ആ രണ്ട് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി! കറന്‍സി നോട്ടുകള്‍ കീറിയെറിഞ്ഞ ആളുടെ ചീട്ട് കീറി സോഷ്യല്‍ മീഡിയ; പോലീസ് അന്വേഷണം തുടങ്ങി

കൊ​ല്ലം: ക​റ​ൻ​സി നോ‌‌​ട്ടു​ക​ൾ കീ​റി​യെ​റി​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു‌​ട​ങ്ങി. സം​ഭ​വം കൊ‌​ട്ടി​യം ഉ​മ​യ​ന​ല്ലൂ​രി​ലാ​ണ്.

ക‌​ടം കൊ‌​ടു​ത്ത​പ​ണം തി​രി​കെ ന​ൽ​കു​ന്പോ​ൾ അ​ത് വാ​ങ്ങി​യ മ​ധ്യ​വ​യ​സ്ക​നാ​യ വ്യ​ക്തി നോ​ട്ടു​ക​ൾ കീ​റി​എ​റി​യു​ന്ന വീ​ഡി​യോ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വാ‌​ട്സാ​പ്പി​ലും ഫെ​യ്സ് ബു​ക്കി​ലും പ്ര​ച​രി​ച്ച​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ കൊ​ട്ടി​യം സി​ഐ​യ്ക്ക് നി​ർ​ദ്ദേ​ശ​വും വ​ന്നി​ട്ടു​ണ്ട്. നോ​ട്ടു​ക​ൾ കീ​റു​ന്ന വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നി​ര​വ​ധി പേ​ർ രം​ഗ​ത്ത് വ​രി​ക​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സം​ഭ​വം വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ‌​ട​യാ​ക്കു​ക​യും ചെ​യ്തു .

നോ‌​ട്ടു​ക​ൾ കീ​റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​യാ​ളു​ടെ ഭാ​ര്യ​ത​ന്നെ​യാ​ണ് പ​ക​ർ​ത്തി​യ​ത്. സു​ഹൃ​ത്തി​നു ക​ട​മാ​യി ന​ൽ​കി​യ പ​ണം തി​രി​കെ ല​ഭി​ച്ച​പ്പോ​ൾ അ​ത് വ​ലി​ച്ചു കീ​റു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള​ള​ത്. ദൃ​ശ്യ​ങ്ങ​ൾ ച​ർ​ച്ച​യാ​കു​ക​യും പ്ര​തി​ഷേ​ധം ഉ​യ​രു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി​യ വ്യ​ക്തി താ​ൻ കീ​റി​യെ​റി​ഞ്ഞ​തു നോ​ട്ട​ല്ലെ​ന്നും കു‌​ട്ടി​ക​ൾ​ക്കു ക​ട​യി​ൽ നി​ന്നും ക​ളി​ക്കാ​നാ​യി ല​ഭി​ക്കു​ന്ന നോ‌​ട്ടു​ക​ൾ​ക്ക് സ​മാ​ന​മാ​യ പേ​പ്പ​റാ​ണെ​ന്നു​മു​ള്ള വി​ശ​ദീ​ക​ര​ണു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ ഇ‌​ടു​ക​യും ചെ​യ്തു .

ര​ണ്ട് വീ​ഡി​യോ​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. നോ‌​ട്ടു കീ​റി​യ ആ​ളെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി.

ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് സേ​ന​യു‌​ടെ വാ​ട്സാ​പ് ഗ്രൂ​പ്പി​ലും വെ​ബ്സൈ​റ്റി​ലും പ്ര​ച​രി​ച്ച​തോ‌​ടെ പോ​ലീ​സ് കേ​സ് എ‌​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​ക​യാ​ണ്.

Related posts

Leave a Comment