ബെര്‍ലിന്‍: ജര്‍നിയിലെ ദേശീയ എയര്‍ലൈന്‍സായ ലുഫ്ത്താന്‍സായിലെ ജീവനക്കാര്‍ ഏപ്രില്‍ 27നു (ബുധന്‍) നടത്തുന്ന സമരത്തെ തുടര്‍ന്നു കമ്പനി ഏതാണ്ട് ആയിരത്തോളം സര്‍വീസുകള്‍ വെട്ടിക്കുറച്ചു. 60 ശതമാനത്തോളം സര്‍വീസുകളാണ് താത്കാലികമായി നിര്‍ത്തിവയ്ക്കുന്നത്.
യൂറോപ്പിലെ ഏറ്റവും വലിയ ഹബ്ബായ ഫ്രാങ്ക്ഫര്‍ട്ട്, ഡ്യൂസല്‍ഡോര്‍ഫ്, മ്യൂണിക്, കൊളോണ്‍/ബോണ്‍, ഡോര്‍ട്ട്മുണ്ട്, ഹാനോവര്‍ തുടങ്ങിയ ജര്‍മനിയിലെ വിമാനത്താവളങ്ങളെ സമരം ഏറെ ബാധിക്കുമെന്നു കമ്പനി വ്യക്തമാക്കി. എന്നാല്‍ അന്താരാഷ്ട്ര യാത്രക്കാരേക്കാള്‍ യൂറോപ്പിനുള്ളിലെ യാത്രക്കാരെയായിരിക്കും ഏറെ ബാധിക്കുന്നതെന്നും കമ്പനി പറയുന്നു.
തൊഴിലാളി സംഘടനയായ വേര്‍ഡി ആണ് വെള്ളിയാഴ്ച സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കമ്പനിയിലെ ഗ്രൗണ്ട് സ്റ്റാഫ,് എയര്‍ സേഫ്റ്റി കണ്ട്രോള് ഉദ്യോഗസ്ഥര്‍, ചെക്ക് ഇന്‍ കൗണ്ടറിലെ ജീവനക്കാര്‍, വര്‍ക്ഷോപ്പ് മെക്കാനിക്കുകള്‍ തുടങ്ങിയവരാണ് സമരത്തില്‍ പങ്കെടുക്കുന്നത്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍