പള്ളിക്കുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു തീപിടിച്ചു

knr-fireകണ്ണൂര്‍: പള്ളിക്കുന്ന് അംബികാ റോഡില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചത് പരിഭ്രാന്തി പടര്‍ത്തി. കെഎല്‍ 13 എല്‍ 3823 നമ്പര്‍ ടാറ്റ ഇന്‍ഡിഗോ കാറിനാണ് തീപിടിച്ചത്. ഇന്നു രാവിലെ 10.50 ഓടെയായിരുന്നു സംഭവം. വിവേക് മോഹന്‍ കണ്ണോത്തുംചാലിലെ അശിതോഷിന് വില്‍പന നടത്തിയതായിരുന്നു കാര്‍. ഇദ്ദേഹത്തിന്റെ സഹോദനും കുടുംബവും റോഡരികില്‍ കാര്‍ നിര്‍ത്തിയിട്ട് പള്ളിക്കുന്ന് അക്ഷയ കേന്ദ്രത്തിലേക്ക് പോയ സമയത്തായിരുന്നു കാറില്‍ നിന്ന് പുക ഉയരുന്നതു നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അസി. സ്റ്റേഷന്‍ ഓഫീസര്‍ എ.വി. ലക്ഷ്മണന്‍, കെ.വി. പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നു കരുതുന്നു.

Related posts