ഒരു ദിവസം 70 മരണം! ചൈനയിൽ കൊറോണ വൈറസ് നിയന്ത്രിക്കാനായില്ല; ജാപ്പനീസ് ആഡംബരക്കപ്പലിലെ 41 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

ബെ​യ്ജിംഗ്: കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​ത് 636 പേ​രെ​ന്ന് ചൈ​നീ​സ് ദേ​ശീ​യ ആ​രോ​ഗ്യ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട്. വ്യാ​ഴാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്ത 73 മ​ര​ണ​ങ്ങ​ളി​ൽ 69 എ​ണ്ണ​വും ഹു​ബെ​യ് പ്ര​വി​ശ്യ​യി​ൽ നി​ന്നാ​ണ്.

വ്യാ​ഴാ​ഴ്ച 3,143 പേ​ർ​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ കൊ​റോ​ണ ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 31,161 ആ​യി. ചൈ​ന​ക്ക് പു​റ​ത്ത് കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​ത് ര​ണ്ടു​പേ​രാ​ണ്.

ഹോ​ങ് കോ​ങ്, ഫി​ലി​പ്പീ​ൻ​സ് സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. ഇ​തു​വ​രെ 25 രാ​ജ്യ​ങ്ങ​ളി​ൽ കൊ​റോ​ണ സ്ഥി​രീ​കരിച്ചി​ട്ടു​ണ്ട്.

അതേസമയം ജാ​പ്പ​നീ​സ് ആ​ഡം​ബ​ര​ക്ക​പ്പ​ലാ​യ ഡ​യ​മ​ണ്ട് പ്രി​ൻ​സ​സ് ക്രൂ​യി​സി​ലെ 41 പേ​ർ​ക്കു കൂ​ടി കൊ​റോ​ണ സ്ഥിരീകരിച്ചു. ഇ​തോ​ടെ ക​പ്പ​ലി​ലെ യാ​ത്ര​ക്കാ​രി​ൽ 61 പേ​ർ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു.

കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ക​പ്പ​ലി​ലെ നാ​ലാ​യി​ര​ത്തോ​ളം​വ​രു​ന്ന സ​ഞ്ചാ​രി​ക​ളേ​യും ജീ​വ​ന​ക്കാ​രെ​യും ക്വാ​റ​ന്‍റൈ​ൻ ചെ​യ്തി​രി​ക്കു​ക​യാ​ണ്.

ജ​പ്പാ​നി​ലെ യോ​ക്കോ​ഹാ​മ തു​റ​മു​ഖ​ത്ത് പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന ക​പ്പ​ലി​ലു​ള്ള​വ​രെ പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. 3700 സ​ഞ്ചാ​രി​ക​ളും ജീ​വ​ന​ക്കാ​രു​മാ​ണ് ക​പ്പ​ലി​ലു​ള്ള​ത്.

ഹോ​ങ്കോം​ഗ് തു​റ​മു​ഖ​ത്ത് ക​പ്പ​ലി​റ​ങ്ങി​യ എ​ണ്‍​പ​തു​കാ​ര​നാ​യ യാ​ത്ര​ക്കാ​ര​ന് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ക​പ്പ​ലി​ലു​ള്ള 273 പേ​രു​ടെ സാം​പി​ളു​ക​ൾ ആ​ദ്യം പ​രി​ശോ​ധി​ച്ച​ത്.

ഇ​തി​ൽ 10 പേ​ർ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​തോ​ടെ മു​ഴു​വ​ൻ യാ​ത്ര​ക്കാ​രെ​യും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി. ആ​ദ്യം കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച യാ​ത്ര​ക്കാ​ര​ന് യാ​ത്ര​യ്ക്കി​ടെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ക​ണ്ടി​രു​ന്നി​ല്ല.

എ​ന്നാ​ൽ ജ​നു​വ​രി 25ന് ​ഹോ​ങ്കോം​ഗി​ൽ തി​രി​ച്ചെ​ത്തി​യ​തി​നു പി​ന്നാ​ലെ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​തോ​ടെ ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment