റോ​ജേ​ഴ്സ് ക​പ്പി​ൽ സെ​റീ​ന​യു​ടെ ക​ണ്ണീ​ർ; ബി​യാ​ങ്ക​യ്ക്കു കി​രീ​ടം

ടൊ​റേ​ന്‍റോ: റോ​ജേ​ഴ്സ് ക​പ്പ് ടെ​ന്നീ​സ് വ​നി​താ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ​നി​ന്ന് അ​മേ​രി​ക്ക​യു​ടെ സെ​റീ​ന വി​ല്യം​സ് പി​ൻ​മാ​റി. പു​റം​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ദ്യ സെ​റ്റ് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു മു​മ്പാ​ണ് സെ​റീ​ന മ​ത്സ​ര​ത്തി​ൽ​നി​ന്നും പി​ൻ​മാ​റി​യ​ത്. ഇ​തോ​ടെ കാ​ന​ഡ​യു​ടെ കൗ​മാ​ര​താ​രം ബി​യാ​ങ്ക ആ​ന്ദ്രീ​സ്കു കി​രീ​ടം സ്വ​ന്ത​മാ​ക്കി.

റോ​ജേ​ഴ്സ് ക​പ്പ് വ​നി​താ സിം​ഗി​ൾ​സ് കി​രീ​ടം 1969 ന് ​ശേ​ഷം ആ​ദ്യ​മാ​യി സ്വ​ന്ത​മാ​ക്കു​ന്ന കാ​നേ​ഡി​യ​ൻ താ​ര​മാ​യി പ​ത്തൊ​ൻ​പ​തു​കാ​രി​യാ​യ ബി​യാ​ങ്ക.പ​രി​ക്കി​നെ തു​ട​ർ​ന്ന് ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് സെ​റീ​ന ക​ളം​വി​ട്ട​ത്. മ​ത്സ​ര​ത്തി​ൽ 1-3 ന് ​പി​ന്നി​ൽ​നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു 37 കാ​രി​യാ​യ സെ​റീ​ന​യു​ടെ പി​ൻ​മാ​റ്റം.

ഈ ​വ​ർ‌​ഷം ത​നി​ക്ക് വി​ഷ​മ​മു​ള്ള​താ​ണെ​ങ്കി​ലും തി​രി​ച്ചു​വ​രു​മെ​ന്ന് സെ​റീ​ന ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. ഇ​തി​ന് മു​ൻ​പ് ഒ​രു സിം​ഗി​ൾ‌​സ് ഫൈ​ന​ലി​ൽ സെ​റീ​ന പി​ൻ​മാ​റു​ന്ന​ത് 2000 ൽ ​ആ​യി​രു​ന്നു. ആ ​വ​ർ​ഷ​മാ​ണ് ഇ​ത്ത​വ​ണ​ത്തെ എ​തി​രാ​ളി​യാ​യ ബി​യാ​ങ്ക ജ​നി​ച്ച​ത്.

Related posts