നെഹ്‌റുവിന്റെ ദര്‍ശനങ്ങള്‍ക്ക് പ്രാധാന്യവും പ്രസക്തിയും വര്‍ധിച്ചിരിക്കുന്നു: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

tvm-kadanappallyതിരുവനന്തപുരം : ആധുനിക ഭാരതത്തിന്റെ ശില്‍പ്പിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആദര്‍ശങ്ങള്‍ക്ക് ഇന്നത്തെ കാലത്ത് ഏറെ പ്രാധാന്യവും പ്രസക്തിയും വര്‍ധിച്ചിരിക്കുന്നുവെന്ന് തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വ്യക്തമാക്കി.യൂത്തു കോണ്‍ഗ്രസ് എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് സന്തോഷ് കാലയുടെ അധ്യക്ഷതയില്‍ ഡിസിസി (എസ്) ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഉഴമലയ്ക്കല്‍ വേണുഗോപാല്‍, പാളയം രാജന്‍, ഇ. ജനാര്‍ദനന്‍, വി. വി. സന്തോഷ്, റെനീഷ് മാത്യു, ഡോ. സുഭാഷ്, രാഹുല്‍ കാട്ടാക്കട, സജു പുന്നംകുളം, ഷാ, എം.എസ്. ബൈജു, സി. അജികുമാര്‍, പി. പ്രസന്നകുമാര്‍, പ്ലാമൂട് സുധീര്‍, കസീംബാവ, ജി. രവീന്ദ്രനാഥന്‍ നായര്‍, അഡ്വ. ഹാഷിര്‍ ലബ്ബ, അക്ബര്‍, പി. തങ്കമണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts