മണ്ണാർക്കാട്:കുന്തിപ്പുഴയിൽ പെടുന്നനെ വെള്ളം പൊങ്ങിയതിനെ തുടർന്ന് ഇന്നലെ വൈകീട്ട് തത്തേങ്ങലത്തെ മണൽ തുരുത്ത് വെള്ളത്തിൽമുങ്ങി. ഇതോടെ പോലീസ് സന്ദർശകരെ കയറ്റിവിട്ടു. സൈരന്ധ്രി ബീച്ചെന്ന് നാട്ടുകാർ പേരിട്ട് വിളിക്കുന്ന തത്തേങ്ങലത്തെ മണൽ തുരുത്തിൽ ഇന്നലെ ആദ്യ അപകട സൂചനയുണ്ടായയത് പൊടുന്നനെയാണ്. രാവിലെ മുതൽ അട്ടപ്പാടി മലനിരകളിൽ മഴ പെയ്ത് തുടങ്ങിയിരുന്നു.
സാധാരണ മലവെള്ളത്തിന്റെ തോതനുസരിച്ചാണ് കുന്തിപ്പുഴയിൽ ജലനിരപ്പ് ഉയരുക പതിവാണ്. എന്നാൽ കലങ്ങിമറിഞ്ഞുവരുന്ന വെള്ളം കണ്ടതോടെ അപകടം മനസ്സിലാക്കിയ നാട്ടുകാരും പോലീസും ചേർന്ന് തുരുത്തിലെത്തിയ സന്ദർശകരെ കയറ്റിവിടുകയായിരുന്നു.
ഇന്നലെ വൈകീട്ട് 5.30 യോടെയാണ് സംഭവം .നിരവധി സന്ദർശകരാണ് മണൽ തുരുത്തിൽ ഈ സമയം എത്തിയിരുന്നത്.തുരുത്തിലേക്ക് കടന്നുപോകുന്ന ചെറിയ പാലം പുഴയുടെ കൈവരിയിലൂടെ ഒഴുകിയെത്തിയ വെള്ളത്തിൽ മുങ്ങി സന്ദർശകരെത്തിയ ഇരുചക്രവാഹനങ്ങളും വെള്ളത്തിലകപ്പെട്ടു .നാട്ടുകാരുടേയും പോലീസിന്േറയും സമയോജിത ഇടപെടലാണ് വലിയൊരപകടം ഒഴിവാക്കിയത് .