കോലഞ്ചേരി: മഴുവന്നൂര്‍ പഞ്ചായത്തിലെ ചീനിക്കുഴി-പെരുവംമുഴി റോഡിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതം വിതയ്ക്കുന്നു. റോഡിലെ കല്ലിടാക്കുഴി പീടികയ്ക്കും തട്ടാമുകള്‍ കുരിശിനുമിടയിലുള്ള ഭാഗത്താണ് രുക്ഷമായ വെള്ളക്കെട്ട് ഇരുചക്രവാഹനങ്ങള്‍ ക്കുള്‍പ്പെടെ ഭീഷണിയായിരിക്കുന്നത്. മഴവെള്ളം ഒഴുകിയിരുന്ന ഭാഗങ്ങള്‍ കൈയേറി സമീപവാസികള്‍ മതില് നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്.
റോഡിന്റെ ഇരുവശങ്ങളിലും കല്ലുകള്‍ ഇറക്കിയിട്ടിരിക്കുന്നത് സ്ഥലത്ത് അപകട സാധ്യത കൂട്ടുന്നുണ്ട ്. ഇരുവശങ്ങളിലെയും കാനകള്‍ പുനര്‍നിര്‍മ്മിച്ചാല്‍ മാത്രമെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാവുകയുള്ളുവെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുകയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.