കു​ന്തി​പ്പു​ഴ​യി​ൽ പെ​ടു​ന്ന​നെ വെ​ള്ളം പൊങ്ങി;   ത​ത്തേ​ങ്ങ​ലം ബീ​ച്ച് വെ​ള്ള​ത്തി​ൽ മുങ്ങി; നാട്ടുകാരുടെ സമയോജിത ഇടപെടലിൽ ഒഴിവായത് വൻ അപകടം

മ​ണ്ണാ​ർ​ക്കാ​ട്:​കു​ന്തി​പ്പു​ഴ​യി​ൽ പെ​ടു​ന്ന​നെ വെ​ള്ളം പൊ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കീ​ട്ട് ത​ത്തേ​ങ്ങ​ല​ത്തെ മ​ണ​ൽ തു​രു​ത്ത് വെ​ള്ള​ത്തി​ൽ​മു​ങ്ങി. ഇ​തോ​ടെ പോ​ലീ​സ് സ​ന്ദ​ർ​ശ​ക​രെ ക​യ​റ്റി​വി​ട്ടു.​ സൈ​ര​ന്ധ്രി ബീ​ച്ചെ​ന്ന് നാ​ട്ടു​കാ​ർ പേ​രി​ട്ട് വി​ളി​ക്കു​ന്ന ത​ത്തേ​ങ്ങ​ല​ത്തെ മ​ണ​ൽ തു​രു​ത്തി​ൽ ഇ​ന്ന​ലെ ആ​ദ്യ അ​പ​ക​ട സൂ​ച​ന​യു​ണ്ടാ​യ​യ​ത് പൊ​ടു​ന്ന​നെ​യാ​ണ്. രാ​വി​ലെ മു​ത​ൽ അ​ട്ട​പ്പാ​ടി മ​ല​നി​ര​ക​ളി​ൽ മ​ഴ പെ​യ്ത് തു​ട​ങ്ങി​യി​രു​ന്നു.

സാ​ധാ​ര​ണ മ​ല​വെ​ള്ള​ത്തി​ന്‍റെ തോ​ത​നു​സ​രി​ച്ചാ​ണ് കു​ന്തി​പ്പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ക പ​തി​വാ​ണ്. എ​ന്നാ​ൽ ക​ല​ങ്ങി​മ​റി​ഞ്ഞു​വ​രു​ന്ന വെ​ള്ളം ക​ണ്ട​തോ​ടെ അ​പ​ക​ടം മ​ന​സ്സി​ലാ​ക്കി​യ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് തു​രു​ത്തി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​രെ ക​യ​റ്റി​വി​ടു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ വൈ​കീ​ട്ട് 5.30 യോ​ടെ​യാ​ണ് സം​ഭ​വം .നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രാ​ണ് മ​ണ​ൽ തു​രു​ത്തി​ൽ ഈ ​സ​മ​യം എ​ത്തി​യി​രു​ന്ന​ത്.​തു​രു​ത്തി​ലേ​ക്ക് ക​ട​ന്നു​പോ​കു​ന്ന ചെ​റി​യ പാ​ലം പു​ഴ​യു​ടെ കൈ​വ​രി​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ വെ​ള്ള​ത്തി​ൽ മു​ങ്ങി സ​ന്ദ​ർ​ശ​ക​രെ​ത്തി​യ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും വെ​ള്ള​ത്തി​ല​ക​പ്പെ​ട്ടു .നാ​ട്ടു​കാ​രു​ടേ​യും പോ​ലീ​സി​ന്േ‍​റ​യും സ​മ​യോ​ജി​ത ഇ​ട​പെ​ട​ലാ​ണ് വ​ലി​യൊ​ര​പ​ക​ടം ഒ​ഴി​വാ​ക്കി​യ​ത് .

Related posts