റ​ൺ​മ​ല താ​ണ്ടി ഗെ​യ്ൽ; ലാ​റ ഇ​നി ര​ണ്ടാ​മ​ൻ

പോ​ർ​ട്ട് ഓ​ഫ് സ്പെ​യി​ൻ: റി​ക്കാ​ർ​ഡു​ക​ളു​ടെ ക​ളി​ത്തോ​ഴ​നാ​യ ക്രി​സ് ഗെ​യ്‌​ലി​ന് ഏ​ക​ദി​ന​ത്തി​ൽ മ​റ്റൊ​രു പൊ​ൻ​തൂ​വ​ൽ കൂ​ടി. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ റ​ൺ​സ് നേ​ടു​ന്ന താ​ര​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് ഗെ​യ്‌​ൽ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തി​ഹാ​സ താ​രം സാ​ക്ഷാ​ൽ ബ്രി​യാ​ൻ ലാ​റ​യു​ടെ റി​ക്കാ​ർ​ഡ് ഗെ​യ്‌​ൽ പ​ഴ​ങ്ക​ഥ​യാ​ക്കി.

ഇ​ന്ത്യ​ക്കെ​തി​രാ​യി മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലാ​ണ് ഗെ​യ്‌​ൽ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ബ്രി​യാ​ൻ ലാ​റ കു​റി​ച്ച 10,405 റ​ൺ​സി​ന്‍റെ റി​ക്കാ​ർ​ഡ് മ​റി​ക​ട​ക്കാ​ൻ ഗെ​യ്‌​ലി​ന് ഒ​മ്പ​ത് റ​ൺ​സ് മാ​ത്ര​മാ​യി​രു​ന്നു വേ​ണ്ടി​യി​രു​ന്ന​ത്. ഖ​ലീ​ൽ അ​ഹ​മ്മ​ദി​ന്‍റെ പ​ന്ത് ബൗ​ണ്ട​റി ക​ട​ത്തി ഗെ​യ്‌​ൽ റി​ക്കാ​ർ​ഡ് സ്വ​ന്തം പേ​രി​ലാ​ക്കി. എ​ന്നാ​ൽ മ​ത്സ​ര​ത്തി​ൽ ഗെ​യ്‌​ലി​നു (11) തി​ള​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല. റി​ക്കാ​ർ​ഡ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ ഭു​വ​നേ​ശ്വ​ർ കു​മാ​റി​ന്‍റെ പ​ന്തി​ൽ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ങ്ങി ഗെ​യ്‌​ൽ‌ പു​റ​ത്താ​യി.

ഗെ​യ്‌​ലി​ന്‍റെ 300 ാം ഏ​ക​ദി​ന മ​ത്സ​രം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. ലാ​റ​യു​ടെ മ​റ്റൊ​രു റി​ക്കാ​ർ​ഡും ഇ​തോ​ടെ ച​രി​ത്ര​മാ​യി. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ ഏ​ക​ദി​നം ക​ളി​ച്ച താ​ര​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് ഗെ​യ്‌​ൽ മ​റി​ക​ട​ന്ന​ത്. ലാ​റ 299 മ​ത്സ​ര​ങ്ങ​ളി​ലാ​ണ് വി​ൻ​ഡീ​സി​നാ​യി പാ​ഡ​ണി​ഞ്ഞ​ത്.

Related posts