തൃശൂര്‍: സ്ഥാനാര്‍ഥികളെ ഒരുമിച്ചിരുത്തി വ്യാപാരികള്‍ ഇന്നലെ തങ്ങളുടെ പ്രശ്‌നങ്ങളൊക്കെ കെട്ടഴിച്ചു. ഇനി ആരു ജയിച്ചാലും വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ അറിയാതെ പോകരുതെന്ന ഉദ്ദേശ്യം വിജയിക്കുകയും ചെയ്തു. ഒടുവില്‍ വ്യാപാരി വ്യവസായികളുടെ പ്രയാസ ങ്ങള്‍ക്ക് അറുതിവരുത്താനുള്ള നടപടികള്‍ ക്കായി നിലകൊള്ളുമെന്നു സ്ഥാനാര്‍ഥികള്‍ ഉറ പ്പും നല്‍കിയാണു സ്ഥലം വിട്ടത്.
ചേംബര്‍ ഓഫ്‌കോമേഴ്‌സ് സംഘടിപ്പിച്ച സ്ഥാ നാര്‍ഥികളുടെ നേര്‍ക്കാഴ്ചയിലാണ് വ്യാപാരി കളുടെ ആവശ്യങ്ങളെ സംബന്ധിച്ച നിലപാടു കള്‍ സ്ഥാനാര്‍ഥികള്‍ വ്യക്തമാക്കിയത്. ആര്‍ ക്കും വേണ്ടാത്ത സമൂഹമാണ് വ്യാപാരികളെന്ന തോന്നല്‍ പ്രബലമാണെന്നു പറഞ്ഞുകൊണ്ടാ ണ് അധ്യക്ഷനായ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമന്‍ ചൂടുള്ള ചര്‍ച്ച യ്ക്കു തുടക്കമിട്ടത്.
കച്ചവടക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അദ്ദേഹം വിവരിച്ചു. വ്യാപാരികളുമായി ബന്ധ പ്പെട്ട നിയമങ്ങള്‍ കൊണ്ടുവരുന്നതിനുമുമ്പ് ചേംബര്‍ ഓഫ് കോമേഴ്‌സ് പോലുള്ള അംഗീ കൃത വ്യാപാരി സംഘടനകളുമായി ചര്‍ച്ച വേണ മെന്നായിരുന്നു പട്ടാഭിരാമന്റെ ഒരാവശ്യം. മാത്ര മല്ല, വില്പനനികുതി ഉദ്യോഗസ്ഥരുടെ വ്യാപാരി കളുടെ മേലുള്ള പീഡനങ്ങളും നിയമങ്ങളുടെ പല അപ്രായോഗികതകളും വിവരിച്ചു.
വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ, പദ്മജ വേണുഗോപാല്‍, ബി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ സ്ഥാനാര്‍ഥികള്‍ അവരുടെ കാഴ്ചപ്പാടുകള്‍ പങ്കുവച്ചു. വികസനം, അഴിമതി, മദ്യനയം തുടങ്ങിയവയായിരുന്നു പ്രധാന വിഷയങ്ങള്‍. തൃശൂരില്‍ വികസനമില്ലെന്നത് അപവാദപ്രചാരണമെന്നായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പദ്മജ വേണുഗോപാലിന്റെ അഭിപ്രായം. അനാവശ്യ പണിമുടക്ക്, ഹര്‍ത്താല്‍ തുടങ്ങിയ അനാവശ്യ സമരങ്ങള്‍ വ്യാപാരി, വ്യവസായി കളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇത് ഒഴി വാക്കപ്പെടണം. ജയിച്ചാല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ധൈര്യമുള്ള എംഎല്‍എയായിരിക്കും താനെ ന്നും പദ്മജ പറഞ്ഞു.
കഴിഞ്ഞ 60 വര്‍ഷം മാറിമാറി ഭരിച്ച ഇടതു- വലതു മുന്നണികള്‍ കേരളത്തിന്റെ വികസനം തകര്‍ത്തുവെന്നായിരുന്നു ബിജെപി സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണന്റെ അഭിപ്രായം. ഉത്പാ ദനം ഇല്ലാത്ത ഉപഭോക്തൃ സംസ്ഥാനമായി കേരളം മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സങ്കല്പത്തിലുള്ള ഭരണം കേരളത്തിലും വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദഹേം പറഞ്ഞു. ചേംബര്‍ ഓഫ് കോമേഴ്‌സ് സെക്രട്ടറി ടി.ആര്‍. വിജയകുമാര്‍, ബോബന്‍ കൊള്ളന്നൂര്‍, ജോസ് ആലുക്ക, മേരി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.