ഷക്കീലയുടെ ജീവിതം സിനിമയാകുന്നു. കന്നട സംവിധായകന്‍ ഇന്ദ്രജിത്താണ് സിനിമ സംവിധാനം ചെയ്യുന്നത്. ഈ വേഷം ചെയ്യാന്‍ സണ്ണി ലിയോണാകും എത്തുകയെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ ആ വേഷം ഹുമ ഖോറേഷിയിലെത്തി നില്ക്കുകയാണ്. മമ്മൂട്ടിയുടെ അടുത്തതായി ഇറങ്ങാന്‍ പോകുന്ന ചിത്രം വൈറ്റിലെ നായികയാണ് ഹുമ ഖോറേഷി.
ചിത്രം ഹിന്ദിയിലായിരിക്കും നിര്‍മിക്കുക. ഇപ്പോള്‍ ഇന്ദ്രജിത്ത് മറ്റൊരു സിനിമയുടെ തിരക്കിലാണ്. അടുത്തിടെ ഇന്ദ്രജിത്തിന്റെ തന്നെ ‘ലവ് യു ആലിയ’ എന്നചിത്രത്തില്‍ സണ്ണി ലിയോണിനൊപ്പം ഷക്കീലയും അഭിനയിച്ചിട്ടുണ്ട്. സണ്ണിലിയോണ്‍ അല്ല ഹുമ തന്നെയായിരിക്കും സിനിമയില്‍ ഷക്കീലയെ അവതരിപ്പിക്കുകയെന്ന് സംവിധായകന്‍ തന്നെയാണ് പറഞ്ഞത്.