തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും ലോക അത്ലറ്റിക്സ് മെഡല്‍ വിജയിയുമായ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിനെ അധിക്ഷേപിച്ച കായികമന്ത്രി ഇ.പി. ജയരാജനെ ചങ്ങലയ്ക്കിടണമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്. കായികമന്ത്രിയുടെ ഓഫീസിലെത്തിയപ്പോള്‍ മന്ത്രി അകാരണമായി ശകാരിച്ചെന്നും അധിക്ഷേപിച്ചെന്നും അഞ്ജു മുഖ്യമന്ത്രിയോടു പരാതി പറഞ്ഞെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയായതിനുശേഷം ജയരാജന്റെ സമനില തെറ്റിയിരിക്കുകയാണ്. അദ്ദേഹം ഇത്തരത്തില്‍ ഓരോന്നും ചെയ്യുന്നത് ഇതിനാലാണെന്നും സുരേന്ദ്രന് പറഞ്ഞു.
മന്ത്രിയായതിനുശേഷം സമനില തെറ്റി; ഇ.പി. ജയരാജനെ ചങ്ങലയ്ക്കിടണമെന്ന് കെ.സുരേന്ദ്രന്
