാക്രമണം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡല്‍ഹിയില്‍ ശനിയാഴ്ചയാണ് സംഭവം.അമ്മയ്ക്കൊപ്പം യുവതി റോഡിലൂടെ നടന്നുപോകുമ്പോഴായിരുന്നു ആക്രമണം. രണ്ടുപേര്‍ ചേര്‍ന്ന് തന്റെ നേര്‍ക്ക് മഷി ഒഴിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയെ ഉടന്‍ തന്നെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധനയ്ക്ക് വിധേയയാക്കി. രാജസ്ഥാന് മന്ത്രി മഹേഷ് ജോഷിയുടെ മകനെതിരെയാണ് യുവതി പീഡന പരാതി നല്‍കിയത്. കഴിഞ്ഞവര്‍ഷം ജനുവരി എട്ടിനും ഈ വര്‍ഷം ഏപ്രില്‍ 17നും ഇടയില്‍ പലതവണ പീഡിപ്പിച്ചു എന്നതാണ് പരാതി. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നതാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത് ഡല്‍ഹി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സംഭവം. ഇന്നലെ മന്ത്രിയുടെ മകന് ചോദ്യം ചെയ്യലിനായി ഡല്‍ഹി പോലീസ് മുന്‍പാകെ ഹാജരായി. ഡല്‍ഹി കോടതിയില്‍…
Read Moreതനിക്കെതിരേ പീഡനക്കേസ് നല്കിയ നടിയുടെ പേര് വെളിപ്പെടുത്തി ! വിജയ് ബാബുവിനെതിരേ വീണ്ടും കേസെടുത്തേക്കും…
നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ പീഡനത്തിനു പുറമെ മറ്റൊരു കേസ് കൂടി എടുക്കാന്‍ സാധ്യത. പീഡനക്കേസില്‍ പരാതിക്കാരിയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരേ കേസെടുത്തേക്കുമെന്നാണ് സൂചന. പരാതിക്കാരിയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ പരസ്യപ്പെടുത്തിയത് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. നടിയുടെ പീഡന പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെതിരെ ഇന്നലെ കേസെടുത്തിരുന്നു. വിജയ് ബാബുവില്‍ നിന്ന് ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നെന്നാണ് നടിയുടെ ആരോപണം. പിന്നാലെ ഫെയ്സ്ബുക് ലൈവിലൂടെ കാര്യങ്ങള്‍ വിശദീകരിച്ച വിജയ് ബാബു, പരാതിയില്‍ ഇര താനാണെന്നും നടിയല്ലെന്നും പറഞ്ഞു. നടിയുടെ പേരും വെളിപ്പെടുത്തി. വരാന്‍ പോവുന്ന കേസ് താനനുഭവിച്ചോളാമെന്നും പരാതിക്കാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും വിജയ് ബാബു പറഞ്ഞു.
Read Moreപട്ടാപ്പകല്‍ വീടിന്റെ പിന്‍വശം വഴി എത്തി യുവതിയെ ആക്രമിച്ചു ബോധം കെടുത്തി ! വസ്ത്രങ്ങള്‍ വലിച്ചു കീറി; വീട്ടുകാര്‍ എത്തിയപ്പോള്‍ കണ്ടത്…
പട്ടാപ്പകല്‍ വീടിന്റെ പിന്നാമ്പുറം വഴി എത്തി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തൃക്കൊടിത്താനം കിളിമല തടത്തില്‍ അനീഷ് (പ്രാവ് അനീഷ് 32) ആണ് അറസ്റ്റിലായത്. കോട്ടയം പായിപ്പാട് സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിനിരയായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവമുണ്ടായത്. ആ സമയത്ത് യുവതിയുടെ ഭര്‍ത്താവ് ജോലിക്കു പോയിരുന്നു. ഭര്‍തൃമാതാവും പിതാവും വീട്ടിലുണ്ടായിരുന്നില്ല. വാഷിംഗ് മെഷീനില്‍ വസ്ത്രം കഴുകുന്നതിനിടയില്‍ കോളിങ് ബെല്‍ അടിക്കുന്നതു കേട്ട് മാതാപിതാക്കള്‍ ആയിരിക്കുമെന്നു കരുതി യുവതി വാതില്‍ തുറന്നെങ്കിലും അപരിചിതനായ ആളെക്കണ്ട് വാതിലടച്ച് അകത്തേക്കു കയറിപ്പോയി. വര്‍ക്ക് ഏരിയയില്‍ തിരികെയെത്തി തുണികള്‍ കഴുകുന്ന ജോലികള്‍ തുടര്‍ന്നെങ്കിലും പിന്‍വശത്തു കൂടി എത്തിയ അക്രമി യുവതിയുടെ മുഖം പൊത്തിപ്പിടിച്ചു. കുതറിമാറി അകത്തേക്ക് ഓടിക്കയറി വാതില്‍ അടയ്ക്കാന്‍ യുവതി ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലുടെ ഇയാള്‍ വാതില്‍ തള്ളിത്തുറന്നു യുവതിയെ മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവതിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. വീട്ടുകാര്‍ തിരികെ എത്തിയപ്പോള്‍ ശരീരത്തില്‍…
Read Moreഭര്‍ത്താവിനെ ഉപേക്ഷിച്ചു വന്നാല്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കി പീഡനം ! സിപിഎം സൈബര്‍ പോരാളി ജഹാംഗീര്‍ അമിനാ റസാഖിനെതിരേ യുവതി രംഗത്ത്…
സിപിഎമ്മിന്റെ സൈബര്‍ പോരാളിയായ അഡ്വ. ജഹാംഗീര്‍ ആമിനാ റസാഖിനെതിരേ ഗുരുതരമായ ലൈംഗികാരോപണങ്ങളുമായി വീട്ടമ്മയുടെ പരാതി. താന്‍ ട്യൂഷന് പഠിച്ചിരുന്ന സമയത്ത് ജഹാംഗീര്‍ തന്നെ ട്യൂഷന് പഠിപ്പിച്ചിട്ടുണ്ട് എന്നും ജഹാംഗീര്‍ അപ്പോള്‍ നിയമവിദ്യാര്‍ത്ഥി ആയിരുന്നുവെന്നും വീട്ടമ്മ പറയുന്നു. താന്‍ ഉദ്യോഗാര്‍ത്ഥി ആയിരിക്കുകയാണ് ഇയാള്‍ തന്നെ സ്നേഹിച്ചതെന്നു വീട്ടമ്മ പറഞ്ഞു.ഇയാള്‍ പിന്നീട് വിവാഹാഭ്യര്‍ത്ഥന നടത്തി, താന്‍ വിവാഹത്തിന് സമ്മതം മൂളി എങ്കിലും വിവാഹത്തിന്റെ വക്കില്‍ എത്തിയപ്പോള്‍ ഇയാള്‍ പിന്മാറി എന്നുമാണ് യുവതി പറയുന്നത്. പിന്നീട് യുവതി മറ്റൊരു വിവാഹം ചെയ്തു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇയാള്‍ യുവതിയുമായി വീണ്ടും അടുപ്പം സ്ഥാപിക്കുകയും വിവാഹ വാഗ്ദാനം നല്കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. പഠനത്തിനുശേഷം 2018 ലാണ് ജഹാംഗീര്‍ വീണ്ടും യുവതിയെ കാണുന്നത്. ആ സമയത്ത് യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. ഇതറിഞ്ഞ് ജഹാംഗീര്‍ യുവതിയുമായി വീണ്ടും അടുപ്പം…
Read Moreസഹപ്രവര്‍ത്തകരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ലൈംഗികമായി ചൂഷണം ചെയ്യുന്നു ! അഫ്ഗാനിസ്ഥാനിലെ വനിതാ പോലീസുകാരുടെ സ്ഥിതി പരമകഷ്ടം…
രാഷ്ട്രീയ അസ്ഥിരതകള്‍ കൊണ്ടും ഭീകരവാദം കൊണ്ടും എന്നും അശാന്തമായ നാടാണ് അഫ്ഗാനിസ്ഥാന്. യാഥാസ്ഥിതിക മുസ്ലിം രാഷ്ട്രമായ അഫ്ഗാനില്‍ പോലീസ് സേനയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പോലീസ് സേനയില്‍ സ്ഥാനം പിടിച്ച പല സ്ത്രീകള്‍ക്കുമെതിരേ കടുത്ത ലൈംഗികാതിക്രമങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത് എന്ന് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്രയും വലിയൊരു മാറ്റം കൊണ്ടു വന്നുവെങ്കിലും അതിന് പിന്നാലെ ഇങ്ങനെയും ചില യാതനകളുണ്ടാകുന്നുണ്ട്. അത് സര്‍ക്കാര്‍ കാണുന്നില്ല എന്നാണ് ഇവിടുത്തെ വനിതാ പൊലീസുകാര്‍ പറയുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും നിരന്തരം ലൈംഗികചൂഷണം നേരിടേണ്ടി വരുന്ന അവസ്ഥയാണെന്നും എന്നാല്‍ ഇതിനെതിരേ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് അഫ്ഗാന് നാഷണല്‍ പൊലീസില്‍ 3,900 വനിതാ ഉദ്യോഗസ്ഥരുണ്ട്. കാബൂളിലേക്ക് സ്ഫോടകവസ്തുക്കള്‍ എന്തെങ്കിലും കടത്തുന്നുണ്ടോ എന്ന് യാത്രക്കാരുടെ ബാഗുകളും മറ്റും പരിശോധിക്കുന്നതടക്കമുള്ള പ്രധാനപ്പെട്ടതും…
Read More