യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നു: കൊടിക്കുന്നില്‍

KLM-KODIKUNNILകൊല്ലം :നിയമസഭാ തെരെഞ്ഞെടുപ്പിന് ശേഷം  ജില്ലയില്‍ യുഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരേ സിപിഎമ്മും, ബിജെപിയും വ്യാപകമായ അക്രമം അഴിച്ചുവിട്ടിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. കെപിസിസി അംഗം ജോസഫ് കുരുവിളയുടെ വീട് അക്രമിച്ച കേസിലെ പ്രതികളെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ജില്ലയുടെ വിവിധ മേഖലകളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരേ നടക്കുന്ന അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് കയ്യും കെട്ടി നോക്കിയിരിക്കുമെന്ന് സിപിഎമ്മും ബിജെപിയും വ്യാമോഹിക്കേണ്ട. തെരെഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഇനിയും അക്രമം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് കൊടിക്കുന്നില്‍ സുരേഷ് മുന്നറിയിപ്പ് നല്‍കി.

അധികാരത്തിലെത്തിയ ഉടന്‍ സാധാരണക്കാരുടെ സൈ്വര്യജീവിതം തടസ്സപ്പെടുത്തി ക്രമസമാധാനം തകര്‍ക്കുന്ന ഇടതുമുന്നണിയുടെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ തിരിച്ചടി നേരിടേണ്ടിരുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. ചവറയിലും കൊട്ടാരക്കരയിലും തെരെഞ്ഞെടുപ്പ് വിജയത്തിന്റെ പേരില്‍ വ്യാപകമായ അക്രമമാണ് അഴിച്ച് വിട്ടിരിക്കുന്നതെന്നും ഇതിനെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.

Related posts