കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു; എല്‍ഡിഎഫ് അധികാരത്തില്‍ വരും; ആര് മുഖ്യമന്ത്രി ആകുമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ യെച്ചൂരി

EKM-YECHURIകൊച്ചി: കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ ശരിയായ ഭരണനിര്‍വഹണം നടക്കുന്നില്ല. കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു.

കേരളത്തില്‍ ആര് മുഖ്യമന്ത്രി ആകുമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ അദ്ദേഹം ഒഴിഞ്ഞുമാറി. ജില്ലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചരണത്തിനായി രാവിലെ പത്തുമണിയോടെ നെടുമ്പാശേരിയില്‍ എത്തിയ യെച്ചൂരി വൈകുന്നേരം നാലിനു പറവൂര്‍ ബോയ്‌സ് ഹൈസ്ക്കൂളിനു പടിഞ്ഞാറു വശത്തുള്ള ഗ്രൗണ്ടിലും അഞ്ചിനു ചെറായിയിലും ആറിനു വൈറ്റില ജംഗ്ഷനിലും നടക്കുന്ന പൊതുയോഗങ്ങളില്‍ പ്രസംഗിക്കും.

Related posts