നടന് വിക്രം സംവിധാനം ചെയ്ത ആല്‍ബം സ്പിരിറ്റ് ഓഫ് ചെന്നൈ ഹിറ്റ് ലിസ്റ്റില്‍ സ്ഥാനം പിടിച്ചു. കഴിഞ്ഞ ദിവസം യു ട്യൂബില്‍ റിലീസായ ആല്‍ബത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ചെന്നൈ വെള്ളപ്പൊക്കത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിന്റെ പശ്ചാത്തലത്തിലാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്. നിരവധി താരങ്ങളാണ് ആല്‍ബത്തില്‍ അണിനിരന്നത്. ബോളിവുഡ് താരം അഭിഷേക് ബച്ചന്, തമിഴ് നടന് സൂര്യ, പുനീത് രാജ്കുമാര്, ശിവകാര്ത്തികേയന്, നയന്‍താര,നിത്യാമേനോന് എന്നിവരുടെ സാന്നിധ്യമാണ് ആല്‍ബത്തെ ശ്രദ്ധേയമാക്കുന്നത്. മലയാളത്തില്‍ നിന്നും പൃഥ്വിരാജു നിവിന്‍ പോളിയും ആല്‍ബത്തിലുണ്ട്.
ശിവജി ഗുരുവായൂര്‍, രാജീവ് മേനോന്, സുര്‍ജിത്ത്, മിനി, അബിന്‍ വര്‍ഗീസ്, റസാന് റഫീക്, ധീരജ്, ബിലാല്‍ എന്നിവര്‍ അഭിനയിക്കുന്നു.