പത്തനാപുരം: വീരമൃത്യു വരിച്ച ജവാന് ജന്മ നാടിന്റെ സ്മൃതി മണ്ഡപം. പുന്നല ചാച്ചിപുന്ന തച്ചക്കോട് സ്വദേശിയായ ഷൈന്‍ രാജേന്ദ്രനു വേണ്ടിയാണ് ഗ്രാമം സ്മാരകം ഒരുക്കിയത്. 2014 ഒക്ടോബര്‍ 25 നാണ് ഷൈന്‍ മരിച്ചത് . ആസാമില്‍ നിന്നും അരുണാചല്‍ പ്രദേശിലേക്ക് പോകവെ ട്രക്ക് മറിഞ്ഞായിരുന്നു അപകടം. സംഭവ സ്ഥലത്തു വച്ചു തന്നെ ഷൈന്‍ അടക്കം ഏഴ് സൈനികരാണ് മരണപ്പെട്ടത്.
ഷൈന്‍ പുറമെ മലയാളിയായ തലവൂര്‍ കുര സ്വദേശി അരുണ്‍ കുമാറെന്ന സൈനികനും മരിച്ചിരുന്നു.പത്ത് വര്‍ഷം മദ്രാസ് എഞ്ചിനീയറിംഗിലെ ലാന്‍സ് നായിക്കായിരുന്നു ഇരുപത്തിയെട്ടുകാരനായ ഷൈന്‍ രാജേന്ദ്രന് .ജന്മനാട്ടില് നാട്ടുകാരുടേയും സുഹൃത്തുക്കളുടേയും വിമുക്ത ഭടന്ന്മായുടേയും കൂട്ടായ്മയിലാണ് സ്മൃതി മണ്ഡപം പൂര്‍ത്തിയായത്. പത്തനാപുരം എസ്.ഐ രാഹുല്‍ രവീന്ദ്രനും ഷൈന്റെ പിതാവ് രാജേന്ദ്രനും ചേര്‍ന്നാണ് സ്മൃതി മണ്ഡപം അനാച്ഛാദനം ചെയ്തത്.തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ സ്മൃതി മണ്ഡപത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയായിരുന്നു.