പത്തനാപുരം: കാട്ടാനയുടെ ആക്രമണം തുടരുന്നു;ഭീതിയൊഴിയാതെ കിഴക്കന്‍ മേഖല. കഴിഞ്ഞ ദിവസം കിഴക്കേവെള്ളം തെറ്റിയില്‍ ആദിവാസി വയോധികന് കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ടതാണ് അവസാനത്തെ സംഭവം. കിഴക്കേ വെള്ളംതെറ്റി ആദിവാസി കോളനിയിലെ പുത്തന്‍പുരയില്‍ കമലന് സ്വാമി(80)ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഓണത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങി വെള്ളംതെറ്റിയിലേക്ക് പോകുംവഴി സന്ധ്യയോടെയായിരുന്നു സംഭവം.
കിഴക്കേവെള്ളംതെറ്റിയിലേക്കുള്ള കാനനപാതയില്‍ പതിയിരുന്ന കാട്ടാന തുമ്പിക്കൈ ഉപയോഗിച്ച് കമലന്സാമിയെ അടിച്ചുവീഴ്ത്തുകയായിരുന്നു. മുന്‍പ് ഇരുചക്രവാഹനത്തില്‍ പോയ വനംവകുപ്പ് ജീവനക്കാര്‍ക്ക് നേരെയും ആക്രമണശ്രമമുണ്ടായിരുന്നു.ഇവര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും അത് വകവയ്ക്കാതെ മുന്നോട്ട് പോകവെയാണ് ആക്രമണം ഉണ്ടായത്. പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കുമരംകുടി, പാടം, ചെരുപ്പിട്ടകാവ്, കറവൂര്‍, ചെമ്പനരുവി, കടശേരി പ്രദേശങ്ങളില്‍ കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം വര്‍ധിച്ചതോടെ ജനജീവിതം ദുസഹമായിരിക്കുകയാണ്.എസ്എഫ്സികെ ടാപ്പിംഗ് സൂപ്പര്‍വൈസര്‍ സുഗതന് ആറുമാസം മുന്‍പാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
തുടര്‍ന്നും മേഖലയില്‍ നിരവധിയാളുകള്‍ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.വൈദ്യൂതവേലികളും വാരിക്കുഴികളും വനമേഖലയോട് ചേര്‍ന്ന ജനവാസമേഖലകളില്‍ സ്ഥാപിക്കണമെന്ന നിരന്തര ആവശ്യമുയരുകയാണ്.
പത്ത് വര്ഷംമുന്പ് വൈദ്യുതവേലികള്‍ സ്ഥാപിച്ചുവെങ്കിലും വേണ്ടത്ര അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇവ നശിക്കുകയായിരുന്നു.മലയോര മേഖലയിലെ ജനവാസമേഖലയോട് ചേര്‍ന്ന് വൈദ്യുതി വേലികളും,കിടങ്ങുകളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്