കോട്ടയം: ജില്ലാ പോലീസ് ചീഫായി എന്‍. രാമചന്ദ്രനെ നിയമിച്ചു. പത്തുമാസത്തെ സുത്യര്‍ഹമായ സേവനത്തിനു ശേഷം സ്ഥലം മാറ്റം ലഭിച്ചു പോകുന്ന എസ്.സതീഷ് ബിനോയ്ക്കു പകരമാണ് എന്‍.രാമചന്ദ്രനെ നിയമിച്ചത്. സതീഷ് ബിനോ കൊല്ലം സിറ്റി പോലീസ് കമ്മീഷണറാകും. പാലായിലെ മഠത്തില്‍ സിസ്റ്റര്‍ അമല കൊല്ലപ്പെട്ട കേസ് ഉള്‍പ്പെടെ നിരവധിയായ കേസുകള്‍ അന്വേഷിച്ചു പ്രതികളെ കണ്ടെത്തുന്നതിനു ജില്ലാ പോലീസ് ചീഫ് എന്ന നിലയില്‍ സതീഷ് ബിനോ മുഖ്യപങ്ക് വഹിച്ചിരുന്നു. ഇതിനു ആഭ്യന്തര വകുപ്പിന്റെ പ്രത്യേക പ്രശംസ അദ്ദേഹത്തിനു ലഭിച്ചിരുന്നു.
കോട്ടയത്ത് വനിതാ പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിനും ജില്ലയിലെ കുറ്റകൃത്യങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിനും ഇദ്ദേഹം പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ അജിത ബീഗം കൊല്ലം റൂറല്‍ എസ്പിയായി സേവനമനുഷ്ഠിക്കുകയാണ്. ജില്ലാ പോലീസ് ചീഫായി പുതിയ നിയമനം ലഭിച്ച എന്‍. രാമചന്ദ്രന്‍ കോട്ടയം ക്രൈംബ്രാഞ്ച് എസ്പിയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ രാമചന്ദ്രന്‍ കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസറായും വനിതാ കമ്മീഷന്‍ ഡയറക്്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍പ് കോട്ടയം വെസ്റ്റ് സ്‌റ്റേഷനില്‍ സിഐ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.