കളമശേരിയില്‍ 17കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള കുട്ടികളില്‍ ഒരാള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിനെതിരേ നാട്ടുകാര്‍. കുട്ടിയുടെ മരണം പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. കേസിലുള്‍പ്പെട്ട കുട്ടികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നും ജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാര്‍ ആരോപിച്ചു. അവശനിലയിലായ കുട്ടികള്‍ വെള്ളിയാഴ്ച രാത്രി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയെന്നും മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ കുട്ടികളെ ഉപദ്രവിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസിലായതോടെ വീട്ടുകാര്‍ക്കൊപ്പം വിട്ടുവെന്നും പോലീസ് വിശദീകരിച്ചു. ഗ്ലാസ് ഫാക്ടറി കോളനിക്കാരനായ പതിനേഴുകാരനാണ് രാവിലെ എട്ടുമണിയോടെ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. കണ്ടയുടനെ കുട്ടിയെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റും.
Read MoreTag: 17 YEAR OLD boy
പബ്ജി കളിച്ചു മാതാപിതാക്കളുടെ 16 ലക്ഷം രൂപ തുലച്ച് 17കാരന്‍ ! നഷ്ടപ്പെട്ടത് വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി മാറ്റിവെച്ചിരുന്ന തുക…
ലോകമാസകലമുള്ള യുവാക്കളുടെ ഹരമായി മാറുകയാണ് പബ്ജി എന്ന ഗെയിം. മൊബൈല്‍ ഫോണ്‍ വഴി ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒരേ സമയം കളിക്കാവുന്ന ഗെയിം മണിക്കൂറുകളോളം ആളുകളെ പിടിച്ചിരുത്താന്‍ പര്യാപ്തമാണ്. ലോക്ക്ഡൗണില്‍ വീട്ടില്‍ കുടുങ്ങിയതോടെ യുവാക്കള്‍ ഇതിന് അടിമകളായി മാറിക്കഴിഞ്ഞു. ഇത്തരത്തില്‍ പബ്ജി കഴിച്ച് അതിന് അടിമപ്പെട്ട 17കാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപയാണ്.പഞ്ചാബിലാണ് സംഭവം അച്ഛന്‍ ചികിത്സയ്ക്കും പഠനത്തിനുമായി മാറ്റിവച്ചിരുന്ന തുകയാണ് കളിയില്‍ കേമനാകാന്‍ തുലച്ചു കളഞ്ഞത്. ഗെയിമിന്റെ ഭാവനാ ലോകത്തെ വിപണിയില്‍ നിന്നും ഇന്‍-ഗെയിം കോസ്മെറ്റിക് ഇനങ്ങള്‍, പീരങ്കികള്‍, ടൂര്‍ണമെന്റുകള്‍ക്കുള്ള പാസുകള്‍, വെര്‍ച്വല്‍ വെടിമരുന്ന് എന്നിവ വാങ്ങാനായാണ് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം വിനിയോഗിച്ചത്. ലോക്ക്ഡൗണ്‍ സമയത്ത് ഓണ്‍ലൈനില്‍ പഠിക്കാന്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നുവെന്നാണ് കുട്ടി മാതാപിതാക്കളെ വിശ്വസിപ്പിച്ചത്. മാതാപിതാക്കള്‍ക്ക് ഇങ്ങിനെയൊരു ദുരുപയോഗത്തെ കുറിച്ചോ ഇത്തരമൊരു കളിയെ കുറിച്ചോ ധാരണയില്ലായിരുന്നു. ബാങ്ക് വിശദാംശങ്ങളും കാര്‍ഡ് വിശദാംശങ്ങളും…
Read More17കാരനായ വിദ്യാര്‍ഥിയെ 45കാരി ലൈംഗികമായി ഉപയോഗിച്ചത് രണ്ടു വര്‍ഷം ! ആന്റിയുടെ വീട്ടില്‍ നിന്ന് പഠിക്കണമെന്നു പറഞ്ഞതിനെ മാതാപിതാക്കള്‍ എതിര്‍ത്തപ്പോള്‍ പ്രതിഷേധം തീര്‍ത്തത് ടിവി തല്ലിപ്പൊട്ടിച്ച്; വെളിച്ചത്തായിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന പീഡനകഥ…
തിരുവനന്തപുരം: കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം കേരളത്തില്‍ നാള്‍ക്കു നാള്‍ വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ 17കാരനെ കഴിഞ്ഞ രണ്ടു വര്‍ഷമായി ലൈംഗികമായി ഉപയോഗിച്ചു വന്നിരുന്ന 45കാരിയുടെ ക്രൂരത പുറത്തു വന്നത് കേരളീയരെയാകെ ഞെട്ടിച്ചിരക്കുകയാണ്. തിരുവനന്തപുരം പൊഴിയൂര്‍ പൊലീസാണ് 45കാരിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. കുട്ടി വിട്ടില്‍ വിരുന്നിന് വന്നപ്പോഴാണ് ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയായത്. ഈ സംഭവത്തിന് ശേഷം ആന്റിയുടെ വീട്ടില്‍ പോകുന്നത് വിദ്യാര്‍ത്ഥി പതിവാക്കി. ക്ലാസ് കട്ട് ചെയ്തുവരെയാണ് വിദ്യാര്‍ഥി ഇവരുടെ വീട്ടില്‍ പോയിരുന്നത്. ഇതിനു ശേഷം ആന്റിയുടെ വീട്ടില്‍ താമസിച്ച് സ്‌കൂളില്‍ പോകണമെന്ന് വിദ്യാര്‍ത്ഥി മാതാപിതാക്കളോട് വാശി പിടിച്ചു. ഇത് മാതാപിതാക്കള്‍ വിസ്സമ്മതിച്ചതോടെ അവരെ വിദ്യാര്‍ത്ഥി അക്രമിക്കാന്‍ തുടങ്ങുകയും വീട്ടിലെ ടിവി വരെ തല്ലിപ്പൊട്ടിച്ച സംഭവവും ഉണ്ടായി. മകന്‍ അക്രമ വാസന തുടര്‍ച്ചയാക്കിയതോടെയാണ് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിനെ സമീപിച്ചത്. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് നടന്ന…
Read Moreകളിക്കൂട്ടുകാരുടെ സൗഹൃദം പത്താംക്ലാസ് കഴിഞ്ഞതോടെ വേറെ തലത്തിലെത്തി; വീട്ടുകാര്‍ വിലക്കിയെങ്കിലും രഹസ്യ കൂടിക്കാഴ്ച തുടര്‍ന്നു; ഒടുവില്‍ 17കാരനില്‍ നിന്ന് ഗര്‍ഭം ധരിച്ച് 16കാരി;ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
കളിക്കൂട്ടുകാരായിരുന്നവരുടെ സൗഹൃദം കൗമാരദശയില്‍ മറ്റു തലങ്ങളിലേക്ക് കടക്കുന്നുവെന്ന് തിരിച്ചറിഞ്ഞ വീട്ടുകാര്‍ അത് വിലക്കിയെങ്കിലും കാര്യമുണ്ടായില്ല. ഒടുവില്‍ 17കാരനില്‍ നിന്നും പ്ലസ് വണില്‍ പഠിക്കുന്ന 16കാരി ഗര്‍ഭം ധരിച്ചതോടെ ഇരുവീട്ടുകാര്‍ക്കും അത് മാനക്കേടുമായി പയ്യന് പോക്സോ നിയമപ്രകാരം അറസ്റ്റിലുമായി. കോട്ടയം ജില്ലയിലെ ഒരു ഗ്രാമത്തിലാണ് നടുക്കുന്ന ഈ സംഭവം നടന്നത്.ശാരീരിക അസ്വസ്ഥകളെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിയുന്നത്. കുഞ്ഞിന്റെ അച്ഛന്‍ അയല്‍വാസിയായ 17കാരന്‍ ആണെന്നും പെണ്‍കുട്ടി വീട്ടുകാരോട് വെളിപ്പെടുത്തി. പെണ്‍കുട്ടിയെക്കൊണ്ട് വീട്ടുകാര്‍ പോലീസിനു മുമ്പാകെ മൊഴി നല്‍കിയതിനെത്തുടര്‍ന്നാണ് 17കാരനെ അറസ്റ്റു ചെയ്തത്. ചെറുപ്പം മുതല്‍ കളിക്കൂട്ടുകാരായിരുന്ന ഇവര്‍ വളര്‍ന്നപ്പോള്‍ അടുപ്പം പ്രണയത്തിനു വഴിമാറുന്നുവെന്ന് മനസ്സിലായതോടെയാണ് ഇരുവരുടെയും മാതാപിതാക്കള്‍ ഇവരുടെ കൂടിക്കാഴ്ച വിലക്കിയത്. എന്നാല്‍ ഈ വിലക്ക് ഇവര്‍ക്ക് അംഗീകരിക്കാനാവില്ലായിരുന്നു. പിന്നീട് വീട്ടുകാരറിയാതെ പാടത്തും പറമ്പിലും ആളില്ലാത്ത സമയങ്ങളില്‍ വീടുകളില്‍ വച്ചും ഇരുവരും കണ്ടുമുട്ടി. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി…
Read Moreപതിനേഴുകാരനെ പതിനഞ്ചു ദിവസം ഒപ്പം താമസിപ്പിച്ച് പീഡിപ്പിച്ച 27കാരി കുടുങ്ങി ! സംഭവം പീരുമേട്ടില്‍…
പീരുമേട്: പ്രായപൂര്‍ത്തിയാകാത്ത പയ്യനെ ഒപ്പം താമസിപ്പിച്ച് പീഡിപ്പിച്ച ഇരുപത്തിയേഴുകാരി അറസ്റ്റിലായി. കുമളി സ്വദേശി ശ്രീജയാണ് പിടിയിലായത്. തന്നെ അസഭ്യം പറഞ്ഞെന്നും ആക്രമിച്ചെന്നും ആരോപിച്ച് പീരുമേട് സ്വദേശിയായ യുവാവിനെതിരെ ഇവര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങളുടെ കിടപ്പ് വ്യക്തമായത്. യുവാവിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും പതിനേഴ് വയസ് മാത്രമാണ് പ്രായമെന്നും പോലീസ് കണ്ടെത്തി. പതിനഞ്ച് ദിവസത്തോളം പീരുമേടുള്ള വീട്ടില്‍ ഇവര്‍ ഒരുമിച്ച് താമസിച്ചു വരികയായിരുന്നെന്നും മനസ്സിലായി. തുടര്‍ന്നാണ് പീഡനക്കേസില്‍ യുവതിയെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കിടയിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് യുവതി പരാതിയുമായെത്തിയത്. യുവതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Read Moreപതിനേഴുകാരന് പയ്യനെ മൂന്നു മാസം ലൈംഗികമായി ചൂഷണം ചെയ്തു; അമ്മയെയും മകളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു; പോക്സോ ചുമത്താന്‍ പറ്റില്ലെന്ന് പോലീസ്…
ഷിംല: പതിനേഴുകാരന് പയ്യനെ മൂന്നുമാസത്തിലേറെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസില്‍ അമ്മയും മകളും അറസ്റ്റില്‍. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലാണു സംഭവം. ആണ്‍കുട്ടിയുടെ അച്ഛന്‍ നല്കിയ പരാതിയില്‍ നേപ്പാള്‍ സ്വദേശികളായ 45കാരി അമ്മയ്ക്കും 22കാരി മകള്‍ക്കുമെതിരെ കേസെടുത്തതായി എഎസ്പി ശിവ് കുമാര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്തവരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതിന് എതിരായ ഐപിസി 373 വകുപ്പനുസരിച്ചാണു സ്ത്രീകള്‍ക്കെതിരെ കേസ്. ആണ്‍കുട്ടിയുടെ സമ്മതത്തോടെയാണു ചൂഷണം നടന്നതെന്നു സംശയമുള്ളതിനാല്‍ പോക്സോ ചുമത്തിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു. അമ്മയും മകളും താമസിക്കുന്ന വീട്ടില്‍ ആണ്‍കുട്ടിയെ എത്തിച്ചാണു ലൈംഗിക ചൂഷണം നടത്തിയതെന്നു പരാതിയില്‍ പറയുന്നു.
Read More