പാലക്കാട്: വിക്ടോറിയ കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. ടി.എന്‍.സരസുവിന് ആം ആദ്മി ജനകിയ യാത്രയപ്പ് നല്കുമെന്ന് ‘ഭാരാവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 26 വര്‍ഷത്തെ സേവനത്തിനുശേഷം പിരിയുന്ന പ്രിന്‍സിപ്പലിനെ കുഴിമാടം ഒരുക്കി യാത്രയാക്കിയ സംഭവം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല, അതുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടി ജനകീയ യാത്രയപ്പ് നല്കാന്‍ തീരുമാനിച്ചത്.
ഇന്നുവൈകുന്നേരം അഞ്ചിന് ഹെഡ് പോസ്റ്റാഫീസിന് എതിര്‍വശത്തുള്ള നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന യാത്രയയപ്പ് സമ്മേളനം സംസ്ഥാന കണ്‍വീനര്‍ സി.ആര്‍.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. വിക്ടോറിയ കോളജ് മുതല്‍ സമ്മേളനവേദി സ്വീകരണ ജാഥയും സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന രാഷ്ട്രീയ പഠനക്ലാസില്‍ എം.എന്‍.പിയേഴ്‌സണ്‍ മുഖ്യാതിഥിയാകും.പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ഗിരീഷ് കടുന്തിരുത്തി, ജില്ലാ കണ്‍വീനര്‍ എസ്.കാര്‍ത്തികേയന്‍, ടി.വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.