നിര്‍മാണത്തൊഴിലാളികള്‍ അവഗണിക്കാനാവാത്ത ശക്തി: കെ.പി. വിശ്വനാഥന്‍

tcr-sakthanതൃശൂര്‍: നിര്‍മാണത്തൊഴിലാളികള്‍ യുഡിഎഫിനെ സംബന്ധിച്ച് അവഗണിക്കാനാവാത്ത ശക്തിയാണെന്ന് മുന്‍മന്ത്രി കെ.പി. വിശ്വനാഥന്‍. ഐബിഡിംഗ് ആന്‍ഡ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എന്‍ടിയുസി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥാപക നേതാവ് എ.സി. ജോസിന്റെ ഛായാചിത്രം ഡിസിസി പ്രസിഡന്റ് പി.എ. മാധവന്‍ എംഎല്‍എ അനാച്്ഛാദനം ചെയ്തു.

ജില്ലാസമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.എം. മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ടി.വി. പുരം രാജു, പി.വി. പത്രോസ്, അഡ്വ. കെ.എക്‌സ്. സേവ്യര്‍, കെപിസിസി സെക്രട്ടറി എന്‍.കെ. സുധീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബില്‍ഡിംഗ് ആന്‍ഡ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ഇ.എ. അബ്ദുള്‍ കരീം അധ്യക്ഷനായി. ജില്ലാ നേതാക്കളായ പി.ജി. ബേബി, വറീത് ചിറ്റിലപ്പിള്ളി, സുഭദ്ര എസ്. നായര്‍, എ.ഡി. പത്രോസ്, സജിത്ത് കാട്ടാകാമ്പാല്‍, സി.കെ. ഫ്രാന്‍സീസ്, ടി. രാജപ്പന്‍, സി.എല്‍. ജോണി തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts