കടുത്തുരുത്തി: കടുത്ത ചൂടില്‍ സ്ത്രീ ഉള്‍പെടെ രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റൂ. ഞീഴൂര്‍ തിരുവമ്പാടി കിഴക്കേക്കുറ്റ് കെ.പി. അപ്പുക്കുട്ടന് (65), കോഴിക്കോട്ടുകാലായില്‍ സജീവന്റെ ഭാര്യ ലത (43) എന്നിവര്‍ക്കാണ് സൂര്യാഘാതമേറ്റത്. കഴിഞ്ഞദിവസമാണ് സംഭവം. കൃഷിപണിക്കിടെയാണ് അപ്പുക്കുട്ന് സൂര്യാഘാതമേറ്റത്. ചങ്കിന് താഴെയായി മൂന്ന് കുമിളകള്‍ രൂപപെടുകയായിരുന്നു. രണ്ടെണ്ണം പൊട്ടിയതോടെ അപ്പുക്കുട്ടന് ആശുപത്രിയിലെത്തി ചികിത്സ തേടി. പറമ്പില്‍ നിന്നും വിറക് പെറുക്കുന്നതിനിടെയാണ് ലതയ്ക്ക് പൊള്ളലേറ്റത്. സൂര്യാഘാതമേറ്റ ഭാഗം വിണ്ടു കീറിയ നിലയിലാണ്.
ജില്ലയില്‍ ചൂടു കനക്കുന്നു; സ്ത്രീ ഉള്‍പെടെ രണ്ട് പേര്‍ക്ക് സൂര്യാഘാതം
